25/08/2023
നിങ്ങൾക്ക് 8 വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ, നിങ്ങളെ നിങ്ങളുടെ ടീച്ചർ നിങ്ങൾ ടീച്ചറുടെ മതക്കാരൻ അല്ലെന്ന കാരണത്താൽ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിറുത്തുന്നു. എന്നിട്ട് ക്ലാസ്സിലെ മറ്റു കുട്ടികളോട് ഓരോരുത്തരായി വന്ന് നിങ്ങളുടെ മുഖത്തും ശരീരത്തിലും അടിക്കാൻ പറയുന്നു. മെല്ലെ അടിക്കുന്നവരോട് ശക്തിയായി അടിക്കാൻ ടീച്ചർ ആക്രോശിക്കുന്നു. ആ നിസ്സഹായാവസ്ഥയിൽ, മറ്റൊരാൾ ആ രംഗം വീഡിയോയിൽ പകർത്തി രസിക്കുന്നു. ആ ട്രോമ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നെങ്കിലും വിട്ടു മാറുമോ ?
ഇല്ല . നടന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ ജർമ്മനിയിൽ അല്ല. താലിബാൻ വാഴുന്ന അഫ്‌ഗാനിലല്ല. ഐസിസിന്റെ സിറിയയിൽ അല്ല.
മിനിയാന്ന് ചന്ദ്രനെ തൊട്ട നാലാമത്തെ രാജ്യമായ ഇന്ത്യയിലാണ്.
എന്താണ് കാരണം ? ഭരിക്കുന്ന പാർട്ടി ഹിന്ദുക്കളുടെ ശത്രു മുസ്ലിമാണ് എന്ന് പറഞ്ഞു പഠിപ്പിച്ചതിന്റെ ഫലമാണ് . അതിന്റെ പേരിൽ 2014 ൽ അധികാരത്തിൽ വന്നപ്പോൾ ജനിക്കുക പോലും ചെയ്യാത്ത കുഞ്ഞു മക്കളാണ് ഹിന്ദുക്കളും മുസ്ലിംകളുമായി പരസ്പരം ശത്രുത പുലർത്തുന്നത്. ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്ക് ഈ ഭരണത്തിൽ അഭിമാനം തോന്നുന്നുവെങ്കിൽ നിങ്ങളുടെ മസ്തിഷ്ക്കത്തിലും ആ വർഗ്ഗീയ വൈറസ് പിടി മുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കുക. നിങ്ങൾ മനുഷ്യൻ അല്ലാതായി കഴിഞ്ഞിരിക്കുന്നു.
©nasarudheen mannarakkad