Manassery News.com

Manassery News.com Find latest news, video & photos on mukkam & nearby places
Explore all information & updates about

17/09/2023

Reopen the team work

04/10/2021

_കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചർ ഓട്ടോയിലും ഇടിച്ച് പാസഞ്ചർ ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു_

*അപകടത്തിൻ്റെ CCTV ദൃശ്യം👇🏻*

🪀 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/JDuO8NrPDWiLW3Kxvjvhop

_*കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം*_ 04 October 2021കുന്നമംഗലം: കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്...
04/10/2021

_*കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം*_

04 October 2021

കുന്നമംഗലം: കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു.
ചൂലാംവയൽ മാക്കൂട്ടം ഇറക്കത്തിൽ ആണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചർ ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നു.

പാസഞ്ചർ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത് പിന്നീട് നാട്ടുകാരും പോലീസും ബസ് ഉയർത്തിയത്.
പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🪀 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/JDuO8NrPDWiLW3Kxvjvhop

03/10/2021

കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

October 3 2021

മണാശ്ശേരി: ഒരു മഴ പെയ്താൽ ഡ്രെയിനേജ് കരകവിഞ്ഞൊഴുകി മണാശ്ശേരി അങ്ങാടിയിലെ കടകളിൽ സ്ഥിരം വെള്ളം കയറുന്ന ദുരിതാവസ്ഥ മാറ്റാൻ ഒരു നടപടിയും എടുക്കാൻ തയ്യാറാത്ത PWD - മുക്കം മുൻസിപാലിറ്റി അധികൃതരുടെ അനാവസ്ഥക്കെതിരെ മണാശ്ശേരി അങ്ങാടിയിൽ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ടി.ടി സുലൈമാൻ ഉദ്ഘാടനം ചെയ്തു.

ഒരു ചെറിയ മഴ പെയ്താൽ പോലും മണാശ്ശേരി അങ്ങാടിയിൽ വെള്ളപ്പൊക്കമാണ്, വീതിയില്ലാത്ത ഡ്രെയിനേജ് സംവിധാനം ചെറിയ മഴയിലും കരകവിഞ്ഞ് കടകളിൽ വെള്ളം കയറുന്ന ദുരവസ്ഥ വർഷങ്ങളായി നേരിടുകയാണ് മണാശ്ശേരി അങ്ങാടി,
ഇനിയും ഇതിനൊരു ശ്വാശ്വത പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ സംസ്ഥാന ഗവൺമെൻ്റ് പൊതുമരാമത്ത് വകുപ്പിനെതിരെയും, ഇരുപത് വർഷത്തിലേറെ തുടർച്ചയായി മുക്കം നഗരസഭ ഭരിച്ചിട്ടും മണാശ്ശേരിയെ തീർത്തും അവഗണിച്ച് യാതൊരു വികസനവും നടപ്പിൽ വരുത്താതെ, ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കാത്ത LDF ഭരണ സമിതിക്കും ഏതിരെ ശക്തമായ സമരം ഉടൻ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് ടി.ടി സുലൈമാൻ മാഷ് ഉദ്ഘാന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. യൂത്ത് പ്രസിഡണ്ട് സന്ദീപ് വാഴക്കാടൻ സ്വാഗതവും, ടൗൺപ്രസിഡണ്ട് എം കെ ബാലൻ നന്ദിയും പറഞ്ഞു. കൗൺസിലർ രാജൻ എടോനി, ടി.വി രവീന്ദ്രൻ, എം കെ കണ്ണൻ, ബൈജു മണാശ്ശേരി, സവിജേഷ് അലൻസ്, ജിതിൻ മണ്ണാറക്കൽ, സുഭാഷ് മണാശ്ശേരി, ശിവദാസൻ നാലു പോക്കിൽ, പ്രഭാകരൻ, ലിനീഷ് മണി, വാസ്ക്കോ പ്രശോഭ് തുടങ്ങിയവർ പങ്കെടുത്തു.

🪀 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/JDuO8NrPDWiLW3Kxvjvhop

02/10/2021
*പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. ഇന്നത്തെ  തിരച്ചിൽ അവസാനിപ്പിച്ചു:*  September 30 2021     *കോടഞ്...
30/09/2021

*പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു:*

September 30 2021

*കോടഞ്ചേരി*: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആണ് അവസാനിപ്പിച്ചത്. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് അറിയിച്ചു.
തലശ്ശേരി പാറമ്മൽ സ്വദേശി നയിം ജാബിറിന് വേണ്ടിയാണ് ഇതുവരെ തിരച്ചിൽ നടത്തിയത്. ഇതുവരെ ഈ വെള്ളചാട്ടത്തിൽ 17 പേരെയാണ് കാണാതെയായത്.

കോടഞ്ചേരി സിഐ ജീവൻ ജോർജ്, എസ് ഐ മാരായ ബെന്നി സി ജെ, സജു സി സി. എസ് പി സി ഒ ജിനേഷ് കുര്യൻ, സി പി ഒ സ്മിത്ത് ലാൽ, മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് ടീം, ഷംസുദ്ദീൻ പി. ഐ (എസ് റ്റി ഓ), നാസർ കെ ( സീനിയർ ഫയർ ഓഫീസർ ), ഫയർ ഫോഴ്‌സ് ഓഫീസർമാരായ മിഥുൻ ആർ, മനു പ്രസാദ്, നജ്മുദ്ദീൻ ഇല്ലത്തൊടി , രജീഷ്, മഹേഷ്, അബ്ദുൽ ഷമീം, സെന്തിൽ കുമാർ, തഹസിൽദാർ സുബൈർ സി, ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ എ എം, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ വി. നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ ശ്രീലത കെ, ഫീൽഡ് അസിസ്റ്റന്റ് ഉമറുൽ ഹാരിസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് ടീം, എന്റെ മുക്കം സന്നദ്ധ സംഘടന, കർമ്മസേന ഓമശേരി, പെരിവില്ലിയിൽ നിന്നുള്ള റെസ്ക്യൂ ടീം, കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്‌സ്, രാഹുൽ ബ്രിഗേഡ് എന്നിവരാണ് തിരച്ചിലിന് ഇന്ന് നേതൃത്വം നൽകിയത്.

🪀 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/JDuO8NrPDWiLW3Kxvjvhop

15/09/2021

_*തിരുവമ്പാടിയിൽ വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്*_

Sep 15 2021

തിരുവമ്പാടി: ലിസാ ഹോസ്പിറ്റലിനു സമീപം തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കാറിടിച്ച് കാൽ നടയാത്രികയായ യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ആണ് അപകടം. ഉടൻ ലിസാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൈക്കാവ് സ്വദേശിനിയായ മുനീറ(38) എന്ന യുവതിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരം അല്ലെന്നും, കൊടുവള്ളി സ്വദേശിയുടെ വാഹനമാണ് ഇടിച്ചതെന്നും നാട്ടുകാർ പറയുന്നു.

_ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/JDuO8NrPDWiLW3Kxvjvhop

മുക്കം നഗരസഭയില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായിAugust 18 2021മുക്കം: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മ...
18/08/2021

മുക്കം നഗരസഭയില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

August 18 2021

മുക്കം: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മുക്കം നഗരസഭയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. ലിന്റോ ജോസഫ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി ടി ബാബു അധ്യക്ഷത വഹിച്ചു.


ജനകീയാസൂത്രണ കാലയളവില്‍ നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റുമാരായ വി പി ചാത്തന്‍, എന്‍ സുരേന്ദ്രനാഥ്, വി കുഞ്ഞന്‍ മാസ്റ്റര്‍, എ.കല്യാണി കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മറ്റുള്ള മുന്‍ ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വിവിധ പരിപാടികളില്‍ ആദരിക്കും. നഗരസഭ സെക്രട്ടറി എന്‍ കെ ഹരീഷ് റിപ്പോര്‍ട്ട് അവതരിച്ചു.

ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ അഡ്വ. ചാന്ദ്‌നി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്, റവന്യു ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

https://chat.whatsapp.com/CrOj3kma30I0grSwfQ4N4M

_*മുക്കം സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ഉദ്ഘാടനം ചെയ്തു.*_ 13 Aug 2021*മുക്കം:* മുക്കം സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ...
13/08/2021

_*മുക്കം സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ഉദ്ഘാടനം ചെയ്തു.*_

13 Aug 2021

*മുക്കം:* മുക്കം സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത കല്ലുരുട്ടിയിൽ മുക്കം മുൻസിപ്പൽ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ: ചന്ദ്നി ആദ്യവിൽപന നിർവഹിച്ചു.
പലചരക്ക് സാധനങ്ങൾ എല്ലാം തന്നെ മിതമായ വിലയിൽ ഇവിടെ നിന്നും ലഭിക്കുമെന്ന് ബാങ്ക് അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളായ
വി കെ വിനോദ് ,വി കുഞ്ഞൻ മാസ്റ്റർ, കെ ടി ശ്രീധരൻ എന്നിവർ അറിയിച്ചു.

🪀 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/CrOj3kma30I0grSwfQ4N4M

_*മുക്കം പി സി ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു*_ 6 August 2021*മുക്കം:* കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി....
06/08/2021

_*മുക്കം പി സി ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു*_

6 August 2021

*മുക്കം:* കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി.സി. ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു.
വ്യാഴായ്ച്ച രാത്രി കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലപ്പുറം പെരുമ്പറമ്പ് മനക്കൽ മുഹമ്മദ് യാസീൻ (26) ഭാര്യ നൈല, മകൻ എന്നിവരെ നിസ്സാരപരിക്കുകളോടെ അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കാർ. മുക്കം അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടനെ രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാ സേനയുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മഴയിൽ ‌ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സൂചനാ ബോർഡുകളോ മറ്റോ ഇവിടെ ഇല്ലാത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. നാല് മാസം മുൻപ് ഇവിടെ കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറിയിരുന്നു.

അപകടങ്ങൾ തുടർക്കഥയായിട്ടും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികളോ ബന്ധപ്പെട്ട അധികാരികളോ ഇതുവരെ തയ്യാറായിട്ടില്ല.

_ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/CrOj3kma30I0grSwfQ4N4M

*പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്*17 July 2021പെ...
17/07/2021

*പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്*

17 July 2021

പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ജനം തെരുവിലിറങ്ങി ഇളവുകൾ ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.

എസ് എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാൽ പ്രവേശനം തടയും. കൂടുതൽ ആളുകൾ യാത്ര ചെയ്താൽ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണർ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.

_ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ_

https://chat.whatsapp.com/Cu2cXOdtyvBGI4K2RJXgI7

🔴 *ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൻ്റെ സൺ ഷെയ്ഡ് അടർന്നുവീണു* *അപകടം ഒഴിവായത് തലനാരിഴയ്ക്ക്* 14 July 2021*ഓമശ്ശേരി...
14/07/2021

🔴 *ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൻ്റെ സൺ ഷെയ്ഡ് അടർന്നുവീണു*

*അപകടം ഒഴിവായത് തലനാരിഴയ്ക്ക്*

14 July 2021

*ഓമശ്ശേരി :* ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ സൺ ഷെയ്ഡ് അടർന്നുവീണു. ഒഴിവായത് വൻ ദു:രന്തം. താഴെ പാർക്ക് ചെയ്തിരിക്കുകയായിരുന്ന ഒരു ബൈക്ക് പൂർണമായും മറ്റു മൂന്നു ബൈക്കുകൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

ICDS സൂപ്പർവൈസർ ഉദയ യുടെ ഉടമസ്ഥതയിലുള്ള KL11 AV 3379 എന്ന സ്കൂട്ടർ ആണ് പൂർണമായും തകർന്നത്.
ദുരന്തം സംഭവിക്കുമ്പോൾ യാത്രക്കാരും മറ്റും ബസ്റ്റാൻഡിൽ ഉണ്ടായിരുന്നു.
ബാക്കിയുള്ള സൺഷേഡ് വീഴാൻ സാധ്യതയുണ്ടെന്നും,യാത്രക്കാർ ബസ് വെയിറ്റ് ചെയ്യുന്ന സ്ഥലമായതിനാൽ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

_പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക._

https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5

*24x7 മണാശ്ശേരി ന്യൂസ്*

*വാഹനാപകടം, ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു,* 10 July 2021 *ഓമശ്ശേരി :* വേനപ്പാറ ഓമശ്ശേരി റോഡിൽ വാഹനാപകടം. വേനപ്...
10/07/2021

*വാഹനാപകടം, ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു,*

10 July 2021

*ഓമശ്ശേരി :* വേനപ്പാറ ഓമശ്ശേരി റോഡിൽ വാഹനാപകടം. വേനപ്പാറ അങ്ങാടിക്കും അമ്പലത്തിനും ഇടയ്ക്കുള്ള വളവിൽ വച്ച് എതിരെ വന്ന ബൈക്കിനെ വെട്ടിച്ചു മാറ്റുന്നതിനിടയിൽ മേഴ്സിഡസ് ബെൻസ് ആഡംബര കാർ ബൈക്കിൽ ഇടിച്ച് താഴ്ച യിലേക്ക് പതിച്ചു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വേനപ്പാറ പുത്തൻപുരക്കൽ മുഹമ്മദ് സൽമാൻ്റെ കാലിന് സാരമായി പരിക്കേറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാർ യാത്രക്കാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
റോഡിൽ നിന്നും തെന്നി നിയന്ത്രണം വിട്ട് ബൈക്ക് വരുന്നത്കണ്ട് കാർ വെട്ടിച്ചു മാറ്റുന്നതിനിടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും സമീപത്തെ താഴ്ചയുള്ള പറമ്പിലേക്ക് പതിച്ചു. ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

*പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.*

https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5

*24x7 മണാശ്ശേരി ന്യൂസ്*

മുക്കം നഗരസഭക്ക് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ അംഗീകാരം ലഭിച്ചു.10 July 2021 #മുക്കം: മുക്കം നഗരസഭക്ക് 1...
10/07/2021

മുക്കം നഗരസഭക്ക് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ അംഗീകാരം ലഭിച്ചു.

10 July 2021

#മുക്കം: മുക്കം നഗരസഭക്ക് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ അംഗീകാരം ലഭിച്ചു.2021-2022 സാമ്പത്തിക വർഷത്തിലേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർബഡ്ജറ്റനും ആക്‌ഷൻ പ്ലാനിനും 24 മത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചത്.ഇതോടെ നഗരസഭയിൽ 340941 തൊഴി ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും.

_പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക._

https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5

24x7 മണാശ്ശേരി ന്യൂസ്

📣 *കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി*  _*July 9 2021*_ *മുക്കം:* പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യുടെ നേതൃ...
09/07/2021

📣 *കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി*

_*July 9 2021*_

*മുക്കം:* പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി.
കേന്ദ്ര സർക്കാറിൻ്റെ സംവരണ വിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം, Sc/ST അവകാശ സംരക്ഷണ നിയമം നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ നിയമം മൂലം സംവരണം നടപ്പിലാക്കുക, സംവരണം മൗലികവകാശമാക്കുക. തൊഴിൽ സംരക്ഷണ ഉറപ്പ് വരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി ഏരിയയിലെ മുക്കം, മണാശ്ശേരി, തിരുവമ്പാടി, തോട്ടു മുക്കം, പോസ്റ്റ് ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തിയത്.

മുക്കത്ത്, ഇ.രമേശ് ബാബു, മണാശ്ശേരി പി.ടി. ബാബു, തിരുവമ്പാടി അഖിലേഷ്, തോട്ട് മുക്കം കെ.സി. നാടി കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. വി.ലീല, ബാബുരാജ്, ഒ.സുബീഷ്, സി.എൻ വിശ്വൻ, കെ.പി.കുഞ്ഞൻ, കെ.മേഹൻദാസ് എന്നിവർ നേതൃത്വം നൽകി.

*പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.*

https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5

*24x7 മണാശ്ശേരി ന്യൂസ്*

31/05/2021
മു​ക്കം: മം​ഗ​ല്യ​ദി​ന​ത്തി​ൽ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തിെൻറ പാ​ഥേ​യം വി​ശ​പ്പു​ര​ഹി​ത കാ​ര​ശ്ശേ​രി​യി​ലേ​ക്ക് അ​ര...
24/05/2021

മു​ക്കം: മം​ഗ​ല്യ​ദി​ന​ത്തി​ൽ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തിെൻറ പാ​ഥേ​യം വി​ശ​പ്പു​ര​ഹി​ത കാ​ര​ശ്ശേ​രി​യി​ലേ​ക്ക് അ​രി ന​ൽ​കാൻ വിവാഹവസ്ത്രമണിഞ്ഞ്​ മണവാട്ടിയെത്തിയത്​ കൗതുകമായി.

ആ​ന​യാം​കു​ന്ന് പ​റ​യ​രു​കു​ന്ന​ത്ത് ശം​സു​ദ്ദീ​ൻ–​സു​ലൈ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജു​മ്ന​യാ​ണ് തെൻറ വി​വാ​ഹ​ദി​വ​സം മം​ഗ​ല്യ​വേ​ഷ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് നേ​രി​ട്ടു​വ​ന്ന് ര​ണ്ട് ചാ​ക്ക് അ​രി ന​ൽ​കി​യ​ത്.

ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ത്തേ​ണ്ടി​വ​ന്ന​തി​നാ​ലും വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് ആ​ളു​ക​ളെ ക്ഷ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജു​മ്ന ഈ ​സ​ദു​ധ്യ​മ​ത്തി​ന് ത​യാ​റാ​യ​ത്. പി​താ​വ് ശം​സു​ദ്ദീെൻറ കൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി പ്ര​സി​ഡ​ൻ​റ് വി.​പി. സ്മി​ത​ക്ക് കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ത്യ​ൻ മു​ണ്ട​യി​ൽ, കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, ഷാ​ഹി​ന ടീ​ച്ച​ർ, ഹെ​ഡ്ക്ല​ർ​ക്ക് ഹ​രി സ​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മണാശ്ശേരി സാംസ്കാരിക നിലയം സി പി എം പാർട്ടി ഓഫീസാക്കി ഉപയോഗിക്കുന്നതായി ചൂണ്ടി കാണിച്ച് കോണ്ഗ്രസ് പ്രവര്ത്തരകര്‍; മുക്കം...
24/05/2021

മണാശ്ശേരി സാംസ്കാരിക നിലയം സി പി എം പാർട്ടി ഓഫീസാക്കി ഉപയോഗിക്കുന്നതായി ചൂണ്ടി കാണിച്ച് കോണ്ഗ്രസ് പ്രവര്ത്തരകര്‍; മുക്കം മുൻസിപാലിറ്റിയിൽ പരാതി നൽകി.

മണാശ്ശേരി : മണാശ്ശേരി സാംസ്കാരിക നിലയം സി പി എം പാർട്ടി ഓഫീസാക്കി ഉപയോഗിക്കുന്നതായി ചൂണ്ടി കാണിച്ച് കോണ്ഗ്ര സ് പ്രവര്ത്ത കര്‍ മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി.പാര്ടി കൊടികളും മറ്റും സാംസ്കാരിക നിലയത്തില്‍ സൂക്ഷിക്കുക യാണെന്നും .സി പി എംന്റെരയും പോഷക സംഘടനകളുടെയും മീറ്റിങ്ങുകള്‍ ഇവിടെയാണ് നടക്കാറുള്ളതെന്നും എന്നാണ് കോൺഗ്രസ് കമ്മറ്റി ആരോപിക്കുന്നത്. സി പി എം ഡിവൈഎഫ് ഐ പ്രവർത്തകർ കയ്യേറിയത് മൂലം സാംസ്കാരിക നിലയം പൊതുജനത്തിന് ഉപയോഗിക്കുവാൻ സാധിക്കുന്നില്ല, ടോയ്ലറ്റ് സംവിധാനം ഉൾപ്പെട്ട സാംസ്ക്കാരിക നിലയം സ്ത്രീകൾ ഉൾപ്പെട്ട യാത്രികർക്കും നാട്ടുകാർക്കും ഇത് മൂലം സ്വസ്ഥമായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് എന്നും, മുൻസിപ്പാലിറ്റി അധികൃതരുടെ മൗനാനുവാദത്തോടെയോണ് നഗ്നമായ ഈ നിയമ ലംഘനം മണാശ്ശേരി നടക്കുന്നത് എന്നും ഉടനടി നടപടി സ്വീകരിക്കണമെന്നും മണാശ്ശേരി കോൺഗ്രസ് ടൗൺ കമ്മറ്റി ആവശ്യപ്പെട്ടു

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു  മണാശ്ശേരി: DYFI മണാശ്ശേരി മേഖല കമ്മറ്റിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേത...
17/05/2021

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

മണാശ്ശേരി: DYFI മണാശ്ശേരി മേഖല കമ്മറ്റിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വളന്റിയർമാർക്ക് ആവശ്യമായ ആവശ്യമായ ഹോമിയോ പ്രതിരോധ മരുന്ന് ഡോ. കമൽ മാധവ് കൈമാറി. മരുന്ന് മേഖല സെക്രട്ടറി എ.കെ രനിൽ രാജ് ഏറ്റുവാങ്ങി

ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മറ്റിയുടെ സ്നേഹവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു.   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ...
17/05/2021

ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മറ്റിയുടെ സ്നേഹവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മറ്റി സജ്ജീകരിച്ച സ്നേഹ വണ്ടികളുടെ ഫ്ലാഗ് ഓഫ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേമനാഥ് നിർവഹിച്ചു. ചടങ്ങിൽ മുക്കം മുനിസിപാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ കൗൺസിലർമാരായ എം.വി.രജനി , ബിജുന മോഹനൻ, മേഖല സെക്രട്ടറി എ.കെ. രനിൽ രാജ്, ട്രഷറർ മനോജ് മുത്താലം, വൈസ് പ്രസിഡണ്ട് മനീഷ് എന്നിവർ സന്നിഹിതരായി.

മണാശ്ശേരി അങ്ങാടിയിലെ ഡ്രെയിനേജുകള്‍ യൂത്ത് കോൺഗ്രസ്- രാഹുല്‍ ബ്രിഗേഡ് പ്രവർത്തകര്‍ ശുചീകരിച്ചു മണാശ്ശേരി : മണാശ്ശേരി അങ...
15/05/2021

മണാശ്ശേരി അങ്ങാടിയിലെ ഡ്രെയിനേജുകള്‍ യൂത്ത് കോൺഗ്രസ്- രാഹുല്‍ ബ്രിഗേഡ് പ്രവർത്തകര്‍ ശുചീകരിച്ചു

മണാശ്ശേരി : മണാശ്ശേരി അങ്ങാടിയിലെ ഡ്രെയിനേജുകള്‍ രാഹുല്‍ ബ്രിഗേഡ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടായ് മാറുന്ന മണാശ്ശേരി അങ്ങാടിയുടെ ദുരവസ്ഥ മണാശ്ശേരി ന്യൂസ്‌ കഴിഞ്ഞ ദിവസം റിപ്പോര്ട്ട് ചെയ്തിരുന്നു. വെള്ളം കയറിയത് മൂലം പല കടകളിലും നാശനഷ്ടമുണ്ടായിരുന്നു. അങ്ങാടിയുടെ ദുരവസ്ഥപരിഹാരം എന്നോണം രാഹുൽ ബ്രഗേഡ്- യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍
ഓടയിൽ അടിഞ്ഞു കൂടിയ മണ്ണും വേസ്റ്റുകളും ബ്രിഗേഡ് പ്രവർത്തകർ നീക്കം ചെയ്യുകയും കഴിഞ്ഞ മഴയില്‍ ചളി വെള്ളം കയറിയ കടകളും ബ്രിഗേഡ് പ്രവർത്തകർ ക്ലീൻ ചെയ്തു.രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ ജുനൈദ് പാണ്ടികശാലയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ രാജൻ എടോനി, വേണു കല്ലുരുട്ടി എന്നിവരും. രാഹുൽ ബ്രിഗേഡ് പ്രവർത്തകരായ, നിഷാദ് , സവിജേഷ്‌ മണാശ്ശേരി,ലിനീഷ് മുതുകുറ്റി, സന്ദീപ് വാഴക്കാട്ട്, ആദർശ് മണാശ്ശേരി, അനന്തുമാധവൻ, സുഭാഷ് മണാശ്ശേരി, വാസ്ക്കോ പ്രശോഭ്, അഭിജിത്ത് മണാശേരി, ശശി പന്നൂളി, ബൈജു പയ്യൂളി, ജലീൽ, സലിം പാലത്തിങ്ങൽ, റാഷിദ്, അഖിൽ പുലപ്പാടി, റഷീദ്, അജീഷ് നാലു പോക്കിൽ, ബൈജു മണാശ്ശേരി, ജംഷീർ എംഎ എം ഒ, പ്രഭാകരൻ, എം കെ ബാലൻ, ബിന്ദേഷ് കയ്യേരിക്കൽ, ബിജു പാലക്കുഴി, എന്നിവർ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.
പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5
24x7 മണാശ്ശേരി ന്യൂസ്

മഴവെള്ളത്തിൽ മുങ്ങി മണാശ്ശേരി;  അങ്ങാടിയോടു ചേർന്നുള്ള കടകളിലും വെള്ളം കയറി 13-05-2021 #മണാശ്ശേരി: ഇന്നലെ പെയ്ത മഴയിൽ മണ...
13/05/2021

മഴവെള്ളത്തിൽ മുങ്ങി മണാശ്ശേരി; അങ്ങാടിയോടു ചേർന്നുള്ള കടകളിലും വെള്ളം കയറി

13-05-2021

#മണാശ്ശേരി: ഇന്നലെ പെയ്ത മഴയിൽ മണാശ്ശേരി അങ്ങാടിയിലും ചേർന്നുള്ള കടകളിലും വെള്ളം കയറി ചെളിയും ചവറുകളും നിറഞ്ഞു.

ചെറിയ മഴയിലും മണാശ്ശേരി അങ്ങാടിയിൽ വെള്ളം നിറയുന്നത് തുടർക്കഥയായിരിക്കുകയാണ്. കാര്യക്ഷമമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഒലിച്ച് പോകാനുള്ള സംവിധാനം മണാശ്ശേരി അങ്ങാടിയിൽ ഇല്ലാത്തതാണ് കടകളിലേക്ക് ചെറിയ മഴയിലും വെള്ളം കയറുവാൻ കാരണമായതെന്നും പല തവണ ഇതുമായി ബന്ധപ്പെട്ട ആളുകളെ അറിയിച്ചെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല എന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. വെള്ളം കയറിയത് മൂലം പല കടകളിലും നാശനഷ്ടമുണ്ടായി കോവിഡ് കാലത്തെ കടകൾ അടച്ചിട്ടതു മൂലമുള്ള ബുദ്ധിമുട്ടുകൾക്കിടയിലാണ് ഈ ദുരവസ്ഥ കൂടി വ്യാപാരികൾ നേരിടുന്നത്.

ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്
12/05/2021

ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്

മുക്കം നഗരസഭ -കോവിഡ് 19 ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു
09/05/2021

മുക്കം നഗരസഭ -കോവിഡ് 19 ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു

മലയോരമേഖലയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം08-05-2021മുക്കം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകവേ മലയോരമേഖലയിൽ സ്ഥിതി അതിഗുരുതരം. ...
08/05/2021

മലയോരമേഖലയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം

08-05-2021
മുക്കം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകവേ മലയോരമേഖലയിൽ സ്ഥിതി അതിഗുരുതരം. മേഖലയിൽ ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 1500 പിന്നിട്ടു. രോഗം സ്ഥിരീകരിക്കുന്ന മിക്ക ആളുകളും വീടുകളിൽത്തന്നെ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ, വീടുകളിൽ സൗകര്യമില്ലാത്തവർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഡി.സി.സി., എഫ്.എൽ.ടി.സി. കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയതോടെ ഈ കേന്ദ്രങ്ങളിലും കിടക്കകൾ നിറയുകയാണ്.

മുക്കം നഗരസഭയിലും കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലുമായി 1870 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം 1500 പിന്നിട്ടതോടെ കർശന നിയന്ത്രണങ്ങളാണ് ഈ തദ്ദേശസ്ഥാപനം ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 14-വരെ ആകെ രോഗികളുടെ എണ്ണം 30-ൽ താഴെ മാത്രമായിരുന്നു

രോഗികളുടെ എണ്ണത്തിൽ പത്ത് ഇരട്ടിയിലധികം വർധനയാണ് ഉണ്ടായത്. കൊടിയത്തൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് (479 പേർ). തൊട്ടുപിന്നിൽ കാരശ്ശേരി പഞ്ചായത്തും (477), മുക്കം നഗരസഭയും (413), തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തുമുണ്ട് (350). നിലവിൽ കൂടരഞ്ഞി പഞ്ചായത്തിലാണ് ഏറ്റവും കുറവ് രോഗികളുള്ളത് (151).

ഏറെ രോഗികളുള്ള കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ ലൗഷോർ സ്കൂളിലാണ് ഡി.സി.സി. സജ്ജീകരിച്ചിട്ടുള്ളത്. 20 രോഗികൾക്ക് കിടക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. അഞ്ചുപേർ നിലവിൽ ഇവിടെ കഴിയുന്നുണ്ട്. മുക്കം നഗരസഭയിൽ 50 പേർക്ക് കഴിയാവുന്ന ഡി.സി.സി. സജ്ജമാക്കിയിട്ടുണ്ട്. 13 പേരാണ് നിലവിൽ ഇവിടെ കഴിയുന്നത്.

പ്രാദേശിക വാർത്തകൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.

https://chat.whatsapp.com/KpqRNVvNLLHFC9zrni5Yq5

24x7 മണാശ്ശേരി ന്യൂസ്


 #മുക്കത്ത് പരിശോധനയ്‌ക്കായി ഡ്രോണുകളും08-05-2021 #മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പോലീസ് പരിശോധന ...
08/05/2021

#മുക്കത്ത് പരിശോധനയ്‌ക്കായി ഡ്രോണുകളും

08-05-2021

#മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് #മുക്കം ഇൻസ്പെക്ടർ എസ്. നിസാം

അറിയിച്ചു. അനാവശ്യമായി നഗരങ്ങളിൽ ഇറങ്ങുന്നവരെയും പോലീസിന്റെ ശ്രദ്ധയെത്താത്ത സ്ഥലങ്ങളിൽ ഒത്തുകൂടുന്നവരെയും കണ്ടെത്താൻ ഡ്രോൺ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണായ മുക്കം നഗരസഭയിൽ ടാക്സി വാഹനങ്ങൾ ആശുപത്രി കേസുകൾ ഉൾപ്പെടെയുള്ളവർക്കല്ലാതെ സർവീസ് നടത്താൻ പാടില്ല. അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. കൺടെയ്‌ൻമെന്റ് സോണുകളിൽപ്പെട്ട മറ്റു തദ്ദേശീയ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും എസ്. നിസാം പറഞ്ഞു.

മുക്കം നഗരസഭയിലാണ് രോഗവ്യാപനം ഏറ്റവുമധികമുള്ളത്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരിൽ നടപടി തുടരുമെന്നും മുക്കം ഇൻസ്പെക്ടർ വ്യക്തമാക്കി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പതിവിൽനിന്ന് വ്യത്യസ്തമായി മൂന്നിരട്ടിയിലധികം പിഴ മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ ഈടാക്കിയതായും എസ്. നിസാം പറഞ്ഞു.

 #തിരുവമ്പാടി
02/05/2021

#തിരുവമ്പാടി

Address

Manassery Town , Manassery Po Mukkam Via Kozhikode
Calicut
673602

Alerts

Be the first to know and let us send you an email when Manassery News.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manassery News.com:

Videos

Share

our story...

രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈന്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന 24x7 മണാശ്ശേരി ന്യുസ് ന്റെ ഫെയ്സ് ബുക്ക്‌ പേജ് .പ്രാദേശിക വാർത്തകൾ, വിശേഷങ്ങൾ, പരിപാടികൾ,അറിയിപ്പുകള്‍ ആവശ്യമായ ഫോൺ നമ്പറുകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ തുടങ്ങിവെച്ച ഒരു സംരംഭം.ഇനി മുതല്‍ വാര്‍ത്തകളും ലൈവ് ബ്രോഡ്‌കാസ്റ്റുകളും ഈ പേജിലും ലഭ്യമായിരിക്കും.പ്രാദേശികമായ വാര്‍ത്ത‍കള്‍ വളരെ പെട്ടന്ന്‍ 1000 കണക്കിന് ആളുകളിലേക്ക്‌ എത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന 24x7 മണാശ്ശേരി എന്ന വാട്സ് ആപ്പ് ഗ്രൂപ്പും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു

കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.

ആകർഷണ കേന്ദ്രങ്ങൾ

1.കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം