My own wayanad

My own wayanad ലോക മലയാളിക്കും കേരള ജനത അറിയേണ്ടതെല്ലാം ഉൾപെടെ... ❤️ രാഷ്ട്രീയം. Social worker

30/12/2024

👌👌👌👌

30/12/2024

👌👌👌

30/12/2024

👌😂

30/12/2024

😂🤔

30/12/2024

👌👌👌👌🤔🤔🤔🤔

30/12/2024

സമുദായ പാർട്ടി' കൊന്ന് തള്ളിയ ചില പേരുകളാണിവ..(ലിസ്റ്റ് പൂർണ്ണമല്ല)

*1-ടി. മനോജ്‌*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ്‌ 2-ന് മുസ്ലീം ലീഗ്‌ തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി.

*2-ഒ കെ കുഞ്ഞിക്കണ്ണന്‍*�കണ്ണൂരിൽ 1970 സെപ്‌തംബര്‍ 11 ന്‌ സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു.

*3-റഫീഖ്*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*4-വലിയപീടികയിൽ ഷബീർ*
ലീഗ് പ്രവർത്തകനായ ഷബീർ നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*5-ചെറിയതയ്യിൽ സമീർ*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*6-കരയത്ത് ഷബീർ*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു.

*7-കാര്യത്ത്‌ രമേശന്‍*�കണ്ണൂരിൽ 1989 സെപ്‌തംബര്‍ 12 തിരുവോണനാളില്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ലീഗുകാര്‍ സഖാവിനെ വെട്ടിക്കൊലപ്പെടുത്തി‌.

*8-പി. കൃഷ്‌ണന്‍*�തളിപ്പറമ്പിനടുത്ത്‌ സെയ്‌ദ്‌ നഗറില്‍ വെച്ചാണ്‌ 2001-ല്‍ ലീഗ്‌ ക്രിമിനലുകള്‍ സഖാവ് കൃഷ്‌ണനെ പൈശാചികമായി കൊലപ്പെടുത്തിയത്‌.

*9-എന്‍. ആര്‍. സെയ്‌ത്‌ റിപ്പണ്‍*
വയനാട് ജില്ലയിൽ 1972 ല്‍ ലീഗുകാര്‍ കുത്തി കൊലപ്പെടുത്തി ഈ സഖാവിനെയും

*10-വള്ളിക്കോട്‌ വാസു*�1971 മെയ്‌ 17-ന്‌ വള്ളിക്കോട്‌ ലീഗുകാര്‍ കുത്തിക്കൊന്നു.കണ്ണൂർ ജില്ലയിലെ സിപിഐഎം പ്രവർത്തകനായിരുന്നു.

*11-കെ.പി. കുഞ്ഞിരാമന്‍*�ലീഗ്‌ ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30-ന്‌ രക്തസാക്ഷിത്വം വരിച്ചു.

*12-കെടിസി അബ്ദുൽ ഖാദർ*
ഓമശ്ശേരിയിലെ മദ്രസ അദ്യാപകനും എസ്എസ്എഫ് പ്രവർത്തകനുമായ ഈ 22 വയസ്സുള്ള യുവാവിനെയും കൊന്നു ലീഗ്

*13-നീളംപറമ്പത്ത്‌ കോരന്‍*�1985 നവംബര്‍ 5-ന്‌ കണ്ണൂരിൽ വെച്ച് മുസ്ലീം ലീഗ്‌ പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി സഖാവിനെ

*14-കാപ്പുമ്മല്‍ ദിവാകരന്‍*�1988 ഒക്‌ടോബര്‍ 21-ന്‌ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

*15-എന്‍.പി. സജീവന്‍*�1988 ഒക്‌ടോബര്‍ 21-ന്‌ മുസ്ലീം ലീഗ്‌ തെമ്മാടികളുടെ കൊലക്കത്തിക്കിരയായി

*16-കുയിതേരി കുമാരന്‍*�1988 നവംബര്‍ 7-ന്‌ കനിപ്പൊയ്യില്‍ പരിസരത്തുവച്ച്‌ ലീഗ്‌ വര്‍ഗീയവാദികള്‍
ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.

*17-തയ്യില്‍ കുമാരന്‍*�സഖാവിനെ 1992 ഫെബ്രുവരി 26-ന്‌ പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച്‌ ലീഗുകാര്‍ വെട്ടിക്കൊന്നു

*18-പി. ഹംസ*
മണ്ണാർക്കാട് സഹോദരങ്ങളായ രണ്ട് പേരെ കൊന്നു ലീഗ്.

*19-പി. നൂറുദ്ദീന്‍*
മണ്ണാര്‍ക്കാട്‌ ലീഗുകാർ കൊലപ്പെടുത്തിയ ഹംസയുടെ അനിയൻ.രണ്ട്‌ പേരെയും 2013 നവംബര്‍ 22-ന്‌ മുസ്ലീം ലീഗ്‌ ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

*20-ജോബി ആന്‍ഡ്രൂസ്‌*�1992 ജൂലൈ 15-ന്‌ താമരശ്ശേരിയിൽ വച്ച്‌ ‌ സഖാവിനെ എറിഞ്ഞ്‌ കൊലപ്പെടുത്തി

*21-കെ.എം. ബിജു*�അത്തോളിയില്‍നിന്ന്‌‌ വീട്ടിലേക്ക്‌ വരുന്ന വഴി തെക്കെ മണ്ണില്‍ കടവത്തുവച്ച്‌ 1999 മെയ്‌ 30-ന്‌ ഒരു സംഘം ലീഗ്‌ ഗുണ്ടകളാല്‍ സഖാവ്‌ കൊല്ലപ്പെട്ടു

*22-തട്ടാറത്ത്‌ ജയന്‍*�2000 ജൂലൈ 6-ന്‌ തൂണേരിയിൽ വെച്ച് ലീഗുകാർ ആക്രമിച്ച് കൊലപ്പെടുത്തി ഈ സഖാവിനെയും

*23-അബ്ദുൽ ഹകീം*
പള്ളിയിലെ ജീവനക്കാരനെ പള്ളിവളപ്പിലിട്ട് ചുട്ട് കൊന്നു.2015 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൊറ്റി ജുമാമസ്ജിദിലെ ജിവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി ജഡം തീയിട്ട് നശിപ്പിച്ചത്

*24-പി.വി. സന്തോഷ്‌*�ചെക്യാട്‌ വെച്ച് മുസ്ലീം ലീഗുകാര്‍ 2001 ജനുവരി 13-ന്‌ സഖാവിനെ കൊലപ്പെടുത്തി

*25-ഈന്തുള്ളതില്‍ വിനു*�2001 ജൂലൈ 2-ന്‌ നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്‌ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചരണം അഴിച്ചുവിട്ടു മുസ്ലീം ലീഗ്‌-എന്‍.ഡി.എഫ്‌ ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ സഖാവിനെ വെട്ടിക്കൊന്നു.

*26-സി.ബി. ഷിബിന്‍*�2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിനെ മുസ്ലിം ലീഗ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി

*27-എളങ്കൂർ അബു ഹാജി*
ലീഗുകാർ തല്ലിക്കൊന്നു.ഖുർആൻ പാരായണത്തിൻറെ ഓഡിയോ കാസറ്റ് വെക്കാൻ പറഞ്ഞത് കാരണം

*28-ജെയിംസ് അഗസ്റ്റിന്‍*
ക്ളസ്റ്റര്‍ പരിശീലനത്തിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗുകാര്‍
ഈ അദ്ധ്യാപകനെ ചവിട്ടിക്കൊന്നു

*29-കിടങ്ങയം മുഹമ്മദ് കുട്ടി*
സംഘടനാപ്രവർത്തനത്തിൻറെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി

*30-പൗലോസ്‌*�മലപ്പുറത്ത് 1969 നവംബര്‍ 28 ന്‌ ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി ഈ സഖാവിനെ

*31-കുണ്ടൂർ കുഞ്ഞു*
പണ്ഡിതനും നേതാവുമായിരുന്ന കുണ്ടൂർ ഉസ്താദിൻറെ മകനായ കുഞ്ഞുവിനെ റമളാൻ മാസം ഇരുപത്തിയേഴാം രാവിൽ കൊലപ്പെടുത്തി ലീഗിൻറെ കാട്ടാളന്മാർ

*32-സുബ്രഹ്മണ്യന്‍*
2006 മെയ്‌ മാസത്തില്‍ കൊന്നുതള്ളി ഈ സഖാവിനെയും ലീഗിൻറെ മൃഗങ്ങൾ

*33-അബ്‌ദുള്‍ ഗഫൂര്‍*�പാലക്കാട് 2000 ഡിസംബര്‍ 11 ന്‌ ലീഗ്‌ - എന്‍.ഡി.എഫ്‌ ഗുണ്ടകള്‍ പതിയിരുന്ന്‌ ആക്രമിച്ചു കൊലപ്പെടുത്തി ഈ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകനെയും

*34-കെ.കെ. ശങ്കരന്‍ (കരുമത്തില്‍ ശങ്കരന്‍)*�1960 ജനുവരി 25ന്‌ കോണ്‍ഗ്രസ്‌-ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി സിപിഐഎമ്മിൻറെ ഈ പ്രവർത്തകനെയും

*35-കെ.പി വത്സലന്‍*�നഗരസഭാ ചെയര്‍മാനും സിപിഐഎം അംഗവുമായ സഖാവിനെ 2006 ഏപ്രില്‍ 16ന്‌ മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തി.

*36-സഖാവ് വി. രാജു*�തിരുവനന്തപുരത്ത്‌ 2012 ആഗസ്റ്റ്‌ 25-ന്‌ മുസ്ലീം ലീഗ്‌ മണല്‍ മാഫിയാ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി

*37-കുറ്റിമൂച്ചി അബ്ദു*
എസ്.എസ്.എഫ് പ്രവർത്തകൻ ആയിരുന്നു അബ്ദുവിനെ റമളാൻ 5ൻ ലീഗുക്കാർ പള്ളിയിൽ കയറി കൊലപ്പെടുത്തി

38-കുനിയിൽ അബുബക്കർ ലിഗിന്റെ ഇരട്ട കൊല അബുബക്കറിന്റെ സഹോദരനെയും കൊന്നു.

39-കുനിയിൽ ആസാദ്
അബുബക്കറിന്റെ സഹോദരൻ ഇരട്ട കൊല നടത്തി ലീഗ് ഒരു കുടുംബത്തെ അനാഥരാക്കി.

40-എ.വി ഹംസകുട്ടി എന്ന കുഞ്ഞിപ്പ
മലപ്പുറം വളവന്നുരിൽ തിരഞെടുപ്പ വിജയഘോഷത്തിനിടെ വിട്ടിലെക്ക് പടക്കം എറിഞ്ഞു കൊലപ്പെടുത്തി.

41-കുന്നശേരി നസീർ ഹുസൈൻ
മലപ്പുറം മങ്കടയിൽ ഹുസൈനെ തല ഭിത്തിയിൽ അടിച്ചു മൃഗീയമായ് കൊലപ്പെടുത്തി.

42-മാറാട് കൂട്ടകൊല
എട്ട് പേർ കൊല ചെയ്യപ്പെട്ട കേസിൽ ലിഗ് നേതാവ് എംസി മാഹിൻഹാജി പ്രതി.

43-മധു
വിശപ്പകറ്റാൻ അന്നം കട്ടതിന്റെ പേരിൽ മണാർക്കാട് എം.എ ഷംശുദ്ദിന്റെ ശിങ്കിടി പ്രതി

44- ഫാറുഖ്
കണ്ണൂർ പൂവളപ്പ് ഫാറുഖ് എന്ന എസ്.ഡി.പി.എ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

*45*- ഔഫ് അബ്ദു റഹ്മാൻ....
കാസറഗോഡ് കാഞ്ഞങ്ങാട് ലീഗെന്ന നരഭോജികൾ കുത്തി കൊല പെടുത്തി...

ഇതൊക്കെ cpim അക്രമ രാഷ്ട്രിയം എന്ന് കുരക്കുന്ന പാണക്കാട് തങ്ങളും ലീഗു കൊന്ന് തള്ളിയവരുടെ കണക്ക് ആൺ..

ഇത് വളരെ കുറച്ച് അല്ലെ ഉള്ളു എന്ന് കരുതെണ്ട ലിഗ് അര ജിലയിൽ ഉള്ള പാർട്ടിയാനെന്ന് ഓർക്കണം.

😂👌
30/12/2024

😂👌

ഇത് തെറ്റാണു എന്നു അഭിപ്രായം ഉള്ളവർ കമന്റ്‌ ചെയ്യുക....

ഓർമ്മയിൽ സദ്ദാം ഹുസൈൻ. **********************ഓരോ  വർഷാന്ത്യവും  കടന്ന് പോകുന്നത് ധീരനായ ഒരു പോരാളിയുടെ - നീതിമാനായ ഒരു ഭ...
30/12/2024

ഓർമ്മയിൽ സദ്ദാം ഹുസൈൻ.
**********************

ഓരോ വർഷാന്ത്യവും കടന്ന് പോകുന്നത് ധീരനായ ഒരു പോരാളിയുടെ - നീതിമാനായ ഒരു ഭരണാധികാരിയുടെ ദാരുണമായ അന്ത്യത്തെ കുറിച്ചുള്ള ശോകമൂക സ്മരണകളെ തട്ടി ഉണർത്തിക്കൊണ്ടാണ്.
അമേരിക്കൻ ദുഷ് പ്രഭുത്വത്തിന്റെയും സ്വേച്ഛാ ഭരണ പ്രമത്തതയുടെയും രക്തസാക്ഷി യായി സദ്ദാം ഹുസൈൻ എന്ന ഇറാക്കിന്റെ പടത്തലവൻ അമേരിക്കൻ സർവ്വാധിപത്യത്തിന്റെ തൂക്ക് കയറിൽ പിടഞ്ഞു പിടഞ്ഞു ജീവനൊടുക്കി. ധീരതയും നിർഭയത്വവും, നിശ്ചയ ദാർഢ്യവും ഒരിക്കൽപോലും കൈമോശം വരാത്ത ആ ധീര യോദ്ധാവിന്റെ
18 ആം രക്തസാക്ഷി ദിനമാണ് ഇന്ന്. സമാനതകളില്ലാത്ത ആ പോരാട്ടവീര്യത്തെ കുറിച്ചാണ് ഇന്നെനിക്ക് അനുസ്മരിക്കാനുള്ളത്.
1937 ഏപ്രിലിൽ 28 ന് ഇറാഖിൽ ജനനം.
ഇറാഖിന്റെ അഞ്ചാമത്തെ ഭരണാധികാരിയായി 1979ൽ അധികാരമേറ്റ സദ്ദാം 2003 ഏപ്രിൽ വരെ 24 വർഷം പ്രസിഡന്റ് പദത്തിൽ സംശുദ്ധ ഭരണം നടത്തി.
സദ്ദാമിന്റെ വ്യക്തിപ്രഭാവവും ഭരണ മികവും അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. വർഗീയതയും ഇസ്ലാം മത മൗലികതയും ചുമത്തി സദ്ദാമിനെതിരെ അമേരിക്കൻ സാമ്രാജ്യത്വം നിരന്തരം പോരാടി. ഇറാക്കിലെ അമേരിക്കൻ അധിനിവേശം ശക്തമായി. അവസാനം സദ്ദാമിനെ അദ്ദേഹത്തിന്റെ ഒളിസങ്കേതത്തിൽ വെച്ച് കീഴ്‌പ്പെടുത്തി സദാമിനെ കരാഗൃഹത്തിൽ അടച്ചു .
ലോകം ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ തലേന്നാൾ
വിശുദ്ധമായ അറഫ ദിനത്തിൽ അന്തരീക്ഷത്തിൽ ഉയർന്ന തക്ബീറിന്റെ മന്ത്രധ്വനിയിൽ 2006 ഡിസംബർ 30 ന് 69 ആം വയസിൽ ഇറാക്കിന്റെ ഇതിഹാസ നായകൻ കഴുമരത്തെ പുൽകി.

30/12/2024

🔥🌟🔥🌟🔥🌟🔥🌟
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅
*▫️30-12-2024▫️*
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന് 2024 ഡിസംബർ 30 (1200 ധനു 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ഡിസംബർ 30 വർഷത്തിലെ 364 (അധിവർഷത്തിൽ 365)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 1 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️

*💠എസ്.എഫ്.ഐ സ്ഥാപക ദിനം*

*💠ആൾ ഇന്ത്യ മുസ്ലിം ലീഗ് സ്ഥാപക ദിനം*

*💠ഫാലിംഗ് നീഡിൽസ് ഫാമിലി ഫെസ്റ്റ് ദിനം*

*💠ബേക്കൺ ദിനം (യുഎസ്എ)*

*💠റിസാൽ ദിനം (ഫിലിപ്പീൻസ്)*

*💠ദേശീയ റെസലൂഷൻ ആസൂത്രണ ദിനം (യുഎസ്എ)*

*💠ദേശീയ ബൈകാർബണേറ്റ് ഓഫ് സോഡ ദിനം (യുഎസ്എ)*

*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌐1419* - ```ഹണ്ട്രഡ് ഇയേഴ്സ് വാർ: ബാറ്റിൽ ഓഫ് ലാ റോഷെൽ.```

*🌐1460* - ```വാർ ഓഫ് ദ റോസെസ്: ലാൻക്സ്റ്റേറിയക്കാർ യോർക്കിന്റെ 3-ാമത്തെ നായകൻ കൊല്ലുകയും വേക്ക്ഫീൽഡ് യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.```

*🌐1880* - ```ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു.```

*🌐1813* - ```ലെ യുദ്ധം 1812-ൽ ബ്രിട്ടീഷ് സൈനികർ ബഫലോ, ന്യൂയോർക്ക് കത്തിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1896* - ```ഫിലിപ്പിനോ ദേശസ്നേഹിയും നവീകരണ നിയമജ്ഞനുമായ ജോസ് റിസാളിനെ മനിലയിൽ ഒരു സ്പാനിഷ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.```

*🌐1906* - ```ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി.```

*🌐1922* - ```യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി.```

*🌐1924* - ```എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1936* - ```യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ അതിന്റെ ആദ്യത്തെ സിറ്റ്ഡൗൺ പണിമുടക്ക് ആരംഭിച്ചു .```

*🌐1943* - ```നേതാജി സുഭാഷ് ചന്ദ്രബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി.```

*🌐1970* - ```എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ഉടലെടുത്തു.```

*🌐1996* - ```ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2000* - ```റിസാൽ ഡേ സ്ഫോടനക്കേസ്: ഫിലിപ്പീൻസിലെ മെട്രോ മനിലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടിച്ച് ബോംബ് സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```

*🌐2004* - ```അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ റിപ്പബ്ലിക്ക ക്രോമഗൺ നൈറ്റ് ക്ലബിലെ തീപ്പിടുത്തത്തിൽ 194 പേർ കൊല്ലപ്പെട്ടു.```

*🌐2006* - ```സദ്ദാം ഹുസൈനെ തൂക്കിലേറ്റി.```

*🌐2009* – ```ഒരു ആത്മഹത്യ ബോംബർ അഫ്ഘാനിസ്ഥാനിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രധാന കേന്ദ്രമായ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് ചാപ്മാനിൽ ഒൻപത് പേരെ വധിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2013* - ```ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാർ വിരുദ്ധ ശക്തികൾ കെൻഷാസയിലെ പ്രധാന കെട്ടിടങ്ങൾ ആക്രമിക്കുന്നതിനിടയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.```

*🌐2017* - ```സൗദി പൗരത്വം ലഭിക്കുക വഴി ലോകശ്രദ്ധ യിലെത്തിയ യന്ത്ര വനിത സോഫിയ മുംബൈയിലെത്തി.```

*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌹രമണ മഹർഷി* - ```കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി (Born 30 December 1879 - Died 14 April 1950). ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ൻ കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം.‘ഞാനാരാണ് എന്നന്വേഷിയ്ക്കൂ ‘എന്നായിരുന്നദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപദേശം.വളരേക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹം എഴുതിയിട്ടുള്ളൂ. കൂടുതൽ കൃതികളും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ എഴുതിക്കൊടുക്കുന്നതായിരുന്നു. അരുണാചലത്തിനെപ്പറ്റിയുള്ള സൂക്തങ്ങളും, ഉപദേശ സാരം എന്ന പേരിൽ ഒരു ഗ്രന്ഥവുമാണ് പ്രധാന കൃതികൾ. തമിഴ്, മലയാളം,സംസ്കൃതം, തെലുഗു എന്നീ ഭാഷകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.രമണ മഹർഷി മറ്റുള്ളവരോട് സംസാരിയ്ക്കുന്നതൊക്കെ രേഖപ്പെടുത്തിയത് മൊഴിമാറ്റം ചെയ്ത്, വചനാമൃതം എന്ന പേരിൽ ഡീ സീ ബുക്സ് മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മഹർഷി തന്നെ മലയാളത്തിൽ ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും രമണാശ്രമത്തിന്റെ വെബ് സൈറ്റിൽനിന്ന് സൗജന്യമായി പകർത്താൻ സാധിയ്ക്കും.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹കെ.എം. മുൻഷി* - ```പ്രമുഖനായ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളുമാണ് കന്യാലാൽ മനേക്‌ലാൽ മുൻഷി എന്ന കെ.എം. മുൻഷി (30 ഡിസംബർ 1887 – 8 ഫെബ്രുവരി 1971). ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ൽ ഭാരതീയ വിദ്യാഭവൻ സ്‌ഥാപിച്ചു. ഗുജറാത്തി ഭാഷയിലെ പ്രമുഖ ചരിത്ര നോവലുകളാണ് മുൻഷിയുടെ പ്രധാന സാഹിത്യ സംഭാവന.മുൻഷിയുടെ പൃഥ്വി വല്ലഭ് എന്ന നോവൽ രണ്ടു തവണ ചലച്ചിത്രമാക്കപ്പെട്ടു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ബെൻ ജോൺസൻ (ഓട്ടക്കാരൻ)* - ```ബെഞ്ചമിൻ സിൻക്ലെയർ "ബെൻ" ജോൺസൺ ഒരു മുൻ കനേഡിയൻ ഓട്ടക്കാരനാണ്. 1961 ഡിസംബർ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹സബീർ ഭാട്ടിയ* - ```ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ (Born 30 December 1968) . പ്രശസ്തമായ ഇ മെയിൽ സം‌വിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ്‌ ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു. വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന്‌ വിറ്റത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഷാൻ റഹ്മാൻ* - ```ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ (ജനനം: 30 ഡിസംബർ 1979). മലർവാടി ആർട്സ് ക്ലബ് (2010), തട്ടത്തിൻ മറയത്ത് (2012), തിര (2013), ഓം ശാന്തി ഓശാന (2014), ഓർമ്മയുണ്ടോ ഈ മുഖം (2014), ആട് (2015), ഒരു വടക്കൻ സെൽഫി (2015), അടി കപ്യാരേ കൂട്ടമണി (2015), വേട്ട (2016), ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016), ആൻമരിയ കലിപ്പിലാണ് (2016), ഗോദ (2017), വെളിപാടിന്റെ പുസ്തകം (2017), ഒരു അഡാർ ലവ് (2018) തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രധാന ചലച്ചിത്രങ്ങൾ. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും[2] ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രശസ്തമാവുകയും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ചെയ്ത ഗാനങ്ങളാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഡേവിസ് ചിറമ്മൽ* - ```സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ (ജനനം 30 ഡിസംബർ 1960).```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹എസ്. ജിതേഷ്* - ```കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ. സൂപ്പർ-സ്പീഡി കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനാണ് എസ് ജിതേഷ് (Born 30 December 1974). ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ വരയരങ്ങ് എന്ന സാംസ്കാരികകലാരൂപത്തിന്റെ ആവിഷ്കർത്താവ്. ചിത്രകലയെ 'രംഗകല' അഥവാ 'പെർഫോമിംഗ് ആർട്' ആയി ആവിഷ്കരിച്ച് 7000 ത്തിലേറെ വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരനാണ് ഇദ്ദേഹം.ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോർമിംഗ് കാർട്ടൂണിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഗിയാനി സുവർ‌ലൂൺ* - ```ഗിയാനി മൈക്കൽ യൂജിൻ സുവർ‌ലൂൺ ( ജനനം 30 ഡിസംബർ 1986) ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി റൈറ്റ് ബാക്ക് അല്ലെങ്കിൽ സെന്റർ ബാക്ക് ആയി കളിക്കുന്നഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ജോ റൂട്ട്* - ```ജോസഫ് എഡ്വാർഡ് റൂട്ട് എന്ന ജോ റൂട്ട് (ജനനം 30 ഡിസംബർ 1990) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ടു യുയു* - ```ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയാണ് ടു യുയു (ജനനം ഡിസംബർ 30, 1930). 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം സി കാംബൽ, സതോഷി ഒമുറ എന്നിവർക്കൊപ്പം പങ്കിട്ടു. പരാദരോഗമായ മലമ്പനിക്ക് 'ആർട്ടമിസിനിൻ'എന്ന ഔഷധം വികസിപ്പിച്ചെടുത്തതിവരാണ്. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലേറിയ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹റുഡ്യാർഡ് കിപ്ലിംഗ്* - ```ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഹിദേക്കി ടോജോ* - ```ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.```

*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌷വിക്രം സാരാഭായി* - ```ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്. 1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി. 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു . “ഇദ്ദേഹം ശാസ്ത്രത്തിൽ അതീവതത്പരനായ ചെറുപ്പക്കാരനാണ്, കേം‌ബ്രിഡ്ജിലെ പഠനം വിക്രമിന് ഉന്നത മൂല്യമുള്ളതാകും എന്നെനിക്കുറപ്പുണ്ട്” : എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ടി.ഇ. വാസുദേവൻ* - ```മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളായിരുന്നു നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ(1917 - 30 ഡിസംബർ 2014). മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷പി.ടി. ഭാസ്കരപ്പണിക്കർ* - ```കേരള സംസ്ഥാനത്തെ ഒരു പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1922 - ഡിസംബർ 30, 1997).1969 മുതൽ ഏതാണ്ട് കാൽ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും എഡിറ്ററായിരുന്നു. കാൻഫെഡ്, ഭരണപരിഷ്കാരവേദി, സ്ഥലനാമസമിതി, ഇന്തൊ-സോവിയറ്റ് സൗഹൃദസമിതി, ലെനിൻ ബാലവാടി (തിരുവനന്തപുരം), അഗളി ഗിരിജനകേന്ദ്രം എന്നിവയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ശാസ്ത്രസാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്‌ അദ്ദേഹം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷രാഗിണി* - ```തെക്കേ ഇന്ത്യയിലെ ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു രാഗിണി (ജനനം മാർച്ച് 27, 1937 - മരണം ഡിസംബർ 30, 1976). തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി. സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും ഹിന്ദി, മലയാളം, തമിഴ്, തെലുഗു എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷വിഷ്ണുവർധൻ* - ```കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009) കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്രവക്താവായിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദ്ദേശിച്ചത്. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവർ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ജി. നമ്മാൾവാർ* - ```തമിഴ്നാട്ടിലെ പരിസ്ഥിതിപ്രവർത്തകനും ജൈവശാസ്ത്രജ്ഞനുമായിരുന്നു ഡോ. ജി. നമ്മാൾവാർ (1938 – 30 ഡിസംബർ 2013). ജൈവകൃഷിയുടെ പ്രചാരകനായ അദ്ദേഹം ഈ കൃഷിരീതി പഠിപ്പിക്കാൻ 'വണങ്ങം' എന്നപേരിൽ ഒരു സംഘടനയ്ക്കും രൂപംനൽകിയിരുന്നു. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ജോൺ ഹെൻറി ഡാൽമെയെർ* - ```ജോൺ ഹെൻറി ഡാൽമെയെർ ലെൻസുകളുടെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനായ ആഗ്ലോ-ജർമൻ ശാസ്ത്രജ്ഞനായിരുന്നു. ജർമനിയിലെ വെസ്റ്റ്ഫാലിയായിലെ ലൊക്സ്റ്റെണ്ണിൽ 1830 സെപ്റ്റംബർ 6-ന് ഇദ്ദേഹം ജനിച്ചു.ശാസ്ത്രത്തിൽ തത്പരനായതിനാൽ ഒസ്നബ്രുക്കിലെ (Osnabruck) ഒരു ലെൻസ് നിർമാതാവിന്റെ കീഴിൽ പരിശീലകനായി ചേർന്നു. 1851-ൽ ലണ്ടനിലെത്തിയ ഡാൽമെയെർ ലെൻസ്, ദൂരദർശിനി എന്നിവയുടെ നിർമ്മാണത്തിൽ വ്യാപൃതനായിരുന്ന ആൻഡ്രു റോസിനോടൊപ്പം ഒരു വർഷത്തോളം പ്രവർത്തിച്ചു. തുടർന്ന് ശാസ്ത്ര വിഷയങ്ങളിൽ റോസിന്റെ ഉപദേശകനായി നിയമിതനായി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ട്രിഗ്വെ ലീ* - ```ഒരു നോർവീജിയൻ രാഷ്ട്രീയപ്രവർത്തകനും തൊഴിലാളി നേതാവും എഴുത്തുകാരനുമായിരുന്നു ട്രിഗ്വെ ലീ (16 ജൂലായ് 1896 – 30 ഡിസംബർ 1968). 1940-1945 കാലഘട്ടത്തിൽ നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറൽ ആയിരുന്നു ട്രിഗ്വെ ലീ. 1946 മുതൽ 1952 വരെ ഈ പദവിയലങ്കരിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷കെ.ഇ. മത്തായി (പാറപ്പുറത്ത്)* - ```പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ഡൊറോത്തി കോമിങ്കോർ* - ```മേരി ലൂയിസ് കോമിങ്കോർ (ജീവിതകാലം: ആഗസ്റ്റ് 24, 1913 - ഡിസംബർ 30, 1971), ഒരു അമേരിക്കൻ സിനിമാ നടിയായിരുന്നു. ഡൊറോത്തി കോമിങ്കോർ എന്ന പേരിലാണ് അവർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നിരൂപക പ്രശംസ നേടിയ സിറ്റിസൺ കേൻ (1941) എന്ന ആദ്യ ചിത്രത്തിൽ സൂസൻ അലക്സാണ്ടർ കേൻ എന്ന വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. ഹോളിവുഡ് ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ സിനിമാ ജീവിതം അവസാനിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ബി.ജി. വർഗീസ്* - ```ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വർഗീസ്(12 ജൂൺ 1926 - 30 ഡിസംബർ 2014). ബൂബ്ലി ജോർജ് വർഗീസ് എന്ന് മുഴുവൻ പേര്. മലയാളിയായ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷മൃണാൾ സെൻ* - ```ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്രസംവിധായകനാണ് മൃണാൾ സെൻ (ജനനം: 14 മേയ് 1923 - 30 ഡിസംബർ 2018). ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നവതരംഗസിനിമയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷റൊമൈൻ റോളണ്ട്* - ```1915-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം 29 ജനുവരി 1866 - മരണം 30 ഡിസംബർ 1944). യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. നോവൽ, നാടകം, ജീവചരിത്രം എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷സദ്ദാം ഹുസൈൻ* - ```1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി (ജനനം: ഏപ്രിൽ 28 ,1937, മരണം - ഡിസംബർ 30, 2006 ). ഏകാധിപതിയും കൊടും ക്രൂരനുമായ സദ്ദാം 6.5 ലക്ഷത്തോളം കുർദ്ദുകളെ കൊന്നു തള്ളി. കുവൈറ്റിനെ ആക്രമിച്ചു. ഇറാഖിൽ ജനാധിപത്യം ഇല്ലാതാക്കി. അമേരിക്കൻ സൈന്യം ഇറാഖ് ആക്രമിച്ച് സദ്ദാം ഭരണം അവസാനിപ്പിച്ചു. ജനാധിപത്യം പുനസ്ഥാപിക്കുകയും കുർദ് നേതാവായ ജലാൽ തലബാനിയെ പ്രസിഡൻറാക്കുകയും സുന്നി അറബ് നേതാവിനെ പ്രധാന മന്ത്രിയാക്കുകയും ചെയ്തു. 2006 ഡിസംബർ 30 ന് അമേരിക്കൻ സൈന്യം സ്ഥാപിച്ച ഇടക്കാല സർക്കാർ വിചാരണക്കൊടുവിൽ അദ്ദേഹത്തെ തൂക്കിലേറ്റി. ഇറാഖിൽ തെരെഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ഹോസെ റിസാൽ* - ```പത്തൊൻപതാം നൂറ്റാണ്ടിൽ (ജനനം ജൂൺ 19, 1861 - മരണം ഡിസംബർ 30, 1896) ഫിലിപ്പീൻസിൽ ജീവിച്ചിരുന്ന എഴുത്തുകാരനും, ദേശീയവാദിയും, ചിന്തകനും ബഹുമുഖപ്രതിഭയും ആയിരുന്നു ഹോസെ റിസാൽ (Jose Risal). സ്പാനിഷ് ഭാഷയിൽ എഴുതിയ രണ്ടു നോവലുകളും ഇതരരചനകളും വഴി ഫിലിപ്പീൻ ദേശീയതയുടെ വികാസത്തെ സഹായിക്കുകയും സ്പെയിനിന്റെ കോളനിവാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭത്തിനു വഴിയൊരുക്കുകയും ചെയ്ത റിസാൽ, "ആദ്യത്തെ ഫിലിപ്പീനി" എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം രചിച്ച നോളി മെ ടാങ്കറെ, എൽ ഫിലിബസ്ത്രുസ്മോ എന്നീ നോവലുകൾ കൊളോണിയൽ ഭരണത്തിൻ കീഴിയുള്ള 19-ആം നൂറ്റാണ്ടിലെ ഫിലിപ്പീൻസിലെ സാമൂഹ്യാവസ്ഥയുടെ ചിത്രീകരണങ്ങളാണ്. ഇന്ന് ഫിലിപ്പീൻസിലെ സ്കൂൾ പാഠപദ്ധതിയിൽ ഈ കൃതികൾ അവശ്യവായനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

29/12/2024

👌🤔🤔

👌👌
29/12/2024

👌👌

29/12/2024
ഇത് തെറ്റാണു എന്നു അഭിപ്രായം ഉള്ളവർ കമന്റ്‌ ചെയ്യുക....
29/12/2024

ഇത് തെറ്റാണു എന്നു അഭിപ്രായം ഉള്ളവർ കമന്റ്‌ ചെയ്യുക....

29/12/2024

Address

Kalpetta

Alerts

Be the first to know and let us send you an email when My own wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My own wayanad:

Videos

Share