പ്രഥമ എം.പി വർഗീസ് പുരസ്കാരം എംടിക്ക്
2022-ലെ പ്രഥമ എം.പി വർഗീസ് പുരസ്കാരം രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രവിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗിനാണ് സമർപ്പിച്ചത്. പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഭാരതരത്ന അവാർഡ് ജേതാവുമായ പ്രൊഫസർ സി.എൻ.ആർ റാവുവിനാണ് കഴിഞ്ഞ വർഷത്തെ പുരസ്കാരം നൽകിയത്. അദ്ദേഹം ബാംഗ്ലൂരിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ് സയന്റിഫിക് റിസർച്ചിൻ്റെ സ്ഥാപകനാണ്. ഇന്ത്യൻ നാനോ ടെക്നോളജിയുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മൂന്ന് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ശാസ്ത്ര ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ വർഷത്തെ അവാർഡ് നിർണയത്തിനുള്ള വിദഗ്ധസമിതി ഏകകണ്ഠമായി അവാർഡിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളത്തിന്റെ മഹാകാഥികനായ എം.ടി വാസുദേവൻനായരെ യാണെന്ന വിവരം ഏറെ സന്തോഷത്തോടും അതിലേ
URF Asian Record കരസ്ഥമാക്കിയ ആർട്ടിസ്റ്റ് കലൈമാമണി സതീശങ്കറിന്റെ ചിത്രപ്രദർശനം
കലാസ്നേഹികളെ,
ദീർഘകാലമായി വിവിധ വിദ്യാലയങ്ങളിൽ ചിത്രകലാ അധ്യാപികയായ ആർട്ടിസ്റ്റ്
കലൈമാമണി സതീശങ്കർ സർവ്വീസ് കാലത്ത് വരച്ചുവെച്ച 800-ഓളം വരുന്ന ശിഷ്യരുടെ
ഛായാപടങ്ങൾ പ്രദർശിപ്പിക്കുകയാണ്. പതിറ്റാണ്ടുകൾ പിന്നിലേക്ക് കാലത്തെ മടക്കിവി ളിക്കുന്ന ഈ ചിത്രങ്ങളിലെ അന്നത്തെ കുട്ടികളിൽ പലരും ഇന്ന് ദേശവിദേശങ്ങളിൽ ഉന്നതശ്രേണികളിൽ വിരാജിക്കുന്നവരാണ്. ചുരുക്കം ചിലർ നമ്മോടൊപ്പമില്ല. ശിഷ്യരെ ഹൃദയപക്ഷത്ത് ഇക്കാലമത്രയും ചേർത്തുവെച്ച ഈ പ്രദർശനം ലോക
ത്തുതന്നെ അത്യപൂർവ്വമായ ഈ ഗുരുശിഷ്യ ബന്ധത്തിൽ പിറന്ന സർഗാത്മബന്ധമാണ് ഒളിമങ്ങാത്ത ഓർമ്മകൾ സൂക്ഷിച്ചുവെക്കപ്പെട്ടത്. ഇത് URF Asian Record ബഹുമ തിക്ക് ടീച്ചറെ അർഹമാക്കിയിട്ടുണ്ട്.
COA സംസ്ഥാന സമ്മേളനം മാർച്ച് 2 3 4 തീയതികളിൽ കോഴിക്കോട്ട്
Cable tv Operators Association
KDCH-നഴ്സിംഗ് സ്കൂൾ കെട്ടിടം ഉദ്ഘാടനം മാർച്ച് ഒന്നിന്.
ഫിഷറീസ് സ്റ്റേഷൻ ബേപ്പൂർ കെട്ടിട ഉദ്ഘാടനം
ബേപ്പൂർ ഫിഷിംഗ് ഹാർബർ
കേരളത്തിലെ കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരു കൂട്ടായ്മയായ ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (AKCA) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ഈ വരുന്ന ഫെബ്രുവരി 20 ന് ചൊവ്വാഴ്ച കണ്ണൂർ റോഡിലുള്ള സിറ്റി ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. വൈകുന്നേരം 7 മണിക്ക് മുൻ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
വീട്ടമ്മമാർക്ക് കാറ്ററിംഗ് മേഖലയുടെ ഒരു കൈത്താങ്ങായി, സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് പ്രസ്തുത വേദിയിൽ വെച്ച് തന്നെ വനിതകൾക്കായുള്ള സ്റ്റാർട്ടേഴ്സ് & സലാഡ് മേക്കിംഗ് മത്സരം നടക്കുകയാണ്. പ്രസ്തുത മത്സരം ശ്രീ. രാഘവൻ എം.പി ഉദ്ഘാടനം നിർവ്വഹിക്കും
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഗ്ലൈഹീക സന്ദർശനവും വിശ്വാസ സംഗമവും
നഗരസഭാ - പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം വൈകുന്നു
നഗര സഭ / പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം വൈകുന്നു
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേയ്സ് ട്രാവൽ & ടൂർ കമ്പനി വേൾഡ് ട്രാവൽ എക്സ്പോ ഒരുക്കുന്നു. 2024 വർഷത്തിലേക്കുള്ള വിവിധങ്ങളായ ടൂർ പാക്കേജുകൾ ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ എക്സ്പോ ജനുവരി 6-ാം തിയതി ബാങ്ക് റോഡിലുള്ള ഹൈസൺ ഹെറിറ്റേജ് ഹോട്ടലിൽ രാവിലെ 10 മണിമുതൽ 6 മണിവരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഫാറൂഖ് കോളേജ് പി എം സിവിൽ സർവീസ് അക്കാദമി - ഓഫീസേഴ്സ് സമ്മിറ്റ് 2024
വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി കോഴിക്കോട് മാറിയിട്ടുണ്ട്. കാപ്പാട്, ബേപ്പൂർ, കക്കാടം പൊയിൽ, പൂവാറൻതോട്, തുഷാര ഗിരി, വയലട, തുടങ്ങിയ സ്ഥലങ്ങളാണ് കോഴിക്കോടുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ.
കോഴിക്കോട് നഗരത്തിന് വളരെ അടുത്തുള്ളതും കോഴിക്കോട് കോർപ്പ റേഷൻ, തലക്കുളത്തൂർ, കക്കോടി, ചേളന്നൂർ, ചേമഞ്ചേരി പഞ്ചായത്തുകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന അകലാപ്പുഴ,കോരപ്പുഴ, കനോലികനാൽ എന്നിവ മനോഹാരിതകൊണ്ടും പ്രകൃതി രമണീയതകൊണ്ടും വിശാലമായ ജലാശയം കൊണ്ടും മലബാറിലെ ഒരു “കുമരകം" ആക്കി മാറ്റുവാൻ കഴിയുന്ന പ്രദേശ മാണ്.
കോഴിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി.എച്ച്. ക്ലബ്ബ് കീഴുപറമ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നെഹ്റു യുവ കേന്ദ്ര യും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഉത്തരമേഖലാ ജലോ ത്സവം ഇന്ന് (31ന്) കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയായ കീഴുപറമ്പ് എടശ്ശേരി കടവിൽ നടക്കും.
കോഴിക്കോട് നഗരത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 2023 ഡിസംബർ 20 മുതൽ 24 വരെ ഈ മഹാനഗരത്തിൽ വെച്ചു നടക്കുന്ന ആദ്യത്തെ ബൃഹത്തായ ഒരു പരിപാടിയാണ് ഫോക് ഫെസ്റ്റിവൽ (KoCo FOLKFEST 2023)
റഫി നൈറ്റ് 22 ന്
മുഹമ്മദ് റഫിയുടെ 100 മത് ജന്മദിന വാർഷിക ആഘോഷം (2023-24)
അരലക്ഷത്തോളം പേർ പങ്കെടുക്കും, നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ സജ്ജം
നവകേരള നിർമ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർ ത്തിയായി. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25 ന് വൈകീട്ട് മൂന്ന് മണി മുതൽ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണ് നടക്കുക. സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും, സമൂഹത്തിൻ്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനുമാണ് പര്യടനം മണ്ഡല സദസിൽ അൻപതിനായിരത്തോളം പേർ പങ്കെടുക്കുമെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.