Occupy SM Street
മിട്ടായിതെരുവിനെ തിരിച്ചു പിടിക്കാം
Occupy SM Street
മിട്ടായിതെരുവിനെ തിരിച്ചു പിടിക്കാം
മുത്തങ്ങ - നീതി തേടിയ ജനതയ്ക്കു നേരെ ഭരണകൂടം നടത്തിയ യുദ്ധം
കോളനിയിലുള്ളവര്‍ മുന്നോട്ടു പോകുമ്പോള്‍ ഇവിടെ പൊതു സമൂഹം വളരെ പിറകോട്ടു വീഴുകയാണ്
നവോത്ഥാനാനന്തര കേരളത്തില്‍ അയിത്തം നിലനില്‍ക്കുന്നത് പ്രത്യക്ഷമായല്ല. ബ്രാഹ്മണനും, നായരും, ഈഴവനും തമ്മിലുള്ള അകലം കുറഞ്ഞപ്പോള്‍ അത് മതേതരമായി പ്രതിഫലിച്ചെങ്കില്‍ മറുവശത്ത് ദളിതരുമായുള്ള അകലം മതേതരമായി തന്നെ കൂടുകയായിരുന്നു. ഈ പേരാമ്പ്ര സ്കൂള്‍ പരിസരത്തുള്ള ഇതര സമുദായക്കാരില് ഭൂരിപക്ഷവും നായര്‍, ഈഴവ സമുദായങ്ങളില്‍ പെട്ടവരും, മുസ്ലീങ്ങളുമാണ്. ഇവിടെ രൂപപ്പെട്ട സവര്‍ണ്ണത്വത്തിന്റെ മഴവില്‍ സഖ്യവും അവര്‍ക്കിടയിലാണ്. അതിലൂടെയാണ് പറയ സമുദായം ഇവിടെ പാര്ശ്വവല്ക്കരിക്കപ്പെട്ടത്. മറ്റൊരു സ്ഥലത്ത് ഇതിന്റെ കൂട്ട് ഒരു പക്ഷേ മറ്റൊന്നായിരിക്കാം. പക്ഷേ ഇവരുടെ പാര്‍ശ്വവല്‍ക്കരണം ഡെമോഗ്രഫിക് സവിശേഷതകള്‍ക്ക് പുറത്ത് പൊതുവായി കേരളത്തില്‍ നിലനിന്നിരുന്നു എന്നത് ഒരു സത്യമാണ്. നവോത്ഥാനം അതിനെ 'ഉന്മൂലനം' ചെയ്യുകയായിരുന്നില്ല, വിശാല മാനവികതയുടെ പുതിയ യുക്തികള്‍ കൊണ്ട് നിശബ്ദമാക്കുകയായിരുന്നു.
കല്യാണ്‍ സാരീസ് ഇരിക്കൽ സമര പ്രവർത്തകർക്ക് പറയാനുള്ളത്
കല്യാണ്‍ സാരീസ് ഇരിക്കൽ സമര പ്രവർത്തകർക്ക് പറയാനുള്ളത്
#sittingstruggle
കടപ്പാട്: #ഇരിക്കൽ_സമരം_രണ്ടാം_ഘട്ടം
Save The Books Of Perumal Murugan
മത തീവ്രവാദികളുടെ അപഹാസ്യമായ അട്ടഹാസങ്ങൾക്കും കൊല വിളികൾക്കും ഒരു എഴുത്തുകാരൻ ധീരമായ നിശബ്ദത കൊണ്ട് പകരം വീട്ടിയിരിക്കുന്നു ...ലജ്ജിക്കുക ....മന്ദ ബുദ്ധിക ളായ തീവ്രവാദികളെ ,നിങ്ങൾ കൊല്ലാൻ ശ്രമിച്ച എഴുത്തിന് ഇങ്ങനെയും ഒരു സമരമുഖം ഉണ്ടെന്നു അറിയുക
"Save The Books Of Perumal Murugan " എന്ന മുദ്രാവാക്യം ഉയര്‍ത്തി ചെന്നൈ ബുക്ക് ഫെയറിനു മുന്നില്‍ നടന്ന പ്രതിഷേധം
വീഡിയോ കടപ്പാട്: ചങ്ക്സിന്റെ സ്വന്തം കിനാശ്ശേരി
മാവോയിസ്റ്റുകളെ കുറിച്ച് ഗീതാനന്ദൻ സംസാരിക്കുന്നു...
മാവോയിസ്റ്റുകളെ കുറിച്ച് ആദിവാസി ഗോത്ര മഹാ സഭ കോ-ഓർഡിനേറ്റർ ഗീതാനന്ദൻ സംസാരിക്കുന്നു...
നിൽപ്പ്സമരത്തിനോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കോഴിക്കോട് കലക്ടറുടെ ചേംബറിന് മുന്നിൽ ജനാധിപത്യവേദി പ്രവർത്തകര്‍ നടത്തിയ പ്രതിഷേധം .
നിലനിൽപ്പിനുവേണ്ടി
ഡിസംബർ 10 മനുഷ്യാവകാശ ദിനം
ഈ ദിനത്തിൽ കേരളവും നിൽക്കുന്നു ആദിമനിവാസികൾക്ക് വേണ്ടി
അവരും മനുഷ്യരാണ്
കടപ്പാട് Vr Ragesh
നില്‍പ്പ് സമരത്തിന് നവമാധ്യമ ലോകത്തിന്റെ ഐക്യദാര്‍ഢ്യം.
ഒപ്പുമരം നവമാധ്യമകൂട്ടം സംഘടിപിച്ച നില്‍പ്പ് സമര ഐക്യദാര്‍ഢ്യ പരിപാടിയില്‍ കവി ഇഞ്ച്ക്കാട് ബാലചന്ദ്രന് സമരപ്പന്തലിനു മുന്നില്‍ കവിത ചൊല്ലുന്നു (08-09-2014)
വാക്കു പാലിക്കുക ഒരു ജനാധിപത്യ മര്യാദയാണ്
വാക്കു പാലിക്കുക ഒരു ജനാധിപത്യ മര്യാദയാണ്
നില്പ്പു സമരത്തിന് ഐക്യപ്പെട്ട് ഒപ്പുമരം നവമാധ്യമക്കൂട്ടം
ഐക്യദാര്‍ഢ്യ സത്യാഗ്രഹം
62 ദിവസം പിന്നിട്ട നില്പ്പു സമരത്തിന് ഐക്യപ്പെട്ട് ഒപ്പുമരം നവമാധ്യമക്കൂട്ടം തിരുവനന്തപുരം സെക്രട്ടറിയേറ്റ്നു മുന്നില്‍ നില്പ്പു സമര പന്തലില്‍ ഐക്യദാര്‍ഢ്യ സത്യാഗ്രഹം സംഘടിപിച്ചു .
ഒരു ദിവസം നീണ്ടു നില്ക്കുന്ന സത്യാഗ്രഹം മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി.ആര്.പീ.ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു സമരസമിതിക്ക് വേണ്ടി സീ.കെ.ജാനു സംസാരിച്ചു. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എഴുത്തുകാരന് സക്കറിയ, പ്രമുഖ രാഷ്ട്രീയ-മാധ്യമ നിരീക്ഷകന് അഡ്വ:ജയശങ്കര്‍, സാമൂഹ്യ ശാസ്ത്രഞ്ജന്‍ ടീ.ടീ.ശ്രീകുമാര്‍ എന്നിവരയച്ച സന്ദേശങ്ങള്‍ സമരപ്പന്തലില്‍ വായിച്ചു. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സന്തോഷ്.ടീ.എന്‍ അദ്ധ്യക്ഷത വഹിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രന്, സീ.എന്‍.കുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപിച്ചു. സമരസമിതി കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു