20/12/2019
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യതലസ്ഥാനം ഈ രാത്രിയിലും സംഘര്‍ഷഭരിതം. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന്‍ വൈശാഖ് ജയപാലന്‍ എന്നിവരെ പോലീസ് മര്‍ദ്ദിച്ചു.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നരനായാട്ട് നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അരുണ്‍ ശങ്കറിന്റെ തലയ്ക്ക് പിറകില്‍ നിന്നടിയേറ്റു. ക്യാമറ അടിച്ചു തകര്‍ക്കുകയും മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ആ ക്രൂര ദൃശ്യങ്ങള്‍ വെളിച്ചം കാണില്ലെന്ന് ഉറപ്പുവരുത്തുകയാണ് പോലീസ് ചെയ്തത്.
എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ അരുണ്‍ ശങ്കര്‍ പോലീസ് വേട്ടക്കിരയാകുന്നത് വ്യക്തമാണ്. സംഘര്‍ഷത്തിനിടെ ഒരു വാഹനം അഗ്നിക്കിരയായി. ഡല്‍ഹി മെട്രോയുടെ 17 സ്‌റ്റേഷനുകള്‍ അടച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളുരുവില്‍ ഉയര്‍ന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടെലിവിഷന്‍ ചാനലുകളിലെ ഏഴ് മാധ്യമപ്രവര്‍ത്തകരെ മംഗളുരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ മോചിതരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ മാര്‍ച്ച് നടന്നു.
മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി വി എസ് യെദ്യൂരപ്പക്ക് കത്തയച്ചിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ്, കെ മധു, ഇ പി മുഹമ്മദ്, പി വിപുല്‍നാഥ്, ദീപക് ധര്‍മ്മടം, ഷഹീദ്, അജ്ഞന ശശി, കെ കെ ഷിദ എന്നിവര്‍ സംസാരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യതലസ്ഥാനം ഈ രാത്രിയിലും സംഘര്‍ഷഭരിതം. ഡല്‍ഹി ഗേറ്റില്‍ പ്ര....