Kerala Media channel

Kerala Media channel A publication from CITY CHANNEL

യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയില്‍ തിരിച്ചെത്തി;ആഭ്യന്തര ശേഖരം 500 ടണ്‍ കടന്നു.ന്യൂഡല്‍ഹി:യുകെയില്‍ നിന...
30/10/2024

യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയില്‍ തിരിച്ചെത്തി;ആഭ്യന്തര ശേഖരം 500 ടണ്‍ കടന്നു.

ന്യൂഡല്‍ഹി:യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്.ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ഇന്ത്യയില്‍ ആഭ്യന്തരമായി സൂക്ഷിക്കാന്‍ തിരികെ കൊണ്ടുവന്നത്.
സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് കേന്ദ്രബാങ്കിന്‍റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിക്കുന്നതാണ്. മാര്‍ച്ച് 31 വരെ 408 ടണ്‍ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.

സ്വര്‍ണവില 60,000 ലേക്ക്; പുതിയ ഉയരം,രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപകൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്...
30/10/2024

സ്വര്‍ണവില 60,000 ലേക്ക്; പുതിയ ഉയരം,രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000 ലേക്ക്.ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്.7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും; ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷന്‍തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില...
30/10/2024

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും; ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നവംബര്‍ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ്
വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.
നിരക്ക് വര്‍ധന സംബന്ധിച്ച അപേക്ഷയില്‍ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍
പൂര്‍ത്തിയാക്കി. ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷന്‍ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ
ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ്
രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയത്.

28/10/2024

' നിസാരമായി കാണരുത്!, ഡിജിറ്റല്‍ അറസ്റ്റില്‍ മൂന്ന് മാസത്തിനിടെ നഷ്ടമായത് 120 കോടി രൂപ;
കണക്ക് ഇങ്ങനെ

ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ട്ടമായത് 120 കോടി രൂപ. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തില്‍ ഇല്ലെന്നും ഇത്
തട്ടിപ്പാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളാണ് പ്രധാനമായി ഡിജിറ്റല്‍
അറസ്റ്റ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ജനുവരി-ഏപ്രില്‍ കാലയളവില്‍ എല്ലാ തരത്തില്‍ ഉള്ള സൈബര്‍ തട്ടിപ്പുകള്‍ വഴി ഇന്ത്യക്കാര്‍ക്ക്
മൊത്തത്തില്‍ 1776 കോടി രൂപയാണ് നഷ്ടമായത്.

ഈ ക്രൂരതക്ക് ഈ ശിക്ഷ പോരാ', തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല; അപ്പീല്‍ പോകുമെന്ന് ഹരിതപാലക്കാട്: തേങ്...
28/10/2024

ഈ ക്രൂരതക്ക് ഈ ശിക്ഷ പോരാ', തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല; അപ്പീല്‍ പോകുമെന്ന് ഹരിത

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചുകൊണ്ടുള്ള
കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്‍റെ ഭാര്യ ഹരിത. ' ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ട്
ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍
വാദിച്ചത്. വിധിക്കെതിരെ അപ്പീലിനു പോകും '. ഹരിത മാധ്യമങ്ങളോട് പറഞ്ഞു

നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യ കോടതിയില്‍.എഡിഎം തെറ്റുകാരനല്ല എ...
24/10/2024

നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യ കോടതിയില്‍.എഡിഎം തെറ്റുകാരനല്ല എങ്കില്‍,വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല.എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപ്പെട്ടില്ല.എഡിഎമ്മിന് അദ്ധേഹത്തിന്‍റെ വാദം പറയാമായിരുന്നു.താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു.ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ? പൊതുചടങ്ങാണ് നടന്നത് .അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല.കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും,അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

അഴിമെതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍.അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്.പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്.തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി.സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാക്കുന്നയാളാണ്.നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്.അഴിമതിക്കെതിരെ ശബ്ദ്മുയര്‍ത്തേണ്ടത് രഹസ്യമായല്ല.അഴിതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും,ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു.

24/10/2024

ന്യൂഡല്‍ഹി:കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ററഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസറ്റിന്‍ ട്രൂഡോ.2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.
'ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ.കമ്പനികള്‍ക്ക് കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും,' ജസറ്റിന്‍ ട്രൂഡോ എക്സ് പോസറ്റില്‍ പറഞ്ഞു.
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സ്യഷ്ടിക്കും.2025ല്‍ പുതുതായി പെര്‍മനന്‍റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് 2025 ല്‍ കുടിയേറ്റക്കാരുടെ എണ്ണം എകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വ്യത്തങ്ങള്‍ അറിയിച്ചു.

'ഉദയനിധി സ്റ്റാലിന്‍ തമിഴ് പേരാണോ?,ആദ്യം സ്വന്തം കുടുംബത്തില്‍ നിന്നും തുടങ്ങൂ'ചെന്നൈ:ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല...
23/10/2024

'ഉദയനിധി സ്റ്റാലിന്‍ തമിഴ് പേരാണോ?,ആദ്യം സ്വന്തം കുടുംബത്തില്‍ നിന്നും തുടങ്ങൂ'

ചെന്നൈ:ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി എല്‍ മുരുകന്‍.ഉദയനിധി സ്റ്റാലിന്‍ എന്നത് തമിഴ് പേരാണോ?.ആദ്യം സ്വന്തം കുടുംബത്തില്‍ നിന്നും തമിഴ് പേരുകള്‍ തുടങ്ങണം.ആരും തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നില്ല.ഹിന്ദി പഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പഠിക്കാം.എന്തിനാണ് എതിര്‍ക്കുന്നത്?.കേന്ദ്രമന്ത്രി മുരുകന്‍ ചോദിച്ചു.

വയനാട്ടില്‍ പ്രിയങ്ക ഇന്ന് പത്രിക നല്‍കും; സോണിയയും രാഹുലും ഖാര്‍ഗെയും ഒപ്പം, ഇളക്കി മറിക്കാന്‍ റോഡ് ഷോകല്‍പ്പറ്റ: വയനാട...
23/10/2024

വയനാട്ടില്‍ പ്രിയങ്ക ഇന്ന് പത്രിക നല്‍കും; സോണിയയും രാഹുലും ഖാര്‍ഗെയും ഒപ്പം,
ഇളക്കി മറിക്കാന്‍ റോഡ് ഷോ

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അമ്മ സോണിയാഗാന്ധിയും ഭര്‍ത്താവ്
റോബര്‍ട്ട് വാദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വയനാട്ടില്‍ എത്തും.
രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷം ആകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. രാവിലെ 11 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍
അണിനിരക്കും. ഭരണാധികാരിയായ ജില്ലാകലക്ടര്‍ മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്;സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രിന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക്...
21/10/2024

ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്;സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു.ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും രാംമോഹന്‍ നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

യുവാവിനെ ബന്ദിയാക്കി 72 ലക്ഷം കവര്‍ന്ന കേസ്: പരാതിക്കാരന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍കോഴിക്കോട്: കോഴിക്കോട് കാട്ടി...
21/10/2024

യുവാവിനെ ബന്ദിയാക്കി 72 ലക്ഷം കവര്‍ന്ന കേസ്: പരാതിക്കാരന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍
വഴിത്തിരിവ്. പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്ററഡിയില്‍ ഉള്ളത്.
ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 72ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ
രംഗം ഉണ്ടാക്കി പണം കൈവശപെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത് എന്ന് പോലീസ് സൂചിപ്പിച്ചു. ഇവരില്‍ നിന്ന് 37 ലക്ഷം രൂപയായിട്ട് തന്നെ കണ്ടത്താന്‍ സാധിച്ചതായി പോലീസ് വ്യക്തമാക്കി.

പാര്‍ട്ടി അവഗണിച്ചാല്‍ വീട്ടിലിരിക്കും;കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല:കെ മുരളീധരന്‍തൃശൂര്‍:ബിജെപിയിലേക്ക് ക്ഷണിച്ച ബിജ...
21/10/2024

പാര്‍ട്ടി അവഗണിച്ചാല്‍ വീട്ടിലിരിക്കും;കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല:കെ മുരളീധരന്‍

തൃശൂര്‍:ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല.പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.ഒരിക്കലും ബിജെപിയിലേക്ക് പോകില്ല.കെ സുരേന്ദ്രന്‍റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്‍ പറഞ്ഞു.ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ കിടക്കാതെ ബിജെപിയിലേക്ക് വരാനായിരുന്നു കെ സുരേന്ദ്രന്‍ ക്ഷണിച്ചത്.

രാവിലെ തീരുമാനിച്ച പരിപാടി ഉച്ചക്കാക്കി, ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടര്‍, ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യം; അന്വേഷിക്കണമെ...
18/10/2024

രാവിലെ തീരുമാനിച്ച പരിപാടി ഉച്ചക്കാക്കി, ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടര്‍, ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യം; അന്വേഷിക്കണമെന്ന്
സിഐടിയു നേതാവ്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു വേണ്ടായെന്ന് പറഞ്ഞിട്ടും
യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപ്പൂര്‍വം ഒരുക്കിയത് കണ്ണൂര്‍ കലക്ടര്‍ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ
മോഹനന്‍. എഡിഎമ്മിനെ വേദിയിലിരുത്തി ബോധപ്പൂര്‍വം
അപമാനിച്ചു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചക്ക് ശേഷമാക്കിയത് കലക്ടര്‍ ആണ്.
പരിപാടി മാറ്റിയെന്നത് മാത്രമല്ല ദിവ്യയെ ഫോണില്‍ വിളിച്ചു വരുത്തിയതും കലക്ടര്‍ തന്നെയാണ് എന്നും മലയാലപ്പുഴ മോഹനന്‍
മാധ്യമങ്ങളോട് പറഞ്ഞു

ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ല:മദ്രാസ് ഹൈക്കോടതിചെന്നൈ:ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ല: മദ്രാസ്...
18/10/2024

ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ല:
മദ്രാസ് ഹൈക്കോടതി
ചെന്നൈ:ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ല: മദ്രാസ്
ഹൈക്കോടതി. ക്ഷേത്രത്തില്‍ റീല്‍സ് എടുക്കാന്‍ പാടില്ലെന്ന്
വ്യക്തമാക്കിയ ഹൈക്കോടതി, ക്ഷേത്രങ്ങളെ റീല്‍സ് വേദിയാക്കുന്നവര്‍
ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും കോടതി
ചോദിച്ചു.
ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍
ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ
ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ്
എം ദണ്ഡപാണി നിര്‍ദേശം നല്‍കി. ഒരു സിനിമാ ഗാനങ്ങള്‍ക്ക്
അനുസരിച്ച് നൃത്തം ചെയ്തും സിനിമാ ഡയലോഗുകള്‍ അനുകരിച്ചും
ക്ഷേത്രത്തിനുള്ളില്‍ കോമിക് ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകള്‍
ചിത്രീകരിച്ചതായും ആക്ഷേപം

യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കി; റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്മലപ്പുറം : യാത്രക്കാരിയി...
18/10/2024

യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കി; റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

മലപ്പുറം : യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.നിലമ്പൂര്‍കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയ്ക്ക് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷനില്‍ നിന്നാണ് അനുകൂലമായ വിധിയുണ്ടായത്.
രാജ്യറാണി എക്സ്പ്രസില്‍ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തു നിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്.വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 പൂപയും ചുമത്തി.ഇതിനു പുറമെ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാന്‍ 145 രൂപ കൂടി യുവതിയില്‍ നിന്നും ടിക്കറ്റ് എക്സാമിനര്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു.

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യുള്‍ കുറ്റകൃത്യങ്ങളില്‍മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം:സാമൂഹികമാധ്യമങ്ങള്...
14/10/2024

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യുള്‍ കുറ്റകൃത്യങ്ങളില്‍
മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം:സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍
തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പൊലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന്
ഇരയാക്കുന്നത്.
തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍
ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു.
ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും(മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പൊലീസ് പറയുന്നു.

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു;ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ ഉടന്‍ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ...
14/10/2024

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു;ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ ഉടന്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങി. കഴിഞ്ഞ
ദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വതിക്കാന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണരുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്.
നിയമസഭാതിരഞ്ഞെടുപ്പിന് പിന്നാലെ ലര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ്
രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഇതേതുടര്‍ന്ന് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും

ഗുജറാത്തില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി;രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തത് 13,000 കോടിയുടെ ലഹരി മര...
14/10/2024

ഗുജറാത്തില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി;
രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തത് 13,000 കോടിയുടെ ലഹരി മരുന്ന്

ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വേര്‍ നഗരത്തില്‍ പ്രത്യേക സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി.ഗുജറാത്ത് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 518 കിലോഗ്രാം കൊക്കെയ്നാണ് പിടികൂടിയത്.അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണു കൊക്കെയ്ന്‍ കണ്ടെടുത്തത്.

ഇനി ദിവസം അയ്യായിരം രൂപ വരെ ഇടപാട് നടത്താം; യുപിഐ  ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി ന്യൂഡല്‍ഹി: 500 ന് താഴെയുള്ള പിന്‍ലെസ്...
09/10/2024

ഇനി ദിവസം അയ്യായിരം രൂപ വരെ ഇടപാട് നടത്താം; യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി

ന്യൂഡല്‍ഹി: 500 ന് താഴെയുള്ള പിന്‍ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന
യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയായിരുന്നു. ഇതാണ് 5000 രൂപയായി
ഉയര്‍ത്തിയത്. പിന്‍ നല്‍കാതെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500 ല്‍ താഴെ) നടത്താന്‍
സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്.

വോട്ടുവിഹിതം കുതിച്ചുയര്‍ന്നു,പക്ഷെ സീറ്റു കൂടിയില്ല; ഹരിയാനയില്‍ കോണ്‍ഗ്രസിനെ ചതിച്ചതെന്ത്? കണക്കുകള്‍ ഇങ്ങനെന്യൂഡല്‍ഹി...
09/10/2024

വോട്ടുവിഹിതം കുതിച്ചുയര്‍ന്നു,പക്ഷെ സീറ്റു കൂടിയില്ല; ഹരിയാനയില്‍ കോണ്‍ഗ്രസിനെ ചതിച്ചതെന്ത്? കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി:ഭരണ വിരുദ്ധ വികാരം,കര്‍ഷക പ്രക്ഷോഭം,അഗ്നിവീര്‍ പദ്ധതിക്കെതിരായ അതൃപ്തി,ഗുസ്തിക്കാരുടെ പ്രതിഷേധം തുടങ്ങിയവയെല്ലാം ഇക്കുറി ഹരിയാനയില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ ആ പ്രതീക്ഷകളെ അപ്പാടെ തകര്‍ത്താണ് ബിജെപി മൂന്നാം വട്ടവും ഹരിയാനയില്‍ അധികാരം നിലനിര്‍ത്തിയത്.1996 ല്‍ സംസ്ഥാനം രൂപീകൃതമായ ശേഷം ഇതാദ്യമായിട്ടാണ് ഒരു പാര്‍ട്ടി അധികാരത്തില്‍ ഹാട്രിക് നേടുന്നത്.

ചോദ്യങ്ങള്‍ക്ക് നക്ഷത്രചിഹ്നം ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുമായി വാക്ക്പോര്; സതീശനെ വിമര്‍ശിച്ച് മുഖ്യമന്...
07/10/2024

ചോദ്യങ്ങള്‍ക്ക് നക്ഷത്രചിഹ്നം ഒഴിവാക്കിയതില്‍ പ്രതിപക്ഷ
പ്രതിഷേധം സ്പീക്കറുമായി വാക്ക്പോര്; സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍
പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്‍റെയും സര്‍ക്കാരിന്‍റെയും നടപടിക്കെതിരെയാണ് പ്രതിഷേധം. മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം
നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടിവരും. സ്പീക്കറുടെ
മുന്‍ക്കാലറൂളിങ്ങുകള്‍ ലംഘിച്ചുകൊണ്ടുള്ളതാണ് നടപടിയെന്നും
പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍
കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍
സമര്‍പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടം 36(2) പ്രകാരം
നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ
നേതാവിന്‍റെ പരാതിയില്‍ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും
അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ്
നക്ഷത്രചിഹ്നം ഒഴിവാക്കിയിട്ടുള്ളത്.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില;പവന് 160 രൂപ കുറഞ്ഞുകൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില...
07/10/2024

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില;പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്.ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,800 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്.തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്.മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.

ഒരേയൊരു  ദളപതിക്കൊപ്പം; അവസാന ചിത്രത്തില്‍ നായികയാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പൂജ ഹെഗ്ഡെതെന്നിന്ത്യയില്‍ ഏറ്റവും കൂട...
03/10/2024

ഒരേയൊരു ദളപതിക്കൊപ്പം; അവസാന ചിത്രത്തില്‍ നായികയാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച്
പൂജ ഹെഗ്ഡെ
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. ഇതിനോടകം തന്നെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു പൂജ. ഇപ്പോഴിതാ ബീസ്റ്റ്
എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യുടെ നായികയാകാനൊരുങ്ങുകയാണ് പൂജ.
ദളപതി 69ല്‍ വിജയ്യുടെ നായിക പൂജ ഹെഗ്ഡെയാണെന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍
പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുകയാണ്.

03/10/2024

്ബ്ലെസി മികച്ച സംവിധായകന്‍, മമിത ജനപ്രിയ നടി; എട്ടാമത് മലയാളപുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.

കൊച്ചി: മലയാളപുരസ്ക്കാര സമിതിയുടെ എട്ടാമത് മലയാള
പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.സംവിധാനം ഹരിഹരന്‍,
സാഹിത്യക്കാരി ശ്രീക്കുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്‌, ചെറുന്നിയൂര്‍ ജയപ്രകാശ്, വാസന്‍ ജനു ആയിച്ചാന്‍ക്കണ്ടി
എന്നിവര്‍ക്കുള്ള സമഗ്ര സംഭാവനക്കുള്ള പുരസാക്കാരം നല്‍കി
ആദരിച്ചു.

വിവിധ വിഭാഗങ്ങളില്‍ ബ്ലെസി (മികച്ച സംവിധാകന്‍ ആടുജീവിതം ), മമിത ബൈജു( ജനപ്രിയ നടി പ്രേമലു), രാഹുല്‍ സദാശിവന്‍
(മികച്ച ജനപ്രിയ സിനിമ ഭ്രമയുഗം), അരുണ്‍ നാരായണ്‍
(മികച്ച ചലച്ചിത്ര നിര്‍മാതാവ് ചാവേര്‍, തലവന്‍),സിദ്ധാര്‍ഥ്‌ ഭരതന്‍
(ഭ്രമയുഗം), അല എസ്‌ നയന(മന്ദാകിനി,ഗോളം),മാനുഷി ഖൈര്‍
(അന്വേഷിപ്പിന്‍ കണ്ടെത്തും), സുരഭി സുഭാഷ്(ആദച്ചായി),
അജയ് ജോസഫ്‌(ആഴം),എന്നിവര്‍ക്ക്‌ പ്രത്യേക പുരസ്ക്കാരങ്ങള്‍ നല്‍കി.

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം; എഡിജിപി അജിത് കുമാറിന്‍റെ വീഴ്ചകള്‍ അന്വേഷിക്കും.തിരുവനന്തപുരം: തൃ...
03/10/2024

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം;
എഡിജിപി അജിത് കുമാറിന്‍റെ വീഴ്ചകള്‍ അന്വേഷിക്കും.

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം.മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനം.പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്‍റെ വീഴ്ചകള്‍ സൂചിപ്പിച്ച് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Address

Calicut

Website

Alerts

Be the first to know and let us send you an email when Kerala Media channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share