The Complete Actor Lalettan-TEAM TCAL

The Complete Actor Lalettan-TEAM TCAL TEAM TCAL , Official page Of The complete Actor Lalettan Group

സംവിധായകൻറെ പേര് സ്ക്രീനിൽ തെളിയുമ്പോൾ മലയാളം കണ്ട ഏറ്റവും വലിയ ആഘോഷം. മോഹൻലാൽ 🎬🤍Mohanlal
26/05/2022

സംവിധായകൻറെ പേര് സ്ക്രീനിൽ തെളിയുമ്പോൾ മലയാളം കണ്ട ഏറ്റവും വലിയ ആഘോഷം.
മോഹൻലാൽ 🎬🤍
Mohanlal

HAPPY BIRTHDAY ICHAKKA 💗Mammooty Mohanlal The Complete Actor Lalettan-TEAM TCAL
07/09/2021

HAPPY BIRTHDAY ICHAKKA 💗
Mammooty Mohanlal
The Complete Actor Lalettan-TEAM TCAL

03/09/2021

31 years of Indrajalam😍
29years of Adhwaytham💥
29 years of Yodha😘
23 years of
SummerinBethlehem😻
23 years of Harikrishnans❤
16 years of Naran🔥

LALETTAN DAY😍🔥

പേരാണ് ചോദിച്ചത് എങ്കിൽ കാർത്തികേയൻ...മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ...ആദ്യ ഭാഗത്തിനോട് നീതി പുലർത്തുന്ന രണ്ടാം ഭാഗങ്ങൾ...
31/08/2021

പേരാണ് ചോദിച്ചത് എങ്കിൽ കാർത്തികേയൻ...

മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ...

ആദ്യ ഭാഗത്തിനോട് നീതി പുലർത്തുന്ന രണ്ടാം ഭാഗങ്ങൾ വളരെ വിരളമാണ്... അവയിൽ മുൻപന്തിയിൽ കാണും രാവണപ്രഭു... അന്നും ഇന്നും 🔥

വെറുതെ കണ്ടതായി നടിച്ച് ലൈക്ക് ചെയ്യ്ത് പോകരുത് ...ദയവായി കഴിയുന്നതെത്രയൊ അത് പത്തായാലും, നൂറയാലും എത്രയും വേഗം അവർക്ക് ...
04/07/2021

വെറുതെ കണ്ടതായി നടിച്ച് ലൈക്ക് ചെയ്യ്ത് പോകരുത് ...ദയവായി കഴിയുന്നതെത്രയൊ അത് പത്തായാലും, നൂറയാലും എത്രയും വേഗം അവർക്ക് അയച്ചു കൊടുക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കുക..
കുഞ്ഞ് ജീവന് നല്ലൊരു ജീവിതമുണ്ടാകണം.. ❤️ GOOGLE PAY - 8921223421

03/07/2021

കരകയറ്റാൻ മരക്കാർ വരുന്നു 🔥❤️

ലാലേട്ടൻ... 💯👌🔥മരക്കാർ ബഡ്ജറ്റ് കൊണ്ട് മറ്റു നടന്റെ എത്ര സിനിമകൾ നിർമിക്കാം?
03/07/2021

ലാലേട്ടൻ... 💯👌🔥

മരക്കാർ ബഡ്ജറ്റ് കൊണ്ട് മറ്റു നടന്റെ എത്ര സിനിമകൾ നിർമിക്കാം?

25/06/2021

12 year's of ഭ്രമരം ❤️

കുഞ്ഞാലി വരുന്നു  Augest 12 ന് 💪💯Marakkar - Arabikadalinte Simham 🔥ലാലേട്ടന്‍ ♥മരക്കാര്‍ റിലീസിനോട് അനുബദ്ധിച്ചുള്ള ഗവണ്...
23/06/2021

കുഞ്ഞാലി വരുന്നു Augest 12 ന് 💪💯

Marakkar - Arabikadalinte Simham 🔥

ലാലേട്ടന്‍ ♥മരക്കാര്‍ റിലീസിനോട് അനുബദ്ധിച്ചുള്ള ഗവണ്‍മെന്റ് Entertainment Tax ഇളവ് ചെയ്തുകൊണ്ട് തീയറ്റർ Owners ന് സര്‍ക്കാര്‍ വലിയൊരു ആശ്വാസം നല്‍കിയിരിക്കുന്നു...

ഒരു സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്‍റ്റര്‍വ്യൂ നടക്കുകയാണ്.ഇന്‍റ്റര്‍വ്യൂ ബോര്‍ഡിലുള്ള നാലുപേരും പല സ...
23/06/2021

ഒരു സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്‍റ്റര്‍വ്യൂ നടക്കുകയാണ്.ഇന്‍റ്റര്‍വ്യൂ ബോര്‍ഡിലുള്ള നാലുപേരും പല സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നതഉദ്യോഗസ്ഥന്‍മാരായി പെന്‍ഷന്‍ പറ്റിയവരാണ്.

ഉച്ചഭക്ഷണത്തിനുള്ള സമയത്ത് അവര്‍ പരസ്പരം വീട്ടുകാര്യങ്ങളും മക്കളുടെ വിശേഷങ്ങളും പങ്കുവയ്ക്കുകയായിരുന്നു. സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്വന്തം മക്കളെപ്പറ്റി അവര്‍ വാചാലരായി.പൊങ്ങച്ചത്തിലും സ്വയം പുകഴ്ത്തലിലും അവര്‍ വ്യാപൃതരായപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം മൗനം പാലിച്ചു .അത് മറ്റു മൂന്നുപേരും ശ്രദ്ധിച്ചു. ലോ സ്പെഷ്യല്‍ സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത അദ്ദേഹത്തോട് അവര്‍, മക്കളൊക്കെ എന്തുചെയ്യുന്നു എന്നന്വേഷിച്ചു.മൂത്ത മകന്‍ ഗള്‍ഫിലാണെന്നും ഇളയമകന്‍ സിനിമയിലാണെന്നും അദ്ദേഹം പറഞ്ഞു.ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഐ എ എസ്സ് കാരുമൊക്ക മക്കളായ അവര്‍ പരസ്പരം ഒന്നു ചിരിച്ചു.

“ഗള്‍ഫിലുള്ള മകനെ അറിയാന്‍ വഴിയില്ല.സിനിമയിലുള്ള മകന്റെ പേരെന്താണ്”.അതിലൊരാള്‍ ചോദിച്ചു.
അപ്പോള്‍ വിശ്വനാഥന്‍ പറഞ്ഞു: അവന്റെ പേര് മോഹന്‍ലാല്‍ എന്നാണ് . 🔥 💕

05/06/2021

ലാൽ സാറിന് മാത്രം എന്താണ് ചങ്ക് പറിച്ചു കൊടുക്കുന്ന ഒരുപാട് ഫാൻസ്‌ ഉള്ളത്??

ലാൽ സാറിന് മാത്രം എന്താണ് മോളിവുഡിൽ ഫേസ്ബുക്കിന് വെളിയിലും ഈ സപ്പോർട് കിട്ടുന്നു

ഇഷ്ടവും ബഹുമാനവും അദ്ദേഹം പിടിച്ചു വാങ്ങിയതോ പണം കൊടുത്തു വാങ്ങിയതോ pr ടീമിനെ വച്ചു ഉണ്ടാക്കിയതോ അല്ല... സിനിമ കണ്ടു കൂടെ കൂടിയ ഫാനിനെ അടിമകളെ പോലെ കാണാതെ അനിയൻമാരെ പോലെ കണ്ടത് കൊണ്ടാണ്

അതാണ്‌ ലാൽ സാർ 😍😍

പേജ് ഇഷ്ട്ടമായാൽ ലൈക്ക് ചെയ്യുക ഫോളോ ചെയ്തു സപ്പോർട് നൽകുക

Uff intensity through eyes🔥🔥©Saroop PS
27/05/2021

Uff intensity through eyes🔥🔥
©Saroop PS

20/05/2021

Happy Birthday Dear Lal :)

ɢᴇᴛ ʀᴇᴀᴅʏ ғᴏʀ ɢʀᴀɴᴅ ᴛᴡɪᴛᴛᴇʀ ᴛᴀɢ ᴄᴇʟᴇʙʀᴀᴛɪᴏɴ🔥
19/05/2021

ɢᴇᴛ ʀᴇᴀᴅʏ ғᴏʀ ɢʀᴀɴᴅ ᴛᴡɪᴛᴛᴇʀ ᴛᴀɢ ᴄᴇʟᴇʙʀᴀᴛɪᴏɴ🔥

19/05/2021
ആക്ടർ vs ഡയറക്ടർഡയറക്ടർ vs ആക്ടർ♥️
07/04/2021

ആക്ടർ vs ഡയറക്ടർ
ഡയറക്ടർ vs ആക്ടർ♥️

Sumret muengput മരക്കാറിലെ മൂന്ന് സ്റ്റണ്ട് മാസ്റ്റേഴ്സിൽ ഒരാൾമറ്റു രണ്ടു പേര് Kazu neda, thyagarajan
06/04/2021

Sumret muengput

മരക്കാറിലെ മൂന്ന് സ്റ്റണ്ട് മാസ്റ്റേഴ്സിൽ ഒരാൾ

മറ്റു രണ്ടു പേര് Kazu neda, thyagarajan

"കാലാപാനി" ഇന്നെയ്ക്ക് 25 വർഷങ്ങൾ സിനിമ എക്കാലവും മലയാള സിനിമയുടെ ചരിത്രത്താളുകളിൽ മിന്നി  തിളങ്ങി നിൽക്കുന്ന ഒരേടാണ് .....
06/04/2021

"കാലാപാനി" ഇന്നെയ്ക്ക് 25 വർഷങ്ങൾ സിനിമ എക്കാലവും മലയാള സിനിമയുടെ ചരിത്രത്താളുകളിൽ മിന്നി തിളങ്ങി നിൽക്കുന്ന ഒരേടാണ് ...കാലഘട്ടത്തിന്റെ പരിമിതികളെയും ബഡ്ജറ്റിന്റെ തൂക്കത്തേയും പരിഗണിച്ചാൽ..മലയാളത്തിൽ കണ്ട ഏറ്റവും മികച്ച സിനിമകളിൽ അവതരണം കൊണ്ടും... പ്രകടനം കൊണ്ടും... പ്രമേയം കൊണ്ടും ....എക്കാലവും മുന്നിൽ നിൽക്കുന്ന സിനിമയാണ് കാലാപാനി ...............

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒരു തർക്കം ഇന്നേവരെയും ..ഇനിയങ്ങോട്ടും... ഉണ്ടാവാൻ സാധ്യത ഇല്ല ...പക്ഷെ കലാപാനിയുടെ കാര്യത്തിൽ തർക്കം ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്...ആ സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചുമാണ് ....ഈ പറഞ്ഞ കാര്യം ഒരു തർക്ക വിഷയമായി പലയിടത്തും വന്നിട്ടുള്ളത് അറിവില്ലായ്മ കൊണ്ടും ...അന്തമായ മോഹൻ ലാൽ വിരോധം കൊണ്ടും മാത്രമാണ്.....കാലാപാനി ഒരു സാമ്പത്തിക പരാജയമാണെന്നോ ശരാശരി ആണെന്നോ ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട് .....സത്യം വിശ്വസിക്കണം എന്ന് നിർബന്ധമുള്ളവർക്ക് ഈ ഒരു എഴുത്ത് ചില സത്യങ്ങൾ നൽകും,.,.തീർച്ച

കാലാപാനി ബോക്സ് ഓഫീസിലും തിയറ്റർ റണ്ണിങ്ങിലും ആ വർഷം തകർപ്പൻ പ്രകടനം നടത്തിയ സിനിമയാണ്...മറ്റു താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളേക്കാൾ തിയറ്റർ റണ്ണിങ്ങും... സ്റ്റാറ്റസും... കലാപാനിയ്ക്ക് ഉണ്ട് എന്നതാണ് വാസ്തവം .....!!!

1996 ഏപ്രിൽ 6നു ആണ് കാലാപാനി റിലീസ്ആകുന്നത് .മോഹൻലാൽ ,പ്രഭു ,തബു ,അമരീഷ് പുരി..തുടങ്ങിയ വമ്പൻ താരനിരയും. 3.5കോടി എന്ന അക്കാലത്തെ വലിയ ബഡ്ജറ്റും ഈസിനിമയ്ക് കൊടുത്ത പ്രതീക്ഷയും ഹൈപ്പും ചെറുതല്ല .ഇപ്പോൾ പുലിമുരുകന് ലഭിച്ച ഹൈപ്പും വരവേൽപ്പും നമ്മൾ കണ്ടതാണല്ലോ.ഇതിന്റെ പത്തിരട്ടി ഹൈപ്പിലാണ് കാലാപാനി എത്തിയത്.ദേശീയ മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ സിനിമ നിറഞ്ഞു നിന്നിരുന്നു.പ്രണവം ബാനറിൽ പ്രിയദർശൻ സംവിധാനം നിർവഹിച്ചു ഗുഡ് നൈറ്റ് മോഹനും മോഹൻലാലും നിർമിച്ച കാലാപാനിയെ വമ്പൻ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റു നോക്കിയത് ..
ഇന്ത്യ‌ ടുഡേയുടെ കാലാപാനി റിലീസിനു മുംബുള്ള 95ലെ സ്പെഷ്യൽ ആർട്ടിക്കിളിൽ സൗത്ത് ഇന്ത്യയിൽ നിന്നും ഹിന്ദി ബെൽറ്റിലേക്കു ഡബ് ചെയ്യപ്പെട്ടു വൻ വിജയം കൈവരൈച്ച മണി രത്നത്തിന്റെ ബോംബെ & റോജയുടെ പശ്ചാത്തലത്തിൽ ഒരു പാൻ ഇന്ത്യൻ ഹൈപ്പോടെയാണു ഈ സിനിമ വരുന്നതെന്നും മലയാളത്തിന്റെ തലവര മാറ്റിയേക്കാവുന്ന സിനിമയായിരിക്കുമെന്നും പ്രത്യേകം കാണാം..
അതു കൊണ്ട് തന്നെയാണല്ലൊ അന്നു ഒരു സൂപ്പർ താര സിനിമക്കു അന്നു മലയാളത്തിൽ സംഭവിക്കാവുന്ന ബഡ്ജറ്റ് 1 കോടിയാണെന്നിരിക്കെ അമിതാഭ് ബച്ചന്റെ ABC കോർപ്പറേഷൻ ഒരു കോടി രൂപക്കു കാലാപാനിയുടെ ഹിന്ദി അവകാശം വാങ്ങിയത് ..
ഒരു മീഡിയം സ്കെയിൽ സൂപ്പർ സ്റ്റാർ മലയാള സിനിമ 1 കോടി തിയേറ്റർ ഷയർ കേരളത്തിൽ നേടിയാൽ ഹിറ്റായി കണക്കാക്കുന്ന കാലഘട്ടത്തിലാണു ഇതു സംഭവിക്കുന്നത് എന്നോർക്കണം..

പ്രതീക്ഷ ഒട്ടും തെറ്റിയ്ക്കാതെ കാലാപാനി വളരെ മികച്ച ഇനിഷ്യൽ ആണ് ബോക്സ്ഓഫീസിൽ നിന്ന് കൊയ്തത്.....!!!!!!

ഏകദേശം 18 ഓളം തീയേറ്ററുകളിൽ ചിത്രം 50 ദിവസം പൂർത്തിയാക്കി . 5 എ ക്ലാസ് സെന്ററുകളിൽ ആണ് കാലാപാനി 100 ദിവസം പൂർത്തിയാക്കിയത് .അതും ബിഗ് കപ്പാസിറ്റി തീയേറ്ററുകൾ ആയ തിരുവനന്തപുരം ശ്രീകുമാർ ,.....എറണാകുളം കവിത(1100 സിറ്റിങ് കപ്പാസിറ്റി)......കോട്ടയം അഭിലാഷ്........... ,തൃശൂർ രാംദാസ്............ ,ചാലക്കുടി സുരഭി .......തുടങ്ങിയവയിൽ.100 ദിവസം കഴിഞ്ഞു ഒരു വാരം പിന്നിട്ടിട്ടും 5 തീയേറ്ററുകളിൽ പ്രദർശനം തുടർന്നു.....!!!
തൊട്ട് മുൻപത്തെ വർഷം ഇനിഷ്യൽ റെക്കോർഡ് ഓടെ വൻ വിജയം കൈ വരിച്ച കിങ്ന് ഏറ്റവും പെർഫോം ചെയ്ത ട്രിവാന്റ്രത്ത് 24 ലക്ഷം നേടാൻ 50 ദിവസം വേണ്ടി വന്നു. പക്ഷെ കാലാപാനിക് അത് നേടാൻ അതിലും കുറഞ്ഞ ദിവസമേ വേണ്ടി വന്നോളു.. 🙌.
അതിനു ശേഷവും ബിഗ് കപ്പാസിറ്റി തിയേറ്ററായ ശ്രീകുമാറിൽ 100 ദിവസത്തിനു മുകളിലാണു കാലാപാനി പ്രദർശിപ്പിച്ചത് .. സ്വഭാവികമായും
സമാനതകളില്ലാത്ത ഇനിഷ്യൽ റെക്കോഡ് സ്രിഷ്ടിച്ച കാലാപാനിയുടെ മൂന്നാം വാരത്തെ റിപ്പോർട്ടിൽ പറയുന്നത് ' മൂന്നാം വാരവും റെക്കോഡ് കളക്ഷൻ നേടി ആദ്യ വീക്കിലെ ഇനിഷ്യൽ പുൾ അതു പോലെ നില നിർത്തുന്നു എന്നാണു ' ..
കൂടെ ഇറങ്ങി മഹാവിജയമായ ഹിറ്റ്ലറിനു വരെ ആ സമയത്ത് മെൻഷൻ സല്ലാപത്തിന്റെയ ദേവരാഗത്തിന്റെയും കൂടെയാണു എന്നു കാണാം അപ്പോൾ തന്നെ മനസ്സിലാക്കാം കാലാപാനിയുടെ ഇനിഷ്യൽ കളക്ഷൻ ഏതു റേഞ്ചിലായിരിക്കും വന്നിട്ടുണ്ടാവുക എന്നു 🔥

ഈ സിനിമയിൽ പ്രവർത്തിച്ചവരിൽ മോഹൻലാൽ ,പ്രിയദർശൻ,ശ്രീനിവാസൻ ,സന്തോഷ് ശിവൻ,സാബു സിറിൽ എന്നിവർ പ്രതിഫലം വാങ്ങിച്ചില്ല.....2 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ്ക്കുന്നസമയത്താണ് തബു കാലാപാനിയുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം സിനിമയിൽ അഭിനയിക്കുന്നത്.......വെറും 25000 രൂപയാണ് തബു വാങ്ങിയത്.ചിത്രത്തിന്റെ വലിയ ബഡ്‌ജെറ്റ് തന്നെയാണ് ഇതിനൊക്കെ കാരണം.....പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും കൂടെ ഒരുപിടി ദേശീയ-സംസ്ഥാന അവാർഡുകളും കാലാപാനി കൈവരിച്ചു ................!!!!

കലാപാനിയുടെ നേട്ടങ്ങൾ ഇവിടെ അവസാനിച്ചില്ല .....ഗോവർദ്ധനിലൂടെ മികച്ച നടനുള്ള പുരസ്കാരവും മോഹൻലാലിന് ലഭിച്ചു....മൈ ഡിയർ കുട്ടിച്ചാത്തന്ശേഷം ആൾ ഇന്ത്യ ലെവലിൽ ശ്രദ്ധിയ്ക്കപ്പെട്ട മലയാള സിനിമ കൂടിയാണ് കാലാപാനി.....ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അമിതാഭ് ബച്ചൻ വാങ്ങിയത് 1 കോടി രൂപയ്ക്കു വാങ്ങിയപ്പോൾ തന്നെ തമിഴ് നാടിലും തെലുങ്കിലുമെല്ലാം ഒരു പാൻ ഇന്ത്യൻ സിനിമ എന്ന നിലക്കു തന്നെ റിലീസ് ലഭിക്കുകയും ചെയ്തു....!!!!

ഗുഡ് നൈറ്റ് മോഹൻ വിതരണം ചെയ്ത പടങ്ങളിൽ ഏറ്റവും ലാഭം കിട്ടിയ 3 ചിത്രങ്ങളിൽ ഒന്നാണ് ഇത്.കിലുക്കവും സ്ഫടികവും ആണ് മറ്റു രണ്ടു ചിത്രങ്ങൾ.അദ്ദേഹം തന്നെ പറഞ്ഞ കാര്യമാണിത്....അക്കാലത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളെ പോലെ തന്നെ തിയറ്റർ റണ്ണിങ് കിട്ടിയ ചിത്രമാണ് കാലാപാനി .....കാലാപാനി മലയാളത്തിന് പുറമെ തമിളിലും ഹിന്ദിയിലും ഒരേ സമയം നിർമിച്ചിരുന്നു...വലിയൊരു ലാഭം ഹിന്ദി വേർഷനിൽ നിന്ന് മാത്രം കാലാപാനി നേടി എന്നാണ് ആ സമയത് ഒരു ഹിന്ദിയിലെ ഒരു പ്രമുഖ മീഡിയ റിപ്പോർട്ട് ചെയ്തത്.....തമിഴ് വേറെയും ....!!!!
ഇന്ത്യൻ സിനിമയ്ക് മുന്നിൽ അഭിമാനമായി നിൽക്കുന്ന ഈ സിനിമയെ പരാജയം എന്നോ ശരാശരി എന്നോ..,, അത് വസ്തുതയ്ക്ക് നിരക്കാത്തതായത് കൊണ്ട് തന്നെ സമ്മതിച്ചു കൊടുക്കാവുന്ന ഒരു കാര്യമല്ല .. ....!!!!!!

ഹിറ്റ്ലർഎന്ന സിനിമ നേടിയ വലിയ വിജയം മൂലം പരാജയപ്പെട്ട സിനിമയല്ല ഇത്.ചെറിയ മുടക്കുമുതലിൽ നിന്ന് വലിയ ലാഭം തിരിച്ചു പിടിച്ചചിത്രം ആണ് ഹിറ്റ്‌ലർ......മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മികച്ച വിജയം നേടിയ ചിത്രമാണ് ഹിറ്റ്‌ലർ.

ഇത്രയും പറഞ്ഞത് ഹിറ്റ്ലറും ആയി താരതമ്യം ചെയ്യാനല്ല.ആ സമയത്തെ ടിക്കറ്റ് റേറ്റിൽ ഇത്രയും വലിയ ചിലവിൽ അതും സിനിമയിൽ പ്രവർത്തിച്ചവർ പലരും പ്രതിഫലം പോലും വാങ്ങിയ്ക്കാതെ മലയാള സിനിമയ്ക് അഭിമാനമായ കലാപാനിയെ അഭിനന്ദിയ്ക്കുന്നതിനു പകരം ,ഹിറ്റ്ലറിനെ ഉയർത്തിക്കാണിയ്ക്കാൻ വേണ്ടി കലാപാനിയെ താഴ്ത്താൻ ശ്രമിക്കുന്ന പൊട്ടകിണറ്റിലെ തവളകൾക് വിവരമില്ല..പക്ഷെ അവരുടെ വായ്ത്താരിയ്‌ക്കൊപ്പം നിന്ന് കലാപാനിയെ താഴ്ത്തികെട്ടുന്ന മറ്റുള്ളവർ ഇതൊന്നു വായിച്ച കാര്യങ്ങൾ ഉൾക്കൊള്ളുക .... .

കാലാപാനി സിനിമയുടെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ..ദേശീയ തലത്തിൽ വമ്പൻ വിജയം കൈവരിച്ച കലാപാനിയെ തിരിച്ചറിയാതെ പോകരുത്.....1996 ലെ എല്ലാ വർഷാന്ത്യ റിപ്പോർട്ടുകളിലും ആ വർഷം സൂപ്പർഹിറ്റ് ആയ 5 ചിത്രങ്ങളിൽ ഒന്നാണ് കാലാപാനി എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്....ഹിറ്റ്‌ലർ,ദേശാടനം ,കാലാപാനി,സല്ലാപം ,തൂവൽകൊട്ടാരം എന്നിവയാണ് ആ 5 ചിത്രങ്ങൾ......

ഇന്ത്യ ഒട്ടാകെ 406 തിയറ്ററുകളിൽ റിലീസായ ചിത്രമാണ് കാലാപാനി..
ഇനി ചരിത്ര സിനിമകൾ ..തമിഴിൽ കലൈപുലി താന് 1 കോടി രൂപയ്ക്കും..ഹിണിദിയിൽ അമിതാബ് ബച്ചൻ 1 കോടി രൂപയ്ക്കും ആണ് റൈറ്റ്സ് വാങ്ങിയത്...ഈ റൈറ്റ്‌സും കേരളത്തിലെ കലക്ഷണറെ ഷെയറും ..മറ്റു റൈറ്റ്‌സും ചേർത്താണ് കാലാപാനി വലിയ ലാഭം കൊയ്തത് .....

അന്നത്തെ കാലത്ത് പക്കാ ട്രാക്കിംഗ് ഉള്ള തിരുവനന്തപുരത്തെ കലാപാനിയുടെ ഗ്രോസ്.. ..ആദ്യ ആറാഴ്ച പിന്നിടുമ്പോൾ ഹിറ്റ്ലറിനെക്കാൾ മുന്നിലാണെന്നുള്ള വസ്തുത കൂടെ തിരിച്ചറിയുക....മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റായ ഹിറ്റ്ലർ 46 ലക്ഷം രൂപ തിരുവനന്തപുരത്ത് നിന്ന് നേടിയപ്പോൾ..കാലാപാനി 40 ലക്ഷത്തിനു മുകളിൽ ആണ് നേടിയത് എന്നു വ്യക്തമായ ലോജിക്കോടെ നോക്കിയാൽ തന്നെ മനസ്സിലാകും ...

തമിഴ് നാട്ടിൽ സൺ ടി വി റേറ്റിംഗിൽ പോലും ഒന്നാമതായിരുന്നു കാലാപാനി ആദ്യ ആഴ്ചകളിൽ ...ബോക്സ് ഓഫീസിലും മികച്ച റൺ കിട്ടി തമിഴിലും ഹിന്ദിയിലും...

മികച്ച തിയറ്റർ റൺ കിട്ടി എന്നവകാശപെട്ട പഴശ്ശിരാജയും...വടക്കൻ വീരഗാഥയും 1921 ഉം ..ഒക്കെ ബജറ്റ് കവർ ചെയ്തോ..??...മറ്റൊരു ചരിത്ര പരാജയം ആയ ഇളവങ്കോട് ദേശം വന്ന വഴിയിലും പോയ വഴിയിലുമൊന്നും പുഴു പോയിട്ട് ... പുല്ലു പോലും ഇല്ല....

വടക്കൻ വീരഗാഥ 1 .35 കോടി രൂപ ചെലവാക്കി നിർമിച്ചപ്പോൾ..തിയറ്റർ കളക്ഷനിൽ നിന്ന് 1 കോടി രൂപ മാത്രം ആണ് കിട്ടിയത്...ലോങ്ങ് റണ്ണിങ് കിട്ടിയ എന്നും മറ്റും അവകാശപ്പെട്ട വീരഗാഥയുടെ അവസ്ഥ ഇതാണ്....

പഴശ്ശിരാജയുടെ കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്...ബഡ്ജറ്റിന്റെ പകുതി പോലും നിർമാതാവിന്റെ പോക്കറ്റിൽ എത്തിയില്ലലോ....!!.

തിയറ്റർ റണ്ണിങ് കിട്ടിയിട്ടിട്ടും നഷ്ടം നേരിടേണ്ടി വന്നതാണ് മറ്റു പലരുടെയും ചരിത്ര സിനിമകളുടെ ബാക്കി പത്രം....

ലാഭ കണക്കിൽ ചരിത്ര സിനിമകൾ ചാരമാക്കിയ ചരിത്രം മറ്റു പല ചരിത്ര സിനിമകളും അവകാശപ്പെടുംബോഴും കാലാപാനി സ്രിഷ്ടിച്ച ചരിത്രം അതല്ല..

ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഒട്ടേറെ വീര ചരിത്രങ്ങളുടെം ത്യാഗങ്ങളുടെയും കഥ യാണു 'കാലാപാനി' പറഞ്ഞതെങ്കിൽ
കാലാപാനി നേടിയ വിജയം എത്രയൊക്കെ അണ്ടർ റേറ്റ് ചെയ്യാൻ ശ്രമിച്ചാലും ചരിത്രത്തിൽ രേഖപ്പെടുത്തിയിരുന്നു എന്നത് കൊണ്ട് തന്നെ വിസ്മ്രിതിയിലാകാൻ പോകുന്നില്ല .. ✌🏻

മലയാള സിനിമ രണ്ടൊ മൂന്നോ തിയേറ്ററുകളിൽ റിലീസ് ചെയ്യണ സമയം ഒരു സെന്ററിൽ 100 ഓടിയാൽ നീട്ടി വലിച്ചു താര മൂല്യത്തിന്റെ അപദാനം പാടേണ്ടി വരുന്ന ഒരു ദാരിദ്രം മോഹൻലാൽ ഫാൻസ് അനുഭവിക്കാത്തതിനാൽ തന്നെയാകണം കുട്ടിച്ചാത്തനു ശേഷം തമിഴ് നാട് വൈഡ് റിലീസ് കിട്ടിയ
സൺ ടിവി റേറ്റിംഗിൽ തമിഴ് നാട് ഒന്നടങ്കം ഒന്നാം സ്താനം നേടിയ 100നു മുകളിൽ ദിവസങ്ങളിൽ പ്രദശിപ്പിച്ചു സാംബത്തിക വിജയം നേടി എന്ന ക്രിത്യമായ റിപ്പോർട്ടുകൾ ഉണ്ടായിട്ടും അന്യഭാഷയിലെ പച്ചത്തുരുത്തുകൾ പർവതീകരിച്ചു കാണിക്കാതിരുന്നതും😎
ദി പ്രിൻസ് അടക്കം കേരളത്തിൽ പൊട്ടിപ്പൊളിഞ്ഞ സിനിമകൾ വരെ ആന്ധ്രയിൽ ഹിറ്റായി എന്നു ഒരു ആർട്ടിക്കിളിൽ മെൻഷൻ കാണുംബോഴേക്കും വിശാഖ പട്ടണത്തു 300 കളിച്ചു എന്ന മട്ടിലുള്ള ഹിമാലയൻ തള്ളുകൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകത്തതും അതു കൊണ്ട്‌ തന്നെ 😋
വ്യക്തമായ റിപ്പോർട്ടുകളും അതിനേക്കാൾ പോസിബിലിറ്റിയും ഉള്ള കാര്യങ്ങളെ നമ്മൾ പറയാറുള്ളു ..
കിലുക്കവും കമലദളവും അമേരിക്കയിൽ പ്രദർശിപ്പിച്ചു പ്രേക്ഷക വിജയം നേടി എന്ന റിപ്പോർട്ടും വെച്ചു അമേരിക്ക മോഹൻലാലിനു കാൽ കീഴിൽ എന്നും
യോദ്ദയുടെ 29 ലക്ഷത്തിനുള്ള റെക്കോഡ് അന്യഭാഷ റൈറ്റ്സ് വെച്ചു രജിനികാന്തിനും ചിരഞീവിക്കും ഭീഷണി എന്ന മട്ടിൽ ഒരു മിത്ത്‌ ബൂസ്റ്റിംഗിനും ശ്രമിക്കുന്നില്ല എന്നതും ആ ക്വോളിറ്റിയാണു കാണിക്കുന്നത്..

ഇനി കാലാപാനിയിലേക്കു വന്നാൽ മലയാളത്തിലും തമിഴിലും വൻ വിജയം നേടിയ കാലാപാനി ഹിന്ദി വെഴ്ഷൻ ഇവയേക്കാൾ വിജയമായിരുന്നു എന്ന റിപ്പോർട്ടുകൾ റണ്ണിംഗ് ടൈമിലെ തന്നെ അവൈലബിളാണു ..
പക്ഷെ നമ്മൾ നേരെത്തെ പറഞ്ഞ പോസിബിലിറ്റി എന്ന ഫാക്റ്റർ കണക്കിലെടുത്തു അതു പരിശോധിച്ചാലും കാലാപാനിയുടെ പത്തര മാറ്റ് വിജയം തെളിഞ്ഞു കാണാം 🥰

കാലാപാനിയുടെ അവൈലബിൾ ആയ ഹിന്ദി കളക്ഷൻ ബോളിവൂഡിലെ റെപ്യൂട്ടഡ് സൈറ്റുകളിലൊന്നായ IBOS പുറത്തിറക്കിയ റിപ്പോർട്ട് ആണു..
അമിതാഭ് ബച്ചൻ 1 കോടിക്കു റൈറ്റ്സ് എടുത്ത സിനിമ ബോളിവൂഡിൽ ഏറ്റവും മോശം കേസ് കണക്കാക്കിയാൽ വരെ എങ്ങനെ റിലീസ് ചെയ്തിരുക്കും എന്നു നമുക്കൂഹിക്കാം..
അതിനെ ന്യായീകരിക്കും വിധം 6.56 ഗ്രോസ്സും 3.75നെറ്റും എന്നാണു അവർ രേഖപ്പെടുത്തിയിരിക്കുന്നത് 🤝🏻🤝🏻 അഡ്ജസ്റ്റഡ് ഗ്രോസ്സ് പ്രകാരം യദാക്രമം 30കോടിക്കും 50കോടിക്കും മുകളിൽ..
ഇതിനെ സാധൂകരിക്കുന്ന ഇതിനേക്കാൾ ശക്തമായ റിപ്പോർട്ടുകൾ വേറെയും ഉണ്ട്..
സാംബത്തിക ബാധ്യതമൂലം അടച്ചു പൂട്ടേണ്ടി വന്ന ABC കോർപ്പറേഷനെ കുറിച്ചുള്ള ആർട്ടിക്കിളിൽ വരെ നഷ്ടം വന്ന സിനിമകളിൽ കാലാപാനിയില്ല ..✌🏻
അതായത് 1 കോടിക്കു മുകളിൽ ഷയർ ഹിന്ദി ബെൽറ്റിൽ കാലാപാനി നേടിയെന്നു വ്യക്തം..

കൂടാതെ ഇന്നു ഇന്ത്യയിൽ അവൈലബിൾ ആയവയിൽ ഏറ്റവും വലിയ കളക്ഷൻ ട്രാക്കെഴ്സ് ആയ boxofficeindia കണക്കു പ്രകാരം ബോളിവൂഡി വൻ വിജയമായ സൗത്ത് സിനിമകളിൽ 'കുട്ടിച്ചാത്തൻ ' ഉൾപ്പെട്ടപ്പോൾ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലുൻ ക്ലീൻ വാഷ് ഔട്ടാകാത്ത സിനിമകൾ എന്ന നിലക്കാണു കാലാപാനിയെ മെൻഷൻ ചെയ്തത് ആ ലിസ്റ്റിൽ ഉള്ള മറ്റു സിനിമകൾ ആകട്ടെ ഇന്ത്യനും അന്യനും ദശാവതാരവും പോലെയുള്ള സിനിമകൾ 😌

ഒരു മലയാള സിനിമയെ സംബന്ധിച്ചു വൻ നേട്ടം എന്നു തന്നെ പറയാം..
ഇതിലൂടെ അഡ്ജസ്റ്റ് ഗ്രോസ്സ് 50 കോടി എന്ന പോസിബിലിറ്റിയും ഫേവറബിൾ ആകുന്നു..
കാരണം 50 കോടിക്കു മുകളിൽ നെറ്റ് ഗ്രോസ്സ് വന്ന കെ.ജി.എഫ് റണ്ണിംഗ് ടൈമിലെ റിപ്പോർട്ട് പ്രകാരം കാലാപാനിയോടൊപ്പം മെൻഷൻ വന്ന ഇന്ത്യൻ കെ.ജിഎഫിനേക്കാൾ വലിയ വിജയമാണു 🤙🏻🤙🏻

കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ ഇത്രയും പറഞ്ഞത് കലാപാനിയുടെ വൻ വിജയവും വേൾഡ് വൈഡ് വന്നേക്കാവുന്ന ഗ്രോസ്സും കണക്കാക്കി ആ വർഷത്തെ ഏറ്റവും വലിയ വിജയമായ ഹിറ്റ്ലറിനെ വെല്ലു വിളിക്കാനൊ താറടിക്കാനൊ ഒന്നുമല്ല ..
അങ്ങനെ മറ്റുള്ളവന്റെ വൻ ഹിറ്റ് കണ്ട് കുരു പൊട്ടി അന്യഭാഷ ഹിറ്റുകളുടെ പള്ളും പറഞ്ഞു ആത്മരതിയടഞ്ഞു നടക്കാൻ മാത്രം ഗധികെട്ടവന്മാർ മനസ്സിലാക്കാൻ മാത്രമാണു..
കാലാപാനി എന്ന ഒരൊറ്റ പടത്തിന്റെ ഹിന്ദി പെർഫോമൻസ് മാത്രം നിന്റെയൊക്കെ താരത്തിന്റെ മൂന്നോ നാലോ തിയേറ്ററിൽ റിലീസ് ചെയ്തു 100 തികച്ച കഥ യും പറഞ്ഞു തള്ളിവെച്ച എല്ലാ സിനിമകളുടെം മിത്തുകൾക്കു ഇപ്പുറം കൊണ്ടിരുത്താൻ പാകത്തിലാണു
അപ്പോഴും വരും കാലാപാനിയുടെ തമിഴ് റണ്ണും കളക്ഷനും ബാലൻസ് ആയി 🤙🏻🤙🏻
അരോമ മണി പിച്ചെയെടുക്കാൻ പോയി എന്ന മട്ടിൽ 54 ലക്ഷം ഏറ്റുവാങ്ങിയ കഥ കളൊക്കെ പാണന്മാർ പാടി നടക്കണ പാരലൽ വേൾഡുകാർ ഒന്നോർത്തു നോക്കിയെ
ഹിന്ദി ബെൽറ്റിലും തമിഴ് നാട്ടിലും വൈഡ് റിലീസ് തന്നെ ചെയ്തു ഇത്രയും കളക്റ്റ് ചെയ്ത ഒരു സിനിമ നിങ്ങടേ താരത്തിനു ലൈഫിൽ ഒരെണ്ണം ഉണ്ടെങ്കിൽ ഏതു റേഞ്ചിലാവും തള്ളി വെക്കുക എന്നു 😌😌

ചിന്തിക്കുന്നവർക്കു ദ്രിഷ്ടാന്തമുണ്ട് 😋😋
നാളേക്ക് 25 വർഷങ്ങൾ കാലാപാനി.1996 ഏപ്രിൽ 6 ശനിയാഴ്ച ആയിരുന്നു റിലീസ്..


baburaj

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം... കണ്ടമാനം ഖൽബു കൊണ്ട് മിണ്ടണം,,,കുന്നിലേറി പോകണം, പുള്ളു പോലെ പാടണം, തുള്ളിയീ കടത്തുതോണി...
05/04/2021

കണ്ണിലെന്റെ കണ്ണെറിഞ്ഞു കാണണം... കണ്ടമാനം ഖൽബു കൊണ്ട് മിണ്ടണം,,,കുന്നിലേറി പോകണം, പുള്ളു പോലെ പാടണം, തുള്ളിയീ കടത്തുതോണിക്കുള്ളിലേറി നീന്തണം ♥️♥️♥️♥️

വിനീത് വോയിസ്‌ ♥️
പ്രണവ് കല്യാണി പെർഫോമൻസ് ♥️♥️

https://youtu.be/0HKYrygt-0U

മരക്കാർ ശരിക്കുമുള്ള അവാർഡ്‌ തരേണ്ടത് ജനങ്ങളാണ്ഡയറക്ടറും നടനും നിർമാതാവും 100% ക്വാളിറ്റി ഉറപ്പ് നൽകുന്ന കേരളത്തിലെ ഏറ്റ...
05/04/2021

മരക്കാർ ശരിക്കുമുള്ള അവാർഡ്‌ തരേണ്ടത് ജനങ്ങളാണ്

ഡയറക്ടറും നടനും നിർമാതാവും 100% ക്വാളിറ്റി ഉറപ്പ് നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ ബഡ്‌ജറ്റ് ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രം ♥️

https://youtu.be/mMr2gjdRwdU

State Award for Best Dance Choreography വാങ്ങിയ ഐറ്റമാണ് നാളെ വരാൻ പോകുന്നെ! നിലവിലെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗ...
04/04/2021

State Award for Best Dance Choreography വാങ്ങിയ ഐറ്റമാണ് നാളെ വരാൻ പോകുന്നെ! നിലവിലെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗം. 😎

Song Teaser on Tomorrow 5 PM.

' ' First song teaser from   will be released on Tomorrow..!!!
04/04/2021

' ' First song teaser from will be released on Tomorrow..!!!



നമ്മുടെ മോളിവുഡിലും വേണ്ടെ പ്രിയാ ഒരു കിടിലൻ സ്പോർട്സ് ഡ്രാമപിന്നെ... ബറോസ് കഴിഞ്ഞു നിങ്ങൾ ഫ്രീ ആകുമ്പോൾ നമ്മുക്ക് ഒന്നൂ...
03/04/2021

നമ്മുടെ മോളിവുഡിലും വേണ്ടെ പ്രിയാ ഒരു കിടിലൻ സ്പോർട്സ് ഡ്രാമ

പിന്നെ... ബറോസ് കഴിഞ്ഞു നിങ്ങൾ ഫ്രീ ആകുമ്പോൾ നമ്മുക്ക് ഒന്നൂടെ ഒന്നിക്കാം

പ്രിയൻ - ലാലേട്ടൻ വീണ്ടും

https://www.facebook.com/196924204470633/posts/1011197573043288/?app=fbl

അതിപ്പോൾ ലിപ് sync കാര്യത്തിൽ ഏട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ഏത് നടനും..Fast numberClassicMelodyRomanticSemi classicഅങ്ങനെ ഏത്...
03/04/2021

അതിപ്പോൾ ലിപ് sync കാര്യത്തിൽ ഏട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ഏത് നടനും..
Fast number
Classic
Melody
Romantic
Semi classic
അങ്ങനെ ഏത് കാറ്റഗറി സോങ് നോക്കിയാലും ഏട്ടൻ തന്നെ 👌👌👌

Address

Kochi
682017

Website

Alerts

Be the first to know and let us send you an email when The Complete Actor Lalettan-TEAM TCAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Complete Actor Lalettan-TEAM TCAL:

Videos

Share


Other Media/News Companies in Kochi

Show All