Kaleidoscop

Kaleidoscop JUST FOR FUN

17/12/2022

രണ്ടു വയസുകാരനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു പിതാവ്.
ഡൽഹി: കുടുംബ വഴക്കിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയുടെ ബാൽക്കണിയിൽനിന്ന് പിതാവ് താഴേക്കെറിഞ്ഞു. ന്യൂഡൽഹിയിലെ കൽക്കാജിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൻ സിങ് എന്നയാളാണ് ഭാര്യ പൂജയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ താഴേക്ക് എറിഞ്ഞത്. ശേഷം മൂന്നാംനിലയിൽനിന്ന് ചാടിയ മൻ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴക്കിനെത്തുടർന്ന് മൻ സിങ്ങും ഭാര്യ പൂജയും ഏറെനാളായി വേർപിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ മക്കളെ കാണാനായി മനസിങ് വന്നപ്പോൾ ഭാര്യയുമായി ഉണ്ടായ വാഗ്വാദത്തിനിടെ രണ്ട് വയസുള്ള മകനെ എടുത്ത് മൻസിങ് താഴെ കോൺക്രീറ്റ്ചെയ്ത കെട്ടിട ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അയാളും താഴേക്ക് എടുത്തുചാടിയെന്നാണ് പോലീസ് പറയുന്നത്.

16/12/2022

93,000 പാക് സൈനികരാണ് ഇന്ത്യൻ സൈനികർക്ക് മുമ്പിൽ കീഴടങ്ങിയത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശും ഇതേദിവസം വിജയ് ദിവസ് ആയി ആചരിക്കുന്നുണ്ട്.
shorturl.at/azALV

16/12/2022

This December 🙏

16/12/2022
16/12/2022

releasing on December 30th worldwide..! 🧞

15/12/2022

Good night all

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി എം വി ഡി. മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറ...
15/12/2022

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി എം വി ഡി. മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ തട്ടി അഞ്ചാം ക്ലാസുകാരി മരിച്ച സാഹചര്യത്തിലാണ് എം വി ഡി യുടെ കർശന നീക്കം.
സ്കൂൾ ബസിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കും. അപാകത കണ്ടെത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ധാക്കി. സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കളക്ടർക്ക് ശുപാർശയും എം വി ഡി നൽകി കഴിഞ്ഞു.

ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നു. കെ എം ഷാജി അനുഭാവികളെ പുറത്താക്കാൻ പാർട്ടി തീരുമാനം.      കണ്ണൂർ ജില്ലയിൽ മുസ്ലിം ലീഗ് തർക...
15/12/2022

ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നു. കെ എം ഷാജി അനുഭാവികളെ പുറത്താക്കാൻ പാർട്ടി തീരുമാനം.
കണ്ണൂർ ജില്ലയിൽ മുസ്ലിം ലീഗ് തർക്കം മുറുകുന്നു. സംഘടനാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിൽ പോര് ശക്തമാകുന്നത്.
അഴീകോട് മുൻ എം എൽ എ കെ എം ഷാജിയെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ അനുകൂലിച്ചു സംസാരിക്കുകയും ജില്ലാ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്ത 5 പേരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു.        ഉപഗ്രഹ ആശയവിനിമയത്തിനായ...
15/12/2022

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു.

ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ. ഇതിനായി ഈ മേഖലയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതരത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ചെയർമാൻ പി.ഡി. വഗേല പറഞ്ഞു. വാർത്താവിതരണ, പ്രക്ഷേപണമുൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളിൽനിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ലേലത്തിൽവെക്കേണ്ട സ്പെക്ട്രത്തിനും ഉപഗ്രഹാധിഷ്ഠിത ആശയവിനിമയത്തിന്റെ അനുബന്ധ വശങ്ങൾക്കുമായി ടെലികോംവകുപ്പിൽനിന്ന് ട്രായ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികൾ മേഖലയെ തകർക്കുന്ന തരത്തിലാവരുത്. പുതിയ സംവിധാനങ്ങൾ ഈ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്'' -വഗേല പറഞ്ഞു.
കടപ്പാട് : മാതൃഭൂമി

റൂട്ടുകൾ പിടിച്ചെടുക്കാൻ കെ എസ് ആർ ടി സി.നിലവിൽ സ്വകാര്യ ബസുകൾ ഓടുന്ന 200ഓളം റൂട്ടുകളിലേയ്ക് ഇനി കെ എസ് ആർ ടി സി വരുന്നു...
14/12/2022

റൂട്ടുകൾ പിടിച്ചെടുക്കാൻ കെ എസ് ആർ ടി സി.
നിലവിൽ സ്വകാര്യ ബസുകൾ ഓടുന്ന 200ഓളം റൂട്ടുകളിലേയ്ക് ഇനി കെ എസ് ആർ ടി സി വരുന്നു. പെർമിറ്റ്‌ പുതുക്കാത്ത 140 കി. മി പരിധി നിശ്ചയിച്ച ഓർഡിനറി ബസുകളുടെ റൂട്ടാണ് കെ എസ് ആർ ടി സി ഏറ്റെടുക്കുന്നത്.
നാലു മാസത്തിനുള്ളിൽ ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസ്സഞ്ചർ അടക്കം ഓടിക്കാനാണ്‌ കോർപറേഷന്റെ തീരുമാനം.

മഴ കുറയും.ഇന്ന് കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ടതും ഇടിമിന്നലോടു കൂടിയതുമായ മഴ പെയ്തു. തീവ്ര ന്യൂന മർദ്ദത്തിന്റെ സ്വാധീന...
14/12/2022

മഴ കുറയും.
ഇന്ന് കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ടതും ഇടിമിന്നലോടു കൂടിയതുമായ മഴ പെയ്തു. തീവ്ര ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായാണ്‌ വ്യാപക മഴ പെയ്തത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദുർമന്ത്രവാദം: യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 6പേർ പിടിയിൽ.      ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ...
14/12/2022

ദുർമന്ത്രവാദം: യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 6പേർ പിടിയിൽ.
ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശി അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമയെ പ്രതികള്‍ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസിന്റേതാണ് നടപടി.
കടപ്പാട്: ഇന്ത്യ ടുഡേ മലയാളം

ചെറുപ്രായത്തിലെ വലിയ നേട്ടത്തിന്റെ നിറവിലാണ് ഗയാലിക ജാൻ എന്ന രണ്ടു വയസ്സുകാരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് (india ...
14/12/2022

ചെറുപ്രായത്തിലെ വലിയ നേട്ടത്തിന്റെ നിറവിലാണ് ഗയാലിക ജാൻ എന്ന രണ്ടു വയസ്സുകാരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് (india book of records) ഗയാലികയുടെ പേര് ഇടം പിടിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശികളായ ചഞ്ചൽ പ്രകാശിന്റെയും ശ്രുതിയുടെയും മകളാണ്.
52 മൃഗങ്ങളുടെ പേരുകൾ, 22 പക്ഷികൾ, 12 നിറങ്ങൾ, 17 മൃഗങ്ങളുടെ ശബ്ദങ്ങൾ, 50 വീട്ടുപകരണങ്ങൾ, 8 രാജ്യങ്ങളുടെ ദേശീയ പതാകകൾ തുടങ്ങി 300ഓളം സാധനങ്ങൾ തിരിച്ചറിയുകയും പേരുകൾ പറയുകയും ചെയ്താണ് ഗയാലിക ഇന്ത്യ ബുക് ഓഫ് റെക്കോർഡിസ്ൽ ഇടം നേടിയത്. കൂടാതെ 20 മൃഗങ്ങളുടെ ശബ്ദങ്ങൾ,
10ഓളം ആകൃതികൾ, ഇംഗ്ലീഷ് അക്ഷരമാല, പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ശരീര ഭാഗങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരുകൾ, ഇതെല്ലാം ഈ കുഞ്ഞു മിടുക്കിക്ക് കാണാപ്പാടമാണ്.ചെറുപ്രായത്തിലെ വലിയ നേട്ടത്തിന്റെ നിറവിലാണ് ഗയാലിക ജാൻ എന്ന രണ്ടു വയസ്സുകാരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് (india book of records) ഗയാലികയുടെ പേര് ഇടം പിടിച്ചിരിക്കുന്നത്.
കടപ്പാട്,: ഇന്ത്യ ടുഡേ മലയാളം

14/12/2022

Here is the first look poster of 'Christy.' All the best team...

Where the river meets the sea in love

Thomas
Mohanan
Henry
Satheesan
Sebastian


Mathew
C Chandran

Saneesh
Savier



ജൂഡ് ആന്റണിയോട് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. സംവിധായകൻ ജൂഡ് ആന്റണിയെ ബോഡി ഷെയിമിംഗ് ചെയ്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പ...
14/12/2022

ജൂഡ് ആന്റണിയോട് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. സംവിധായകൻ ജൂഡ് ആന്റണിയെ ബോഡി ഷെയിമിംഗ് ചെയ്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ 'ജൂഡ് ആന്റണിക് തലയിൽ മുടി ഇല്ലന്നേയുള്ളു നല്ല ബുദ്ധിയാ' എന്നാ പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഈ പരാമർശത്തിൽ നിരവധിയാളുകളാണ് മമ്മൂട്ടിക് എതിരെ രംഗത്തു വന്നത്. പിന്നാലെയാണ് മമ്മൂട്ടിയുടെ ഖേദപ്രകടനം. ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന തരത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് അല്ലെന്ന് പറഞ്ഞു ജൂഡ് ആന്റണി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.

ഹാക്കേർസ് ചൈനയിൽ നിന്ന്.  ദില്ലി എയിംസിലെ സേർവെറുകൾ ഹാക്ക് ചെയ്തത് ചൈനയിൽ നിന്ന് എന്ന് റിപ്പോർട്ട്‌. സ്ഥിരീകരണം ദില്ലി പ...
14/12/2022

ഹാക്കേർസ് ചൈനയിൽ നിന്ന്. ദില്ലി എയിംസിലെ സേർവെറുകൾ ഹാക്ക് ചെയ്തത് ചൈനയിൽ നിന്ന് എന്ന് റിപ്പോർട്ട്‌. സ്ഥിരീകരണം ദില്ലി പോലീസിന്റെ എഫ് ഐ ആറിൽ. ഹാക്കർമാർ നുഴഞ്ഞു കയറിയത് അഞ്ചു സെർവെറുകളിൽ. സർവേറുകളിലെ ഡാറ്റാ വീണ്ടെടുത്ത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.

💫ആകാശ നിരീക്ഷകരുടെ കൗതുകമായ ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാമഴ..' ജെമിനൈഡ്സ് ഉൽക്കാമഴ ' ഇന്ത്യയിൽ ഈ വരുന്ന ഡിസംബർ 14 നു രാത...
14/12/2022

💫ആകാശ നിരീക്ഷകരുടെ കൗതുകമായ ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാമഴ..' ജെമിനൈഡ്സ് ഉൽക്കാമഴ ' ഇന്ത്യയിൽ ഈ വരുന്ന ഡിസംബർ 14 നു രാത്രി,15 രാവിലെ ദൃശ്യമാകും.💫✨
ബഹിരാകാശത്തു കൂടി സ‍ഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്.
ഒരു മണ്തരി വലിപ്പം മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. 👍
📍ഇവയിൽ ഭൂരിഭാഗവും വരുന്നത് വാൽനക്ഷത്രം, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്.
വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ ഭൂമിയിൽ എത്താറുണ്ട്.😲
💥സെക്കന്റിൽ 40 കിലോമീറ്ററിന് മുകളിൽ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ പൊതുവെ ഉൽക്കാപതനം അല്ലെങ്കിൽ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. 👍
💥 ടെലസ്‌കോപ്പോ, ബൈനോക്കുലർറോ ഒന്നും ആവശ്യമില്ല നേരിട്ട് കണ്ണുകൊണ്ട് കാണാം. കൂടാതെ സൂര്യഗ്രഹണം പോലെ കണ്ണ് പോവും എന്ന പേടിയും വേണ്ട.
രാത്രി 10 മണി മുതൽ രാവിലെ 1 മണി വരെ കിഴക്കു ദിശയിൽ നിന്നായിരിക്കും കാണുക. അത് കഴിഞ്ഞാൽ നിലാവെളിച്ചം കാഴ്ചയെ ശല്യപ്പെടുത്തും. എന്നാലും തെളിച്ചം കൂടിയ ഉൽക്കകൾ കാണുവാൻ സാധിക്കും.
ജെമിനി നക്ഷത്രസമൂഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന രീതിയിൽ കാണുന്നതുകൊണ്ടാണ് ഇതിനു ജെമിനൈഡ്സ് എന്ന് പറയുന്നത്.👍
💥 നല്ലj കാലാവസ്ഥയാണെങ്കിൽ മണിക്കൂറിൽ ഏകദേശം 100-150 ഉൽക്കാ വരെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.👍
കടപ്പാട് : റൈജു രാജ് secret of universe

മലപ്പുറത്തു സ്കൂൾ വിദ്യാർത്ഥിനിക് ദാരുണാന്ത്യം. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിക്കുകയാ...
14/12/2022

മലപ്പുറത്തു സ്കൂൾ വിദ്യാർത്ഥിനിക് ദാരുണാന്ത്യം. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. താനൂർ എസ് എൻ യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ഷാഹ്‌ന ഷെറിൻ ആണു മരിച്ചത്. ബസിൽ ഉണ്ടായിരുന്നത് ഡ്രൈവർ മാത്രം. കുട്ടികളെ ഇറക്കാൻ സഹായി ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: രാഷ്ട്രീയവാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനുമൊടുവിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയി...
14/12/2022

തിരുവനന്തപുരം: രാഷ്ട്രീയവാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനുമൊടുവിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു നീക്കുന്ന ബിൽ നിയമസഭ പാസാക്കി.
ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയുണ്ടാവും. ഈ സമിതി മന്ത്രിസഭയ്ക്കു ശുപാർശ സമർപ്പിക്കുന്ന രീതിയിലാവും സർവകലാശാലകളിലെ ചാൻസലർ നിയമനം.
കടപ്പാട്: മാതൃഭൂമി ന്യൂസ്‌പേപ്പർ

വിരമിക്കൽ സ്ഥിരീകരിച്ച് ലയണൽ മെസി.ഖത്തറിലെ ഫൈനൽ തന്റെ അവസാനലോകകപ്പ് മത്സരമെന്ന് മെസി. 2026 ലോകകപ്പിൽ മത്സരിക്കാൻ മെസ്സി ...
14/12/2022

വിരമിക്കൽ സ്ഥിരീകരിച്ച് ലയണൽ മെസി.
ഖത്തറിലെ ഫൈനൽ തന്റെ അവസാന
ലോകകപ്പ് മത്സരമെന്ന് മെസി. 2026 ലോകകപ്പിൽ മത്സരിക്കാൻ മെസ്സി ഉണ്ടാവില്ല എന്നതിന് ഒരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നു. ഫൈനൽ മത്സരത്തോടെ തന്റെ കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും മെസ്സി പറഞ്ഞു. അർജന്റീന ഖത്തർ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച സാഹചര്യത്തിലാണ് മെസ്സിയുടെ വെളിപ്പെടുത്തൽ.

ഡൽഹിയിൽ വീണ്ടും ആസിഡ് ആക്രമണം. റോഡിൽ നടക്കാനിറങ്ങിയ 17 വയസുള്ള പെൺകുട്ടിക്ക് നേരെയാണ് ബൈക്കിൽ വന്ന 2പേർ ആസിഡ് ഒഴിച്ചത്. ...
14/12/2022

ഡൽഹിയിൽ വീണ്ടും ആസിഡ് ആക്രമണം. റോഡിൽ നടക്കാനിറങ്ങിയ 17 വയസുള്ള പെൺകുട്ടിക്ക് നേരെയാണ് ബൈക്കിൽ വന്ന 2പേർ ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ ഒരാളെ പെൺകുട്ടിക്ക് മുൻപരിചയമുണ്ട്. പെൺകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.

ജീവനുള്ള നായ അടങ്ങിയ ബാഗ് എക്സറെ മെഷിനിലൂടെ കടത്തിവിട്ട് യുവതി. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലാ...
14/12/2022

ജീവനുള്ള നായ അടങ്ങിയ ബാഗ് എക്സറെ മെഷിനിലൂടെ കടത്തിവിട്ട് യുവതി. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. വിമാനത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിന് മുൻപുള്ള പരിശോധനയിൽ അബദ്ധത്തിൽ സംഭവിച്ചതാണ്.
കടപ്പാട് : സമയം

ഭാരത് ജോഡോ യാത്ര: രാജസ്ഥാനിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻ ആർ ബി ഐ ഗവർണർ രഘുറാം രാജനും.  രാജസ്ഥാനിൽ ജോഡോയാത്രയുടെ 10ആം ദിവസമാ...
14/12/2022

ഭാരത് ജോഡോ യാത്ര: രാജസ്ഥാനിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻ ആർ ബി ഐ ഗവർണർ രഘുറാം രാജനും. രാജസ്ഥാനിൽ ജോഡോയാത്രയുടെ 10ആം ദിവസമാണ് രഘുറാം രാജൻ രാഹുൽഗാന്ധിയെ അനുഗമിച്ചത്.

ചിത്രത്തിനു കടപ്പാട് : ഇന്ത്യ ടുഡേ മലയാളം

സജി ചെറിയാന്റെ തലവര ഇന്നറിയാം. ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിഷയത്തിൽ മന്ത്രിസ്ഥാനം പോയ സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥ...
14/12/2022

സജി ചെറിയാന്റെ തലവര ഇന്നറിയാം. ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിഷയത്തിൽ മന്ത്രിസ്ഥാനം പോയ സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഇന്ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. നിലവിൽ ഇദ്ദേഹം കേസുകളിൽ നിന്നും മുക്തനാണ്.

പനി ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി അജിത് ചന്ദ്രൻ(44) ആണ് മരിച്ചത്. കഴിഞ്ഞ 10ദിവസമായ...
14/12/2022

പനി ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി അജിത് ചന്ദ്രൻ(44) ആണ് മരിച്ചത്. കഴിഞ്ഞ 10ദിവസമായി പനി ബാധിച്ച് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Address

Kochi

Website

Alerts

Be the first to know and let us send you an email when Kaleidoscop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaleidoscop:

Videos

Share


Other News & Media Websites in Kochi

Show All