Awesome Malayali

Awesome Malayali we provide latest news updates in malayalam , follow us to get daily updates
(2)

02/11/2024
വളരെ കൗതുകകരമായിട്ടുള്ള ഒരു അറിയിപ്പ്, കണ്ടപ്പോൾ ആദ്യം അമ്പരപ്പും പിന്നെ ചിരിയും വന്നു🙏
02/11/2024

വളരെ കൗതുകകരമായിട്ടുള്ള ഒരു അറിയിപ്പ്, കണ്ടപ്പോൾ ആദ്യം അമ്പരപ്പും പിന്നെ ചിരിയും വന്നു🙏

പഠന ചിലവിനായി ❤ അമ്മയോടൊപ്പം ഹോട്ടലിൽ പൊറോട്ട അടിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയായിൽ ശ്രദ്ധേയയായ എരുമേലി സ്വദേശിനി അനശ്വര ...
20/10/2024

പഠന ചിലവിനായി ❤ അമ്മയോടൊപ്പം ഹോട്ടലിൽ പൊറോട്ട അടിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയായിൽ ശ്രദ്ധേയയായ എരുമേലി സ്വദേശിനി അനശ്വര ഹരി കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ ചെയ്തു.
മുൻപോട്ടുള്ള യാത്രക്ക് എല്ലാ ആശംസകളും.....💙💜💚😍

നവാസും കുടുംബവും... ഇഷ്ടമാണോ ഇവരെ ❤️👍
19/10/2024

നവാസും കുടുംബവും... ഇഷ്ടമാണോ ഇവരെ ❤️👍

😁
19/10/2024

😁

എങ്ങനെയുണ്ട്
19/10/2024

എങ്ങനെയുണ്ട്

പ്രായം 72 ആയെങ്കിലും ഇന്നും ഒരു ടൈം മെഷീന്റെയും സഹായമില്ലാതെ ഒരു പത്തു രൂപയുടെ ജെൽ മുടിയിൽ പുരട്ടി നേരെ മുകളിലേക്ക് ഈരി ...
29/09/2024

പ്രായം 72 ആയെങ്കിലും ഇന്നും ഒരു ടൈം മെഷീന്റെയും സഹായമില്ലാതെ ഒരു പത്തു രൂപയുടെ ജെൽ മുടിയിൽ പുരട്ടി നേരെ മുകളിലേക്ക് ഈരി മീശ കുറച്ചു താഴേക്കു ചെരിച്ചു വച്ച് ഡബിൾ പോക്കറ്റ് ഷർട്ടും ഇട്ടു , കയ്യിൽ ഒരു ലാൻഡ് ഫോണും ആയി വന്നാൽ രാംജി റാവു ആയി 30 വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്നൊരു നടൻ നമുക്കിടയിലുണ്ടായിരുന്നു ......

കംമീഷണറിലെ ചൂടൻ ഇക്‌ബാലും , ദേശാടനത്തിലെ ശങ്കരനും , രാമലീലയിലെ അമ്പാടി മോഹനും , ലീലയിലെ പിള്ളേച്ചനും , ടു കണ്ട്രീസിലെ കുടിയനും , ഏകലവ്യനിലെ ചേറാടി സ്കറിയ യും അടക്കം ജീവിതത്തിന്റെ പല കോണിലുള്ള വ്യത്യസ്തത കഥാപാത്രങ്ങൾ എല്ലാം ആ കയ്യിൽ ഭദ്രമായിരുന്നൊരാൾ .,.

അച്ചൻ ആയി , ഗുണ്ടാ ആയി , വില്ലൻ ആയി , സഹനടനായി , കൊമേടിയനായി കൂടു വിട്ടു കൂടു മാറി എത്രയോ തവണ പല വേഷങ്ങളിൽ , ഭാവങ്ങളിൽ കാണികളെ രസിപ്പിച്ചിരുന്ന മനുഷ്യൻ .....

തന്നെ തേടിയെത്തുന്ന എല്ലാ റോളുകളും മികച്ച പെർഫെക്ഷനോടെ അവതരിപ്പിക്കാറുണ്ടെങ്കിലും...

ഒരല്പം ഹീറോയിസം കലർന്ന , പൗരുഷം ഉള്ള റോളുകൾ തന്നെ തേടിയെത്തുമ്പോൾ കരിമ്പിൻ കാട് കണ്ട ഒറ്റ കൊമ്പനെ പോലെ

" കാരണം കാണിക്കൽ അല്ല അവന്‍റെ കരണക്കുട്ടി നോക്കി ഒരെണ്ണം പൊട്ടിക്കുകയാ വേണ്ടത് "

" കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരു എസ്‌ എഫ് ഐ കാരൻ ആയിരുന്നു ടൗണിൽ വെച്ചു സ്ഥലം എസ്‌ ഐ യെ കുത്തിയ ആ എസ്‌ എഫ് ഐ കാരൻ ഇന്നും ഉള്ളിലുണ്ട് മര്യാദക്കു അല്ലേൽ മോൻ ആണെന്ന് നോക്കില്ല പള്ളക്ക് കത്തി കയറ്റും "

എന്നിങ്ങനെ കലിപ്പ് മോഡിൽ ഉള്ള ഡയലോഗുകൾ അയാൾക്ക് മാത്രം സാധ്യമായ വോയിസ് മോഡുലേഷനിൽ വീശി...
അഭിനയിച്ചു അര്മാദിച്ചു കൊണ്ടു പ്രേക്ഷകരുടെ കയ്യടി നിരന്തരം വാരി വീട്ടിൽ കൊണ്ടു പോയിരുന്നൊരാൾ .....❤️

സിനിമ ലോകത്തേക്ക് വലതു കാൽ വച്ചു കയറി 50 ഓളം വർഷങ്ങൾ ഒഴുകി പോയിട്ടും ....

നിറ സാന്നിധ്യമായി ഫീൽഡിൽ നിന്നു സാധ്യമായ എല്ലാ വേഷങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടും ഇതു വരെയായിട്ടും അയാളെ തേടിയെത്താതിരുന്ന " മികച്ച നടൻ " എന്ന പുരസ്‌കാരം ഒടുവിൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ രൂപത്തിൽ ആ കൈകളിലേക്കു എത്തുകയാണ്..
എഴുതിയത് : സനൽ കുമാർ പത്മനാഭൻ

ഇപ്പോൾ ഓട്ടോമാറ്റിക് കാർ എടുക്കുന്നതാണ് മാനുവലിനെക്കാൾ നല്ലത് എന്ന് തോന്നിയിട്ടുണ്ട്. ട്രാഫിക് ഉള്ള സ്ഥലങ്ങളിലൊക്കെ മാനു...
15/09/2024

ഇപ്പോൾ ഓട്ടോമാറ്റിക് കാർ എടുക്കുന്നതാണ് മാനുവലിനെക്കാൾ നല്ലത് എന്ന് തോന്നിയിട്ടുണ്ട്. ട്രാഫിക് ഉള്ള സ്ഥലങ്ങളിലൊക്കെ മാനുവൽ കാർ ഓടിച്ചു പോകുമ്പോൾ ക്ലച്ച് താങ്ങി നമ്മുടെ ഊപ്പാട് ഇളകും. ഓട്ടോമാറ്റിക് ആകുമ്പോൾ ഈ വക പ്രശ്നങ്ങൾ ഒന്നുമില്ല.
ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് കേരളത്തിലൊക്കെ ഓടിക്കാൻ ഏറ്റവും മികച്ചത് ഓട്ടോമാറ്റിക് വണ്ടികളാണ്.❤️

എന്റെ അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരു വിമാനയാത്ര. അച്ഛൻ പ്രവാസി ആയിരുന്നപ്പോൾ തന്നെ ഒരു വിമാനയാത്ര സ്വപ്നം...
07/09/2024

എന്റെ അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരു വിമാനയാത്ര. അച്ഛൻ പ്രവാസി ആയിരുന്നപ്പോൾ തന്നെ ഒരു വിമാനയാത്ര സ്വപ്നം കണ്ട ഒരു പാവം നാട്ടിന്പുറത്തുകാരി ആണ് എന്റെ അമ്മ...കല്യാണം കഴിഞ്ഞ് പെങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊച്ചിയിലേക്ക് പോകണം എന്നൊരു ആഗ്രഹം അമ്മ പറഞ്ഞപ്പോൾ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല അപ്പോൾ തന്നെ പോയി Indigo kku രണ്ട് ടിക്കറ്റ് എടുത്തു കൊച്ചിയിലേക്ക്... ആ ടിക്കറ് അമ്മക്ക് ഒരു സർപ്രൈസ് പോലെ കൊണ്ട് കൊടുത്തപ്പോൾ ആ മുഖത്തെ ചിരി ഒന്ന് കാണേണ്ടതായിരുന്നു. കൂടാതെ സന്തോഷം കൊണ്ട് ആ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുണ്ടായിരുന്നു,അതെ ഒരു മകൻ എന്ന നിലയിൽ ഏറ്റവും സന്തോഷിക്കുന്ന ഒരു നിമിഷം...അതെ എന്റെ അച്ഛൻ സന്തോഷിക്കുന്നുണ്ടാവും സ്വർഗത്തിൽ നിന്നും അമ്മടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തതിൽ... 😍😍😍💕💕

Address

Kochi

Alerts

Be the first to know and let us send you an email when Awesome Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Awesome Malayali:

Videos

Share


Other Broadcasting & media production in Kochi

Show All