Flash News

Flash News News / Media, MOVIE Marketing. Company Promotion.Celebrity's interviews @ all Kerala

https://youtu.be/uo2nejuFAek
06/01/2025

https://youtu.be/uo2nejuFAek

തൃക്കാക്കര നഗരസഭ പ്രദേശത്തെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ തുടരുന്നു. ആരോഗ്യം,എൻജിനിയറിങ്,റവന്യൂ എന...

https://youtu.be/-SGLoLYGqhY
22/12/2024

https://youtu.be/-SGLoLYGqhY

മറൈൻ ഡ്രൈവ്വിൽ കൊച്ചിൻ ഫ്ലവർ ഷോ ആരംഭിച്ചു . ...

https://youtu.be/zYC9nMc_TLU
17/12/2024

https://youtu.be/zYC9nMc_TLU

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അതു ...

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ  ഹുസൈൻ   അന്തരിച്ചു ആദരാഞ്ജലികൾ.🙏🙏🙏
15/12/2024

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു ആദരാഞ്ജലികൾ.🙏🙏🙏

https://youtu.be/iKU_NK1Jbw0
10/12/2024

https://youtu.be/iKU_NK1Jbw0

അജിത തങ്കപ്പനെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം.ഇന്നലെ നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അ...

ആദ്യ ചിത്രത്തിൽ തന്നെ ഉർവശി അവാർഡ് നേടിയ മോനിഷ നമ്മളെ വിട്ടുപിരിഞ്ഞിട്ട് 32 വർഷം!   ചേർത്തല ബൈപാസിൽ വെച്ച് നടന്ന ആക്‌സിഡ...
06/12/2024

ആദ്യ ചിത്രത്തിൽ തന്നെ ഉർവശി അവാർഡ് നേടിയ മോനിഷ നമ്മളെ
വിട്ടുപിരിഞ്ഞിട്ട് 32 വർഷം!

ചേർത്തല ബൈപാസിൽ വെച്ച് നടന്ന ആക്‌സിഡന്റിലെ മരണവാർത്ത റേഡിയോയിൽ കേട്ടത് ഓർമ്മ വരുന്നു...😥

പ്രണാമം 🌹

https://youtu.be/BHN8KV3VGFw
01/12/2024

https://youtu.be/BHN8KV3VGFw

നടൻ പ്രേംകുമാർ മാധ്യമങ്ങളെ കാണുന്നു ...

https://youtu.be/-4zarumMhpM
01/08/2024

https://youtu.be/-4zarumMhpM

Some oral hygiene tips to follow regularly are:Brush your teeth before you go to bedUse proper brushing techniques like gentle circular motions to avoid hur...

https://youtu.be/egKwca5N3TE
28/07/2024

https://youtu.be/egKwca5N3TE

Fibroids are noncancerous tumors that grow in the womb. They can vary greatly in size and can affect up to 80 percent of women. In this video we discuss New ...

23/07/2024

കേരളം എന്ന വാക്ക് പോലുമില്ലാത്ത കേന്ദ്ര ബജറ്റ്

കൊച്ചി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഉണ്ടായത് കനത്ത നിരാശ. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചതു കാരണമെങ്കിലും കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്ന് രണ്ട് സഹമന്ത്രിമാരുണ്ടായിട്ടും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചതുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈൻ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി, കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്ക് 5,000 കോടിയുടെ പാക്കേജ് എന്നിവയെല്ലാം കേരളത്തിന്റെ ആവശ്യങ്ങൾ ആയിരുന്നെങ്കിലും ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.സംസ്ഥാനത്തെ സംബന്ധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കൂടി സഹായം ലഭിച്ചേ മതിയാകൂ. മറ്റൊന്ന് നേരത്തെ തന്നെ സ്ഥലം നിർദ്ദേശിച്ച് കാത്തിരിക്കുന്ന എയിംസ് പദ്ധതിയായിരുന്നു. ഇതു രണ്ടിലും കേരളത്തെ പരിഗണിച്ചില്ല. ബിഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. ഈ ബജറ്റിൽ കൂടുതൽ പദ്ധതികൾ ലഭിച്ചതും ഈ സംസ്ഥാനങ്ങൾക്കാണ്. വിനോദസഞ്ചാര രംഗത്തായിരുന്നു ധനമന്ത്രിയുടെ ബജറ്റിലെ വമ്പൻ പദ്ധതികളുടെ നീണ്ടനിരയുണ്ടായിരുന്നത്. എങ്കിലും അവയെല്ലാം ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അവിടെയും കേരളത്തിന് കാര്യമായി ഒന്നും ലഭിച്ചില്ല.ദക്ഷിണേന്ത്യയിൽ പലയിടത്തായി വ്യവസായി ഇടനാഴികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നും കേരളത്തിന് യാതൊന്നും ലഭിച്ചില്ല. ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾക്ക് ഇത്തരം പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചു. ധനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക വ്യവസായ ഇടനാഴികളിലും കേരളത്തിന് നിരാശയായിരുന്നു ഫലം.പ്രളയ ദുരന്തം നേരിടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും പട്ടികയിൽ കേരളമുണ്ടായിരുന്നില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. ഇതു കൂടാതെ ബിഹാറിലെ ഹൈവേകൾക്ക് 26,000 കോടിയും അനുവദിച്ചു.ബജറ്റിന് മുന്നോടിയായി നടന്ന ചർച്ചയിൽ മന്ത്രി കെഎൻ ബാലഗോപാൽ ഡൽഹിക്കു പോവുകയും ധനമന്ത്രിയെ നേരിൽ കണ്ട് കേരളത്തിൻ്റെ ആവശ്യങ്ങൾ വ്യക്തമാക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ പതിവുപോലെ കേരളത്തിൻ്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശന  ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ സിനിമാതാരം  കുഞ്ചാക്കോ ബോബൻ നിർവഹിക്കുന...
09/07/2024

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശന ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ
സിനിമാതാരം കുഞ്ചാക്കോ ബോബൻ നിർവഹിക്കുന്നു.

ജീത്തു ജോസഫ് ബേസിൽ ടീമിന്റെ നുണക്കുഴി ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക് !! ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി!!ബേസിൽ ജോസഫിനെ ന...
07/07/2024

ജീത്തു ജോസഫ് ബേസിൽ ടീമിന്റെ നുണക്കുഴി ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക് !! ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി!!

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്.ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്സ് ഡേ ഔട്ട്‌ എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് "ട്വൽത്ത് മാൻ", " കൂമൻ " എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്‌. ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്.ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ, എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,
സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്

05/07/2024

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴിൽ ഡാറ്റ എ൯ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550 രൂപ മാത്രം) താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രിയും ഡിസിഎ (ഗവ അംഗീകൃത സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ ഡിസിഎ തത്തുല്യ കമ്പ്യൂട്ടർ യോഗ്യത. പ്രായപരിധി 18-42. ആറുമാസ കാലയളവിലേക്ക് (179 ദിവസം) ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 15 ന് എറണാകുളം മെഡിക്കൽ കോളേജ് സിസിഎം ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതൽ 10 വരെയായിരിക്കും രജിസ്ട്രേഷ൯. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മു൯ഗണന.

Address


Telephone

+919895813231

Website

Alerts

Be the first to know and let us send you an email when Flash News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Flash News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share