29/02/2024
മാണിക്കമംഗലം തുറ ഓപ്പണ്‍ ജിം & പാര്‍ക്ക്: നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
കാലടി പഞ്ചായത്തിലെ മാണിക്കമംഗലം തുറയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ & ഓപ്പണ്‍ ജിം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈജന്‍ തോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷിജ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. എം.എല്‍.എ ഫണ്ടും സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ഫണ്ടും കാലടി ഗ്രാമപഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. വാക്ക് വേ, ഓപ്പണ്‍ ജിം, കുട്ടികള്‍ക്കുള്ള വിനോദ ഉപകരണങ്ങള്‍, ടോയ്ലറ്റ് ബ്ലോക്ക്, പ്രദേശ സൗന്ദര്യവല്‍ക്കരണം, ലൈറ്റിംങ് സംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. കാലടി-മഞ്ഞപ്ര റോഡില്‍ നിരവധി ഏക്കറില്‍ വിസ്ത്യതമായ മാണിക്കമംഗലം തുറയുടെ വികസനവും ടൂറിസം പദ്ധതിയും വര്‍ഷങ്ങളായി പ്രദേശവാസികളുടെ ആവശ്യമാണ്. ഇത് മനസ്സിലാക്കിയാണ് എം.എല്‍.എ മുന്‍കയ്യെടുത്ത് തുറയുടെ വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കിയതും ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നതും.
ചടങ്ങില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അംബിക ബാലക്യഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശാന്ത ബിനു, ഷിജി വര്‍ഗ്ഗീസ്, അമ്പിളി ശ്രീകുമാര്‍, ബിനോയ് കൂരന്‍, ഷാനിദ നൗഷാദ്, സിജു കല്ലുങ്ങല്‍, കെ.ടി എല്‍ദോസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.ബി. സാബു, മുന്‍ ജില്ലാ പഞ്ച്യത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ജോയ് പോള്‍, എന്‍.എസ്.എസ് ആലുവ താലൂക്ക് യൂണിയന്‍ മെമ്പര്‍ രാജന്‍ ബി. മേനോന്‍, മര്‍ച്ചന്‍റ്സ് അസ്സോസ്സിയേഷന്‍ പ്രസിഡന്‍റ് തോസണ്‍ കോലഞ്ചേരി, പൊതുപ്രവര്‍ത്തകരായ രാഷ്ട്രീയ കക്ഷി നേതാക്കളായ റെന്നി പാപ്പച്ചന്‍, പി.കെ.ഷാജഹാന്‍, സ്റ്റീഫന്‍ പട്ടത്തി, സലീഷ് ചെമ്മണ്ടൂര്‍, ഫിലോമിന കോലഞ്ചേരി, മാര്‍ട്ടിന്‍ പി, ആന്‍റണി, പി.ആര്‍. മോഹന്‍, വൈശാഖ് എസ്. ദര്‍ശന്‍, റോബി അറക്കല്‍, റെന്നി കാച്ചപ്പിള്ളി, ലിന്‍സന്‍ പയ്യപ്പിള്ളി, സോജി പറോക്കരന്‍, സതീശന്‍, പാറപ്പുറത്ത്, ലേഖ വല്‍സന്‍, എ.എ. യാക്കോബ്, ഷിജു എ.എന്‍, സീന ദേവസ്സിക്കുട്ടി, പാപ്പച്ചന്‍ കുറിയേടത്ത്, ജെയിംസ് പടയാട്ടി, എല്‍ബി ഡെന്നി സന്നിഹിതരായിരുന്നു.