01/07/2021
1994 മുതൽ സേട്ട് സാഹിബ് മരിക്കുന്നത് വരെ തൻ്റെ ആദർശ ഗർജ്ജനം സമൂഹത്തെ കേൾപ്പിക്കാൻ സേട്ട് സാഹിബ് തെരഞ്ഞെടുത്തത് പി.എസ്.എം.ഒയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഈ മനുഷ്യനെയാണ്. മഞ്ചേരി ലോകസഭാ മണ്ഡലത്തിലെയും 2001 ൽ തിരൂരിലെ നിയമസഭാ സ്ഥാനാർത്ഥിയായും സേട്ട് സാഹിബ് നിയോഗിച്ചതും ഈ മനുഷ്യനെയാണ്. നാഷണൽ യൂത്ത് ലീഗിൻ്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് വഹാബിരുന്നപ്പോഴും അഭിമാനം കൊണ്ടു സേട്ട് സാഹിബ് തൻ്റെ പ്രിയ ശിഷ്യനിൽ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായ മെഹബൂബെ മില്ലത്തിൻ്റെ ദ്വിഭാഷി മാത്രമായിരുന്നില്ല, താൻ ഏറെ ഇഷ്ടപ്പെടുന്ന സന്തത സഹചാരി കൂടിയായിരുന്നു. സമ്പദ് സമൃദ്ധമായ കേയിത്തറവാട്ടിൽ നിന്നും നാല് സെൻറ് വീട്ടിൽ കിടന്നുറങ്ങിയ എസ്.എ.പുതിയവളപ്പിലിന് ഏറ്റവുമടുത്ത സഹപ്രവർത്തകൻ എന്നതിലുപരി എല്ലാമായിരുന്നു പ്രായത്തിൽ കുറവുള്ള വഹാബ്.ആദർശ രാഷ്ട്രീയത്തിൻ്റെ കിരീടം വെക്കാത്ത അമരക്കാർ സ്നേഹിച്ചതും ആദർശ പ്രതിബദ്ധതയുടെ പേരിലും കുലീനമായ സ്വഭാവ മഹിമയിലുമാണ്. ആ സ്നേഹം തന്നെ എളിയ പ്രവർത്തകനായ എനിക്കുമുള്ളത്. ആദർശ പ്രസ്ഥാനത്തെ കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പ് വരെയുള്ള സകലമാന ശത്രുക്കൾക്കു മുന്നിലും ഈ കേരളീയ പരിസരത്ത് അഭിമാനകരമായ അസ്ഥിത്വമൊരുക്കിയതിൽ വഹാബ് സാഹിബ് ചരിത്രപരമായ പങ്കാണ് വഹിച്ചത്.പാർട്ടിയുടെ പ്രതിസന്ധി കാലത്തും പ്രതാപകാലത്തും പാർടിയെ മുന്നിൽ നിന്ന് വഹാബ് സാഹിബ് നയിച്ചു. ജീവിത സന്ധാരണത്തിന് വേണ്ടി പ്രതിസന്ധി ഘട്ടത്തിൽ പല മാർഗ്ഗങ്ങൾ തേടിപ്പോയവരുണ്ട്. ജീവിതം തന്നെ പ്രതിസന്ധിയാവുമോയെന്ന് ഉൾഭയമുണ്ടായവർ. ചിലർ പാർടി അനുഭാവികളാണെങ്കിലും ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴും സാധാരണക്കാരനിൽ സാധാരണക്കാരായ പാർടി പ്രവർത്തകരെ സകല പരിഹാസങ്ങൾക്കു മുന്നിലും ചേർത്തു പിടിച്ച പകരക്കാരനില്ലാത്ത അമരക്കാരനാണ് ഞങ്ങളുടെ പ്രിയപ്പെട്ട വഹാബാക്ക.ഇഷ്ടം മനസ്സ് നിറയെ. അസൂയപ്പെട്ടിട്ട് കാര്യമില്ല. കാരണം അതിന് മരുന്നില്ല.