Pattambi Live

Pattambi Live പട്ടാമ്പി താലൂക്ക് പരിധിയിലെ മുഴുസമ?
(9)

ബക്രീദ് ദിനത്തിലെ ധീരമായ രക്ഷാപ്രവർത്തനം കൂടല്ലൂർ  സ്വദേശിയായ യുവാവിന് അഭിനന്ദന പ്രവാഹം. മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കി...
18/06/2024

ബക്രീദ് ദിനത്തിലെ ധീരമായ രക്ഷാപ്രവർത്തനം കൂടല്ലൂർ സ്വദേശിയായ യുവാവിന് അഭിനന്ദന പ്രവാഹം.

മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ച വരികൾ വായിക്കാം

ആത്മസമർപ്പണത്തിന്റെ ആഘോഷമായ ബക്രീദ് ദിനത്തിലാണ് കൂടല്ലൂരിലെ രണ്ട് ജീവനുകളെ രക്ഷിക്കാൻ സ്വയം സമർപ്പിച്ച് മുബാറക് പുഴയിലേക്ക് എടുത്തു ചാടിയത്.അകാലത്തിൽ പൊലിഞ്ഞു പോയേക്കാവുന്ന രണ്ട് ജീവനുകളെ കയ്യിലെടുത്താണ് മുബാറക് തിരികെ കരയിൽ എത്തിയത്.

കൂട്ടക്കടവിൽ നിർമ്മാണം പുരോഗമിക്കുന്ന റെഗുലേറ്റർ ഭാഗത്ത്‌ പുഴയിൽ കളിച്ചു കൊണ്ടിരിക്കെയാണ് ആ ഉമ്മയുടെ മകൻ വെള്ളത്തിൽ അകപ്പെട്ടത്. മറ്റൊന്നുമാലോചിക്കാതെ തന്റെ മകനെ രക്ഷിക്കാൻ പിന്നാലെ അമ്മയും വെള്ളത്തിലേക്ക് എടുത്തു ചാടി.നീന്തലറിയാത്ത ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു ഒഴുകി നീങ്ങുന്നതാണ് കരയിൽ നിൽക്കുന്ന മുബാറക് കണ്ടത്. രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ മുബാറക് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.

വലിയൊരു ദുരന്ത മുഖത്ത് നിന്നും ഒരമ്മയെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തിയ മുബാറക് ഇപ്പോൾ ഒരു നാടിന്റെ വീര നായകനാണ്. മുബാറക് രക്ഷപ്പെടുത്തിയത് രണ്ട് ജീവനുകൾ മാത്രമല്ല, കലങ്ങി മറിഞ്ഞേക്കാവുന്ന സങ്കടപ്പുഴയിൽ നിന്ന് ഒരു നാടിനെയാകെയാണ്.

മുബാറക്, നിങ്ങളോട് കൂടല്ലൂർ ഗ്രാമവും തൃത്താല ആകെയും കടപ്പെട്ടിരിക്കുന്നു.

മുബാറക്, നിങ്ങളെ ഞാൻ നന്ദിയോടെ, സ്നേഹത്തോടെ, അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.❤️

പ്രിയ പ്രേക്ഷകർക്ക് ബലിപെരുന്നാൾ ആശംസകൾ
16/06/2024

പ്രിയ പ്രേക്ഷകർക്ക് ബലിപെരുന്നാൾ ആശംസകൾ

തൃത്താല മേഖലയിൽ നേരിയ ഭൂചലനം. ഇന്ന് രാവിലെ 8 16 നാണ് ചാലിശ്ശേരി, കപ്പൂർ , കക്കാട്ടിരി, കോട്ടപ്പാടം, മതു പുള്ളി തുടങ്ങിയ ...
15/06/2024

തൃത്താല മേഖലയിൽ നേരിയ ഭൂചലനം.

ഇന്ന് രാവിലെ 8 16 നാണ് ചാലിശ്ശേരി, കപ്പൂർ , കക്കാട്ടിരി, കോട്ടപ്പാടം, മതു പുള്ളി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്.

പട്ടാമ്പിയുടെ പ്രിയപ്പെട്ട ഡോക്ടർ വിട പറഞ്ഞു..ആദരാഞ്ജലികൾ
09/06/2024

പട്ടാമ്പിയുടെ പ്രിയപ്പെട്ട ഡോക്ടർ വിട പറഞ്ഞു..
ആദരാഞ്ജലികൾ

30/05/2024

പട്ടാമ്പി ടൗണിലെ ഇന്നത്തെ മഴ ദൃശ്യങ്ങൾ

വെള്ളിയാങ്കല്ല് റെഗുലേറ്റർ ഇന്നോ നാളെയൊ തുറന്നേക്കുംമഴ ശക്തമായതിനെ തുടർന്ന് ചങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്...
19/05/2024

വെള്ളിയാങ്കല്ല് റെഗുലേറ്റർ ഇന്നോ നാളെയൊ തുറന്നേക്കും

മഴ ശക്തമായതിനെ തുടർന്ന് ചങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്നിട്ടുള്ളതായി
പാലക്കാട്‌
ചെറുകിട ജലസേചന വിഭാഗം അറിയിച്ച സാഹചര്യത്തിൽ ചങ്ങണാംകുന്ന് റെഗുലേറ്ററിനു താഴെയുള്ള വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ നിലവിൽ ജലനിരപ്പ്‌ കുറവാണെങ്കിലും ചങ്ങണാംകുന്ന് റെഗുലേറ്ററിൽനിന്നും വെള്ളം ഒഴുകിയെത്തുന്ന തിനാൽ ഇന്ന്‌(മെയ് 19) വൈകുന്നേരമോ നാളെ(മെയ് 20) രാവിലെയോ വെള്ളിയാങ്കല്ല് റെഗുലേറ്റർ തുറക്കേണ്ടതായി വരുമെന്നും ഭാരതപുഴയിൽ വെള്ളിയാങ്കല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നുള്ളതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Pattambi Live 19-05-2024. 2:40 PM

പൊള്ളുന്നു പാലക്കാട് ഓറഞ്ച് അലർട്ട്ചൂട് കനക്കുന്ന സാഹചര്യത്തില്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംസ്ഥാന ...
29/04/2024

പൊള്ളുന്നു പാലക്കാട് ഓറഞ്ച് അലർട്ട്

ചൂട് കനക്കുന്ന സാഹചര്യത്തില്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രികളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.

നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചുപരുതൂർ കരുവാൻപടി നാനാർച്ചി ക്കുളത്തിൽ നാലാം ക്ലാസ് വിദ്യാ ർഥി മുങ്ങി മരിച്ചു. ചെറു...
19/04/2024

നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പരുതൂർ കരുവാൻപടി നാനാർച്ചി ക്കുളത്തിൽ നാലാം ക്ലാസ് വിദ്യാ ർഥി മുങ്ങി മരിച്ചു. ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചിനാണ് അപകടം. സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞ ശേഷം കാണാത്തതിനാൽ നിഹാൽ വീട്ടിൽ പോയതാകുമെന്ന് സഹോദരൻ കരുതി.

എന്നാൽ നിഹാൽ വീട്ടിൽ എത്തി യിരുന്നില്ല. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴോടെ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തി നുശേഷം ചെമ്പുലങ്ങാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഉമ്മ: റസിയ. സഹോദരൻ സിനാദ്

നാട് വിഷുപ്പുലരിയിൽ കേട്ടത് പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡിലെ  ദുരൂഹ മരണം എന്ന നടുക്കുന്ന വാർത്ത.. സംഭവം കൊലപാതകം അക്ര...
14/04/2024

നാട് വിഷുപ്പുലരിയിൽ കേട്ടത്
പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡിലെ ദുരൂഹ മരണം എന്ന നടുക്കുന്ന വാർത്ത..

സംഭവം കൊലപാതകം അക്രമി ജീവനൊടുക്കി.

പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ
14/04/2024

പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ

പ്രിയ പ്രേക്ഷകർക്ക് വിഷു ആശംസകൾ
14/04/2024

പ്രിയ പ്രേക്ഷകർക്ക് വിഷു ആശംസകൾ

പ്രിയ പ്രേക്ഷകർക്ക് ചെറിയ പെരുന്നാൾ സന്തോഷങ്ങൾ
09/04/2024

പ്രിയ പ്രേക്ഷകർക്ക് ചെറിയ പെരുന്നാൾ സന്തോഷങ്ങൾ

എസ്.എൻ.ഡി.പി. യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് പട്ടാമ്പി ആമയൂർ വട്ടപ്പറമ്പിൽ ചന്ദ്രൻ (വി.പി.ചന്ദ്രൻ- 68) അന്തര...
13/03/2024

എസ്.എൻ.ഡി.പി. യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് പട്ടാമ്പി ആമയൂർ വട്ടപ്പറമ്പിൽ ചന്ദ്രൻ (വി.പി.ചന്ദ്രൻ- 68) അന്തരിച്ചു.

Pattambilive 13-03-2024
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അന്ത്യം. 18 വർഷമായി ഒറ്റപ്പാലം പട്ടാമ്പി താലൂക്ക് ഉൾപ്പെടുന്ന ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റാണ്. ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ ജില്ലാപ്രസിഡന്റുമാണ്. 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഷൊർണൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നു. ഭാര്യ: സുധ. മക്കൾ: സുജീഷ്, ചിന്ത, ചിത്ര. മരുമക്കൾ: രാജേഷ്, ദിലീപ്, രാഗിരാജ്.

മാസ പിറവി ദൃശ്യമായി കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭം
11/03/2024

മാസ പിറവി ദൃശ്യമായി കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭം

11/03/2024

അന്തരിച്ച എസ് ഐ സുബീഷ് സാറിന്
കൊപ്പത്തിന്റെ യാത്രമൊഴി

11/03/2024

കൊപ്പം പോലീസ് സ്റ്റേഷനിൽ ഉച്ചക്ക് 12ന് പൊതുദർശനം

കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് അന്തരിച്ച കൊപ്പം പോലീസ് സ്റ്റേഷൻ എസ് ഐ സുബീഷിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊപ്പം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും.

കൊപ്പം പൊലീസ് എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചുPattambilive 10-03-2024കൊപ്പം പൊലീസ് സ്റ്റേഷന്‍ എസ്.ഐ സുബീഷ്‌മോന്‍ പുലാമന്...
10/03/2024

കൊപ്പം പൊലീസ് എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Pattambilive 10-03-2024

കൊപ്പം പൊലീസ് സ്റ്റേഷന്‍ എസ്.ഐ സുബീഷ്‌മോന്‍ പുലാമന്തോള്‍ പാലത്തിനു താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.കുടുംബവുമായി പുഴയിലേക്ക് കുളിക്കാൻ എത്തിയതായിരുന്നു.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രിയപ്പെട്ട സുബീഷ് സാറിന് ആദരാഞ്ജലികൾ 🌹

03/03/2024

പട്ടാമ്പി ദേശീയോത്സവത്തിൽ സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശിയപ്പോൾ

03/03/2024

പട്ടാമ്പി ദേശീയോത്സവത്തിന് മാറ്റുകൂട്ടി എംഎൽഎ ബ്രോയുടെ ചുവടുകൾ

03/03/2024

പട്ടാമ്പി ദേശീയോത്സവത്തിൽ നിന്ന്
Sand city

പട്ടാമ്പി 110 മത് ദേശീയോത്സവം  ആഘോഷ നിറവിൽ
03/03/2024

പട്ടാമ്പി 110 മത് ദേശീയോത്സവം
ആഘോഷ നിറവിൽ

14/02/2024

എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി..കണയം ശ്രീകുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇന്നലെ ഇടഞ്ഞോടിയപ്പോൾ

പ്രിയ പ്രേക്ഷകർക്ക് ഹൃദയമായ പുതു വർഷ സന്തോഷങ്ങൾHappy New Year 2024
31/12/2023

പ്രിയ പ്രേക്ഷകർക്ക് ഹൃദയമായ പുതു വർഷ സന്തോഷങ്ങൾ
Happy New Year 2024

നവകേരള സദസ്സ് ; പട്ടാമ്പിയിൽ നാളെ (1-12-2023 വെള്ളി) ഗതാഗത നിയന്ത്രണം
30/11/2023

നവകേരള സദസ്സ് ; പട്ടാമ്പിയിൽ നാളെ (1-12-2023 വെള്ളി) ഗതാഗത നിയന്ത്രണം

ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടുചരിത്ര നിമിഷത്തിൽ രാജ്യം.ലോക ബഹിരാകാശ നേട്...
23/08/2023

ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു

ചരിത്ര നിമിഷത്തിൽ രാജ്യം.ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക്
ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐ എസ് ആർ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി.

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

Pattambi Live
23-08-2023

പാലത്തറ ഗേറ്റ് - അഞ്ചു മൂല റോഡ് ഇന്റർലോക്ക് പ്രവർത്തി; ഗതാഗത നിരോധനംപരുതൂർ പഞ്ചായത്തിലെ പാലത്തറഗേറ്റ് - അഞ്ചുമൂല റോഡിൽ ഇ...
19/08/2023

പാലത്തറ ഗേറ്റ് - അഞ്ചു മൂല റോഡ് ഇന്റർലോക്ക് പ്രവർത്തി; ഗതാഗത നിരോധനം

പരുതൂർ പഞ്ചായത്തിലെ പാലത്തറഗേറ്റ് - അഞ്ചുമൂല റോഡിൽ ഇന്റർലോക്ക് വിരിക്കൽ പ്രവർത്തി നടക്കുന്നതിനാൽ 20-08-2023 ഞായർ മുതൽ പണി പൂർത്തിയാകും വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. പാലത്തറ ഗേറ്റ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂന്നു മൂലയിൽ നിന്ന് നാടപറമ്പ് പള്ളിക്ക് എതിർവശം എത്തിച്ചേരുന്ന റോഡ് വഴി തിരുവേഗപ്പുറയിലേക്കും തിരുവേഗപ്പുറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അതേ വഴിയിൽ തിരിച്ചും പോകേണ്ടതാണ്.

Pattambi Live
19-08-2023

പ്രേക്ഷക മനസ്സുകൾക്ക് സ്വാതന്ത്ര്യദിന സന്തോഷങ്ങൾ🇮🇳🇮🇳🇮🇳🇮🇳🇮🇳
14/08/2023

പ്രേക്ഷക മനസ്സുകൾക്ക് സ്വാതന്ത്ര്യദിന സന്തോഷങ്ങൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳

ഇന്റർസിറ്റി ട്രെയിനിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചു
02/08/2023

ഇന്റർസിറ്റി ട്രെയിനിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചു

02/08/2023

Address

Pattambi Live Channel
Pattambi
679303

Alerts

Be the first to know and let us send you an email when Pattambi Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pattambi Live:

Videos

Share