07/12/2025
പട്ടാമ്പി ടൗണിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആര്യ വൈദ്യ ശാല ഫാർമസി സ്ഥാപന ഉടമ കെ എസ് മുരളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പട്ടാമ്പി: പട്ടാമ്പി ടൗണിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആര്യ വൈദ്യശാല ഫാർമസി സ്ഥാപന ഉടമ കെ.എസ്.മുരളിയെ (58) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഞായറാഴ്ച രാവിലെയാണ് വൈദ്യശാലയ്ക്ക് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ച മുതൽ കാണാതായിരുന്നു, ഇതുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
പട്ടാമ്പി പോലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.