
15/01/2025
ശബരിമലയിലെ മണിമണ്ഡപം
ശ്രീ അയ്യപ്പസ്വാമി പൂജിച്ചിരുന്ന ശ്രീചക്രം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇടം
അയ്യപ്പസ്വാമി ശാസ്താവിൽ വിലയം പ്രാപിച്ച ഇടം എന്നും വിശ്വസിക്കപ്പെടുന്നു
🌟ശബരിമലയിലെ മണിമണ്ഡപം എന്ന ചൈതന്യ കേദാരം🌟
ശ്രീധർമ്മശാസ്താവിന്റെ അവതാരപുരുഷനായി പാണ്ഡ്യവംശത്തിൽ ജാതനായി പന്തളരാജകുമാരനായി വളർന്ന ''ആരിയൻകേരളൻ'' എന്ന ''ശ്രീഅയ്യപ്പസ്വാമി''തന്റെ അവതാരോദ്ദേശ്യങ്ങൾ പൂർത്തീകരിച്ച് ഉറ്റചങ്ങാതിമാരായ മലമേൽരാമൻ എന്ന കൊച്ചുകടുത്തക്കും വാവർക്കും പന്തളസൈന്യാധിപൻ ആയിരുന്ന കടുത്തക്കുമൊപ്പം മാളികപ്പുറത്ത് വസിച്ചുകൊണ്ട് തന്റെ സേവാമൂർത്തിയെ ആചരിച്ച് തികഞ്ഞ ശ്രീവിദ്യാ ഉപാസകനായി ജീവിച്ച് പർണ്ണശാലകെട്ടി തപസനുഷ്ടിക്കുകയും ശേഷം തന്റെ സാധനാശക്തിയെ മുഴുവൻ മൂന്നു ശ്രീചക്രങ്ങളിലായി സന്നിവേശിപ്പിച്ച് പേഠകങ്ങളിൽ പ്രതിഷ്ടിച്ച് മൂന്നുസ്ഥാനങ്ങളിലായി സ്ഥാപിച്ച്(ഒരെണ്ണം ശ്രീകോവിലിൽ ബിംബത്തിനടിഭാഗത്തും ഒരെണ്ണം പതിനെട്ടു പടിയുടെ അടിഭാഗത്തും) അതിലെ പ്രധാന യന്ത്രം മണിമണ്ഡപം എന്ന പർണ്ണശാലയിലും സ്ഥാപിച്ച് തന്റെപരദേവതയുടെയും പരിവാരങ്ങളുടെയും സമീപത്തിൽ തന്റെ സാധനാമൂർത്തിക്കൊപ്പം ''ജീവസമാധി''കൊള്ളുകയും ചെയ്ത ഇടമാണ് മാളികപ്പുറത്തെ ''മണിമണ്ഡപം''.താരകബ്രഹ്മ ശ്രീലകം.
#മണിമണ്ഡപം