Voice of Malayali

Voice of Malayali Where your voice counts
(1)

ആർ. സുബ്ബലക്ഷ്മിക്ക് വിട!  ആദരാഞ്‌ജലികൾ… 🌹
30/11/2023

ആർ. സുബ്ബലക്ഷ്മിക്ക് വിട!

ആദരാഞ്‌ജലികൾ… 🌹

സന്തോഷവാർത്ത കുട്ടിയെ തിരിച്ചു കിട്ടി, കുറ്റവാളികൾ പിടിക്കപ്പെടണം...
28/11/2023

സന്തോഷവാർത്ത കുട്ടിയെ തിരിച്ചു കിട്ടി, കുറ്റവാളികൾ പിടിക്കപ്പെടണം...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം, പ്രതിക്ക് വധശിക്ഷ.
14/11/2023

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം, പ്രതിക്ക് വധശിക്ഷ.

ബാങ്കുകളിൽ പാദരക്ഷകൾ ഊരി കയറേണ്ടതുണ്ടോ? അങ്ങനെ ഒരു നിയമം ഇല്ലാത്തിടത്തോളം നമ്മൾ എന്തിനു ആണ് അങ്ങനെ ചെയ്യുന്നത്? അവിടെ ഉള...
30/10/2023

ബാങ്കുകളിൽ പാദരക്ഷകൾ ഊരി കയറേണ്ടതുണ്ടോ? അങ്ങനെ ഒരു നിയമം ഇല്ലാത്തിടത്തോളം നമ്മൾ എന്തിനു ആണ് അങ്ങനെ ചെയ്യുന്നത്? അവിടെ ഉള്ള സ്റ്റാഫ്‌ എല്ലാം ബാങ്കിനുള്ളിൽ ചെരുപ്പ് യൂസ് ചെയ്യുന്നുണ്ടല്ലോ?..

ചേർത്തല 11-ാം മൈലിന് കിഴക്ക് ഒരു കയർ തടുക്ക് കമ്പനിയുടെ മുൻവശം ഒരു വർഷത്തിനു മേലെയായി ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്ന ...
27/10/2023

ചേർത്തല 11-ാം മൈലിന് കിഴക്ക് ഒരു കയർ തടുക്ക് കമ്പനിയുടെ മുൻവശം ഒരു വർഷത്തിനു മേലെയായി ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്ന ഗരുഡ ബസുകൾ ഇത് ഇപ്പോൾ KSRTC യുടെ കണക്ക് പുസ്തകത്തിൽ ഉണ്ടോ എന്ന് പോലും അറിയില്ല😞😞😞 ഇതുപോലെ എത്ര വണ്ടികളാണ് അധികൃതർ നശിപ്പിച്ചു കളഞ്ഞത് ഇതിനൊന്നും ഉന്നത ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും ഒരു ഡാമേജിനും പൈസ ഈടാക്കാറില്ല.. പാവപ്പെട്ട ഒരു ഡ്രൈവർ വണ്ടി കൊണ്ടുപോയി ഒന്ന് ഒരഞ്ഞാലോ പിടിച്ചാലോ ഓവർലോഡ് ലീഫ് ഒടിഞ്ഞാലോ കണ്ടക്ടർ പുറകിൽ ബോർഡ് വെക്കാൻ മറന്നാലോ നൂറോളം യാത്രക്കാരിൽ ഒരാൾ ടിക്കറ്റ് എടുക്കാതെ മറഞ്ഞിരുന്ന് കബളിപ്പിച്ച് യാത്ര ചെയ്താലും അപ്പോൾ വരും പണിഷ്മെന്റും പൊക്കിപ്പിടിച്ചു കൊണ്ട് ഏമാന്മാർ വരും
Copied :- haseeb achu..

കേരളത്തിന്റെ അതിഥി തൊഴിലാളി..
21/10/2023

കേരളത്തിന്റെ അതിഥി തൊഴിലാളി..

സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം....
02/09/2023

സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം....

അമ്മ ഇനി ഒന്നുകൊണ്ടും പേടിക്കണ്ട.... ഇത് പൊട്ടിയാൽ ഒരു ചരട് ഞാൻ തന്നെ പണിക്കരെ കണ്ട് മേടിച്ചു അരയിൽ കെട്ടുന്നുണ്ട്..... ...
28/08/2023

അമ്മ ഇനി ഒന്നുകൊണ്ടും പേടിക്കണ്ട.... ഇത് പൊട്ടിയാൽ ഒരു ചരട് ഞാൻ തന്നെ പണിക്കരെ കണ്ട് മേടിച്ചു അരയിൽ കെട്ടുന്നുണ്ട്..... !!

ഒരു മുസ്ലിം കുട്ടിയെ സഹപാഠികളെ കൊണ്ട് മുഖത്തു അടിപ്പിക്കുന്ന ടീച്ചർ UP യിൽ നടന്ന സംഭവം, ചോദ്യം ചെയ്ത പോലീസുകാരോടും അവർ മ...
26/08/2023

ഒരു മുസ്ലിം കുട്ടിയെ സഹപാഠികളെ കൊണ്ട് മുഖത്തു അടിപ്പിക്കുന്ന ടീച്ചർ UP യിൽ നടന്ന സംഭവം, ചോദ്യം ചെയ്ത പോലീസുകാരോടും അവർ മതവിദ്വെഷ ഉണ്ടാകുന്ന മറുപടി ആണ് കൊടുത്തത്, അതിലും മോശം ആണ് ഈ സംഭവത്തിൽ കേസ് ഇല്ല എന്ന് പറഞ്ഞ് ഒത്തുതീർപ്പു ആക്കണ്ടി വന്ന കുട്ടിയുടെ പിതാവിന്റെ അവസ്ഥ..

സ്വപ്‌നങ്ങൾ പ്രതീക്ഷകൾ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ് അയാൾ വാവിട്ട് നിലവിളിച്ചു...  മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ...
15/07/2023

സ്വപ്‌നങ്ങൾ പ്രതീക്ഷകൾ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ് അയാൾ വാവിട്ട് നിലവിളിച്ചു... മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ കയർ കമ്പനിയിൽ എല്ലുമുറിയെ കഷ്ടപ്പെട്ട ആ മനുഷ്യൻ വാടിയ ആമ്പൽ തണ്ട് പോലെ അയാളുടെ മടിയിൽ തല വെച്ച് കിടക്കുന്ന മകന്റെ വിളറിയ മുഖത്തു ഉമ്മകൊടുത്ത് മനോധൈര്യം ചോർന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടികരയുകയായിരുന്നു. പനി ബാധിച്ചു ക്ഷീണിതനായ മകനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ അച്ഛന്റെ കയ്യിൽ രണ്ടായിരം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. പനിയല്ലേ അത്യാവശ്യം മരുന്നും വാങ്ങി വീട്ടിലേക്ക് പോരാമെന്ന് കരുതി കാണും. പക്ഷെ വേറെ ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ അവിടുത്തെ ഡോക്ടർ പറയുന്നു. ആംബുലൻസ് വാടക പോലും കൊടുക്കാനാവാതെ ആ പിതാവ് പലരെയും ആ പാതിരാത്രിയിൽ വിളിക്കുന്നു. നിസ്സഹായനായ ആ പിതാവും മാതാവിന്റെയും അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അമൃതയിൽ എത്തുമ്പോൾ ആ മകൻ തീർത്തും ക്ഷീണിതനായിരുന്നു.. ആ ജീവൻ ദൈവത്തിന്റെ കാരുണ്യത്തിനായി കേഴുന്ന സമയം... ആ മകന് ആവശ്യമായ വൈദ്യസഹായം നൽകേണ്ട സമയം. നമ്മുടെ ഓരോരുത്തരുടെയും കരങ്ങൾ ദൈവത്തിന്റെ കരങ്ങളായി.. ആ കുടുംബത്തെ സഹായിക്കണം... ഒരു രൂപയെങ്കിൽ ഒരു രൂപ.. നമ്മുടെ കഴിവിന് അനുസരിച്ചുള്ള സഹായം ആ കുടുംബത്തിന് നൽകണം. പിന്നെ നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ടാവണം.. നമ്മളെയും നമ്മുടെ മക്കളെയും നമ്മുടെ വേണ്ടപെട്ടവരെയും എല്ലാം എല്ലാവിധ മാരകമായ അസുഖങ്ങളിൽ നിന്നും കാക്കണമേ എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കാം.

AI കോമഡികൾ...മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി ജീപ്പിന് എ.ഐ കാമറ 20,500 രൂപ പിഴയിട്ടുവാർത്ത 👇https://www.ma...
24/06/2023

AI കോമഡികൾ...

മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി ജീപ്പിന്
എ.ഐ കാമറ 20,500 രൂപ പിഴയിട്ടു

വാർത്ത 👇
https://www.madhyamam.com/p-1173204

അനീഷ്യയുടെ വീഡിയോ വൈറൽ ആയപ്പോൾ CITU ഒക്കെ പയ്യെ ലോഹ്യത്തിൽ എത്തിയിട്ടുണ്ട്... ഏതായാലുംആ കുട്ടിക്ക് ഇനി സമാധാനത്തിൽ വണ്ടി...
15/06/2023

അനീഷ്യയുടെ വീഡിയോ വൈറൽ ആയപ്പോൾ CITU ഒക്കെ പയ്യെ ലോഹ്യത്തിൽ എത്തിയിട്ടുണ്ട്... ഏതായാലുംആ കുട്ടിക്ക് ഇനി സമാധാനത്തിൽ വണ്ടി ഓടിക്കാം

24/02/2023

മലയാള മാധ്യമങ്ങൾ ഇതൊന്നും കണ്ടിട്ടുമില്ല,കേട്ടിട്ടുമില്ല!!!

ജോയ് ആലുക്കാസിൽ 3000 കോടിയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി. റെയ്ഡ്...

NB: ഇവിടെ 50 ഗ്രാം കഞ്ചാവ് പിടിച്ചതിന്റെ വാർത്തയും പടവും കൊടുക്കാൻ തന്നെ പത്രത്തിൽ സ്ഥലമില്ല, അപ്പോഴാ ആലുക്കാസിന്റെ ഹവാല

വൈകിട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വരുന്ന വഴി വണ്ടിയിലെ റേഡിയോയിലെ വാർത്ത കേൾക്കുകയായിരുന്നു, അപ്പോഴാണു ഇൻഡ്യയിലെ ടർക്കിഷ്‌ അംബ...
09/02/2023

വൈകിട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വരുന്ന വഴി വണ്ടിയിലെ റേഡിയോയിലെ വാർത്ത കേൾക്കുകയായിരുന്നു,
അപ്പോഴാണു ഇൻഡ്യയിലെ ടർക്കിഷ്‌ അംബാസഡറുടെ വാക്കുകൾ റേഡിയോയിലൂടെ കേൾക്കുന്നത്‌,
ആ പ്രഭാഷണത്തിന്റെ അവസാന വാക്കുകൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെയാണു,

"ശരിക്കും ഒരു അപകട ഘട്ടം വരുമ്പോഴാണു യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ സാധിക്കുന്നത്‌,
നന്ദി ഇൻഡ്യ, നന്ദി ഇൻഡ്യ,
ഒരുപാട്‌ നന്ദി."

വെറുതെയല്ല പുള്ളി അങ്ങനെ പറഞ്ഞതെന്ന് വാർത്തയുടെ അടുത്ത ഭാഗം കേട്ടപ്പോൾ മനസ്സിലായ്‌,

രണ്ട് ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിൽ നൂറിലധികം NDRF സൈനികർ,
കെട്ടിട അവിശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചറിയാനായി പ്രത്യേക പരിശീലനം ലഭിച്ച 10 സ്നിഫർ ഡോഗുകൾ, ഡ്രില്ലിംഗ്‌ മെഷീനുകൾ,

അതി വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം,
മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, കമ്പിളി, പുതപ്പ്, അപകടത്തിൽപ്പെട്ടവർക്ക് താമസിക്കാൻ ടെന്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ,
സാമ്പത്തിക സഹായം.

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയെ സഹായിക്കാൻ നമ്മുടെ രാജ്യം അയച്ചതാണു.
നമ്മളിങ്ങനാണു.
നമ്മളെ ദ്രോഹിച്ചവരോടും നമ്മൾ "ലോകാസമസ്ഥാ സുഖിനോ ഭവന്തു" എന്നേ പറയാറുള്ളൂ.

ഇതിനൊക്കെ രാഷ്ട്രീയം നോക്കാതെ കൈ അടിക്കും, കേരളത്തിൽ സംരംഭം തുടങ്ങാൻഉള്ള നൂലമാലകൾ ഒഴിവാക്കാൻ മന്ത്രിയുടെ ഓഫീസ് ഇടപെടേണ്ട...
20/01/2023

ഇതിനൊക്കെ രാഷ്ട്രീയം നോക്കാതെ കൈ അടിക്കും, കേരളത്തിൽ സംരംഭം തുടങ്ങാൻഉള്ള നൂലമാലകൾ ഒഴിവാക്കാൻ മന്ത്രിയുടെ ഓഫീസ് ഇടപെടേണ്ടി വന്നു എന്ന യാഥാർഥ്യം അപ്പോളും നിലനിൽക്കുന്നു...
"ലോൺ എടുത്ത മൂന്നരക്കോടി രൂപ മുടക്കിയ സംരംഭം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്... 31 വർഷത്തെ പ്രവാസ ജീവിതത്തിന്റെ സകല സമ്പാദ്യവും ഇല്ലാതാകാൻ പോകുന്നുവെന്നായപ്പോൾ നെഞ്ച് പൊട്ടിപ്പോകുമെന്ന അവസ്ഥയായിരുന്നു... അവസാന ശ്രമമായാണ് മന്ത്രി പി. രാജീവിന് കത്തഴുതിയത്...

എന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത ദിവസം മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി. ഒരു വർഷമായി കിട്ടാതിരുന്ന സകല പേപ്പറുകളും ശരിയായി. ഇന്ന് എന്റെ സംരംഭത്തിന് ഉദ്ഘാടനമാണ്..."

ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള SK ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ സനൽകുമാറിന്റെ വാക്കുകളാണിത്...

ഇന്നത്തേക്കുള്ള അറിയിപ്പ് ആണ്...
06/01/2023

ഇന്നത്തേക്കുള്ള അറിയിപ്പ് ആണ്...

 #പോലീസിനു_നേരെ_വടിവാൾ_വീശിയ_പ്രതി_പിടിയിൽആലപ്പുഴ, പറവൂർ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ വടിവാൾ വീശിയ പ്രതി പ...
23/12/2022

#പോലീസിനു_നേരെ_വടിവാൾ_വീശിയ_പ്രതി_പിടിയിൽ

ആലപ്പുഴ, പറവൂർ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ വടിവാൾ വീശിയ പ്രതി പിടിയിൽ. ഇയാളുടെ പക്കൽ നിന്നു 650 എംജി എംഡിഎംഎയും പിടികൂടി. തിരുവമ്പാടി വലിയ മരം പരുത്തിപ്പള്ളി ചന്ദ്രമോഹനന്‍റെ മകൻ വിച്ചു(21)നെ ആണ് പുന്നപ്ര പോലിസ് പിടികൂടിയത്. വ്യാഴാഴ്ച അർധരാത്രിയോടെ പറവൂർ ഷാപ്പ് മുക്കിന് പടിഞ്ഞാറുവശമുള്ള റെയിൽവേ ക്രോസിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ ഡിവൈഎസ് പി ബിജു വി നായർ നേതൃത്വം നൽകുന്ന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ വാഹനം തടഞ്ഞ് പരിശോധന നടത്തുമ്പോൾ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന് വരികയായിരുന്ന വിച്ചു വലിയ വാൾ പുറകിൽ നിന്ന് ഊരിയെടുത്ത് പോലീസിനു നേരെ വീശുകയായിരുന്നു. പോലീസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. സ്ക്കൂട്ടർ ഓടിച്ചിരുന്ന ആൾ സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. പോലീസ് പരിശോധനയിലാണ് വിച്ചുവിന്‍റെ കയ്യിൽ നിന്ന് എംഡിഎംഎ കിട്ടിയത്. സ്കൂട്ടർ ഓടിച്ചിരുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. സ്ഥലത്തുനിന്നു രക്ഷപ്പെട്ട ആളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ സ്ഥാപനത്തിൽ കൊച്ചിയിൽ ഇരുന്ന് ജോലി ചെയ്യുന്ന ഒരു working mom ന് രണ്ടു ദിവസമായി ഇൻ്റര്നെറ്റ് പ്രശ്നം കാരണം ജോലി ...
22/12/2022

ഞങ്ങളുടെ സ്ഥാപനത്തിൽ കൊച്ചിയിൽ ഇരുന്ന് ജോലി ചെയ്യുന്ന ഒരു working mom ന് രണ്ടു ദിവസമായി ഇൻ്റര്നെറ്റ് പ്രശ്നം കാരണം ജോലി തീർക്കാൻ പറ്റുന്നില്ല എന്ന് കേട്ട് കാര്യം എന്താണെന്ന് അന്വേഷിച്ച് നോക്കിയതാണ്.

ഇന്ന് വർക്ക് തീർത്ത് ഡെലിവറി ചെയ്യേണ്ട കാര്യം വൈകും എന്നു മനസ്സിലായി. അത് വൈകിയാൽ പ്രോജക്ട് മൊത്തത്തിൽ ഡെഡ് ലൈൻ തെറ്റും. അങ്ങനെ പോയാൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് ഈ മാസം ബിൽ ചെയ്യേണ്ട തുക അതിൻ്റെ ടാക്സ് ഒക്കെ താളം തെറ്റും.

ഇത് തുടർന്ന് പോയാൽ ആ സ്ത്രീയുടെ ജോലി വരെ ബുദ്ധിമുട്ടിൽ ആകും എന്നത് മറ്റൊരു സത്യം.

ഇനി ഇതൊക്കെ സംഭവിക്കാൻ ഉള്ള മൂല കാരണം ആലോചിച്ചാൽ ആ കൊടി ഒന്ന് നോക്കിയാൽ മനസ്സിലാകും. ടെക്നീഷ്യൻ മാർ എയർടെൽ നെതിരെ സമരത്തിൽ ആണത്രേ. 10 കൊല്ലത്തിൽ അധികമായി ബാംഗ്ലൂരിൽ താമസിക്കുന്നു.

ഇതുവരെ ഇങ്ങനെ ഒരു കാര്യം പറഞ്ഞു കേട്ടിട്ടില്ല. ബാംഗ്ലൂരിൽ കമ്പനികൾ കുമിഞ്ഞു കൂടുന്നതും, കൊച്ചിയിൽ ഇവരൊക്കെ വരാൻ മടിക്കുന്നതും ഒക്കെ ഇക്കാരണം കൊണ്ട് കൂടി ആണ്. വ്യവസായ സൗഹൃദം എന്ന് പറഞ്ഞാല് മാത്രം പോര.

വ്യവസായം നടക്കണമെങ്കിൽ അത്യന്താപേക്ഷിതം ആയി വേണ്ട human resource ന് അവിടെ വന്നു ജീവിച്ചു പോകാൻ ഉള്ള വകുപ്പ് ഉണ്ടോ എന്നും കൂടെ ഉറപ്പാക്കണം. അതിൽ കേരളം വൻ പരാജയമാണ്. കണ്ടവരുടെ തൊഴിൽ സമരത്തിന് ഒരു വീട്ടമ്മയുടെ ജീവിതം തകർക്കാൻ കഴിയും.

എന്ന് കേരളത്തിന്‌ പുറത്ത് ജീവിക്കുന്ന ഒരു പൗരൻ...
കടപ്പാട്.....

Address

Panampalli Nagar
Kochi

Alerts

Be the first to know and let us send you an email when Voice of Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice of Malayali:

Videos

Share

Nearby media companies


Other Media/News Companies in Kochi

Show All