എല്ലാവർക്കും അങ്കമാലി ന്യൂസ് ഹബ് ലേ?
Address
Angamaly
Kochi
683572
Website
Alerts
Be the first to know and let us send you an email when Angamaly News Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Angamaly News Hub:
Shortcuts
Category
അങ്കമാലി
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി.എം.സി. റോഡും ദേശീയപാത 544-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂർ, മാള, എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഇവിടെനിന്നും 7 കിലോമീറ്റർ ദൂരത്താണ്. അങ്കമാലി റെയിവേ സ്റ്റേഷനെ കാലടിയിലേയ്ക്ക്- അങ്കമാലി (Angamaly for Kalady) എന്നാണ് രേഖപ്പെടുത്തുന്നതു തന്നെ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിക്ക് തൊട്ടടുത്താണ്. മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരിഎന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശന കവാടമാണ് അങ്കമാലി.
മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്. ഇവിടത്തെ ഭരണം കൈയ്യാളിയിരുന്ന അർക്കെദിയാക്കോന്മാർക്ക് (ആർച്ച് ഡീക്കൻ)50,000 ത്തിൽ കുറയാത്ത പോരാളികൾ ഉണ്ടായിരുന്നു. നായന്മാരെപ്പോലെ ആയുധമേന്തൈ നടന്നിരുന്ന ആദ്യകാല നസ്രാണികളാണവർ. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവർ പരിശീലനം നടത്തിയിരുന്നത് ഇവിടെ വച്ചണ് എന്നു പറയ്പ്പെടുന്നു. അങ്ങനെ സ്ഥിരമായി അങ്കക്കസർത്തുകൾ നടന്നിരുന്നതിനാലലയിരിക്കാം അങ്കമാലി എന്ന പേർ വന്നത് എന്നു കരുതുന്നു