Kannur Varthakal Online

Kannur Varthakal Online For Trustable News Updates
(5)

15/10/2024

കണ്ണൂർ എഡിഎം എംകെനവീൻബാബുവിന്റെ ആത്മഹത്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസേലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

സംഘർഷം

01/10/2024

കണ്ണൂർ: മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂരിൽ കരിങ്കൊടി കാണിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പുഴാതി പട്ടേൽറോഡിലെ  കൊല്ലറേത്ത് കാർത്ത്യായനിയമ്മ അന്തരിച്ചുചിറക്കൽ:പുഴാതി പട്ടേൽറോഡിലെ  കൊല്ലറേത്ത് കാർത്ത്യായനിയമ്മ (8...
24/08/2024

പുഴാതി പട്ടേൽറോഡിലെ കൊല്ലറേത്ത് കാർത്ത്യായനിയമ്മ അന്തരിച്ചു

ചിറക്കൽ:പുഴാതി പട്ടേൽറോഡിലെ കൊല്ലറേത്ത് കാർത്ത്യായനിയമ്മ (84) അന്തരിച്ചു.
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 10 ന് കണ്ണൂർ പയ്യാമ്പലത്ത്

ഭർത്താവ്: പരേതനായ ആനോത്ത് കരുണാകരൻ നമ്പ്യാർ
മക്കൾ:രാജേഷ് കൊല്ലറേത്ത് (മാധ്യമപ്രവർത്തകൻ),ശ്രീജ,മിനി, ബാബുരാജ് കൊല്ലറേത്ത് (സിഗ്നൽ കേബിൾ വിഷൻ)
മരുമക്കൾ:സുജലവി.കെ (വർക്കർ, അങ്കണവാടി, പുറവയൽ,ഉളിക്കൽ),കെ.ഇ.വേണുഗോപാലൻ (കിഴക്കെകതിരൂർ), എൻ.ശശീന്ദ്രൻ (പെരിങ്ങോട്ടു കുറിശ്ശി ,പാലക്കാട്)

സഹോദരങ്ങൾ: കൊല്ലറേത്ത് അംബുജാക്ഷിയമ്മ (പാപ്പിനിശേരി വെസ്റ്റ്), രുഗ്മിണിയമ്മ ( എളമ്പച്ചി ), കെ. നാരായണൻ നമ്പ്യാർ ( റിട്ട. കാലിക്കറ്റ് യൂണി വേഴ്സിറ്റി), പത്മജാ ശശിധരൻ (കല്യാശേരി), പത്മനാഭൻ, പരേതരായ കൊല്ല റേത്ത്മീനാക്ഷിയമ്മ,കൊല്ലറേത്ത് ബാലകൃഷ്ണൻനമ്പ്യാർ (തളിപ്പറമ്പ ) .

അറിവാണ് ലഹരിക്വിസ് മത്സരം സംഘടിപ്പിച്ചുതളിപ്പറമ്പ്:അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ തല ക്വ...
24/08/2024

അറിവാണ് ലഹരിക്വിസ് മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ്:അറിവാണ് ലഹരി എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ തല ക്വിസ് മത്സരം സിവിൽ സ്റ്റേഷൻ ആർ.ടി.ഒ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തളിപ്പറമ്പ ആർ.ഡി.ഒ.അജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യന്നൂർ,തളിപ്പറമ്പ, ആലക്കോട്, ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിലുള്ള 40 ഹൈസ്കൂളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ വി.വി. ഷാജി മത്സരം നിയന്ത്രിച്ചു.പയ്യന്നൂർ എക്സൈസ് റെയ്ഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ നിജിഷ. കെ.പി. സ്കോറായി പ്രവർത്തിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, വിനോദ്, സനേഷ് , സൂരജ്,തളിപ്പറമ്പ റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ സജിൻ എക്സൈസ് ഡ്രൈവർ അജിത്ത്, എന്നിവർ മത്സരത്തിൽ സഹായികളായി 20 ചോദ്യങ്ങളിൽ 11 മാർക്ക് നേടി പയ്യന്നൂർ റെയ്‌ഞ്ചിലെ സെൻ്റ്.മേരീസ് ഗേൾസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക പ്രസാദ് ഒന്നാം സ്ഥാനവും 10 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രിയ കുമാർ രണ്ടാം സ്ഥാനവും, 9 മാർക്ക് നേടി ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ സെൻ്റ്.അഗസ്റ്റിൻ ഹൈസ്കൂളിലെ അർപ്പിത അൽഫോൻസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ടൈ ബ്രേക്കറിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. ചടങ്ങിൽ വെച്ച് ആർ.ഡി.ഒ അജയകുമാർ വിമുക്തി നോട്ട്‌ബുക്കിൻ്റെ പ്രകാശനവും നടത്തി. ചടങ്ങിന് അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി സ്വാഗതം പറഞ്ഞു .സിവിൽ എക്സൈസ് ഓഫീസർ സൂരജ് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ അദ്ധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും പങ്കെടുത്തു.

ഷാജു പനയൻ അനുസ്മരണം,കണ്ണൂർ :- നാടൻ പാട്ടിന്റെ ആത്മാവ് കണ്ടറിഞ്ഞ സൗപർണ്ണിക കലാവേദിയിലെ അനുഗ്രഹീത കലാകാരനായിരുന്ന ഷാജു പനയ...
24/08/2024

ഷാജു പനയൻ അനുസ്മരണം,

കണ്ണൂർ :- നാടൻ പാട്ടിന്റെ ആത്മാവ് കണ്ടറിഞ്ഞ സൗപർണ്ണിക കലാവേദിയിലെ അനുഗ്രഹീത കലാകാരനായിരുന്ന ഷാജു പനയന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് അഴീക്കലിലെ ഗവ: വൃദ്ധ സദനത്തിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സെക്രട്ടറി ഗീതയുടെ അധ്യക്ഷതയിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണി കോത്ത് ഉൽഘാടനം ചെയ്തു. സുമേഷ് എം എൽ എ മുഖ്യാതിഥിയായിരുന്നു. ഫോക് ലോർ അക്കാദമി സെക്രട്ടറി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫോക് ലോർ അക്കാദമി പോഗ്രാം കൺവീനർ ലൗവ്ലിൻ , ജീജേഷ് കൊറ്റാളി, പ്രവീൺ രുഗ്മ ,സുജേഷ് പണിക്കർ, ലിജീഷ് കതിരൂർ, അനീഷ് കാപ്പാട്, നളിനി പാണപ്പുഴ, മനുരാഗ് , അർജ്ജുൻ , വിപിന ശരത്ത്, എന്നിവർ സംസാരിച്ചു. ജലീൽ ചക്കാലക്കൽ സ്വാഗതവും, അജയൻ സി പി നന്ദിയും പറഞ്ഞു.
ഗിൽന, അമൽ , സായന്ത്, അബദുൾ റഹ്മാൻ ,സിന്ധു , സെനിത്ത് ഫെർണാണ്ടസ്, ശ്രീഷ്മ, ഷംന , ഷിംന ,എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. തുടർന്ന് സൗപർണ്ണിക കലാ വേദിയുടെ നാട്ടരങ്ങ് നാടൻ പാട്ടും അരങ്ങേറി , വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണം നൽകുകയും ചെയ്തു.

ഷാജു പനയൻ " സ്മാരക പ്രഥമ വാമൊഴി പുരസ്കാരം പയ്യാടക്കത്ത്   ദേവിക്ക്കണ്ണൂർ: പ്രശസ്ത നാടൻപാട്ടു കലാകാരൻ ഷാജു പനയൻ്റെ സ്മരണാ...
24/08/2024

ഷാജു പനയൻ " സ്മാരക പ്രഥമ വാമൊഴി പുരസ്കാരം പയ്യാടക്കത്ത് ദേവിക്ക്

കണ്ണൂർ: പ്രശസ്ത നാടൻപാട്ടു കലാകാരൻ ഷാജു പനയൻ്റെ സ്മരണാർത്ഥം നാട്ടുകലാകാരകൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഷാജു പനയൻ സ്മാരക "വാമൊഴി " പുരസ്കാരം നാട്ടിപ്പാട്ട് കലാകാരി പയ്യാടക്കത്ത് ദേവിക്ക് . നാടൻപാട്ടുകളുടെയും
നാട്ടിപാട്ടുകളുടെയും നിരവധി ശേഖരങ്ങൾക്കുടമയായ
ദേവി കണ്ണൂർ ആകാശവാണിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും
പുതുതലമുറക്ക് പകർന്നു നൽകുകയും ചെയ്‌തുവരുന്നു. കണ്ണൂർ, മയ്യിൽ, കടൂർ അരയിടം പാടശേഖര സമിതിയിലെ കർഷകയും കർഷകത്തൊഴിലാളിയുമാണ് ദേവി. ഷാജുപനയൻ്റെ കുടുംബാംഗങ്ങൾ നൽകുന്ന10,001 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം
25ന് കണ്ണൂർ
ജവഹർ ലൈബ്രറി ഓപ്പൺഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി സിക്രട്ടറി എ.വി. അജയകുമാർ വിതരണം ചെയ്യും .

23/08/2024

പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ കാണാം: മുഖ്യമന്ത്രി

കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നിൽ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവർത്തനം കാഴ്ച വെക്കാൻ കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ട്. 2018ലെ പ്രളയ കാലത്തും കോവിഡ് കാലത്തും ആ പ്രവർത്തനം നമ്മൾ കണ്ടതാണ്. അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഫയർഫോഴ്സിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സ്‌കൂബ ഡൈവിംഗ് യൂണിറ്റും നടത്തിയ അങ്ങേയറ്റം പ്രശംസനീയമായ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഫയർഫോഴ്സ് ഉൾപ്പെടെ എല്ലാവരും കാഴ്ചവച്ചത്. ഇത്തരം ദുരന്ത മുഖങ്ങളിൽ നമ്മുടെ നാടിന്റെ പ്രത്യേകതയായ ജനങ്ങളുടെ സഹകരണവും പിന്തുണയും മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തങ്ങൾക്കിടയാക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം കാലാവസ്ഥാ വ്യതിയാനമാണ്. നിർഭാഗ്യവശാൽ അതിന് ഏറ്റവും കൂടുതൽ നാം ഇരയാവുന്നു. പ്രകൃതിദുരന്തം ഏത് ഘട്ടത്തിലും സംഭവിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആപത്ത് പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. ഇത്തരം ആപത്ത് സംഭവിക്കാൻ ഇടയുണ്ട് എന്ന കരുതൽ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിട്ടുണ്ട്. അതിന്റെ ഒരു ഭാഗം ഏത് ഘട്ടത്തിലും ഇടപെടാൻ ഇത്തരം സേനകളെ പ്രാപ്തമാക്കുക എന്നതാണ്. 2018ലെ പ്രളയത്തിനുശേഷം ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലും വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായി. ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചുള്ള ജല സുരക്ഷാ പരിശീലന കേന്ദ്രം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിലെ ഏറ്റവും പ്രധാനം പെട്ടെന്ന് ഇറങ്ങി നടത്തുന്ന പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് ആയാലും പോലീസ് ആയാലും മറ്റേതെങ്കിലും സേന ആയാലും ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നതിന് എടുക്കുന്ന സമയമുണ്ട്. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ നാട്ടുകാർ സ്വയമേവ ഇറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് നമ്മുടെ സ്ഥിരം അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അനുഭവം മനസ്സിൽ വച്ചു കൊണ്ടാണ് ഇത്തരത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകുന്ന നാട്ടുകാരിൽ ഒരു വിഭാഗത്തെ ഉൾപ്പെടുത്തിക്കൊണ്ട് സന്നദ്ധസേനക്ക് സർക്കാർ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് 2019ൽ സിവിൽ ഡിഫൻസ് സംവിധാനം ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്ത മേഖലയിൽ സിവിൽ ഡിഫൻസിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം ഉണ്ണികൃഷ്ണൻ ( പെരിങ്ങോം-വയക്കര ), കെ എഫ് അലക്സാണ്ടർ (ചെറുപുഴ), എം വി സുനിൽകുമാർ ( കാങ്കോൽ-ആലപ്പടമ്പ), ഡി ആർ രാമചന്ദ്രൻ ( എരമം- കുറ്റൂർ ), കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി മോഹൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ കെ രാജൻ മാസ്റ്റർ, ഇബ്രാഹിം പൂമംഗലം, ജോയ്സ് പുത്തൻപുര, കെ ഹരിഹർകുമാർ, പി ജയൻ, അസൈനാർ, സംഘടനാ നേതാക്കളായ എൻ വി കുഞ്ഞിരാമൻ, എം വി ശശി, പി വി പവിത്രൻ, ബൈജു കോട്ടായി, കെ കെ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

*മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്*മുഴപ്പിലങ്ങാട് ബീച്ച് നവീകരി...
23/08/2024

*മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്*

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തിയെന്നും ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെടിഡിസി ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്തുന്നത്. നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ടൂറിസം ഡപ്യൂട്ടി ഡയരക്ടർ ടി.സി. മനോജ്, ഡിടിപിസി സിക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ , പദ്ധതിയുടെ പദ്ധതി നിർവഹണ ഏജൻസിയായ എസ്പിവി കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഗംഗാധരൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ, തുടങ്ങിയവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

വയനാട്:ധനസമാഹരണ സാന്ത്വന ബസ് യാത്ര നടത്തി കാങ്കോൽ:യൂത്ത് കോൺഗ്രസ് വയനാടിന് നിർമ്മിച്ചു നൽകുന്ന 30 വീടുകൾക്കുവേണ്ടിയുള്ള ...
23/08/2024

വയനാട്:ധനസമാഹരണ സാന്ത്വന ബസ് യാത്ര നടത്തി

കാങ്കോൽ:യൂത്ത് കോൺഗ്രസ് വയനാടിന് നിർമ്മിച്ചു നൽകുന്ന 30 വീടുകൾക്കുവേണ്ടിയുള്ള ധനസമാഹാരണാർത്ഥം യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാനവി ബസ്സിന്റെ സാന്ത്വന യാത്ര നടത്തി. യൂത്ത് കോൺഗ്രസ് കാങ്കോൽ- ആലപ്പടമ്പ് മണ്ഡലം പ്രസിഡൻറ് വൈശാഖ് ഏറ്റുകുടുക്ക അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് നവനീത് നാരായണൻ ഉദ്ഘാടനം ചെയ്തു കാങ്കോൽ ആലപ്പടമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അരുൺ ആലയിൽ, ശ്രീജിത്ത് ഭാനു, രഞ്ജിനി കെ, സാജു കണിയാംപറമ്പിൽ,രജനി കെ, നവനീത് ഷാജി, ചാൾസ്, ആത്മജ, ശരീഫ് ഏറച്ചില്ലാംപാറ, തുടങ്ങിയവർ സംസാരിച്ചു

23/08/2024

വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെവ്യാജ സർട്ടിഫിക്കേറ്റ് പരാതിയിൽ കേസ്

ശ്രീകണ്ഠാപുരം: വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പേരിൽവ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ച് ജോലി സമ്പാദിക്കാൻ ശ്രമിച്ച യുവാവിനെതിരെ പരാതിയിൽ കേസ്.ശ്രീകണ്ഠാപുരം കോട്ടൂരിലെ കോട്ടൂർ ടെക്നിക്കൽ ആൻ്റ് വെൽഫെയർ അസോസിയേഷൻ പ്രൈവറ്റ് ഐ.ടി.ഐ.പ്രിൻസിപ്പാളിൻ്റെ പരാതിയിലാണ് പത്തനംതിട്ട എരുമക്കാട് സ്വദേശി മനയാർക്കാട്ട് ഹൗസിൽ ശ്രീജിത് കുമാറിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. 2010 ആഗസ്ത് മാസം മുതൽ 2012 ജൂലായ് മാസം വരെ സ്ഥാപനത്തിൽ പഠിച്ചതായി കാണിച്ച് മേൽ സ്ഥാപനത്തിൻ്റെ ഓഫീസിൻ്റെയും പ്രിൻസിപ്പലിൻ്റെ സീലും ഒപ്പും വ്യാജമായി നിർമ്മിച്ച് ഡ്രാഫ്റ്റ് സ്മാൻ(മെക്കാനിക്കൽ) കോഴ്സിൻ്റെ എൻടിസി സർട്ടിഫിക്കേറ്റ് നിർമ്മിച്ച് ഉപയോഗിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വ്യാജ ബി- ടെക് സർട്ടിഫിക്കേറ്റ് യുവാവിനെതിരെ കേസ്
22/08/2024

വ്യാജ ബി- ടെക് സർട്ടിഫിക്കേറ്റ് യുവാവിനെതിരെ കേസ്

Visit the post for more.

തീയ്യക്ഷേമസമിതി പ്രവര്‍ത്തകനെ ആക്രമിച്ച 5 പേര്‍ക്കെതിരെ കേസ്
22/08/2024

തീയ്യക്ഷേമസമിതി പ്രവര്‍ത്തകനെ ആക്രമിച്ച 5 പേര്‍ക്കെതിരെ കേസ്

Visit the post for more.

പച്ചക്കറികൾ പ്ളാസ്റ്റിക് കവറിൽ നൽകുന്നത് കുറ്റകരം
22/08/2024

പച്ചക്കറികൾ പ്ളാസ്റ്റിക് കവറിൽ നൽകുന്നത് കുറ്റകരം

Visit the post for more.

ആരോഗ്യ ക്ലാസ് നടത്തി
22/08/2024

ആരോഗ്യ ക്ലാസ് നടത്തി

Visit the post for more.

പ്രതിയെ കോടതി വെറുതെ വിട്ടു
22/08/2024

പ്രതിയെ കോടതി വെറുതെ വിട്ടു

Visit the post for more.

റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി
22/08/2024

റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി

Visit the post for more.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി സിനിമാ നിർമ്മാതാവിൽ നിന്നും 3 കോടി 78 ലക്ഷം തട്ടിയെടുത്ത പ്രവാസി ദമ്പതികൾക്കെതിരെ കേസ്
22/08/2024

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി സിനിമാ നിർമ്മാതാവിൽ നിന്നും 3 കോടി 78 ലക്ഷം തട്ടിയെടുത്ത പ്രവാസി ദമ്പതികൾക്കെതിരെ കേസ്

Visit the post for more.

സഹോദരനെ കത്രിക കൊണ്ട് കുത്തി വധിക്കാൻ ശ്രമം പ്രതി പിടിയിൽ
22/08/2024

സഹോദരനെ കത്രിക കൊണ്ട് കുത്തി വധിക്കാൻ ശ്രമം പ്രതി പിടിയിൽ

Visit the post for more.

Address

KV Media Productions, X557, N. A Building, Nr Kakkad Petrol Pump
Kannur
670005

Alerts

Be the first to know and let us send you an email when Kannur Varthakal Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Varthakal Online:

Videos

Share