NDM

NDM മലയോരത്തിന്റെ വാർത്തകളും വിശേഷങ്ങള?

*രാഷ്ട്രീയത്തിനപ്പുറം ജീവനു പ്രാധാന്യം നൽകി യുവജന സംഘടനകൾ നാടിന് മാതൃകയായി*ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത...
07/08/2021

*രാഷ്ട്രീയത്തിനപ്പുറം ജീവനു പ്രാധാന്യം നൽകി യുവജന സംഘടനകൾ നാടിന് മാതൃകയായി*

ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ ചട്ടമല പ്രദേശത്ത് ഒറ്റപ്പെട്ട് താമസിച്ചിരുന്ന കോവിഡ് രോഗിക് ശ്വാസം തടസം ഉണ്ടാകുകയും സാറ്റുറേഷൻ നില താഴേക്ക് വരുകയും ഉണ്ടായ അത്യാഹിത സാഹച്ചര്യം ഉണ്ടായപ്പോൾ സഹായ ഹസ്തവുമായി ഈസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ സോണി പൊടിമറ്റം , ഷിജിത്ത് തോമസ് കുഴുവേലിലും , ഒപ്പം ഡി വൈ എഫ് ഐ നേതാക്കളായ ശരത് എം എം, ദിപിൻ കെ കെ എന്നിവർ കൈകോർത്തപ്പോൾ ഇവർക്കൊപ്പം പ്രിയേഷ്,അനീഷ് ജോസ് പുത്തൻപുരയ്ക്കൽ എന്നിവരും ഒപ്പം നിന്നു രോഗിയെ അരകിലോമീറ്ററോളം സ്റ്റക്ക്ച്ചറിൽ ചുമന്ന് ആബുലൻസിൽ എത്തിച്ചു. തുടർന്ന് ഇവരെ കാഞ്ഞങ്ങാട് കോവിഡാശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ നില ഗുരുതരമാണെന്ന് ചിറ്റാരിക്കാൽ എഫ് എച്ച് സി ജീവനക്കാർ പരിശോധനയിലൂടെ മനസിലാക്കിയതിനെ തുടർന്ന് , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിന്റെ നിർദേശത്തെ തുടർന്നാണ് ഈ യുവജന കൂട്ടായ്മ ഈ ഉദ്യമത്തിന് മുൻപോട്ട് വന്നത്. ഇവർ നാടിനെ മറ്റൊരു മാതൃകയായിരിക്കുകയാണ് ഇതിലൂടെ .

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa
_________________________

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ ഉടൻ ഞങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

wa.link/vl1ppp........................................
© *News Desk Malabar*

11/07/2021
*കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും.*  ht...
07/07/2021

*കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും.*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa

കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കും. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരളശ്ശേരി, ചെമ്പിലോട്, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളച്ചേരി, കുറ്റ്യാട്ടൂര്‍, കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൃപ്പങ്ങോട്ടൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട്, കതിരൂര്‍/കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്ട്യം, കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണപുരം എന്നിവിടങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ടൌണിന് സമാനമായ നിയന്ത്രങ്ങള്‍ ആണ് നടപ്പിലാക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടിയതിനാലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോലീസ് പോകുന്നത്. കോവിഡ് വ്യാപനത്തിന്‍റെ വര്‍ദ്ധനവ് അനുസരിച്ചു പ്രദേശങ്ങളെ D C B A എന്നിങ്ങനെ 4 വിഭാഗങ്ങള്‍ ആയി തിരിച്ചു. ഇതില്‍ D വിഭാഗമാണ് വ്യാപനം കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. മുകളില്‍ പറഞ്ഞ പ്രദേശങ്ങളില്‍ ഡി കാറ്റഗറിയില്‍ പ്രതിപാദിക്കുന്ന ട്രിപ്പിള്‍ ലോക്ടൌണിന് സമാനമായ നിയന്ത്രങ്ങള്‍ ആണ് നടപ്പിലാക്കുന്നത്..

ചക്കരക്കല്‍ പി എസ് – ചെമ്പിലോഡ് കോവില്‍ റോഡ് മുതലി കോളനി റോഡ് , ഇരിവേരി കനാല്‍ - അയ്യപ്പഞ്ചാല്‍ റോഡ്
കൊളവല്ലൂര്‍ പി എസ്- മുണ്ടത്തോട് പാലം റോഡ് അനുബന്ധ പോക്കറ്റ് റോഡുകള്‍, മയ്യില്‍ വാര്‍ഡ് 12 ലെ ചെമ്മാടം റോഡ്, മുബാറക് റോഡ് ചെറിയാണ്ടി താഴെ കോളച്ചേരി പഞ്ചായത്ത് റോഡ്
കതിരൂര്‍ പി എസ് - പാട്ട്യം വാര്‍ഡ് 6 ലെ പത്തായക്കുന്നു – പുതിയ തെരു ചിമ്മാലി മൂക്ക് റോഡ്, കുണ്ടഞ്ചല്‍ ക്ഷേത്രം റോഡ്, അണിയറ ഇല്ലം റോഡ്
കണ്ണപുരം പി എസ്- കയറ്റി മെയിന്‍ റോഡ് - പാടി കയറ്റി റോഡ്, കയറ്റി - ചെറുകുന്നു റോഡ്, ചുണ്ട റോഡ് തുടങ്ങിയവ പോലീസ് അടച്ചു.

വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട് ഭാഗങ്ങളിലെ കപ്പാലം ഓണപ്പറമ്പ റോഡ്, പടിഞ്ഞാറെ മെട്ട കോളനി റോഡ്, കപ്പക്കടവ് -തീപ്പെട്ടി കമ്പിനി – ജമാ അത്ത് സ്കൂള്‍ റോഡ്, അഴീക്കോട് തെരു റോഡ്, നീര്‍ക്കടവ് അമ്പലം – കാപ്പിലെ പീടിക - നീര്‍ക്കടവ് റോഡ്, അഴീക്കല്‍ കടപ്പുറം – ബീച്ച്- ലൈറ്റ് ഹൌസ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.

സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴല്ലൂര്‍, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാറാത്ത്, വളപട്ടണം പോലീസ് സ്റ

കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683,...
07/07/2021

കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര്‍ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര്‍ 653, കാസര്‍ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,58,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,278 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2218 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa

*ഇന്ധന - പാചകവാത വിലവർദ്ധനവ് സാധാരണക്കാരോടുളള വെല്ലുവിളി: അഡ്വ സജീവ് ജോസഫ്*ചിറ്റാരിക്കാൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് എളേരി ...
07/07/2021

*ഇന്ധന - പാചകവാത വിലവർദ്ധനവ് സാധാരണക്കാരോടുളള വെല്ലുവിളി: അഡ്വ സജീവ് ജോസഫ്*

ചിറ്റാരിക്കാൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ നടത്തിയ പ്രതിഷേധ സംഗമം ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിണ്ടന്റ് തോമസ് മാത്യു മണ്ണനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ധന പാചക വാതക വിലവർദ്ധനവ് സാധാരണക്കാരോടുള്ള വെല്ലുവിളി ആണ് . ഇവ ജി എസ് ടി കൊണ്ടുവരാൻ സർക്കാർ തയാറാകണം. ഉമ്മൻ ചാണ്ടി സർക്കാർ കാണിച്ച മാതൃകപ്പോലെ സംസ്ഥാന സർക്കാർ സംസ്ഥാന നികുതിയെങ്കിലും കുറയ്ക്കണം . കാരണം ഈ വിലവർധനവ് സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെ വിലയുടെ വർദ്ധനവിൽ എത്തിക്കും. എന്ന് സജീവ് ജോസഫ് എം ൽ എ അഭിപ്രായപ്പെട്ടു. ഡി സി സി ഭാരവാഹികളായ പി ജി ദേവ് , ടോമി പ്ലാചേരി, സെബാസ്റ്റ്യൻ പതാലിൽ, ശാന്തമ ഫിലിപ്പ് , സൈമൺ പള്ളത്തുകുഴി, ജോമോൻ ജോസ് , ജോസ് കുത്തിയത്തോട്ടിൽ,ജോർജുകുട്ടി കരിമഠo,ജോയി കിഴക്കരക്കാട്ട്, സോണി പൊടിമറ്റം , ഡോമിനിക്ക് കോയിത്തുരുത്തേൽ, ജിസ്സൺ ജോർജ് , ജോഷി തെങ്ങുപ്പള്ളി , അന്നമ്മ മാത്യു, ജോയി കുര്യാലപ്പുഴ, ബാബു നബ്യാർ, ഷോബി ജോസഫ് ,ഷിജിത്ത് കുഴുവേലിൽ, ജിജി ജോസഫ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി വെട്ടിക്കുറച്ച് ഇന്ധന വില നിയന്ത്രിക്കാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa
_________________________

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ ഉടൻ ഞങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

wa.link/vl1ppp........................................
© *News Desk Malabar*

*ചുരുങ്ങിയ ചിലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജനെ വേർതിരിക്കുന്ന മെഷീൻ നിർമ്മിച്ചു വിമൽജ്യോതി വിദ്യാർത്ഥികൾ...*...
29/06/2021

*ചുരുങ്ങിയ ചിലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജനെ വേർതിരിക്കുന്ന മെഷീൻ നിർമ്മിച്ചു വിമൽജ്യോതി വിദ്യാർത്ഥികൾ...*

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്സിജന്റെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ കാലയളവിൽ ചുരുങ്ങിയ ചിലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജനെ വേർതിരിച്ചെടുക്കുന്ന മെഷീൻ നിർമ്മിച്ച് വീണ്ടും വിമൽജ്യോതി വിദ്യാർത്ഥികൾ ശ്രദ്ധിക്കപ്പെടുന്നു. രണ്ടാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥികളായ അങ്കിത എൻ, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, നിസ്വാർത് എ വി, ധനുഷ് സി എച്ച്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ഗീതിക ടി, ശിൽപ എം നായർ, ജീന ജോർജ് എന്നിവർ ചേർന്നാണ് ഈ "ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ" പ്രോട്ടോടൈപ്പ് വേർഷൻ രൂപകൽപ്പന ചെയ്തത്. വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററിനേക്കാൾ വളരെ ചുരുങ്ങിയ ചിലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ഈ മെഷീൻ വ്യാവസായിക അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം നിർമ്മിച്ച് നല്കുന്നതിനുള്ള ഒരുക്കത്തിലാണ് കോളേജും വിദ്യാർഥികളും. ഇപ്പോൾ വിപണിയിലുള്ള കോൺസെൻട്രേറ്ററിന് ഏകദേശം 60,000/- രൂപ മുതൽ ഒരു ലക്ഷം രൂപയോളം ചെലവ് വരുമെന്നും എന്നാൽ കുട്ടികൾ നിർമ്മിച്ച ഈ മെഷീന് 26,000/- രൂപയ്ക്ക് അടുത്തു മാത്രമേ ചെലവ് വരു എന്നും വിദ്യാർഥികൾ പറയുന്നു. കോവിഡ് കാലഘട്ടത്തിൽ തന്നെ ജനോപകാരപ്രദമായ "മെഡിക്കൽ അസിസ്റ്റന്റസ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ, റോബോ സാനിറ്റൈസർ ഡിസ്പെൻസർ, വലിയ മാളുകൾകളിലും , ഹോസ്പിറ്റലുകളിലുമൊക്കെ ജനത്തിരക്ക് നിയന്ത്രണം സാധ്യമാക്കുന്ന ക്രൗഡ് കൺട്രോളിംഗ് റോബോ സിസ്റ്റം" അടക്കമുള്ള പല കണ്ടുപിടിത്തങ്ങളും നടത്തി കണ്ണൂർ ജില്ലയിൽ ഉള്ള വിവിധ കോവിഡ് സെന്ററുകളിലേക്ക് നൽകി ഈ കാലയളവിൽ വിമൽജ്യോതി വിദ്യാർത്ഥികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു..

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa
_________________________

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ ഉടൻ ഞങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

wa.link/vl1ppp........................................
© *News Desk Malabar*

*പ്ലസ് ടുവിന് ശേഷം ജർമ്മനിയിൽ നഴ്സിംഗ് പഠനം (3 വർഷത്തെ) തികച്ചും സൗജന്യമായി*Qualification : Above 60 % in 10 & +2  (ഏതു ...
27/06/2021

*പ്ലസ് ടുവിന് ശേഷം ജർമ്മനിയിൽ നഴ്സിംഗ് പഠനം (3 വർഷത്തെ) തികച്ചും സൗജന്യമായി*

Qualification : Above 60 % in 10 & +2 (ഏതു വിഷയമായാലും മതി).

▪️പഠനത്തോടൊപ്പം പ്രതിമാസം *70000* മുതല്‍ *1* ലക്ഷം രൂപ വരെ Stipend.

▪️Bank Balance (Blocked Account) ആവശ്യമില്ല.

▪️കോഴ്സ് പൂർത്തിയതിനു ശേഷം ഉയർന്ന ശമ്പളത്തോടെ കൂടി ജർമനിയിലോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെവിടെയും ജോലി ചെയ്യുവാൻ സാധിക്കും.

▪️Part Time ജോലി ചെയ്യാം.

▪️100 സീറ്റുകൾ മാത്രം.

*വീട്ടിൽ ഇരുന്ന് തന്നെ ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാനും അഡ്മിഷൻ എടുക്കുവാനും അവസരം.*

Call : *7034066853*
*8281100002*

*Aadhi International PVT LTD*
Cherupuzha

*പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ കൈകോർത്തപ്പോൾ കാർത്യായണിയുടെ വീടിന് മേൽക്കൂരയായി..*വെള്ളരിക്കുണ്ട് :പഞ്ചായത്ത്‌ പ്ര...
21/06/2021

*പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ കൈകോർത്തപ്പോൾ കാർത്യായണിയുടെ വീടിന് മേൽക്കൂരയായി..*

വെള്ളരിക്കുണ്ട് :പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ കൈ കോർത്തപ്പോൾ ബളാൽ അത്തിക്കടവിലെ ചിരക്കര വീട്ടിൽ കാർത്യായണിയുടെ വീടിന് മേൽക്കൂരയായി..

ബളാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട അത്തിക്കടവിൽ പത്ത്‌ സെന്റ്‌ ഭൂമിയിൽ വീട് നിർമ്മാണം ഭിത്തിയിൽ മാത്രം ഒതുങ്ങിയ വിധവയായ നിർദ്ദന വീട്ടമ്മയാണ് കാർ ത്യായണി.
പട്ടിക വർഗ്ഗ വിഭാഗത്തിൽ പ്പെട്ട കാർത്യായണിയുടെ നിലവിലെ പത്ത്‌ സെന്റ് ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീടിനുള്ള അനുകൂല്യം ലഭിച്ചിരുന്നില്ല.

കൈവശഭൂമിയിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്ന ആഗ്രഹത്തോടെകാർത്യായണി മൂന്ന് വർഷം മുൻപാണ് അത്തി ക്കടവിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.
കൂലി പ്പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടും മറ്റും ഇവർ മൂന്ന് വർഷം മുൻപ് ഭിത്തിനിർമ്മാണം പൂർത്തിയാക്കി. എന്നാൽ മേൽക്കൂര നിർമ്മിക്കുവാൻ സാധിച്ചതുമില്ല.
വീടെന്ന സ്വപ്നം ഭിത്തിയിൽ ഉപേക്ഷിച്ച കാർത്യായണി താമസം ബന്ധു വീട്ടിലേക്ക് മാറ്റി..

എന്നാൽ ബന്ധു വീട്ടിൽ നിന്നും മാറി താമസിക്കാൻഅവശ്യ പ്പെട്ടതോടെ കാർത്യായണി ഒരു വീടിനായി പഞ്ചായത്തിനെ സമീപിച്ചു. എന്നാൽ പട്ടയ മില്ലാത്ത ഭൂമിയിൽ വീട് നൽകുന്നത് സാധ്യമല്ലെന്നിരിക്കെ
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം വിഷയത്തിൽ ഇടപെട്ടു.

ഭൂമിക്ക് പട്ടയം ലഭിക്കുംവരെ കാർത്യായണി ക്കും മകൾക്കും താമസിക്കാൻ നേരത്തെ നിർമ്മാണം നിലച്ച വീട് പൂർത്തീ കരി ച്ചു നൽകുവാൻ രണ്ടാം വാർഡ് കോൺഗ്രസ്കമ്മിറ്റിഭാരവാഹികളോട് അഭ്യർത്തിച്ചു..
വീടിന്റെ മേൽക്കൂരയ്ക്ക് ആവശ്യ മായ ആസ്ബറ്റോസ് ഷീറ്റു കളും അദ്ദേഹം വഗ്ദാനം ചെയ്തു..
ഇതോടെ കോൺഗ്രസ്സ് പ്രവർത്തകർ കാർത്യായണിയുടെ വീട് നിർമ്മാണം പൂർത്തിയാക്കുവാൻ രംഗത്തിറങ്ങുകയും
രണ്ടുദിവസങ്ങളായി നടന്ന
നിർമാണപ്രവർത്തനങ്ങൾ കൊണ്ട്പൂ വീടിന്റെ മേൽക്കൂരനിർമ്മാണം പൂർത്തിയാക്കുക്കയുമായിരുന്നു..

നിർമ്മാണ പ്രവർത്തിക്കൾക്ക്
വാർഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ പി. പത്മാവധി. സ്ഥിരം സമിതി അധ്യക്ഷൻ ടി. അബ്ദുൽ കാദർ.
കെ സുരേന്ദ്രൻ , പി രാഘവൻ , പി ചന്ദ്രൻ , രഞ്ജിത്ത് കുമാർ ആർ ടി , വിജയൻ , അജയൻ , രാജേഷ് , പ്രകാശൻ , മുധുസൂധനൻ , ഗോപാലൻ , റഞ്ജീഷ് , ശ്രീകേഷ് , പ്രദീപ് , സുധീഷ് , മഹേഷ് അത്തികടവ് , രമേശൻ , മോനിച്ചൻ കല്ലൻചിറ തുടങ്ങിയവർ നേതൃത്വം നൽകി.

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa
_________________________

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ ഉടൻ ഞങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

w

*കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം*കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്...
21/06/2021

*കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം*

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ ഇവരാണ് മരിച്ചത്.

*വാർത്തകൾ വാട്‌സ്ആപ്പിൽ അറിയുവാൻ ജോയിൻ ചെയ്യാം*

https://chat.whatsapp.com/GcF4wNmHS0SGoI4cbISLBa
_________________________

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ ഉടൻ ഞങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

wa.link/vl1ppp........................................
© *News Desk Malabar*

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാംഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള...
20/06/2021

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം ലഭിക്കും. ആറ് ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്.പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക വായ്പയും ബാക്കി 20 ശതമാനം സബ്‌സിഡിയുമാണ്. അഞ്ച് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. താത്പര്യമുള്ളവര്‍ ജൂണ്‍ 28 നകം www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Address

Kannur

Telephone

+919496820002

Website

Alerts

Be the first to know and let us send you an email when NDM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NDM:

Share