KRC വേറിട്ട ശബ്ദം

KRC വേറിട്ട ശബ്ദം കണ്ണൂരിലെ വാർത്തകളും,വിശേഷങ്ങളും,ജോലി ഒഴിവുകൾ സംബന്ധിച്ച് വിവരങ്ങൾ അതിന്റെ കൃത്യതയോടെ നിങ്ങളിലേക്ക്

ഞങ്ങളുടെ സർവ്വീസ് ആവശ്യമുള്ളവർ പോസ്റ്റിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
15/08/2023

ഞങ്ങളുടെ സർവ്വീസ് ആവശ്യമുള്ളവർ പോസ്റ്റിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

പ്രിയ യാത്രക്കാരുടെ ശ്രദ്ധയിലേക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു
18/10/2022

പ്രിയ യാത്രക്കാരുടെ ശ്രദ്ധയിലേക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു

വാഹനം ഉപയോഗിക്കുന്നവർ പരമാവധി ശ്രദ്ധിക്കുമല്ലോ അമിത വേഗം അപകടം വിളിച്ചു വരുത്തും എന്നാണ് എല്ലാവരും പറയുന്നേ അത് പോലെ തന്...
06/10/2022

വാഹനം ഉപയോഗിക്കുന്നവർ പരമാവധി ശ്രദ്ധിക്കുമല്ലോ അമിത വേഗം അപകടം വിളിച്ചു വരുത്തും എന്നാണ് എല്ലാവരും പറയുന്നേ അത് പോലെ തന്നെ ഓവർടേക്കിങ് അപകടം ക്ഷണിച്ചു വരുത്താം

05/10/2022
10/02/2022

ഒറ്റയ്ക്ക് ഒരു ഉത്സവവും കലാപരിപാടിയും നടത്തിയ വിരുതൻ 🤣✌🏻

താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക വിളിക്കേണ്ട നമ്പർ: 9567512530
31/01/2022

താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക
വിളിക്കേണ്ട നമ്പർ: 9567512530

24/01/2022
കണ്ണൂർ ജില്ല 【എ】 കാറ്റഗറിയിൽ ഉൾപ്പെടുത്തി കോവിഡ് നിയന്ത്രണം ശക്തമാക്കി.പൊതുപരിപാടികളിലും മതപരമായ ചടങ്ങുകളിലും 50 പേർ മാത...
23/01/2022

കണ്ണൂർ ജില്ല 【എ】 കാറ്റഗറിയിൽ ഉൾപ്പെടുത്തി കോവിഡ് നിയന്ത്രണം ശക്തമാക്കി.

പൊതുപരിപാടികളിലും മതപരമായ ചടങ്ങുകളിലും 50 പേർ മാത്രം.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ജനവരി24 മുതൽ കോവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കൺട്രോൾ റൂം മുഖേന മാത്രം

https://chat.whatsapp.com/E93yonPzafmCGve3Gr7TzX
🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎വേറിട്ട ശബ്ദം
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

◆◆Post Date:23-01-2022◆◆
കണ്ണൂർ: കോവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനുവരി 23 മുതൽ കണ്ണൂർ ജില്ലയെ കാറ്റഗറി 【എ】 യിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ശക്തമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി കണ്ണൂർ ജില്ല 【എ】 കാറ്റഗറിയിൽ ഉൾപ്പെടുന്നതായുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനവരി 24 മുതൽ കോവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കൺട്രോൾ റൂം മുഖേന മാത്രമായിരിക്കും. കാറ്റഗറി 【സി】 കോവിഡ് രോഗികളെ മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കാറ്റഗറി 【സി】 യിൽ വരുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.

പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, പൊതു പരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പരമാവധി 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ പാടുള്ളതല്ല.
ഈ നിയന്ത്രണങ്ങൾ 23 മുതൽ ജനവരി 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ നിലവിൽ ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

16/01/2022

കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡിയേർസ് ഗ്രൂപ്പിന്റെ ഭാഗമായ KL-13-AG-8818 കാർത്തികേയൻ ബസ്സിന്റെ കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ത്യം സംഭവിച്ച ഗർഭിണിയെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ആശുപത്രിയിൽ എത്തിച്ചു.
കൃത്യസമയത്ത് മാനുഷീക മൂല്യങ്ങൾക്ക് മുൻഗണന നൽകിയ കാർത്തികേയൻ ബസ്സിലെ ജീവനക്കാർക്ക് KRC വേറിട്ട ശബ്ദം ടീമിന്റെയും കണ്ണൂർ റോയൽ ക്ലബ്ബ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️

ജോലി ഒഴിവ് താൽപ്പര്യം ഉള്ളവർ ഇതിൽ കാണുന്ന പോസ്റ്റിൽ കൊടുത്ത മെയിൽ ഐ.ഡി. യിൽ ബയോഡാറ്റ അയക്കുക
16/01/2022

ജോലി ഒഴിവ് താൽപ്പര്യം ഉള്ളവർ ഇതിൽ കാണുന്ന പോസ്റ്റിൽ കൊടുത്ത മെയിൽ ഐ.ഡി. യിൽ ബയോഡാറ്റ അയക്കുക

🚚🚛കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.🚛🚚https:/...
25/11/2021

🚚🚛കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.🚛🚚

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കണ്ണൂർ താഴെ ചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, എം.പി, എം.എൽ.എ, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ആര്‍.ടി.ഒ , എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ , നാര്‍കോടിക് എ.സി.പി കണ്ണൂര്‍ സിറ്റി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാഷണല്‍ ഹൈവേ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതലയോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നാളെ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ടൗണിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി(Time 🕗To🕙 , 🕓 To 🕕) വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മൾട്ടി ആക്സിൽ ലോറികൾ, ടിപ്പറുകൾ, ഗ്യാസ് ടാങ്കറുകൾ, ചരക്ക് ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ.ഇളങ്കോ നിര്‍ദ്ദേശങ്ങള്‍ നൽകി. പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താവത്തിൽ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും. വളപട്ടണത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാല്‍ അത്തരം വാഹനങ്ങൾ അവിടെ പാര്‍ക്ക് ചെയ്യുകയും കൂത്തുപറമ്പ് മമ്പറം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് മമ്പറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിണറായി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ വിനും, തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എടക്കാട് എസ്.എച്ച്.ഓ വിനും സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശങ്ങള്‍ നൽകി.നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും, അനുവദനീയമായ വാഹന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതെ തിരക്കേറിയ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

01/11/2021

നന്മകൾ നേരുന്നു

താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റിൽ കാണുന്ന മെയിൽ ഐ.ഡി യിലേക്ക്. ബയോഡാറ്റ അയക്കേണ്ടതാണ്.
28/10/2021

താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റിൽ കാണുന്ന മെയിൽ ഐ.ഡി യിലേക്ക്. ബയോഡാറ്റ അയക്കേണ്ടതാണ്.

പണ്ടൊക്കെ വൈകുന്നേരം ബീച്ചിൽ ഒരു ഭാഗത്ത് ഫുട്‌ബോൾ കളി ഉണ്ടാവാറുണ്ടായിരുന്നു കാലോചിതമായ മാറ്റങ്ങൾ വന്നതോടെ സ്പോർട്സ് ഹബ്ബ...
24/10/2021

പണ്ടൊക്കെ വൈകുന്നേരം ബീച്ചിൽ ഒരു ഭാഗത്ത് ഫുട്‌ബോൾ കളി ഉണ്ടാവാറുണ്ടായിരുന്നു കാലോചിതമായ മാറ്റങ്ങൾ വന്നതോടെ സ്പോർട്സ് ഹബ്ബുകളിലേക്ക് കൂടുതൽ മാറുന്നു കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിൽ മൂകാംബിക ബാലിക സദനം റോഡിന്റെ അടുത്ത് മർമ്മര ബീച്ച് ഹൗസ്സിനോട് ചേർന്ന് TNM സ്പോർട്സ് ഹബ്ബ് എന്ന സംരംഭം ഉള്ളത് .ഫുട്‌ബോൾ പ്രേമികൾക്ക് ഉപകാരമെങ്കിൽ ആവട്ടെ എന്ന് കരുതി പോസ്റ്റ് ചെയ്യുന്നു Tnm Jawad ന്റെ സംരംഭം ആണ്

K.S.E.B അറിയിപ്പ്★Post Date:16.10.2021★https://chat.whatsapp.com/E93yonPzafmCGve3Gr7TzX 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻               ...
16/10/2021

K.S.E.B അറിയിപ്പ്
★Post Date:16.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

220 കെ.വി *അരീക്കോട്- കാഞ്ഞിരോട്* *അരീക്കോട്- ഓർക്കാട്ടേരി* ലൈനിൽ അടിയന്തര പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (17.10.2021ഞായറാഴ്ച്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ സർക്കിൾ കണ്ണൂർ അറിയിച്ചു.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ.നടൻ ജയസൂര്യ.നടി അന്ന ബെൻ.സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ★Post Date:16.10.2021★htt...
16/10/2021

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ.
നടൻ ജയസൂര്യ.
നടി അന്ന ബെൻ.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ
★Post Date:16.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

തിരുവനന്തപുരം. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ.വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ സിനിമയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാർഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും)അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി.

മികച്ച ഗായകൻ - ഷഹബാസ് അമൻമികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)സംഗീത സംവിധാനം - എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)മികച്ച ബാലതാരം ആൺ - നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)മികച്ച സ്വഭാവ നടൻ - സുധീഷ്മികച്ച സ്വഭാവ നടി - ശ്രീ രേഖ (വെയിൽ)പ്രത്യേക ജൂറിസിജി പ്രദീപ്- ഭാരതപുഴ നാഞ്ചിയമ്മ - ഗായിക - അയ്യപ്പനും കോശിയുംനളിനി ജമീല - വസ്ത്രാലങ്കാരം- ഭാരതപുഴ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു.

സുമനസ്സുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ ഏച്ചൂർ മാവിലാച്ചാൽ കൈത്തലയിൽ ജൂണാംബിക ടീച്ചർ (37) നിര്യാതയായി.ഏച്ചൂർ വെസ്റ്റ് യ...
15/10/2021

സുമനസ്സുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ ഏച്ചൂർ മാവിലാച്ചാൽ കൈത്തലയിൽ ജൂണാംബിക ടീച്ചർ (37) നിര്യാതയായി.
ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിലെ അധ്യാപികയാണ്.
ഭർത്താവ്:കെ.വി.പ്രമോദ് (ഓഡിറ്റ് ഓഫീസർ,കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് )
മക്കൾ:വേദലക്ഷ്മി,ദേവഗായത്രി ഇരുവരും വിദ്യാർത്ഥിനികളാണ് (ഏച്ചൂർ വെസ്റ്റ് യു.പി.സ്കൂൾ).
അച്ഛൻ:പ്രഭാകരൻ നായർ(റിട്ട:ജില്ല ആശുപത്രി).
അമ്മ:സുലോചന(റിട്ട:ടീച്ചർ ദീനുൽ ഇസ്ലാം സഭ ഹയർ സെക്കന്ററി സ്കൂൾ , സിറ്റി)
സഹോദരൻ:ജ്യോതിൻ.(ഗൾഫ്).
പൊതു ദർശനം രാവിലെ 9 മണി വരെ വീട്ടിൽ.ശേഷം 9.30 ന് ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിൽ 10 മണിക്ക് വാരത്തെ വീട്ടിൽ.തുടർന്ന് 10.30ന് സംസ്കാരം പയ്യാമ്പലത്ത് .
★Post Date:15.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

ജൂണാംബിക ടീച്ചർ യാത്രയായി .
സുമനസ്സുകളുടെ പ്രാർത്ഥനയും സഹായവും വേണ്ടുവോളം ഉണ്ടായിട്ടും എല്ലാവരേയും തീരാ ദുഃഖത്തിലാഴ്ത്തി ജൂണ യാത്രയായി. -
നിറപുഞ്ചിരിയോടെ, നിശ്‌ചയദാർഢ്യത്തോടെ സാഹചര്യങ്ങളെ നേരിട്ട പ്രീയപെട്ട ടീച്ചർ, ചുരുങ്ങിയ കാലം കൊണ്ട് നാടിന്റെയും നാട്ടുകാരുടേയും പ്രിയങ്കരിയായ ടീച്ചറെക്കുറിച്ച് നാട്ടുകാർക്ക് നല്ലതല്ലാതെ മറ്റൊന്നും പറയാനില്ല , ചെറുപ്രായത്തിൽതന്നെ കടുത്ത രോഗത്തിന് അടിമയായെങ്കിലും എല്ലാം കടിച്ചമർത്തി സാധാരണ പ്പോലെ ജീവിക്കുകയായിരുന്നു ടീച്ചർ -
നാട്ടിലും വീട്ടിലും, സ്കൂളിലും ഇടപഴകുന്ന ദിക്കുകളിൽ എല്ലാം തന്നെ നേതൃത്വപരമായി പ്രവർത്തിക്കാൻ ടീച്ചർക്കായി. സാമൂഹിക സാംസ്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായ K. V. പ്രമോദിന്റെ സഹധർമ്മിണിയായതു മുതൽ ചില അടയാളപ്പെടുത്തലുകൾ നടത്താൻ ടീച്ചർക്കായി.
ടീച്ചർ ട്രയിനിംഗ് കോഴ്സിന്റെ ഭാഗമായ K- Tet പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കോടെ അധ്യാപനവൃത്തിയിൽ എത്തിയ ടീച്ചർ പാതിവഴിയിൽ യാത്ര ചോദിക്കുമ്പോൾ നമ്മുക്ക് നഷ്ടമാകുന്നത് അർപ്പണബോധമുള്ള ഒരു അധ്യാപികയെയാണ്.
ഏച്ചൂർ വെസ്റ്റ് യു.പി.സ്കൂളിലെ അധ്യാപികയാണ് ജൂണാംബിക ടീച്ചർ. അതേ സ്കൂളിലെ വിദ്യാർത്ഥികളായ വേദ ലക്ഷമിയും ദേവ ഗായത്രിയും മക്കളാണ്. ലോക്കൽ ഫണ്ട് ഓഫീസറായ K.Vപ്രമോദാണ് ഭർത്താവ്

കണ്ണൂർ ജില്ലയില്‍ 479 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ.461 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ.★Post Date:15.10.2021★https://ch...
15/10/2021

കണ്ണൂർ ജില്ലയില്‍ 479 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ.461 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ.
★Post Date:15.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കണ്ണൂർ ജില്ലയില്‍ ഇന്ന് (ഒക്ടോബർ-15)ന് 479 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 461 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
★ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.52%★

◆സമ്പര്‍ക്കം മൂലം◆
●കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35
●ആന്തൂര്‍ നഗരസഭ 1
●ഇരിട്ടി നഗരസഭ 6
●കൂത്തുപറമ്പ് നഗരസഭ 4
●മട്ടന്നൂര്‍ നഗരസഭ 3
●പാനൂര്‍ നഗരസഭ 3
●പയ്യന്നൂര്‍ നഗരസഭ 41
●ശ്രീകണ്ഠാപുരം നഗരസഭ 13
●തളിപ്പറമ്പ് നഗരസഭ 9
●തലശ്ശേരി നഗരസഭ 4
●ആലക്കോട് 14
●അഞ്ചരക്കണ്ടി 3
●ആറളം 2
●അയ്യന്‍കുന്ന് 2
●അഴീക്കോട് 9
●ചപ്പാരപ്പടവ് 7
●ചെമ്പിലോട് 2
●ചെങ്ങളായി 6
●ചെറുകുന്ന് 7
●ചെറുപുഴ 3
●ചെറുതാഴം 16
●ചിറക്കല്‍ 7
●ചിറ്റാരിപ്പറമ്പ് 2
●ചൊക്ലി 2
●ധര്‍മ്മടം 2
●എരമം-കുറ്റൂര്‍ 6
●എരഞ്ഞോളി 1
●എരുവേശ്ശി 4
●ഏഴോം 4
●ഇരിക്കൂര്‍ 2
●കടമ്പൂര്‍ 3
●കടന്നപ്പള്ളി-പാണപ്പുഴ 8
●കതിരൂര്‍ 7
●കല്യാശ്ശേരി 2
●കണിച്ചാര്‍ 16
●കാങ്കോല്‍-ആലപ്പടമ്പ 10
●കണ്ണപുരം 5
●കരിവെള്ളൂര്‍-പെരളം 9
●കോളയാട് 1
●കൊട്ടിയൂര്‍ 9
●കുഞ്ഞിമംഗലം 28
●കുന്നോത്തുപറമ്പ് 5
●കുറുമാത്തൂര്‍ 10
●കുറ്റ്യാട്ടൂര്‍ 2
●മാടായി 5
●മലപ്പട്ടം 1
●മാലൂര്‍ 1
●മാങ്ങാട്ടിടം 3
●മാട്ടൂല്‍ 2
●മയ്യില്‍ 1
●മൊകേരി 1
●മുണ്ടേരി 5
●മുഴക്കുന്ന് 1
●മുഴപ്പിലങ്ങാട് 1
●നടുവില്‍ 6
●നാറാത്ത് 3
●ന്യൂ മാഹി 3
●പടിയൂര്‍ 5
●പന്ന്യന്നൂര്‍ 6
●പാപ്പിനിശ്ശേരി 10
●പരിയാരം 10
●പാട്യം 2
●പായം 3
●പയ്യാവൂര്‍ 3
●പെരളശ്ശേരി 1
●പേരാവൂര്‍ 5
●പെരിങ്ങോം-വയക്കര 3
●പിണറായി 11
●രാമന്തളി 12
●തൃപ്പങ്ങോട്ടൂര്‍ 5
●ഉദയഗിരി 6
●ഉളിക്കല്‍ 4
●വളപട്ടണം 1
●വേങ്ങാട് 5
●കാസറഗോഡ് 1

◆ഇതരസംസ്ഥാനം◆
●പയ്യന്നൂര്‍ നഗരസഭ 1
●നടുവില്‍ 1

◆ആരോഗ്യപ്രവര്‍ത്തകര്‍◆
●കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
●കൂത്തുപറമ്പ് നഗരസഭ 1
●ശ്രീകണ്ഠാപുരം നഗരസഭ 3
●ആലക്കോട് 1
●ചപ്പാരപ്പടവ് 1
●ചെങ്ങളായി 1
●കാങ്കോല്‍-ആലപ്പടമ്പ 1
●കൂടാളി 1
●കൊട്ടിയൂര്‍ 1
●മുണ്ടേരി 2
●പരിയാരം 2

◆രോഗമുക്തി 682 പേര്‍ക്ക്◆
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 269175 ആയി. ഇവരില്‍ 682 പേര്‍ വെള്ളിയാഴ്ച (15.10.2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 261867 ആയി. 1880 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4301 പേര്‍ ചികിത്സയിലാണ്.

◆വീടുകളില്‍ ചികിത്സയിലുള്ളത് 3896 പേര്‍◆
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3896 പേര്‍ വീടുകളിലും ബാക്കി 405 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

◆നിരീക്ഷണത്തില്‍ 20551 പേര്‍◆
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20551 പേരാണ്. ഇതില്‍ 20159 പേര്‍ വീടുകളിലും 392 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

◆പരിശോധന◆
ജില്ലയില്‍ നിന്ന് ഇതുവരെ 2083540 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2082890 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ 479 പേര്‍ക്ക് രോഗബാധ★Post Date:15.10.2021★http...
15/10/2021

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ 479 പേര്‍ക്ക് രോഗബാധ
★Post Date:15.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശ്ശൂർ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസറഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

◆കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (W.I.P.R) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

◆സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,27,682 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,17,060 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 10,622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 781 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◆നിലവില്‍ 94,756 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി.

◆ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

◆രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1462, കൊല്ലം 690, പത്തനംതിട്ട 544, ആലപ്പുഴ 572, കോട്ടയം 680, ഇടുക്കി 370, എറണാകുളം 1641, തൃശ്ശൂർ 1296, പാലക്കാട് 582, മലപ്പുറം 750, കോഴിക്കോട് 377, വയനാട് 91, കണ്ണൂര്‍ 681, കാസറഗോഡ് 136 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,16,728 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

★കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്★
■വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,45,318), 44.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,20,06,707) നല്‍കി.
■ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,37,890)
■ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8867 പുതിയ രോഗികളില്‍ 7428 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2331 പേര്‍ ഒരു ഡോസ് വാക്‌സിനും 2797 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2300 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
■ഒക്‌ടോബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി 1,04,626 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,588 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 11%, 15%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത് ആയിരക്കണക്കിന് കുരുന്നുകൾ.★15.10.2021★https://chat.whatsapp.com/E93yo...
15/10/2021

ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത് ആയിരക്കണക്കിന് കുരുന്നുകൾ.
★15.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.

വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.
അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു മുമ്പ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിൽ ആഘോഷിക്കുന്ന വിജയദശമി ഉത്തരേന്ത്യയിൽ ദസറ ഉത്സവമായാണ് ആഘോഷിക്കുന്നത്.

14/10/2021

വാരം ടൗണിൽ വാരംകടവ് കണ്ണാടിപ്പറമ്പ് റോഡ് തിരിയുന്ന ഭാഗത്ത് ഉള്ള ബിൽഡിങിൽ തീപിടുത്തം

★Post Date:14.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

വാരം ബസാറിലെ വാരം കടവ് ഭാഗത്തേക്ക് തിരിയുന്ന റോഡിന് സമീപമുള്ള ബെയക്ക് പോയന്റ് ബേക്കറിയുടെ മുകൾ നിലയിൽ തീപിടുത്തം.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്നും ഫയർഫോയ്സ് എത്തി തീ അണച്ചു.

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂരിൽ 554 പേർക്ക് രോഗബാധ.★Post Date:13.10.2021★http...
13/10/2021

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂരിൽ 554 പേർക്ക് രോഗബാധ.
★Post Date:13.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

◆കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(W.I.P.R) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശനനിയന്ത്രണമുണ്ടാകും.

◆സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◆നിലവില്‍ 97,630 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.

◆ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

◆രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1058, കൊല്ലം 580, പത്തനംതിട്ട 520, ആലപ്പുഴ 514, കോട്ടയം 781, ഇടുക്കി 648, എറണാകുളം 978, തൃശൂര്‍ 1374, പാലക്കാട് 958, മലപ്പുറം 948, കോഴിക്കോട് 601, വയനാട് 461, കണ്ണൂര്‍ 370, കാസര്‍ഗോഡ് 181 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

★കോവിഡ് 19 വിശകലനറിപ്പോര്‍ട്ട്★

■വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,25,243), 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,28,898) നല്‍കി.

■ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,35,146)

■ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 11,079 പുതിയ രോഗികളില്‍ 9327 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3063 പേര്‍ ഒരു ഡോസ് വാക്‌സിനും 3462 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2802 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

■ഒക്‌ടോബര്‍ 6 മുതല്‍ 12 വരെയുള്ള കാലയളവില്‍, ശരാശരി 1,13,905 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,180 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 17%, 14%, 34%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

■ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

13/10/2021

എസ്.എം.എ ബാധിച്ച ഇനാറമറിയം മോളെ ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചു.
★Post Date:13.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

*"ദൗത്യം സമ്പൂര്‍ണ്ണ വിജയം''*

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും ബെംഗളൂരു മണിപ്പാല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാലത്ത് 11 മണിക്ക് പുറപ്പെട്ട ബെംഗളൂരു കെ.എം.സി.സിയുടെ ആംബുലന്‍സ് 3 മണിക്ക് ലക്ഷ്യ സ്ഥലത്ത് എത്തിച്ചേർന്നു ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കി.

ഭാഷ ദേശ ജാതി മത വ്യത്യാസമില്ലാതെ ജനം ഏറ്റെടുത്ത ദൗത്യം....
ദൈവകൃപയാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലെത്തിൽ എത്തുകയും ചെയ്യ്തു.

നൗഷാദ് സാഹിബ്,ഉസ്മാന്‍ സാഹിബ്, ഹാരിസ് കൊല്ലത്തി,ശംസുദ്ധീന്‍. അനുഗ്രഹ ഡ്രൈവര്‍ ഹനീഫ് സഹായികളായ സലീംടര്‍ളി ജംഷിശിവാജി നഗർ എന്നിവർ നേതൃത്വം നൽകി.

13/10/2021

ആസ്റ്റർ മിംസിൽ നിന്നും ബാംഗ്ലൂർ പോകുന്ന ആംബുലന്‍സിന് വഴി ഒരുക്കി സഹകരിച്ച എല്ലാവർക്കും നന്ദി
★Post Date:13-10-2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

ബാംഗ്ലൂർ കെ.എം.സി.സി യുടെ ആംബുലൻസിൽ
എസ് എം എ രോഗംബാധിച്ച കണ്ണൂരിലെ ഒമ്പത് മാസം മാത്രം പ്രായമുളള ഇനാറമറിയം എന്ന കുട്ടിയുമായി
★13.10.2021★ ബുധനാഴ്ച്ച കാലത്ത് 10.30ന് കണ്ണൂര്‍ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ - ഇരിട്ടി മാക്കൂട്ടം വഴി
ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായുള്ള യാത്രയിൽ വഴി ഒരുക്കിയ എല്ലാ സുമനസ്സുകൾക്കും നന്ദി
മട്ടന്നൂര്‍ - ഇരിട്ടി - കൂട്ടുപുഴ പാലം വഴി കടന്നുപോയ ആംബുലന്‍സിന് എല്ലാവിടെയും തടസ്സങ്ങൾ ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു.★Post Date:13.10.2021★https://chat.whatsapp.com/E93yonPzafmCGve3Gr7TzX 🔻 🔻...
13/10/2021

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു.

★Post Date:13.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്. മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് 2020ലെ കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് നൽകി വി.എം.കുട്ടിയെ ആദരിച്ചു. ഏഴ് സിനിമകളിലും പാടിയിട്ടുണ്ട്.

ആസ്റ്റർ മിംസിൽ നിന്നും ബാംഗ്ലൂർ പോകുന്ന ആംബുലന്‍സിന് വഴി ഒരുക്കി സഹകരിക്കുക.★Post Date:13-10-2021★https://chat.whatsapp....
13/10/2021

ആസ്റ്റർ മിംസിൽ നിന്നും ബാംഗ്ലൂർ പോകുന്ന ആംബുലന്‍സിന് വഴി ഒരുക്കി സഹകരിക്കുക.
★Post Date:13-10-2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

ബംഗ്ലൂർ കെ.എം.സി.സി യുടെ ആംബുലൻസിൽ
എസ് എം എ രോഗംബാധിച്ച കണ്ണൂരിലെ ഒമ്പത് മാസം മാത്രം പ്രായമുളള ഇനാറ മറിയം എന്ന കുട്ടിയെ
13- 10-2021 ബുധനാഴ്ച്ച കാലത്ത് 10.30ന് കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ - ഇരിട്ടി മാക്കൂട്ടം വഴി
ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്.

കർണാടകത്തിൽ സീറോ ട്രാഫിക് ഒരുക്കിത്തരാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മട്ടന്നൂര്‍ - ഇരിട്ടി - കൂട്ടുപുഴ പാലം വഴി കടന്നുപോകുന്ന ആംബുലന്‍സിന് വഴി ഒരുക്കി സഹകരിക്കണമെന്ന് ബാംഗ്ലൂർ KMCC അഭ്യർത്ഥിക്കുന്നു.

കണ്ണൂർ ജില്ലയില്‍ ഇന്ന് 628 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ. 618 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ.★Post Date:12.10.2021★htt...
12/10/2021

കണ്ണൂർ ജില്ലയില്‍ ഇന്ന് 628 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ. 618 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ.
★Post Date:12.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കണ്ണൂർ ജില്ലയില്‍ ഇന്ന് (ഒക്ടോബർ-12)ന് 628 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 618 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
★ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 10.77%★

◆സമ്പര്‍ക്കം മൂലം◆
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 58
ആന്തുര്‍ നഗരസഭ 22
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ്‌ നഗരസഭ 19
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 16
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ്‌ നഗരസഭ 9
തലശ്ശേരി നഗരസഭ 15
ആലക്കോട് 10
അഞ്ചരക്കണ്ടി 10
ആറളം 2
അയ്യന്‍കുന്ന് 4
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 7
ചെങ്ങളായി 6
ചെറുകുന്ന് 3
ചെറുപുഴ 7
ചെറുതാഴം 13
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 2
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 3
ഏഴോം 1
കടമ്പൂര്‍ 5
കടന്നപ്പള്ളി-പാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 11
കണിച്ചാര്‍ 6
കാങ്കോല്‍-ആലപ്പടമ്പ 5
കണ്ണപുരം 13
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കേളകം 4
കൊളച്ചേരി 4
കോളയാട് 15
കൂടാളി 6
കോട്ടയം-മലബാര്‍ 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 6
കുറ്റ്യാട്ടൂര്‍ 12
മലപ്പട്ടം 5
മാലൂര്‍ 8
മാങ്ങാട്ടിടം 13
മയ്യില്‍ 20
മൊകേരി 6
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 12
നടുവില്‍ 10
നാറാത്ത് 5
ന്യൂ മാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 8
പരിയാരം 3
പാട്യം 5
പട്ടുവം 5
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 9
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 5
ഉളിക്കല്‍ 7
വേങ്ങാട് 13
എറണാകുളം 1
കാസര്‍ഗോഡ് 2
കോഴിക്കോട് 2
പാലക്കാട് 2

◆ഇതരസംസ്ഥാനം◆
ധര്‍മ്മടം 1
കൊട്ടിയൂര്‍ 1

◆ആരോഗ്യപ്രവര്‍ത്തകര്‍◆
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
നടുവില്‍ 1
പെരളശ്ശേരി 1
രാമന്തളി 1

◆രോഗമുക്തി 595 പേര്‍ക്ക്◆
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 267634 ആയി. ഇവരില്‍ 595 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 260012 ആയി. 1860 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4486 പേര്‍ ചികിത്സയിലാണ്.

◆വീടുകളില്‍ ചികിത്സയിലുള്ളത് 4486 പേര്‍◆
ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 4486 പേര്‍ വീടുകളിലും ബാക്കി 419 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി.കളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

◆നിരീക്ഷണത്തില്‍ 21580 പേര്‍◆
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21580 പേരാണ്. ഇതില്‍ 21169 പേര്‍ വീടുകളിലും 411 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

◆പരിശോധന◆
ജില്ലയില്‍ നിന്ന് ഇതുവരെ 2065027 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2064362 എണ്ണത്തിന്റെ ഫലം വന്നു. 665 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ 628 പേർക്ക് രോഗബാധ★Post Date:12.10.2021★https:...
12/10/2021

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ 628 പേർക്ക് രോഗബാധ
★Post Date:12.10.2021★

https://chat.whatsapp.com/E93yonPzafmCGve3Gr7TzX

🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻
🅺︎🆁︎🅲︎ ℕ𝕖𝕨𝕤
🔺 🔺 🔺 🔺 🔺 🔺 🔺 🔺

https://chat.whatsapp.com/K5XiFn5jNHb3HgmUeDyjWM

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂർ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസറഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

◆കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (W.I.P.R) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

◆സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,43,082 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,31,243 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,839 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 752 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◆നിലവില്‍ 96,646 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,448 ആയി.

◆ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

◆രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,490 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1211, കൊല്ലം 781, പത്തനംതിട്ട 1309, ആലപ്പുഴ 370, കോട്ടയം 753, ഇടുക്കി 608, എറണാകുളം 2088, തൃശൂര്‍ 1286, പാലക്കാട് 735, മലപ്പുറം 1049, കോഴിക്കോട് 1235, വയനാട് 320, കണ്ണൂര്‍ 590, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,85,932 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

★കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്★

■വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,04,304), 44 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,18,63,577) നല്‍കി.

■ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,32,729)

■ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7823 പുതിയ രോഗികളില്‍ 6789 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2036 പേര്‍ ഒരു ഡോസ് വാക്‌സിനും 2472 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2281 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

■ഒക്‌ടോബര്‍ 5 മുതല്‍ 11 വരെയുള്ള കാലയളവില്‍, ശരാശരി 1,15,410 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 14,729 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐ.സി.യൂ, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18%, 15%, 37%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

■ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

Address

Kannur
670006

Telephone

+919074331326

Website

Alerts

Be the first to know and let us send you an email when KRC വേറിട്ട ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KRC വേറിട്ട ശബ്ദം:

Videos

Share