VOICE of INDIA

VOICE of INDIA What-is-the-political-situation-in-India-right-now

National medical commission ന്റെ ലോഗോ ചെർതായി ഒന്ന് പരിഷ്കരിച്ചിട്ടുണ്ട്. ഏതോ ദൈവം അതിന്റെ നടുവിൽ കേറി കുമ്മനടിച്ചിട്ടുമ...
30/11/2023

National medical commission ന്റെ ലോഗോ ചെർതായി ഒന്ന് പരിഷ്കരിച്ചിട്ടുണ്ട്. ഏതോ ദൈവം അതിന്റെ നടുവിൽ കേറി കുമ്മനടിച്ചിട്ടുമുണ്ട്.

മീഡിയകൾ ഉറക്കമാണ്. അവരോടു ഗുഡ് നൈറ്റ്‌ പറഞ്ഞ് നമുക്കും ഉറക്കം തുടരാം 😴.
Cpy

കൊല്ലത്ത് നിന്നും ആറു വയസ്സുകാരിയെ ഒരു സംഘം തട്ടികൊണ്ടുപോയി. മാധ്യമങ്ങളും പോലീസും ഉണർന്ന് പ്രവർത്തിച്ചു. തത്സമയ ചർച്ചകളാ...
29/11/2023

കൊല്ലത്ത് നിന്നും ആറു വയസ്സുകാരിയെ ഒരു സംഘം തട്ടികൊണ്ടുപോയി. മാധ്യമങ്ങളും പോലീസും ഉണർന്ന് പ്രവർത്തിച്ചു. തത്സമയ ചർച്ചകളായി.

ഇരുപത് മണിക്കൂറ് ശേഷം കുട്ടിയെ കണ്ടെത്തി. പതിയെ ആളും ആരവങ്ങളും ഒഴിഞ്ഞുപോയി. ഇരകൾ മാത്രം ബാക്കിയായി.

ഇത് ഷാജഹാൻ. കൊല്ലം സ്വദേശി. ആ പിറകിൽ കാണുന്നതാണ് ഷാജഹാനും കുടുംബവും താമസിക്കുന്ന ടാർപ്പായ വലിച്ചുകെട്ടിയ അയാളുടെ വീട്.

അബിഗൽ സാറയെ കാണാതായ ദിവസം പോലീസ് പ്രതിയുടെ രൂപ രേഖ തയ്യാറാക്കി. തയ്യാറാക്കിയ രൂപരേഖയുമായി സാദൃശ്യം തോന്നി പോലീസ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തുകയും പിന്നാലെ അയാളെ കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കാണാതായ ദിവസം മുഴുവൻ ഷാജഹാൻ മെഡിസിറ്റി ആശുപത്രിയിലാണ്. മരുമകന് അപകടം സംഭവിച്ചതിനാൽ അയാൾ ആശുപത്രിയിലാണുണ്ടായത്.

ആശുപത്രിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഷാജഹാൻ അവിടെ ഉണ്ടായിരുന്നെന്ന് വ്യക്തമാവുകയും നിരപരാധിയാണെന്ന് കണ്ടെത്തി പോലീസ് വെറുതെവിട്ടു.

അയാളെ അറസ്റ്റ് ചെയ്ത വാർത്ത നിമിഷ നേരം കൊണ്ട് നാട്ടിൽ പരന്നു. അമൃത ടീവിയും സംഘപരിവാർ സൈബർ ക്രിമിനലുകളും വ്യാജ വാർത്ത പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു.

നിരപരാധിയായ കാരണം പോലീസ് വിട്ടയച്ച ഷാജഹാൻ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ ഒരു സംഘം സംഘപരിവാർ ഭീകരർ അയാളുടെ കൂരയിലേക്ക് ഇടിച്ചുകയറി.

പ്ലാസ്റ്റീക് ഷീറ്റും സിങ്കും വലിച്ചുകെട്ടിയ അയാളുടെ കൂര അവർ അടിച്ചു തകർത്തു. സാധനങ്ങൾ നശിപ്പിച്ചു. അവർ മടങ്ങി.

" എന്റെ ബന്ധുക്കൾ എന്നെ വെറുത്തു. സമൂഹം വരെ എന്നെ വെറുത്തു. എന്റെ വീട് തകർത്തു.
ഞാൻ മുസ്ലിമായത് കാരണം വർഗീയവാദികളായ ആർഎസുഎസുകാര് ചെയ്തുവെച്ചതാണിത്. പേടിച്ച് ജീവനും കൊണ്ടാണ് ഞാന്‍ ഓടിയത്."

" എന്റെ കുടുംബവും കഷ്ടത്തിലാണ്. നാട്ടുകാര് ഓരോന്ന് പറയുന്ന കാരണം പുറത്തിറങ്ങാൻ സാധിക്കുന്നില്ല. "

" അമൃത ടീവിയാണ് ഫോട്ടോയും പേരും വെച്ച് ഒരുപാട് ബുദ്ധിമുട്ടിച്ചത്. കാര്യമറിയാതെ ആരെയും ഇതുപോലെ ഉപദ്രവിക്കരുത് "

മാധ്യമങ്ങൾ കേൾക്കുന്നുണ്ടോ..? പോലീസ് കേൾക്കുന്നുണ്ടോ..? ഭരണകൂടം കേൾക്കുന്നുണ്ടോ..?

" എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയവർക്കെതിരെ നടപടിയുണ്ടാവണം "

അയാൾ കൈകൂപ്പി നിൽക്കുകയാണ്...!

- ജംഷിദ് പള്ളിപ്രം

എന്ത് കൊണ്ട് ഇന്ത്യ ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടു??? ഇന്ത്യ കണ്ട ഏറ്റവും മികച്ച ലൈൻ അപ് ആയിരുന...
19/11/2023

എന്ത് കൊണ്ട് ഇന്ത്യ ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടു???

ഇന്ത്യ കണ്ട ഏറ്റവും മികച്ച ലൈൻ അപ് ആയിരുന്നിട്ടും തുടർച്ചായി 10 കളികളിൽ ആധികാരികമായി ജയിച്ച ഇന്ത്യക്ക് ഇതെന്തു പറ്റി? ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടായ കൊൽക്കത്ത ഈഡൻ ഗാർഡൻ, മുംബൈ വാങ്കഡെ, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇവിടങ്ങളിലെ പിച്ചിൽ ഇന്ത്യൻ ടീമിന് സ്ഥിരമായി കളിച്ചു അനുഭവസമ്പത്തുണ്ടായിരുന്നു. അവിടങ്ങളിലെ കാലാവസ്ഥ പോലും മനഃപാഠമായിരുന്നു ഇന്ത്യൻ കളിക്കാർക്ക് .

അപ്പോഴാണ് നരേന്ദ്ര മോദിയുടെ പേരില് ഗുജറാത്തിൽ പുതിയ സ്റ്റേഡിയം വരുന്നത്. വേൾഡ് കപ്പ് തുടങ്ങുന്നതിനു തൊട്ടുമുൻപാണ് അവിടെ മത്സരങ്ങൾ വെക്കാൻ തുടങ്ങിയത്.അവിടെ ഈ ഫൈനലിന് മുൻപ് ഇന്ത്യ കളിച്ചത് വെറും 2 മത്സരങ്ങളിൽ മാത്രം.

നരേന്ദ്രമോഡി സ്റ്റേഡിയത്തിലെ കാലാവസ്ഥയെകുറിച്ചോ അവിടുത്തെ പിച്ചിന്റെ സ്വാഭാവത്തെ കുറിച്ചോ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പോലും വലിയ ധാരണഇല്ലായിരുന്നു. ആ സ്റ്റേഡിയത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം കനത്തമഞ്ഞു വീഴ്ച ഉണ്ടാവുന്ന സ്ഥലമാണ്. അതിന്റെ പ്രയോജനം ലഭിക്കുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ്.മഞ്ഞു കാരണം ബൗളിൽ വെള്ളം പറ്റുമ്പോൾ സ്പിന്നേഴ്‌സിന് പന്ത് ടേൺ ചെയ്യിക്കാൻ കഴിയില്ല. അത് പോലെ ഫാസ്റ്റ് ബൗളർമാർക്ക് പന്ത് സ്വിങ് ചെയ്യിക്കാൻ ബുദ്ധിമുട്ട് വരും..

നിർഭാഗ്യവശാൽ ഇന്ന് ഓസ്‌ട്രേലിയക്ക് ആണ് ടോസ് ലഭിച്ചത്.അവർ രണ്ടാമത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യ വാരിക്കുഴിയിൽ വീഴുകയും ചെയ്തു. മഞ്ഞു വീഴ്ച അധികം ഇല്ലാത്ത ഇന്ത്യയിലെ ഭാഗ്യഗ്രൗണ്ടുകളായ പ്രമുഖസ്റ്റേഡിയങ്ങൾ ഇപ്പോൾ പ്രതിപക്ഷത്തിന്റ അധികാര പരിധിയിൽ വരുന്നതിനാൽ അവയെ തഴഞ്ഞു കൊണ്ട് 'നരേന്ദ്ര മോമോദി' എന്ന് സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ഇന്ത്യ വിജയിച്ചു വന്നാൽ അതിന്റെ ക്രെഡിറ്റ് എടുത്തു വോട്ടാക്കാൻ മോദിയണ്ണൻ ഒരു കളി കളിച്ചു നോക്കിയതാണ്. ഈ കുരുട്ടുബുദ്ധി, കുതന്ത്രങ്ങൾ കാരണം നമ്മൾ 141 കോടി ജനത കണ്ണുനീരിൽ ആവുകയാണ് ഈ രാത്രിയിൽ 😥

Courtesy: Krishna Kumar

ഇത്രയും പൈസ മുടക്കി ചികിൽസിക്കാൻ ഉള്ള അനാരോഗ്യം നിർഭാഗ്യവശാൽ മുഖ്യന് ഭവിച്ചു പോയിട്ടുണ്ട് എങ്കിൽ ഈ തിരക്കിട്ട ഔദ്യോഗിക ജ...
16/11/2023

ഇത്രയും പൈസ മുടക്കി ചികിൽസിക്കാൻ ഉള്ള അനാരോഗ്യം നിർഭാഗ്യവശാൽ മുഖ്യന് ഭവിച്ചു പോയിട്ടുണ്ട് എങ്കിൽ ഈ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് താത്കാലികമായെങ്കിലും മാറി നിന്ന് ചികിത്സയും വിശ്രമവും തേടിക്കൂടെ? 78 വയസ് പ്രായമുള്ള ഒരാളെ ഇത്ര അനാരോഗ്യ അവസ്ഥയിലും ഇങ്ങനെ ഇട്ട് ഓടിക്കുന്നത് ഒരു പ്രബുദ്ധ ജനതക്ക് ചേർന്ന പണിയല്ല 😔.

വിദ്യാഭ്യാസമില്ലെങ്കിൽ പോലും അൽപ്പമെങ്കിലും പൊതുവിജ്ഞാനവും, മനുഷ്യത്വവും, കരുണയുമുള്ളവരെ തിരെഞ്ഞെടുക്കുന്നതിൽ പൊതുജനങ്ങൾ...
14/11/2023

വിദ്യാഭ്യാസമില്ലെങ്കിൽ പോലും അൽപ്പമെങ്കിലും പൊതുവിജ്ഞാനവും, മനുഷ്യത്വവും, കരുണയുമുള്ളവരെ തിരെഞ്ഞെടുക്കുന്നതിൽ പൊതുജനങ്ങൾ വിവേകം പുലർത്തുകയും, വിചിന്തനം ചെയ്യേണ്ടതുമുണ്ട്... 🤔

കൃഷിയിലെ കുന്തവും കുടച്ചക്രവും…ചെങ്ങന്നൂരിലെ പാവം ജനങ്ങളുടെ കൈയബദ്ധം ..🙄

1200 സ്‌കൊയർ ഫീറ്റ് വീട് വെക്കുന്നവർ പെർമിറ്റ് ഫീസ് മാത്രം അടച്ചാൽ പോരാ ...ക്ഷേമ നിധിയിലേക്ക് ഒരു പന്ത്രണ്ടായിരവും  വില്...
13/11/2023

1200 സ്‌കൊയർ ഫീറ്റ് വീട് വെക്കുന്നവർ പെർമിറ്റ് ഫീസ് മാത്രം അടച്ചാൽ പോരാ ...
ക്ഷേമ നിധിയിലേക്ക് ഒരു പന്ത്രണ്ടായിരവും വില്ലേജിലേക്ക് ഒരു 4000 വും വേറെ കെട്ടണം..
പുതുതായി വീട് പണിയുന്നവരുടെ കാര്യം കട്ടപ്പൊക..
#ജനകീയ_സർക്കാർ

ഇവരൊക്കെ ബൂർഷ്വാസികളല്ലേ! അതു പോലാണോ അടിസ്ഥാനവർഗ പാർട്ടി!!
09/11/2023

ഇവരൊക്കെ ബൂർഷ്വാസികളല്ലേ! അതു പോലാണോ അടിസ്ഥാനവർഗ പാർട്ടി!!

അന്ന് നടൻ വിനായകൻ ഒരു മാധ്യമപ്രവർത്തകയോട്‌ അപമര്യാദയായി സംസാരിച്ചപ്പോൾ ആവേശത്തോടെ എതിർത്തു കയർത്ത സഹമാപ്രകൾ ഇന്ന് ഒപ്പമു...
28/10/2023

അന്ന് നടൻ വിനായകൻ ഒരു മാധ്യമപ്രവർത്തകയോട്‌ അപമര്യാദയായി സംസാരിച്ചപ്പോൾ ആവേശത്തോടെ എതിർത്തു കയർത്ത സഹമാപ്രകൾ ഇന്ന് ഒപ്പമുള്ള ഒരു മാധ്യമപ്രവർത്തകയോട്‌ നടൻ സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറി ദേഹത്ത്‌ കൈവച്ചിട്ടും ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്ത്‌ കോൺഫറൻസ്‌ പൂർത്തിയാക്കിപ്പോരുന്നു!

ഇതാണു ജാതിയുടെ പ്രിവിലേജ്‌ !
Cpy

എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന് മാറ്റി ഭാരത് എന്നാക്കാൻ നിർദേശം
25/10/2023

എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന് മാറ്റി ഭാരത് എന്നാക്കാൻ നിർദേശം

സ്വന്തം ആരാധനപുരുഷനെ സമൂഹത്തില്‍ ഇത്രയും നാണം കെടുത്തുന്നു സമൂഹം വേറെ ഇല്ല
15/10/2023

സ്വന്തം ആരാധനപുരുഷനെ സമൂഹത്തില്‍ ഇത്രയും നാണം കെടുത്തുന്നു സമൂഹം വേറെ ഇല്ല

ഇങ്ങനെ ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചിന്തിക്കാൻ പോലും സാധിക്കുന്നില്ല അല്ലേ ❓️എന്നാൽ ഇങ്ങനെയൊരു അനീതി നമ്മുടെ കണ്മ...
10/10/2023

ഇങ്ങനെ ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചിന്തിക്കാൻ പോലും സാധിക്കുന്നില്ല അല്ലേ ❓️

എന്നാൽ ഇങ്ങനെയൊരു അനീതി നമ്മുടെ കണ്മുന്നിൽ നടക്കുന്നുണ്ട്. അങ്ങ് പലസ്തീനിൽ. സൈന്യം പോലുമില്ലാത്ത ഒരു രാജ്യത്തെ ജനതയെ കൂട്ടക്കുരുതി നടത്തി സാമ്രാജ്യത്വം സ്ഥാപിക്കാൻ #ഇസ്രായേൽ എന്ന അധിനിവേശ ശക്തി നടത്തുന്ന സമാനതകളില്ലാത്ത വംശീയ ഉന്മൂലനം.

ജനിച്ച മണ്ണിൽ അസ്ഥിത്ത്വം നഷ്ട്ടപ്പെടുന്ന ജനതയോട് ഒപ്പം നിൽക്കുക എന്നത് അധിനിവേശത്തിന്റ എല്ലാ കൈപ്പുനീരും കുടിച്ച ഒരു ജനത എന്ന നിലയിൽ ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണ്.

ഇരുപക്ഷത്തും കൊല്ലപ്പെടുന്നത് മനുഷ്യർ തന്നെയാണ് .എന്നാൽ
നമ്മുടെ മിത്രങ്ങളുടെ ഇസ്രായേൽ സ്നേഹം കേവലം മുസ്ലിം വിരോധം മാത്രമാണ്. അന്ന് ജൂതകൂട്ടക്കൊലയിൽ ഹിറ്റ്‌ലര്‍ക്കൊപ്പം നിന്നവരാണ് എന്നോർക്കണം. ജൂതരോട് നാസികള്‍ ചെയ്തത് മുസ്ലിമിനോട് ഹിന്ദുക്കൾ ചെയ്യണമെന്ന് ഉറപ്പിക്കുന്നവരാണ് സംഘ പരിവാരം. ക്രിസംഘികൾക്ക് ഇസ്രയേൽ എന്നാൽ ക്രിസ്ത്യാനി ദേശം എന്ന വിചാരമാണ്!.

2008 മുതൽ 2020 വരെ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റപ്പെട്ടവരുടെയും കണക്ക് UN രേഖപ്പെടുത്തിയപ്പോൾ പാലസ്തീനിൽ 5590 പേർ.ഇസ്രയേലിൽ 251 പേർ കൊല്ലപ്പെട്ടു. 2021 ൽ കുട്ടികൾ ഉൾപ്പെടെ 256 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് രേഖകൾ. 13 പേർ ഇസ്രയേലിലും. 2022 ലെ പാലസ്തീനിലെ മരണനിരക്ക് ആഴ്ചയിൽ 'ഒന്നര കുട്ടി' എന്ന നിലക്കാണ്.

കഴിഞ്ഞ 15 വർഷത്തിനിടെ, 'പാലസ്തീനിലെ കുട്ടികൾക്ക് ഏറ്റം മാരകവർഷമായിരുന്നു 2022' എന്ന് 'സേവ് ദ ചിൽഡ്രൻ' റിപ്പോർട്ട് ചെയ്തു.അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സുരക്ഷാസേനയും അധിനിവേശക്കാരും കൊലപ്പെടുത്തിയ കുട്ടികളുടെ എണ്ണം പോയ വർഷത്തേക്കാൾ ഇരട്ടിയായിരുന്നു. തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത യുദ്ധത്തിൽ കുട്ടികൾ അവരുടെ ജീവനാണ് വില കൊടുത്തു കൊണ്ടേയിരിക്കുന്നത്..

മരിക്കുന്നതിനേക്കാൾ ഭീകരമാം വിധമാണ് അവർ ജീവിച്ചിരിക്കുന്നതും. യുദ്ധമുഖത്തു നിന്നു കണ്ടെത്തുന്ന കുട്ടികൾ, പ്രധാനമായും ആൺകുട്ടികൾ കൊടിയ പീഡകളാണ് ശാരീരികമായും മാനസികമായും അനുഭവിക്കുന്നത്. ഏതാണ്ട് എൺപത് ശതമാനം കുട്ടികളും തോക്കു കൊണ്ട് അടി കിട്ടി എന്ന് വെളിപ്പെടുത്തിയിരുന്നു.
ജനനേന്ദ്രിയം ലക്ഷ്യമാക്കി അടി കൊണ്ടവർ, നിക്കർ അഴിച്ച് തെരച്ചിൽ നടത്തി, ' ഇനിയും ഞങ്ങൾ വരും' എന്ന കൊടും ഭീഷണിയേറ്റ് ശരീരത്തിനും മനസിനും മുറിവുകിട്ടിയവർ, വിശപ്പും ദാഹവും കൊണ്ട് ആർത്തരായി നിലവിളിച്ചവർ, വീട്ടുകാരിൽ നിന്ന് അടർന്ന് ഒരു ദിവസം മുതൽ 48 ദിവസം വരെ ഒറ്റക്കായി പേടിച്ചു പോയവർ, പാതിരാത്രികളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ - യുദ്ധത്തിൽ ഇരയാക്കപ്പെട്ട കുട്ടികളുടെ പകൽരാത്രികളുടെ അനുഭവങ്ങൾ വായിച്ചാൽ ഈ വിഷയത്തിൽ നിലപാട് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല..

അഡ്വ ശ്രീജിത്ത്‌ പെരുമന

Hair Dryer ✅️Steam Iron ✅️Fan ✅️Halogen Lights ✅️What's Next?
12/09/2023

Hair Dryer ✅️
Steam Iron ✅️
Fan ✅️
Halogen Lights ✅️

What's Next?

നിങ്ങളാ ചിത്രം കണ്ടുവോ? അതിൽ നിൽക്കുന്നവരെ കണ്ടുവോ?സംഘപരിവാരങ്ങളുടെ കലിപ്പ് വാസ്തവത്തിൽ സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി...
06/09/2023

നിങ്ങളാ ചിത്രം കണ്ടുവോ? അതിൽ നിൽക്കുന്നവരെ കണ്ടുവോ?

സംഘപരിവാരങ്ങളുടെ കലിപ്പ് വാസ്തവത്തിൽ സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ പറഞ്ഞതിൽ അല്ല...

മലയാളത്തിലെ മൂന്നാം കിട സിനിമാ പ്രവർത്തകരും മാദ്ധ്യമങ്ങളും അടങ്ങുന്ന സംഘമൂഢത്വങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശബ്ദ മലിനീകരണത്തിൽ പെട്ടു പോകാതെ യഥാർത്ഥ വിഷയമെന്തെന്ന് വായനക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഉദയനിധി സ്റ്റാലിൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന വേദിയിൽ തന്നെയാണ് സനാതന ധർമ്മത്തെ കുറിച്ച് പറഞ്ഞത്...

സംഘപരിവാരങ്ങളെ കൂട്ടക്കരച്ചിലിലേക്ക് നയിച്ചത് സനാതന ധർമ്മമൊന്നുമല്ല. ആ പുസ്തകമാണ്...

ആ പുസ്തകത്തിന്റെ പേരാണ് "വിടുതലൈ പോരിൻ ആർഎസ്എസിൻ പങ്കാളിപ്പ്"

അതായത്, സ്വാതന്ത്ര്യ സമരകാലത്തെ ആർഎസ്എസിന്റെ പങ്കാളിത്തം...

ഇനി ആ ചിത്രത്തിലേക്ക് നോക്കൂ...

ബ്രിട്ടീഷുകാരന്റെ ഷൂ നക്കുന്ന ചിത്രം....

എങ്ങിനെ സഹിക്കും...!

ഇതാണ് ആർഎസ്എസിന്റെ, സംഘപരിവാരങ്ങളുടെ പ്രശ്നം...

ഇനി ആ വേദിയിൽ ഒരു നടി നിൽക്കുന്നതു കണ്ടോ?

രോഹിണി....

കേരളത്തിലെ തെരുവിൽ ഒരു നടി കിടന്ന് പിടഞ്ഞപ്പോൾ ആ കരച്ചിലിന്റെ കൂടെ, അവൾക്കൊപ്പം നിന്നയാളാണ് രോഹിണി...

സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ജയസൂര്യ, അനുശ്രീ, രചന നാരയാണൻ കുട്ടി, ശ്രീകുമാരൻ തമ്പി തുടങ്ങിയ സംഘ മനസ്സുകൾ സൌകര്യപൂർവ്വം മാളത്തിലൊളിച്ച നേരം കേരളത്തിൽ വന്ന് തന്റെ നിലപാട് പരസ്യമായും സംഘടിതമായും പ്രഖ്യാപിച്ച ധീരയായ നടിയാണ് രോഹിണി...

കേരളത്തിലുള്ളവരുടെ ഉരുണ്ടു കളികളും സംഘവേഷങ്ങളും കണ്ടു മടുത്തവർക്ക് രോഹിണിയെ പോലുള്ളവർ ഒരു ആശ്വാസവും സന്തോഷവുമാണ്....

Jayarajan C N ✍️

നമ്മുടെ റൊമിലാ ഥാപ്പറിന്92 വയസ്സ് തികയുകയാണിന്ന്. ഇന്നലെ രാത്രി 10 മണിക്കെടുത്ത ചിത്രമാണ് താഴെ.ക്ലീഷേയാവുമെങ്കിലും പറയാത...
12/08/2023

നമ്മുടെ റൊമിലാ ഥാപ്പറിന്
92 വയസ്സ് തികയുകയാണിന്ന്.

ഇന്നലെ രാത്രി 10 മണിക്കെടുത്ത ചിത്രമാണ് താഴെ.

ക്ലീഷേയാവുമെങ്കിലും പറയാതിരിക്കാനാവില്ല പ്രിയപ്പെട്ട റൊമീലാജീ, നിങ്ങളുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതുതന്നെ ഞങ്ങളുടെ മഹാഭാഗ്യം.

ചരിത്രത്തെ തമസ്കരിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും മാറ്റിയെഴുതുകയും ചരിത്രത്തിന് പകരം നുണക്കഥകൾ എഴുതുകയും ചെയ്യുന്ന പണിയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ വിഷജന്തുക്കളെ അധികാരത്തിൽനിന്ന് എന്നന്നേക്കുമായി നിർമ്മാർജ്ജനം ചെയ്യുന്നതുവരെ വഴി തെളിക്കാർ ഈ വെളിച്ചം നമുക്കാവശ്യമാണ്.

അഭിവാദ്യങ്ങൾ

Cpy

'സ്റ്റോക്ക് ഇല്ലായ്മയുണ്ട്' എന്നെഴുതിയാല്‍ മതി...
10/08/2023

'സ്റ്റോക്ക് ഇല്ലായ്മയുണ്ട്' എന്നെഴുതിയാല്‍ മതി...

ഈ രാജ്യത്ത് സ്വാതന്ത്ര മായി ജീവിക്കാൻ സാധ്യമായിരിക്കെ ശ്രീരാമൻ വിജയിക്കട്ടെ എന്ന് വിളിച്ചാൽ എന്താണ് പ്രശ്നം?ഫിഖ്ഹിൽ mash...
08/08/2023

ഈ രാജ്യത്ത് സ്വാതന്ത്ര മായി ജീവിക്കാൻ സാധ്യമായിരിക്കെ ശ്രീരാമൻ വിജയിക്കട്ടെ എന്ന് വിളിച്ചാൽ എന്താണ് പ്രശ്നം?

ഫിഖ്ഹിൽ mashala ഉണ്ടല്ലോ. തന്ത്രത്തിന്റെ ഭാഗമായി ജയ് ശ്രീറാം എന്ന് വിളിക്കാനുള്ള അവകാശം.

തീ കൊളുത്തിയ നിലയിൽ കൊല്ലപ്പെടണമായിരുന്നോ? എങ്ങനെ നോക്കിയാലും കുറ്റം ഈ കൊല്ലപ്പെട്ടു കിടക്കുന്ന മോനിൽ തന്നെയാണ്.

ശ്രീറാം എന്ന് വിളിച്ചു എന്നത് കൊണ്ട് നിന്റെ ഈമാനൊന്നും പോവില്ല.. Masahala ഏതെങ്കിലും ഉസ്താദ് നോട്‌ ചോദിച്ചു പഠിക്കു ❤️

Cpy

06/08/2023

പാര്‍ട്ടിയില്ല, ഗ്രൂപ്പില്ല, പോരില്ല... | അണികളും ഇത് കണ്ടു പഠിക്കണം....


ജന സേവകർ ജനങ്ങളെ .."സേവിച്ചു".." സേവിച്ചു"... വളർന്നു കോടിപതികൾ ആകുന്നു...ഇവരെല്ലാം അസ്തിവികസന ഫണ്ട് സ്വന്തം ആസ്തി വികസി...
02/08/2023

ജന സേവകർ ജനങ്ങളെ .."സേവിച്ചു".." സേവിച്ചു"... വളർന്നു കോടിപതികൾ ആകുന്നു...

ഇവരെല്ലാം അസ്തിവികസന ഫണ്ട് സ്വന്തം ആസ്തി വികസിപ്പിക്കുവാൻ ആണോ വിനിയോഗിക്കുന്നത്?

ഇവരല്ലാം കൂടിയല്ലേ ഇന്ത്യയുടെ ഭാവി നിശ്ചയിക്കേണ്ടത്...🤔

ഇവിടെ എത്തുമോ ആവോ?

ഇവരിൽ എത്രപേർ ഇതുവരെ ശരിയായ IT Return സമർപ്പിച്ചിരിക്കും...?

ഈ ആസ്തി വികസനം ED കാണാത്തത് എന്താണ്?

Cpy

Nothing......
01/08/2023

Nothing......

30/07/2023

ഒരൊറ്റ സര്‍ക്കാര്‍ പ്രതിനിധി അവിടെയെത്തിയില്ല. ഉദ്യോഗസ്ഥ പ്രമാണിമാരാരും ആ വഴിക്ക് തിരിഞ്ഞ് നോക്കിയില്ല. അന്ത്യകര്‍മ്മങ്ങള്‍ക്ക് വിളിച്ചപ്പോ ഉത്തരേന്ത്യക്കാരന്‍റെ കുട്ടിയല്ലേന്ന് മുഖംതിരിച്ചുവത്രേ ചില പൂജാരിമാര്..

എന്നിട്ട് നമുക്കാ കുഞ്ഞിനോട് മാപ്പ് പറയണമത്രേ

Cpy

*യു.പിയിൽ റെയിൽവെ സ്റ്റേഷനിൽ കിടന്ന കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടി പൊലീസുകാരൻ*https://www.madhyamam.com/n-118231...
19/07/2023

*യു.പിയിൽ റെയിൽവെ സ്റ്റേഷനിൽ കിടന്ന കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടി പൊലീസുകാരൻ*
https://www.madhyamam.com/n-1182314

ജനങ്ങൾക്കിടയിൽ വർഗീയതയും വിദ്വേഷവും ഭീകരമാംവിധം വളർത്തി ആളുകളെ തമ്മിലടിപ്പിക്കുന്ന യു ടൂബ് ചലങ്ങൾക്കെതിരെ ഇപ്പോൾ നടക്കുന...
11/07/2023

ജനങ്ങൾക്കിടയിൽ വർഗീയതയും വിദ്വേഷവും ഭീകരമാംവിധം വളർത്തി ആളുകളെ തമ്മിലടിപ്പിക്കുന്ന യു ടൂബ് ചലങ്ങൾക്കെതിരെ ഇപ്പോൾ നടക്കുന്ന നീക്കം വിപ്ലവകരം തന്നെയാണ്. ആതിന് രാഷ്ട്രീയഭേദമന്യേ ഒരു പിന്തുണയും ഉണ്ട്.
വാട്സ് ആപ്പ് സർവകലാശാലകളിൽ നിന്ന് ലഭിക്കുന്ന ഇവന്റെ ഒക്കെ വീഡിയോ വിദ്വേഷം പടർത്താൻ റഫറൻസ് ആക്കി കൊണ്ടു നടക്കുന്ന സംഘികളും ഞാൻ സംഘി അല്ലാ എന്നു പറയുന്ന 'നിഷ്കളങ്കരും' ഉണ്ട്.

ഭരണപക്ഷത്തെ വിമർശിക്കാൻ നിരവധി വിഷയങ്ങൾ ഉള്ളപ്പോൾ അതിൽ ഏതെങ്കിലും ചെസ്റ്റ് നമ്പരിട്ട് നടപ്പാക്കി കാണിക്കുന്നതിന് പകരം ഇത്തരം മലനാടൻ മലരുകളെ മാധ്യമങ്ങളുടെ കൂട്ടത്തിൽ എണ്ണി സതീശനോക്കെ എന്ത് പാടാണ് പെടുന്നത്.

Cpy

"തന്റെ ശമ്പളം വണ്ടിക്ക്‌ പെട്രോളടിക്കാൻ പോലും തികയുന്നില്ല" എന്നൊരു വീഡിയോ യാദൃശ്ചികമായി കാണുന്നതുവരെ, രമ്യയെ സഖാക്കൾ കേ...
09/07/2023

"തന്റെ ശമ്പളം വണ്ടിക്ക്‌ പെട്രോളടിക്കാൻ പോലും തികയുന്നില്ല" എന്നൊരു വീഡിയോ യാദൃശ്ചികമായി കാണുന്നതുവരെ, രമ്യയെ സഖാക്കൾ കേവലരാഷ്ട്രീയവിരോധം കൊണ്ട്‌ ട്രോളുകയാണെന്നാണു കരുതിയിരുന്നത്‌.

സംവരണ ജാതിയുടെയും ജെന്ററിന്റെയും പ്രിവിലേജുകൾ ഉള്ളതുകൊണ്ട്‌ തന്നെ രമ്യക്കുനേരെയുള്ള വിമർശനങ്ങൾ ആ നിലക്ക്‌ കോൺഗ്രസുകാർ വലിയ വായിൽ വ്യാഖ്യാനിക്കുന്നതും കണ്ടിരുന്നു.

പക്ഷെ ഒട്ടും രംഗ ബോധമില്ലാത്ത ഒരു കോമാളി "പൊട്ടനു ലോട്ടറി അടിച്ചതുപോലെ" ഇലക്ഷൻ ജയിച്ചതാണു "പെങ്ങളൂട്ടി" എന്ന യാഥാർത്ഥ്യം അൽപം വൈകിയാണെങ്കിലും തിരിച്ചറിയുന്നു.

മാലിന്യഫാക്ടറിയായ ഷാജൻ സ്കറിയയോട്‌ രമ്യക്ക്‌ വ്യക്തിപരമായ കടപ്പാടുകളും രാഷ്ട്രീയമായ ഇടപാടുകളും പൊളിറ്റിക്കൽ ഡീലുകളും ഉണ്ടായിരിക്കാം.

പക്ഷെ ഒരു സമുദായത്തെ മുഴുവൻ ഇക്കണ്ട കാലമത്രയും ദ്രോഹിച്ച, ആയിരക്കണക്കിനു മനുഷ്യരുടെ മനസ്സിൽ വർഗ്ഗീയവിഷം കുത്തിവച്ച ഷാജൻ സ്കറിയയെ സ്വന്തം അപ്പനെപ്പോലെ കരുതി പോസ്റ്റിടണമെങ്കിൽ രമ്യയുടെ തൊലിക്കട്ടി കാണ്ഡാമൃഗത്തിനെ തോൽപ്പിക്കുമെന്നേ പറയാനുള്ളൂ.

"മുസ്ലീം വിരുദ്ധ വാർത്തകളും തെറ്റായ വാർത്തകളും പ്രസിദ്ധീകരിക്കുന്നു എന്ന ആക്ഷേപമുയർത്തി…"എന്നാണു രമ്യയുടെ ഒരു സ്റ്റേറ്റ്‌മന്റ്‌. അതായത്‌ ഷാജൻ തുപ്പിയ വർഗ്ഗീയവിഷമൊന്നും രമ്യ കണ്ടിട്ടില്ല. അല്ലെങ്കിൽ അത്‌ കണ്ടതായി നടിക്കുന്നില്ല. സ്വന്തം ദേശീയനേതാവ്‌ വേശ്യകളെ തേടി അന്യരാജ്യത്ത്‌ പോയി എന്നെഴുതിയതും രമ്യ എന്ന മാന്യദേഹം അറിഞ്ഞിട്ടില്ല.

ഒന്നേ പറയാനുള്ളൂ.

ഇത്തരം നെറികെട്ട, നന്ദിയില്ലാത്ത, സാമൂഹ്യബോധമില്ലാത്ത, മാലിന്യങ്ങളേയും വഹിച്ചുകൊണ്ടാണു കോൺഗ്രസ്‌ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ വരുന്നതെങ്കിൽ സുധാകരനും പെങ്ങളൂട്ടിയും മാത്രമല്ല, മലർനാടനെ മൗനം കൊണ്ടെങ്കിലും പിന്തുണച്ച ഒറ്റ കോൺഗ്രസുകാരനും, മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൊണ്ട്‌, വരുന്ന പാർലമെന്റോ നിയമസഭയോ കാണാൻ പോകുന്നില്ല.

കൃസങ്കികളുടെ വോട്ട്‌ കൊണ്ട്‌ മാത്രം കോൺഗ്രസ്‌ ഇനിയുള്ള കാലം രക്ഷപ്പെടുമെന്ന് ബുദ്ധിയുപദേശിച്ച തലമൂത്ത നേതാക്കൾക്കു നല്ല നടുവിരൽ നമസ്കാരം. 🖕

Cpy

മാധ്യമ പ്രവർത്തകനും കവിയുമായ എം ബി ബനേഷിന്റെ FB പോസ്റ്റാണ്...വീണ്ടുമിതാ വിശുദ്ധന്‍റെ വെള്ളവേഷമിട്ട് 'നികേഷും പീഠവും'... ...
01/07/2023

മാധ്യമ പ്രവർത്തകനും കവിയുമായ എം ബി ബനേഷിന്റെ FB പോസ്റ്റാണ്...

വീണ്ടുമിതാ വിശുദ്ധന്‍റെ വെള്ളവേഷമിട്ട് 'നികേഷും പീഠവും'... വീണ്ടും നിങ്ങള്‍ പാപികള്‍ക്ക് മാപ്പു നല്‍കുമോ....?

എംവിആറിന്‍റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന 'റിപ്പോര്‍ട്ടറി'ന്‍റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്.

ഞാനടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശമ്പളം തരാതെ, രാവും പകലും പണിയെടുപ്പിച്ച്, പറ്റിച്ച്, വിശ്വാസവഞ്ചന നടത്തിക്കൊണ്ട്, ആ ജീവനക്കാരുടെ ബലിച്ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് എം.വി നികേഷ് കുമാറും മുട്ടില്‍ മരംമുറി കേസിലെ പ്രതികളും ചേര്‍ന്ന് റി
പ്പോര്‍ട്ടര്‍ ടിവി പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്.

കണ്ണൂരില്‍ നിന്നടക്കം ട്രെയിനി ജേണലിസ്റ്റുകളായി വന്ന് മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ പറ്റിക്കപ്പെട്ട പെണ്‍കുട്ടികള്‍, മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പൈസയില്ലാതെ ഒരുനേരം മാത്രം ഭക്ഷണമാക്കി ചുരുക്കിയവര്‍, പാഡ് മാറ്റാന്‍ പോലും പൈസയില്ല നികേഷ് സാറേ, ശമ്പളം താ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട വനിതകള്‍.... അവരുടെയൊക്കെ ചോരയില്‍ ചവുട്ടി നിന്നുകൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ ആദര്‍ശമുഖം വീണ്ടുമണിഞ്ഞ് നികേഷ് മുട്ടില്‍മരംമുറി കേസിലെ പ്രതികള്‍ കോടികള്‍ വാരിയെറിഞ്ഞ പുതിയ റിപ്പോര്‍ട്ടറിലിരുന്ന് പതിവുപോലെ വാര്‍ത്താവിചാരണയും ധാര്‍മ്മികപ്രഭാഷണവും നടത്താന്‍ പോകുന്നത്.

ആ ചാനലിനോട് സഹകരിക്കാനും മനുഷ്യാവകാശലംഘനം അടക്കമുള്ള വിഷയങ്ങളില്‍ രാത്രിച്ചര്‍ച്ചകളില്‍ പങ്കെടുക്കാനും തയ്യാറായിരിക്കുന്ന കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രഗത്ഭരോട് ഞാന്‍ ചോദിക്കുകയാണ്. നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട ശമ്പളക്കുടിശ്ശിക കൊടുക്കാതെ, അവരോട് നീതിനിഷേധം നടത്തിയ ഒരു മുതലാളിയുടെ ചാനലില്‍ അവരുടെ ശമ്പളം കൊടുത്തിട്ടുമതി ഞങ്ങളെ ചര്‍ച്ചയ്ക്കും പ്രതികരണത്തിനും വിളിക്കാന്‍ എന്ന് ബഹുമാനപ്പെട്ട നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുമോ....?

പ്രിയപ്പെട്ട എഴുത്തുകാരി ശ്രീ. എസ്. ശാരദക്കുട്ടി ടീച്ചര്‍ ഒരിക്കല്‍ ഫെയ്സ് ബുക്കില്‍ നികേഷ് കുമാറിന്‍റെ വാര്‍ത്താ അവതരണങ്ങളിലെ നീണ്ടു കുറുകിയ കണ്ണുകളിലെ നിഷ്കളങ്കമായ കുസൃതി നിറഞ്ഞ നോട്ടങ്ങളെക്കുറിച്ച് വാചാലമായി എഴുതിയത് ഞാന്‍ വായിച്ച ദിവസമായിരുന്നു എന്‍റെ ജീവിത്തിലെ സമീപകാലങ്ങളിലെ ഏറ്റവും വേദനാനിര്‍ഭരവും ധാര്‍മികരോഷം നിറഞ്ഞതുമായ ദിനം. ടീച്ചറേ, കൂട്ടക്കുരുതികളുടെ അഡോള്‍ഫ് ഹിറ്റ്ലര്‍ വെജിറ്റേറിയനായിരുന്നുവെന്നും മ്യൂസിക്കല്‍ കണ്‍സര്‍ട്ടുകള്‍ കണ്ട് കരയാറുണ്ടായിരുന്നു എന്നും നിഷ്കളങ്കമായി പറയുന്നതുപോലെയാണ് അത്...

റിപ്പോര്‍ട്ടര്‍ ടിവിയില്‍ 2016 ഏപ്രില്‍ 15 മുതല്‍ 2018 ഓഗസ്റ്റ് 20 വരെയാണ് ഞാന്‍ ജോലി ചെയ്തത്. നികേഷ് കുമാര്‍ ഒറ്റയ്കാണ് ഇന്‍റര്‍വ്യൂ ചെയ്ത് എന്നെ അപ്പോയിന്‍റ് ചെയ്തത്. പ്രോഗ്രാം ചീഫായിരുന്ന പ്രമോദ് പയ്യന്നൂര്‍ മമ്മൂട്ടിയെ നായകനാക്കി ബാല്യകാലസഖി എന്ന സിനിമ സംവിധാനം ചെയ്യാന്‍ രാജിവെച്ചപ്പോള്‍ ഒഴിവു വന്ന തസ്തിക. ചാനലിന്‍റെ പ്രോഗ്രാം ചീഫ് എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തെങ്കിലും ആദ്യത്തെ ചില മാസങ്ങള്‍ക്ക് ശേഷം ശമ്പളം തരാതായി. ചോദിക്കുമ്പോള്‍ അടുത്തമാസം ലഭിക്കും, വിട്ടുപോകരുത്, പുതിയ ടീം ഏറ്റെടുക്കാന്‍ പോകുന്നു, എന്നിങ്ങനെയായിരുന്നു മറുപടി.

നികേഷിനും അഭിലാഷ് മോഹനനുമൊപ്പം ആഴ്ച തോറും ഒരുമിച്ചിരുന്ന് അവതരിപ്പിച്ചിരുന്ന 'മീറ്റ് ദി എഡിറ്റേഴ്സ്', പൊളിറ്റിക്കല്‍ സറ്റയര്‍ പ്രോഗ്രാമായ 'ഡെമോക്രേസി', മോണിംഗ് റിപ്പോര്‍ട്ടര്‍ വാര്‍ത്താ അവതരണം, എന്നിവയെല്ലാം അക്കാലമത്രയും ചെയ്തു.

ശമ്പളകുടിശ്ശിക 3,89,197. 00 (മൂന്നു ലക്ഷത്തി എണ്‍പത്തിയൊമ്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയേഴ്‌ ) രൂപയായി. ഗതികെട്ട് രാജിവെച്ചു. എന്നിട്ടും ശമ്പളം തന്നില്ല. റിലീവിംഗ് ഓര്‍ഡറും തന്നില്ല. അതില്ലാതെ മറ്റൊരിടത്ത് ജോലിക്ക് കയറാനാകാത്ത നാളുകള്‍. ശമ്പളത്തിന് വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയില്‍ ആഴ്ചതോറും കയറിയിറങ്ങി. മുഖംതരാതെ മുങ്ങിനടന്ന നികേഷ് കുമാറും എച്ച് ആര്‍ വകുപ്പും.

25 ലക്ഷത്തിലേറെ രൂപ ശമ്പളം കൊടുക്കാതെ പറ്റിക്കപ്പെട്ടവര്‍ മുതല്‍ മാസം പതിനായിരത്തില്‍ താഴെ രൂപയ്ക്ക് വര്‍ഷങ്ങളോളം ജോലി ചെയ്ത് ശമ്പളം കൊടുക്കാതെ മനുഷ്യവാകാശങ്ങളെല്ലാം ഹനിക്കപ്പെട്ട യുവാക്കളും യുവതികളും ഏറെ. അവര്‍ ഭയംകൊണ്ട് മിണ്ടുന്നില്ല, നികേഷ്, ഒരിക്കല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍, ഇനിയും സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ആള്‍, സിപിഎമ്മില്‍ പിടിപാട്, എംവി രാഘവന്‍റെ മകന്‍ എന്നിങ്ങനെയുള്ള ഭയങ്ങള്‍.

2018ലെ പ്രളയദിവസം വീട്ടില്‍ വെള്ളം കയറുന്നുവെന്ന വിളി വന്നിട്ടും രാത്രി പത്തിന് സംപ്രേഷണം ചെയ്യാനുള്ള പ്രോഗ്രാമിന്‍റെ പേരില്‍ പുറത്തേക്ക് പോകാന്‍ അനുമതി നിഷേധിക്കപ്പെട്ടത് ഇപ്പോഴും ഓര്‍മ്മയില്‍. പ്രോഗ്രാമുകള്‍ മുടങ്ങാതിരിക്കാന്‍ പ്രളയനാളുകളില്‍ ഓഫീസില്‍ തന്നെ കഴിഞ്ഞപ്പോള്‍ ഭക്ഷണത്തിന് മാര്‍ഗമില്ലാതെ ട്രെയിനി കുട്ടികളടക്കം ഞങ്ങള്‍ സന്നദ്ധസംഘടനകളുടെ പൊതിച്ചോര്‍ വിതരണ നമ്പറുകള്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിന്‍റെ നമ്പറാണ് കിട്ടിയത്. അവര്‍ ഭക്ഷണമെത്തിച്ചു. പ്രളയജലമൊടുങ്ങിയപ്പോള്‍ നികേഷേ താങ്കള്‍ പരിഹസിച്ചു, ചാനലിന് നാണക്കേടുണ്ടാക്കാന്‍ തെണ്ടിക്കഴിച്ചവര്‍ എന്ന്. ആ തെണ്ടികളുടെ കൂടി ആസ്തിയാണ് ഇന്ന് പുത്തന്‍ കോടികളാല്‍ പുതുക്കപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ടര്‍.

നികേഷും എച്ച് ആറും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഫോണ്‍ എടുക്കാതായതോടെ, ശമ്പള കുടിശ്ശിക നല്‍കാത്തതിനെതിരെ 2020 ജൂലൈ മൂന്നിന് ഞാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. എനിക്ക് ലേബര്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് കമ്മീഷണര്‍ നോട്ടീസ് നല്‍കി. ശമ്പളം കിട്ടാത്തതിനാല്‍ ലേബര്‍ കോര്‍ട്ടിനെ സമീപിക്കാനും വക്കീലിനെ വെക്കാനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ഇതുവരെയും ലേബര്‍ കോര്‍ട്ടിനെ സമീപിക്കാന്‍ കഴിഞ്ഞില്ല. സമാനമായ പരാതി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗം എന്ന നിലയില്‍ യൂണിയനും നല്കിയെങ്കിലും ഫലമുണ്ടായില്ല.

ഇക്കാലത്തിനിടയിലും നികേഷ് കെഎസ്ആര്‍ടിസിയില്‍ ഒരു മാസം ശമ്പളം മുടങ്ങിയതടക്കമുള്ള പ്രശ്നങ്ങളില്‍ മനുഷ്യാവകാശലംഘനമടക്കുള്ള ധാര്‍മ്മികപ്രശ്നങ്ങള്‍ ഉയര്‍ത്തി ന്യൂസ് നൈറ്റുകള്‍ നടത്തി. ആ വാര്‍ത്തകളുടെ സംപ്രേഷണം നടക്കുമ്പോഴും സ്വന്തം ജീവനക്കാര്‍ മാസങ്ങളോളം ശമ്പളം കിട്ടാതെ നരകിക്കുകയായിരുന്നു.

ശമ്പളക്കുടിശ്ശിക തീര്‍ത്തുതരണമെന്ന് സൂചിപ്പിച്ചുകൊണ്ട്‌ 2018 ജൂണ്‍ 2നും ജൂണ്‍ 16നും 2019 സെപ്റ്റംബർ 19 നും 2020 ജൂണ്‍ 27നും ഞാന്‍ നികേഷ് കുമാറിനും ഫിനാന്‍സ്‌- എച്ച്‌ ആര്‍ മാനേജര്‍മാര്‍ക്കും ഇ മെയിലുകള്‍ അയച്ചിരുന്നു. അവയ്ക്കൊന്നിനും മറുപടിയുണ്ടായില്ല. പല തവണ ഇരുവരെയും നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കുകയുണ്ടായില്ല. ഫോണും എടുക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് റിപ്പോര്‍ട്ടര്‍ ടിവിയെയും അതിന്‍റെ കമ്പനിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനെയും മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ ഉള്‍പ്പെടുന്ന പുതിയ മാനേജ് മെന്‍റ് ഏറ്റെടുത്തിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ ഞാന്‍ എം.വി നികേഷ് കുമാറിന് വീണ്ടും ശമ്പളകുടിശ്ശിക തീര്‍ത്തുതരണമെന്ന് സൂചിപ്പിച്ച് മെസ്സേജ് അയച്ചിരുന്നു. അത്രയും കാലം എന്‍റെ ഫോണെടുക്കാതിരുന്ന, ഒഴിഞ്ഞുമാറിയിരുന്ന നികേഷ് അന്നാദ്യമായി പ്രതികരിച്ചു. വാട്സാപ്പില്‍ ഇങ്ങനെയൊരു മറുപടി നല്‍കി. മറുപടി ഇതായിരുന്നു, -പുതിയ എച്ച് ആര്‍ മാനേജറെ സമീപിക്കൂ-

അങ്ങനെയെങ്കില്‍ അങ്ങനെയാവട്ട എന്ന് കരുതി പുതിയ മാനേജരെ കണ്ട് കത്ത് നല്‍കി. പക്ഷേ,
ഈ നിമിഷംവരെയും നികേഷില്‍ നിന്നോ നികേഷ് കൂടി ഉള്‍പ്പെടുന്ന പുതിയ എച്ച് ആറില്‍ നിന്നോ ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല. അയാള്‍ ഇപ്പോഴും അതേ ചരിച്ചുവച്ച് ഒട്ടിച്ചുചീകിയ മുടിയും കറുപ്പുകണ്ണടയും വച്ച് ഇപ്പോഴും പുരോഗമന, ഇടതുപക്ഷ, മാധ്യമപ്രവര്‍ത്തകന്‍റെ ഭാവവുമായി ഫ്ലക്സുകളില്‍ നിറയുന്നു. കവിതയും മാധ്യമപ്രവര്‍ത്തനവും മാത്രം അഭയമായ ഞാന്‍ തെരുവുകളിലൂടെ നടക്കുമ്പോള്‍ മെട്രോ തൂണുകളിള്‍ ഫ്ളക്സുകളായിരുന്ന് റിപ്പോര്‍ട്ടര്‍ എന്ന അടിക്കുറിപ്പോടെ, അയാള്‍ ഞാനടക്കമുള്ള തൊഴിലാളികളെ വഞ്ചിച്ചതിന്‍റെ ഒരു ഭാവവും മുഖത്തില്ല എന്ന മട്ടില്‍ കട്ടിയില്‍ മേക്കപ്പിട്ട് അഭിനയം തുടരുന്നു.

കേരളത്തിലെ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും ഈ കാപട്യത്തെ തിരിച്ചറിയുമോ?


Cpy

എത്ര ശാസ്ത്രീയവും പുരോഗമനപരവുമായ ആചാരങ്ങൾ
01/07/2023

എത്ര ശാസ്ത്രീയവും പുരോഗമനപരവുമായ ആചാരങ്ങൾ

Shameer K Mundoth 'പൊതു'മലയാളിയുടെ ( വിപ്ലകാരികളും ആക്റ്റിവിസ്റ്റുകളും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരും അടങ്ങുന്ന ) ന...
27/06/2023

Shameer K Mundoth
'പൊതു'മലയാളിയുടെ ( വിപ്ലകാരികളും ആക്റ്റിവിസ്റ്റുകളും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരും അടങ്ങുന്ന ) നീതിബോധത്തെ ഒട്ടും അലട്ടാത്ത ഒരു അനീതിയെ പറ്റി പറയട്ടെ,

രണ്ടാം അലോട്ട്മെന്റിലും മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്ക് (പിന്നോക്ക ) പ്ലസ് 2 വിന് ഒരു സ്‌കൂളിലും സീറ്റ്‌ ലഭിക്കാതിരിക്കുമ്പോൾ മലബാറിൽ ആയിരക്കണക്കിന് EWS(സവർണ്ണ)സംവരണ സീറ്റുകൾ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.

എത്രത്തോളം അപാകതയും അനീതിയും നിറഞ്ഞതാണ് EWS സവർണ്ണ സംവരണമെന്ന് വ്യക്തമാക്കുന്നതാണ് പ്ലസ് ടു അലോട്ട്മെന്റിലൂടെ പുറത്ത് വരുന്ന കണക്കുകൾ.

Navas jane

പേരെഴുതാത്ത ഒപ്പിട്ട് സീൽ പതിപ്പിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്...!അതായത് ഉത്തമാ...വേറെയും SFI ക്കാർക്ക് എംജി സർവ്വക...
21/06/2023

പേരെഴുതാത്ത ഒപ്പിട്ട് സീൽ പതിപ്പിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്...!

അതായത് ഉത്തമാ...

വേറെയും SFI ക്കാർക്ക് എംജി സർവ്വകലാശാല K-സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്, അവരൊക്കെ പലയിടങ്ങളിലായി ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നുണ്ടാവും. പിടി വീണാൽ വിസിക്കും അധികാരികൾക്കും ഊരിപ്പോരാനുള്ള അടവാണ് കാണാതാവൽ നാടകം.

അടുത്ത ഘട്ടം എംജിയൂണിവേഴ്സിറ്റിയിൽ ഒരു തീപ്പിടിത്തമാണ്.

ലാൽ സലാം.

- Abid Adivaram

ആർഷ ഭാരതം.. 🔥Coy
21/06/2023

ആർഷ ഭാരതം.. 🔥
Coy

മുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയുടെ വയറും മുഖവും തെരുവ് നായ കടിച്ചു കീറി കൊന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ഇന്ന് വീണ്ടു...
19/06/2023

മുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയുടെ വയറും മുഖവും തെരുവ് നായ കടിച്ചു കീറി കൊന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ഇന്ന് വീണ്ടും മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിയെ മൂന്ന് നായകൾ വട്ടം കൂടി നിന്നുകടിച്ചു കീറുന്ന രംഗം ഭീകരമാണ്.

കുട്ടികളെ പഠിക്കാനോ കളിക്കാനോ വിടാതെ മുറിയിൽ അടച്ചിടേണ്ട അവസ്ഥയാണുള്ളത്. തെരുവ് നായകൾക്കെതിരെ എന്തെങ്കിലും നടപടി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് കരുതുന്നില്ല.

നിഹാൽ കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ തെരുവ് നായശല്യം കാരണം മുഴപ്പിലങ്ങാട് നിവാസികൾ കലക്ടർക്ക് പരാതി നൽകിയതാണ്. പരാതി ലഭിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്ത ഭരണകൂടമാണ് തെരുവ് നായകൾക്ക് നമ്മുടെ കുട്ടികളെ അക്രമിക്കാൻ ഇട്ടുകൊടുക്കുന്നത്.

തെരുവ് നായ ശല്യം പരിഹരിക്കാൻ ഇനിയും എത്ര കുട്ടികൾ ജീവൻ നൽകണം..?
Cpy

ഒരു ഒലക്ക കിട്ടുമോ
19/06/2023

ഒരു ഒലക്ക കിട്ടുമോ

'സർക്കാർ പ്ലസ് ടു സീറ്റ് ആവശ്യം ഉയർത്തി സമരം ചെയ്യുന്ന കുട്ടികൾ..' അല്ല !Cpy
19/06/2023

'സർക്കാർ പ്ലസ് ടു സീറ്റ് ആവശ്യം ഉയർത്തി സമരം ചെയ്യുന്ന കുട്ടികൾ..'

അല്ല !

Cpy

ഒഡീഷയിലെ ട്രൈയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച ബഹനഗ ബസാർ ഹൈസ്‌കൂളാണിത്. പ്രേതം ഉണ്ടാകുന്നത...
11/06/2023

ഒഡീഷയിലെ ട്രൈയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച ബഹനഗ ബസാർ ഹൈസ്‌കൂളാണിത്. പ്രേതം ഉണ്ടാകുന്നതിനാൽ കുട്ടികളെ വിടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞതോടെ ജില്ലാ ഭരണകൂടം സ്‌കൂൾ പൊളിക്കുന്ന സീനാണിത്.
ഇനി പുതിയ സ്‌കൂൾ ഉണ്ടാക്കി അവിടെ സയൻസും സാമൂഹ്യവും പഠിപ്പിക്കും.
Cpy

ഈ കൊല്ലത്തെ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനൽ നടക്കുന്ന ഗ്രൗണ്ട് ആണ്. വല്യ ലേസർ ഷോയും ഷോഓഫും എല്ലാം കഴിഞ്ഞതേ ഉള്ളു.ലോകത്തിലെ ഏറ...
30/05/2023

ഈ കൊല്ലത്തെ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനൽ നടക്കുന്ന ഗ്രൗണ്ട് ആണ്. വല്യ ലേസർ ഷോയും ഷോഓഫും എല്ലാം കഴിഞ്ഞതേ ഉള്ളു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്പോർട്ടിങ് ബോഡികളിൽ ഒന്നായ ബിസിസിഐയുടെ പക്കൽ മാത്രമുള്ള പേറ്റെൻറ്റഡ് ടെക്നോളജി ആയ സ്പോന്ജ് വച്ചു വെള്ളം ഒപ്പിയെടുത്തു പഴയ ഏഷ്യൻ പെയിന്റിന്റെ ആ ഡബ്ബയിൽ വീഴ്ത്തുന്നത് ഒക്കെ ഈ ലോകത്തിൽ വേറെയെവിടെ കാണാൻ സാധിക്കും!!

ഒരു വശത്തു ഷോഓഫും മറുവശത്തു ഗതികേടും, സ്റ്റേഡിയത്തിന് പറ്റിയ പേര് തന്നെയാണ് ഇട്ടത് - നരേന്ദ്ര മോദി സ്റ്റേഡിയം 😊

ഇന്നലെ ഇന്ത്യയുടെ പേരുകേട്ട വനിതാ ഗുസ്തി താരങ്ങളെ ഡൽഹിയിലെ തെരുവിലിട്ട് വലിച്ചിഴയക്കും നേരം ബ്രിജ് ഭൂഷൺ എന്ന വില്ലൻ പാർല...
29/05/2023

ഇന്നലെ ഇന്ത്യയുടെ പേരുകേട്ട വനിതാ ഗുസ്തി താരങ്ങളെ ഡൽഹിയിലെ തെരുവിലിട്ട് വലിച്ചിഴയക്കും നേരം ബ്രിജ് ഭൂഷൺ എന്ന വില്ലൻ പാർലമെന്റിന് പുറത്ത് ഫോട്ടോയ്ക്ക് പോസു ചെയ്യുകയായിരുന്നു...

40 കേസുകളിലെങ്കിലും പ്രതിയായ ബ്രിജ് ഭൂഷൺ ശുദ്ധ ക്രിമിനലാണെന്ന് ഡൽഹി കമ്മീഷൻ ഫോർ വിമന്റെ ചെയർ പേഴസ്ൺ സ്വാതി മാലിവാൽ ഇന്നലെയും പരസ്യമായി പ്രസ്താവിച്ചു. അവരെ മുമ്പ് വലിച്ചിഴച്ചു കൊണ്ടു പോയ പോലീസിന്റെ മേധാവിയ്ക്ക് ഇന്നലത്തെ സംഭവത്തിനെ കുറിച്ച് അവർ പരാതി അയച്ചിട്ടുണ്ട്.

പോലീസിലൂടെ സംഘമിത്രങ്ങളുടെ ശബ്ദമാണ് മുഴങ്ങുന്നത്. രാജ്യത്തിന്റെ അന്തസ്സാണ് ഗുസ്തിക്കാർ നശിപ്പിച്ചതത്രെ..

കടുപ്പമുള്ള കേസുകളാണ് ഗുസ്തിക്കാരികളുടെ പേരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്...

കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്.

ഗുസ്തിക്കാരികൾക്ക് എതിരെ മാത്രമാണ് കേസ് എടുത്തത് എന്നു കരുതരുത്.... സാക്ഷി മാലിക്കിന്റെ അമ്മയ്ക്ക് നേരെയും ഈ കേസ് എടുത്തിട്ടുണ്ട്....

മറുവശത്ത് ബ്രിജ് ഭൂഷൺ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ലഡുവും തിന്ന് നടക്കുകയായിരുന്നു....

ജന്തർ മന്തറിൽ ഇനി ഇരിയ്ക്കാൻ പറ്റില്ല എന്നാണ് സംഘപരിവാറിന്റെ കൂലിപ്പോലീസ് പറയുന്നത്. ഇന്നലെ അവരുടെ ടെന്റിൽ വെച്ചിരുന്ന സകല സാധനങ്ങളും പോലീസ് എടുത്തു കൊണ്ടു പോയിരുന്നു.

പക്ഷേ, അവിടെത്തന്നെ ഇരിയ്ക്കുമെന്നാണ് ഈ സമര പോരാളികൾ പറയുന്നത്്... സമരത്തിന് നേതൃത്വം നൽകി പുരുഷ ഗുസ്തിക്കാരൻ, ഒളിമ്പ്യൻ ജേതാവ് ബജ്രംഗ് പുനിയയെ പോലീസ് ഇപ്പോഴും തടങ്കലിൽ വെച്ചിരിക്കയാണ്...

തെരുവുകൾ അശാന്തമാണ്......

വരും കാലം പ്രക്ഷോഭങ്ങളുടേതാണ്...

Copy

അന്നുംഇന്നുംആരും ഞെട്ടരുത്.പൊതുബോധം  ഇളകരുത്ശ്വാസം മുട്ട് ചാനൽ ചർച്ചയുമരുത്.Cpy
28/05/2023

അന്നും
ഇന്നും

ആരും ഞെട്ടരുത്.
പൊതുബോധം ഇളകരുത്
ശ്വാസം മുട്ട് ചാനൽ ചർച്ചയുമരുത്.
Cpy

ഹൗ ബ്യൂട്ടിഫുൾ കൺട്രിഹൗ ബ്യൂട്ടിഫുൾ പീപ്പിൾ.
28/05/2023

ഹൗ ബ്യൂട്ടിഫുൾ കൺട്രി
ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ.

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി. ബ്രോക്കർ കൂടെയുണ്ട്. കുറേ വീ...
23/05/2023

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.

ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന്

മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.

“പേരേന്താ..?”

“ഷാജി”

അയാളുടെ മുഖം ചുളിയുന്നു.

“മുസ്ലീമാണോ..?”

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.

“ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”

“ഓ... ഓണർ എന്ത് ചെയ്യുന്നു..”

“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”

“ബെസ്റ്റ്..”

ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..

മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്...

“എനിക്ക് വീട് വേണ്ട ചേട്ടാ...”

ഞാൻ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.

"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..."

- PV Shaji Kumar

Ok bei 👍😁
13/05/2023

Ok bei 👍😁

Address

Calicut

Website

Alerts

Be the first to know and let us send you an email when VOICE of INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share