വയനാട് വാർത്തകൾ

വയനാട് വാർത്തകൾ വയനാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം...
(186)

04/04/2024

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

03/04/2024

കൽപ്പറ്റയിൽ ഇടതു സ്ഥാനാർത്ഥി ആനി രാജയുടെ റോഡ് ഷോ.

29/03/2024

കുറിച്ചിപ്പറ്റ, വയനാട്.

27/03/2024
21/03/2024

മുത്തങ്ങ.

19/03/2024

കമ്പിയിലെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ ആറ് വയസ്സുകാരന് രക്ഷകരായി കൽപ്പറ്റയിലെ ഫയർഫോഴ്സ്.

18/03/2024

കൂട്ടത്തോടെ ഇറങ്ങി തുടങ്ങി.

17/03/2024

മുഖ്യമന്ത്രിയും സി പി എമ്മും സ്വീകരിക്കുന്നത് മൃദുമോദിത്വ സമീപനം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനും, സി പി എമ്മും സ്വീകരിക്കുന്നത് മൃദുമോദിത്വ സമീപനമാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വയനാട്ടിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ കാതലായ ഒരു പ്രശ്‌നവും പരാമര്‍ശിക്കാതെ പ്രസംഗത്തിലുടനീളം സമയം കണ്ടെത്തിയത് രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാനായിരുന്നു. മോദിയുടെ നയങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടം നടത്തുകയും, രാജ്യത്ത ജനങ്ങളില്‍ ആത്മവിശ്വാസം പകരുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തുകയും ചെയ്ത രാഹുല്‍ഗാന്ധിക്കെതിരായ വാക്കുകള്‍ മോദിയെ സുഖിപ്പിക്കാനാണെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖ് പറഞ്ഞു. വയനാട് എം പിയുടെ പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രി ഒരിടത്ത് പോലും പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തയ്യാറായില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ നിയമത്തിനെതിരെ അതിശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ഗാന്ധി എം പി അതിശക്തമായ ഭാഷയിലാണ് ഈ നിയമത്തിനെതിരെ പ്രതികരിച്ചത്. വയനാട്ടില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് സി എ എക്കെതിരെ ഭരണഘടനാ സംരക്ഷണയാത്രക്ക് നേതൃത്വം നല്‍കിയ രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തിനും നേതൃത്വം നല്‍കി. ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റിനകത്തും ഈ വിഷയത്തിലെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നിയമസഭയില്‍ സി എ എയുമായി ബന്ധപ്പെട്ട് നിരവധി പ്രമേയങ്ങളുള്‍പ്പെടെ വന്നെങ്കിലും ആര്‍ എസ് എസിനും സംഘപരിവാറിനുമെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ തയ്യാറായില്ല. പൗരത്വനിയമഭേദഗതിക്കും മോദിക്കുമെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളും സംഘടനകളും സമരം നടത്തിയപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നിരവധി കേസുകളാണ് എടുത്തത്. പൗരത്വ നിയമഭേഗതിക്കെതിരെ ഏറ്റവുമധികം കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനും, മോദിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ രാജ്യത്തുടനീളം രാഹുല്‍ഗാന്ധി എം പിക്കെതിരെ കേസുകളുണ്ട്. മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും എം പിയെ അയോഗ്യനാക്കി. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിയെയാണ് മോദിയെ സുഖിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നയത്തെ കുറിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചോദിക്കുന്നത്. അതറിയാന്‍ അടുത്തുകിടക്കുന്ന കര്‍ണാടകയിലേക്ക് പോയാല്‍ മതിയെന്നും ക്രൈസ്തവസമുദായത്തിനെതിരായ ആന്റി കണ്‍വര്‍ഷന്‍ ബില്ല് എടുത്തുകളഞ്ഞതിലൂടെയും, ഹിജാബ് നിരോധനം നീക്കിയതിലൂടെയും അത് വ്യക്തമാകുമെന്നും സിദ്ധിഖ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ചുമലില്‍ കൈവെയ്ക്കുകയും, ഉടലില്‍ തലോടുകയും, പ്രായോഗികതലത്തില്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. ബി ജെ പിയും- സി പി എമ്മും ഒരേതൂവല്‍പക്ഷികളാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ എന്‍ ഡി എ കണ്‍വീനറായാണ് സംസാരിക്കുന്നത്. തിരുവനന്തപുരത്ത് ബി ജെ പിയുടേത് മികച്ച സ്ഥാനാര്‍ഥിയാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം ബി ജെ പിയെ ജയിപ്പിക്കണമെന്നതാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നാണ്. ഇത് പരസ്പര ധാരണയുടെ തെളിവാണെന്നും സിദ്ധിഖ് പറഞ്ഞു. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലെന്നും. വടകരയിലും, തൃശ്ശൂരിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

09/03/2024

കർണാടക നാഗർ ഹോള വനമേഖലയിൽ നിന്ന് പൊന്നമ്പേട്ട ടൗണിലും ജനവാസ മേഖലയിലുടെ ഇറങ്ങി ടൗണിൽ എത്തിയ മോഴയാനായെ വനപാലകർ എത്തി വനത്തിലേക്ക് തുരത്തി .

ശിശിര സെബാസ്റ്റ്യന്  വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മ...
07/03/2024

ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മിസ്റ്റി ലൈറ്റ്സ് ഇന്ത്യൻ ഇൻഫ്ലുവൻസേഴ്സ് മീറ്റിന്റെ ഭാഗമായി മീഡിയവിംഗ്സ് നൽകുന്ന ഈ വർഷത്തെ വുമൺസ് എക്സലൻസ് അവാർഡ് പ്രശസ്ത സിനിമാതാരം ശിശിര സെബാസ്റ്റ്യന് സമ്മാനിച്ചു. നൊണ എന്ന സിനിമയിലെ നായികയായി രംഗപ്രവേശം ചെയ്ത് നിരവധി സിനിമകളിൽ വേഷമിടുന്ന ബത്തേരി സ്വദേശിനിയായ ശിശിര സെബാസ്റ്റ്യന് കാരാപ്പുഴ അഡ്വഞ്ചർ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുരസ്കാരം സമ്മാനിച്ചു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിങ്സ് ഡിജിറ്റൽ സൊല്യൂഷൻസ് ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഒമാക്കും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാര സമർപ്പണം നടന്നത്.ഒമാക് വയനാട് ജില്ല പ്രസിഡണ്ട് സി. വി. ഷിബു അധ്യക്ഷനായിരുന്നു. സെക്രട്ടറി അൻവർ സാദിഖ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ ലത്തീഫ് മേമാടൻ ,വുമൺ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി പാർവതി വിഷ്ണുദാസ്, മിസ്റ്റി ലൈറ്റ്സ് പ്രോഗ്രാം കോഡിനേറ്റർമാരായ സി.ഡി സുനീഷ്, ഇ. ജെ. ജോഫർ ,കാരാപ്പുഴ അഡ്വഞ്ചർ പാർക്ക് ഡയറക്ടർ തോമസ് പ്ലാക്കൽ, ധന്യ ഇന്ദു ,ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണവും ഇതോടനുബന്ധിച്ച് കാരാപ്പുഴയിൽ നടന്നു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മീഡിയ വിംഗ്സും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും (ഒമാക്) ചേർന്ന് നടത്തുന്ന  വുമൺസ് ഇ...
05/03/2024

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മീഡിയ വിംഗ്സും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും (ഒമാക്) ചേർന്ന് നടത്തുന്ന വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് ഇന്ന് മേപ്പാടി 900 കണ്ടിയിലും നാളെ കാരാപ്പുഴയിലുമായി നടക്കും. Misty Lights Season 4 .

DM Wims Medical College.
04/03/2024

DM Wims Medical College.

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണം;പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയില്‍.- വയനാട് ജില്ലാ പ...
02/03/2024

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണം;
പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയില്‍.

- വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

- വയനാട്ടിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും വലയിലാകുന്നത്.

- വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളിലൊരാളെ ബാംഗ്ലൂരില്‍ നിന്നും മറ്റൊരാളെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശനിയാഴ്ച ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ്(24), കൊല്ലം, പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ. അല്‍ത്താഫ്(21), കോഴിക്കോട്, പുതിയോട്ടുക്കര വീട്ടില്‍ വി. ആദിത്യന്‍(20), മലപ്പുറം, എടത്തോല കുരിക്കല്‍ ഇ.കെ. സൗദ് റിസാല്‍(21), കൊല്ലം, ഓടനാവട്ടം, എളവന്‍കോട്ട് സ്‌നേഹഭവന്‍, സിന്‍ജോ ജോണ്‍സണ്‍(22), മലപ്പുറം എടവണ്ണ, മീമ്പറ്റ വീട്ടില്‍, എം. മുഹമ്മദ് ഡാനിഷ്(23), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്‍.എസ്. കാശിനാഥന്‍(25) എന്നിവരാണ് ശനിയാഴ്ച പിടിയിലായവര്‍. ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ ജോണ്‍സണ്‍, ആദിത്യന്‍, സൗദ് റിസാല്‍, ഡാനിഷ് എന്നിവരെ കല്‍പ്പറ്റയില്‍ വെച്ചാണ് പോലീസ് പിടികൂടുന്നത്. പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങി. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാര്‍, കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സായൂജ് കുമാര്‍, വൈത്തിരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശാസ്ത്രീയവും അസൂത്രിതവുമായ അന്വേഷണത്തിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാകുന്നത്. പോലീസ് സമ്മര്‍ദ്ധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രതികളില്‍ രണ്ട് പേര്‍ സ്വമേധയാ കീഴടങ്ങുകയും ചെയ്തിരുന്നു.

മാനന്തവാടി, കണിയാരം, കേളോത്ത് വീട്ടില്‍ അരുണ്‍(23), മാനന്തവാടി, ക്ലബ്കുന്നില്‍ ഏരി വീട്ടില്‍, അമല്‍ ഇഹ്‌സാന്‍(23), തിരുവനന്തപുരം, വര്‍ക്കല, ആസിഫ് മന്‍സില്‍ എന്‍. ആസിഫ് ഖാന്‍(23), പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖില്‍(28), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി ആകാശ് (22), ആര്‍.ഡി ശ്രീഹരി(23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണ് മുമ്പ് അറസ്റ്റിലായവര്‍. മലപ്പുറം, മഞ്ചേരി, നെല്ലിക്കുത്ത് അമീന്‍ അക്ബര്‍ അലി(25) കോടതിയില്‍ കീഴടങ്ങിയിരുന്നു.
18.02.2024 തിയ്യതിയിലാണ് ബി.വി.എസ്. സി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍ (21) വെറ്റിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്.

21/01/2024

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു......

വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി.
സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.
സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,
,
ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,
വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ്കുമാർ ,പി .പി അലി, എൻ ഒ ദേവസി, ഫാദർ ഫ്രാൻസൻ ചെരുമാൻ തുരത്തിൽ, റസാഖ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.
ഇൻഡ്യയിലെ ആദ്യത്തെ മൾട്ടി ആക്ടിവിറ്റി ഗ്ലാസ് ബ്രിഡ്ജിൻ്റെയും, കേരളത്തിലെ ആദ്യത്തെ ബൻജി ഫ്ലാൻ്റ്ഫോമിൻ്റയും പ്രവർത്തന ഉദ്ഘാടനം ടി.സിദ്ധീഖ് എം എൽ എ നിർവഹിച്ചു.
പൂർണ്ണമായും സൗജന്യമായാണ് ആദ്യ ദിനം പാർക്ക് സഞ്ചാരികളെ വരവേറ്റത്.
മുപ്പത് മീറ്റർ ഉയരത്തിൽ 43 മീറ്റർ നീളത്തിലുമുള്ള ഗ്ലാസ് ബ്രിഡ്ജും

150 മീറ്റർ ഉയരത്തിൽ നിന്ന് താഴെക്ക് കുതിക്കുന്ന ബൻജിജൻ മ്പ് ആദ്യ ദിനമെത്തിയ സഞ്ചാരികൾക്ക് അത്ഭുത കാഴ്ച്ചകളായി.

സൂപ്പർമാൻ സിംഗ്, ബാലിസ്വിംഗ്, കപ്പിൾ സ്വിംഗ്, ഫാമിലി സ്വിംഗ്, ഫ്ലൈയിംഗ് ഫോക്സ്, റൈയിൻ ഡാൻസ്, കിഡ്ക്കോവ്, സെരേനിറ്റി ഹെവൻ, തുടങ്ങി ഒട്ടേറെ വൈവിധ്യാനങ്ങളുടെ റൈഡുകളാണ് അൾട്രാ പാർക്കിൽ വയനാടിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

താമശ്ശേരി ചുരം വ്യു പോയിൻ്റിനും പുക്കോട് തടാകം, എൻ ഊര് പൈതൃകഗ്രാമത്തിനും മധ്യേ ദേശീയപാതയുടെ അരികിലാണ് അൾട്രാ പാർക്ക്........

പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ സ...
19/01/2024

പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ സുധി, സുരേഷ്, മാത്തൂർ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിൻ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 8.30ഓടെ ഔട്ട്ലറ്റ്ലെറ്റിൽ എത്തിയ പ്രതികൾക്ക് മദ്യം എടുത്ത് കൊടുക്കാൻ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി 4 ബോട്ടിൻ മദ്യമാണ് എടുത്തുകൊണ്ടു പോയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്

വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു.          കൽപ്പറ്റ: വയനാട് വാകേ...
14/01/2024

വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു. കൽപ്പറ്റ: വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു . ജനുവരി ആറിന് പുലർച്ചെ സൗത്ത് വയനാട് ഫോറസ്ററ്
ഡിവിഷനിലെ ചെതലയം റെയ്ഞ്ചിന് കീഴിലെ ഇരുളം ഫോറസ്ററ് സെക്ഷൻ
പരിധിയിൽ വരുന്ന മൂടകൊല്ലി ഭാഗത്തു പന്നി ഫാമിലെ പന്നികളെ കടുവ
ആക്രമിച്ചു കൊലപെടുത്തുകയുണ്ടായി. ഈ സംഭവത്തെ തുടർന്ന് വനപാലകർ
ഉടൻ തന്നെ സ്ഥലത്തു എത്തുകയും വേണ്ട പരിശോധനകൾ നടത്തുകയും NTCA
(ദേശീയ സംരക്ഷണ അതോറിറ്റി) യുടെ മാർഗ നിർദ്ദേങ്ങൾ പ്രകാരം
കമ്മിറ്റി രൂപീകരികുകയും കടുവയെ തിരിച്ചറിയുന്നതിനായി
അന്നേ ദിവസം തന്നെ ക്യാമറ ട്രാക്കുകൾ സ്ഥാപികുകയും നിരീക്ഷണം നടത്തി
വരികയും ചെയ്തു വരികയാണന്ന് വനം വകുപ്പ് അറിയിച്ചു. ദേശീയ കടുവ സംരക്ഷണ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ കടുവയെ പിടികൂടുന്നതിനായി കൂടുസ്ഥാപികാൻ
ഉത്തരവ് ഇറകുകയും ജനുവരി മാസം 06 ആം തിയതി രാത്രി തന്നെ കടുവയെ
പിടികൂടുന്നതിന് പ്രദേശത്ത് കൂടു സ്ഥാപികുകയും ച്ചെയ്ഞ്തിട്ടുണ്ടന്ന് അധികൃതർ പറഞ്ഞു.
ഇന്ന് പുലർച്ചെ കടുവ വീണ്ടുംഈ പ്രദേശത്ത് എത്തുകയും
പന്നികളെ പിടികൂടി ഭക്ഷികുകയും ച്ചെയ്ഞ്തിട്ടുണ്ട്. വനം വകുപ്പ്
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ ചിത്രം ലഭിക്കുകയും
ക്പസ്തുത കടുവ WWL 39 എന്ന പെൺ കടുവ ആണന്ന് തിരിെച്ചറിയുകയും
ച്ചെയ്ഞ്തിട്ടുള്ളതാണ്. NTCA യുടെ മാർഗ നിർദ്ദേശ ങ്ങൾ പൂർണമായി
പാലിെുച്ചകാണ്ട് തച്ചന്ന കടുവയെ പിടികൂടുന്നതിന് കൂടു സ്ഥാപിെുട്ടള്ളതും
ഈഭാഗത്തു വനം വകുെ് നിരന്തര നിരീക്ഷണം നടത്തി വരുന്നതുമാണന്ന്
- NTCA വിദഗ്ധ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് കടുവയിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.ഇതേ തുടർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്.

*കാരാട്ട് കുറീസ് വയനാട് ജില്ലയിൽ ഉള്ള സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ബ്രാഞ്ചുകളിൽ വിവിധ തസ്തികയിലേക്കുള്ള INTERV...
14/01/2024

*കാരാട്ട് കുറീസ് വയനാട് ജില്ലയിൽ ഉള്ള സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ബ്രാഞ്ചുകളിൽ വിവിധ തസ്തികയിലേക്കുള്ള INTERVIEW കാരാട്ട് കുറിയുടെ കൽപ്പറ്റ ബ്രാഞ്ചിൽ വെച്ച് 16/01/2023(ചൊവ്വ) നടത്തുന്നു...*

*Karatt Kuries India Pvt. Ltd.Moozhayil Arcade* *Opposite LIC Head Office*
*Main road Kalpetta 673121* *Contact Us:9400782711*

11/01/2024

യൂത്ത് കോൺഗ്രസിൻ്റെ എസ്.പി. ഓഫീസ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചു.

10/01/2024

വയനാട് നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു.

തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്നവർ കാളനെ ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് വനത്തിൽ നിന്ന് പുറത്തെത്തിച്ചത്

*ദൃശ്യ വിരുന്നൊരുക്കിയ കൽപ്പറ്റയിലെ  വയനാട് ഫ്ളവർ ഷോ   സമാപിച്ചു . സുന്ദര കാഴ്ചകൾ കാണാം. ഇഷ്ടപ്പെട്ടാൽ Share ചെയ്യുമല്ലോ...
09/01/2024

*ദൃശ്യ വിരുന്നൊരുക്കിയ കൽപ്പറ്റയിലെ വയനാട് ഫ്ളവർ ഷോ സമാപിച്ചു . സുന്ദര കാഴ്ചകൾ കാണാം. ഇഷ്ടപ്പെട്ടാൽ Share ചെയ്യുമല്ലോ?*.

വയനാട് ഫ്ളവർഷോ സമാപിച്ചു കല്‍പ്പറ്റ: ഡിസംബര്‍ 20 മുതല്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടന്നുവന്ന വയനാട് അഗ്ര...

ഡോക്ടർ എപിജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു.പനമരം : പച്ചിലക്കാട് ഡോ: എപിജെ പബ്ലിക് സ്കൂളിന്റെ മൂന്നാം വാർഷിക ദി...
07/01/2024

ഡോക്ടർ എപിജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു.
പനമരം : പച്ചിലക്കാട് ഡോ: എപിജെ പബ്ലിക് സ്കൂളിന്റെ മൂന്നാം വാർഷിക ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി കലക്ടർ റെജി ജോസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാർട്ടിൻ ലോവൽ , കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ഇമാം ഹനീഫ റഹ്മാനി, ഫാദർ വർഗീസ് മറ്റമന , ഹോപ്പ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ
യുനൈസ് നൂറാണി, റിയാസ് കണിയാമ്പറ്റ, സ്കൂൾ ഡയറക്ടർമാരായ ഷാജി ചെറിയാൻ ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെന്നി ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു, രണ്ടര മണിക്കൂർ നീണ്ടുനിന്ന കിൻഡർഗാർടെൻ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളോടുകൂടി ആനുവൽ ഡേ സമാപിച്ചു.

24/12/2023

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കർണ്ണ (30)യെയാണ് ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ.ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാന് വല വിരിച്ച് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുസംബന്ധിച്ച പരാതി സൈബർ സ്റ്റേഷനിൽ ലഭിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു. ബംഗളൂരുവിൽ താമസിച്ച് ഇടക്ക് ഡി.ജെ. പാർട്ടിയും ബാക്കി സമയത്ത് ഇത്തരം തട്ടിപ്പുകളും നടത്തി വരുന്നയാളാണ് പ്രതി. വിദേശ ജോലി തട്ടിപ്പിന് നിരവധി പേർ ഇരകളാവുന്നുണ്ടങ്കിലും വിദേശ പൗരൻമാർ പിടിക്കപ്പെടുന്നത് അപൂർവ്വമാണന്ന് എസ്.പി. പറഞ്ഞു. രജിസ്റ്റേർഡ് സൈറ്റുകൾ മാത്രം ജോലിക്ക് അപേക്ഷിക്കുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള വഴിയെന്നും പോലീസ് പറഞ്ഞു.ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും പണവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

23/12/2023

*Entevarthakal Breaking*. *ലോറി കുടുങ്ങി; വയനാട് - താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. ചുരം ആറാം വളവിൽ 16 ചക്രമുള്ള ലോറി ആക്സിൽ പൊട്ടി ബ്ലോക്കായതിനെ തുടർന്നാണ് ഗതാഗത തടസ്സം*.
*കൂടുതൽ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് Click ചെയ്ത് Join ചെയ്യുക*

https://chat.whatsapp.com/GVjZHzoix7xF0xBVmq16ne

ബത്തേരിയിൽ 100 രൂപയുടെ ക്രിസ്തുമസ് മേള.
23/12/2023

ബത്തേരിയിൽ 100 രൂപയുടെ ക്രിസ്തുമസ് മേള.

ഉറവ് ബാംബൂ ഗ്രോവിൽ     ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്  ശിൽപ്പ - ചിത്ര പ്രദർശനം ഡിസംബർ 31 വരെ നീട്ടി.   .   കൽപ്പറ്റ: തൃക്ക...
22/12/2023

ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ - ചിത്ര പ്രദർശനം ഡിസംബർ 31 വരെ നീട്ടി. .
കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ
"ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ
31 വരെ നീട്ടി,. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.


അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നീ കലാകാരൻമാരുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച്
സാംസ്കാരിക പരിപാടികളും നടത്തി വരുന്നുണ്ട്.

എം.എ.മുഹമ്മദ് ജമാൽ സാഹിബ് (84) വിടവാങ്ങി.        മുട്ടിൽ    വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാനമുസ്ലിം ല...
21/12/2023

എം.എ.മുഹമ്മദ് ജമാൽ സാഹിബ് (84) വിടവാങ്ങി. മുട്ടിൽ വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായി. മുസ്ലീം ന്യൂനപക്ഷത്തിൻ്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു. നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വയനാട്ടിൽ നേതൃത്വം നൽകി. വാർധക്യസഹജമായ രോഗങ്ങൾ കാരണം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

20/12/2023

ചോര ഛർദിച്ച് അവശനായ യാത്രക്കാരനെയും കൊണ്ട് കെ എസ് ആർ ടി സി ബസ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കുതിച്ചു .ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്- മാനന്തവാടി ടി ടി ബസിലാണ് സംഭവം; അവശനായ യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മാനന്തവാടി തൃശിലേരി സ്വദേശി അഖിൽരാജ് 28 ആണ് മരണത്തിന് കീഴടങ്ങിയത്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം..

Address

Wayanad
Wayanad
670645

Website

Alerts

Be the first to know and let us send you an email when വയനാട് വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to വയനാട് വാർത്തകൾ:

Videos

Share


Other Media/News Companies in Wayanad

Show All