Pravda News

Pravda News Read WAYANAD Today

20/01/2022

*കേരള നോളജ് ഇക്കണോമി മിഷന്‍*
*ഓണ്‍ലൈന്‍* *തൊഴില്‍ മേള 21* *മുതല്‍ 27 വരെ*

സംസ്ഥാന സര്‍ക്കാറിന്റെ പുത്തന്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള ജനുവരി 21 മുതല്‍ 27 വരെ നടക്കും. കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) ഡി.ഡബ്യൂ.എം.എസ് (DWMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം വെര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ സൃഷ്ടിക്കുന്നത്. മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണയായോ വാര്‍ഷികമായോ അല്ല കേരള നോളജ് ഇക്കണോമി മിഷന്റെ മേള നടത്തുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ Knowledgemission.kerala. gov.in എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അനുഭവപരിചയം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രൊഫൈല്‍ രജിസ്‌ട്രേഷനാണ് നടത്തേണ്ടത്. തുടര്‍ന്ന് വെര്‍ച്വല്‍ ജോബ് ഫെയര്‍ മോഡ് തിരഞ്ഞെടുക്കണം.പുതുക്കിയ വിവരങ്ങള്‍, ബയോഡാറ്റ എന്നിവ അപ്ലോഡ് ചെയ്ത് ശേഷം അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുക്കാം. ഓപ്ഷണല്‍ മൂല്യവര്‍ദ്ധന സേവനം എന്ന നിലയില്‍ താത്പര്യമുളള തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും, ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിര്‍ണയത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കുള്ള തീയതിയും സമയവും, ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിക്കും. തൊഴില്‍ മേളയുടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അനുയോജ്യമായ പുതിയ ജോലികളുടെ ലഭ്യതയ്ക്കും ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് പരിശോധിക്കണം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

18/01/2022

*വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം*

ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് രോഗവ്യാപനം കുറയ്ക്കാന്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക, മാസ്‌ക്ക്- സാനിറ്റൈസര്‍ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക, ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെയും കടകളില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തുക, ആള്‍കൂട്ടം ഉണ്ടാകാന്‍ കാരണമാകും വിധം ഈ സമയത്തില്‍ കടകളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാതിരിക്കുക, ഓഫറുകള്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി പരിമിതപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ മുന്നോട്ടുവെച്ചു.

യോഗത്തില്‍ എ.ഡി.എം ഷാജു എന്‍.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, ഹാറ്റ്‌സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

02/01/2022

*വയനാട് സ്വദേശിനിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു*

യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ താമസക്കാരിയായ 26 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

30/12/2021

*രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും.*

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും.

രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഇന്നു മുതല്‍ ( വ്യാഴം) ജനുവരി രണ്ടുവരെ ( ഞായര്‍)യാണ് നിയന്ത്രണം. പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രികാലത്ത് അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി 10 വരെ മാത്രം

കടകള്‍ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ്‌ മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്ബത് ശതമാനമായി തുടരും.

വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി അണിനിരത്തും. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് പ്രദേശങ്ങളായി പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

അതേസമയം രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

*പരിശോധന നടത്തി*ക്രിസ്മസ് -ന്യൂ ഇയർ ആഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂർ പ്രാഥമിക ആരോഗ്യകേ...
23/12/2021

*പരിശോധന നടത്തി*

ക്രിസ്മസ് -ന്യൂ ഇയർ ആഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. റോളക്സ് ബേക്കറി എന്ന സ്ഥാപനത്തിന് പിഴ ചുമത്തുകയും, സ്കൈ ഫുഡ്സ്, ഗ്രീൻ ഫുഡ്സ്, ഹോട്ടൽ പ്ലാസ, മത്സ്യ -മാംസ മാർക്കറ്റുകൾ, മറ്റു ഭക്ഷണപദാർദ്ദങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽമതിയായ രേഖകളില്ലാത്ത ജീവനക്കാർ, സ്ഥാപനശുചിത്വമില്ലായ്മ, പരിസരശുചിത്വം, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയതിനു കർശന നിർദേശം നൽകുകയും ചെയ്തു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഹെൽത്ത്‌ ഇൻസ്‌പെക്ടർഎന്നിവർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. V.ഉസ്മാൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ.A. K. മനോജ്‌, പഞ്ചായത്ത് ക്ലാർക്ക് ശ്രീ. നൗഷാദ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീ. P. V.വിനോദ്. ,ശ്രീ. T. S.സുരേഷ്‌കുമാർ,ശ്രീ. ഷാനിവാസ് വാഴയിൽ , ശ്രീമതി. നിഷ തുടങ്ങിയവർ നേതൃത്വം നൽകി
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

21/12/2021

*സ്വയം തൊഴില്‍ വായ്പ പദ്ധതി:* *അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് സ്വയം തൊഴിലുകള്‍ക്കുള്ള പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍രഹിതരും, 18 നും 55നും ഇടയില്‍ പ്രായമുള്ളവരു മായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റ് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. 6 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് വായ്പാതുക തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202869.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

19/12/2021

*ജേതാക്കളായി*

ബത്തേരി: കെഎസ്ഇബി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കെഎസ്ഇബി ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായി.അമ്പലവയൽ സബ്‌സ്റ്റേഷനുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായത്. ജേതാക്കൾക്ക് സുൽത്താൻ ബാങ്കേഴ്സ് ട്രോഫി കൈമാറി. ടീം ക്യാപ്റ്റൻ അസിസ്റ്റന്റ് എൻജിനിയർ അയ്യപ്പൻ എം ട്രോഫി ഏറ്റുവാങ്ങി.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

14/12/2021

*എല്ലാവരും ഭൂമിയുടെ അവകാശികള്‍*

**ജില്ലയിലെ ആദിവാസി ഭൂവിതരണം ത്വരിതപ്പെടുത്തും* *മന്ത്രി കെ.രാധാകൃഷ്ണന്‍*

ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നല്‍കല്‍, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തു ന്നതിനായി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സാങ്കേതിക കാരണങ്ങളാല്‍ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശ രേഖ നല്‍കുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനുമുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 477 പേര്‍ക്കും ഭവനരഹിതരായ 1059 പേര്‍ക്കും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികള്‍ മുഖേന ധനസഹായം ലഭിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 125 കൂടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉള്‍പ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ 215 കുടുംബങ്ങളിലായി 1084 ദുര്‍ബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

14/12/2021

*സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം*

സിപിഐഎം വയനാട് ജില്ലാ സമ്മേളനം തുടങ്ങി.മുതിര്‍ന്ന നേതാവ് വി പി ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി.സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

*സീറ്റൊഴിവ്*മുട്ടിൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ കംപ്യുട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മുട്ടിൽ സെന്ററിൽ ബി....
11/12/2021

*സീറ്റൊഴിവ്*

മുട്ടിൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ കംപ്യുട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മുട്ടിൽ സെന്ററിൽ ബി.എ.സ്.സി (ഐ.ടി) കോഴ്‌സിൽ സീറ്റൊഴിവ്.13 ന് ഒന്നിനകം ഓഫീസിൽ ഹാജരാകണം ഫോൺ : 8075433772,9744550033
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

08/12/2021

*അപേക്ഷ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലെ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാശിശുവികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 5 ന് മുമ്പായി വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

08/12/2021

*കാര്‍ഷിക പമ്പ് സെറ്റുകള്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റാം*

കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്‌സിഡി നല്‍കുന്നു. ഒരു എച്ച് .പി പമ്പിന് 1 കിലോവാട്ട് എന്ന തീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. 1 കിലോവാട്ടിന് ഏകദേശം 70000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്. 1 കിലോവാട്ടിന് 100 സ്‌ക്വയര്‍ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ചു 3 - 5 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ. എസ് .ഇ. ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര് , ഫോണ്‍ നമ്പര്‍ , പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 1 എച്ച് പി - 10 എച്ച് പി വരെയുള്ള പമ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

07/12/2021

*ഇനി എപ്പോൾ വേണമെങ്കിലും റേഷൻ കാർഡ് പുതുക്കാം*.

```സംസ്ഥാനത്ത് ഇനി റേഷൻ കാർഡ് എപ്പോൾ വേണമെങ്കിലും പുതുക്കാം. 5 വർഷം കൂടുമ്പോൾ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാകും ഇനി പുതുക്കൽ.
കാർഡ് അപേക്ഷകൾ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതും നിർത്തി. ഏറ്റവുമൊടുവിൽ 2017 ലാണ് റേഷൻ കാർഡുകൾ കൂട്ടത്തോടെ പുതുക്കിയത്.
തിരുത്തലിന് 15 വരെ‘തെളിമ’
റേഷൻ കാർഡ് ശുദ്ധീകരിക്കാനുള്ള ‘തെളിമ പദ്ധതി’ പ്രകാരം ഈ മാസം 15 വരെ വിവരങ്ങൾ തിരുത്താം. അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, എൽപിജി– വൈദ്യുതി കണക്‌ഷൻ വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്താനും തെറ്റു തിരുത്താനും കഴിയും. കാർഡ് അടുത്ത വർഷം സ്മാർട് ആകുമ്പോഴേക്കും ശുദ്ധീകരണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.```

*കാർഡ് പുതുക്കാൻ 3 മാർഗങ്ങൾ*

```1) റേഷൻ കടയിലെ ഡ്രോപ് ബോക്സ്

2) അക്ഷയ കേന്ദ്രം

3) ജനങ്ങൾക്കു നേരിട്ടു റജിസ്റ്റർ ചെയ്തു പുതുക്കാവുന്ന ecitizen.civilsupplieskerala.gov.in

റേഷൻ കടയിലെ ഡ്രോപ് ബോക്സ് ഉപയോഗിക്കാൻ ഫീസില്ല. അക്ഷയ കേന്ദ്രങ്ങളിൽ സേവന ചാർജ് മാത്രം നൽകണം. വിവരങ്ങൾ ചേർക്കാൻ കാർഡ് ഉടമകളും അംഗങ്ങളും ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചിരിക്കണം. രോഗവും മറ്റു സാഹചര്യങ്ങളും മൂലം ആധാർ എടുക്കാൻ സാധിക്കാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവു ലഭിക്കും. കാർഡിൽ പ്രവാസി (എൻആർകെ) സ്റ്റേറ്റസ് ഉള്ളവരും ആധാർ ബന്ധിപ്പിക്കേണ്ടതില്ല. മരിച്ചവരുടെ പേര് കാർഡിൽനിന്നു നീക്കാൻ മരണ സർട്ടിഫിക്കറ്റ് മതിയെന്നു വകുപ്പ് അധികൃതർ വ്യക്തമാക്കി.```

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

06/12/2021

*പട്ടികജാതി (SC), പട്ടികവർഗ (ST) വിദ്യാർത്ഥികൾക്ക് സൗജന്യ സംരംഭകത്വ പരിശീലനം*

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് *ഡിജിറ്റൽ തെർമോമീറ്റർ* നിർമാണത്തിലും പട്ടികവർഗ വിദ്യാർത്ഥികൾക്ക് *എൽ. ഇ. ഡി ബൾബ്, സോളാർ ലാൻറേൺ* എന്നിവയിലും സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംരംഭകത്വ പരിശീലനം നൽകി വിദ്യാർത്ഥികളെ തൊഴിൽദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം.

തൃശ്ശൂർ സീമെറ്റും (സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി) സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന ഡയറക്ടറേറ്റും ഐ .എച് .ആർ .ഡി എറണാകുളം റീജിയണൽ സെന്ററും സഹകരിച്ചുള്ള പദ്ധതിയാണിത്.

ടി .എച് .എസ് .എൽ .സി / വി .എച് .എസ് .ഇ / പ്ലസ്ടു സയൻസ്, ഐ. ടി. ഐ / ഡിപ്ലോമ / ബി. എസ്. സി / ബി. ടെക് എന്നിവയാണ് യോഗ്യത.
അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഐ .എച് .ആർ .ഡി യുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാവും പരിശീലനം നടത്തപ്പെടുന്നത്.

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും:

http://www. ihrdmfsekm.kerala.gov.in

Phone
04842985252
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

05/12/2021

*ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്*
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 9.71

വയനാട് ജില്ലയില്‍ ഇന്ന് (05.12.21) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 185 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 126 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.71 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133214 ആയി. 130756 പേര്‍ രോഗമുക്തരായി. നിലവില്‍ 1659 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1529 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1127 പേര്‍ ഉള്‍പ്പെടെ ആകെ 12625 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 965 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*രോഗം സ്ഥിരീകരിച്ചവര്‍*

പുൽപ്പള്ളി 32 , മുള്ളൻകൊല്ലി 15, കണിയാമ്പറ്റ, നെന്മേനി, കൽപ്പറ്റ 7 വീതം, അമ്പലവയൽ 6, മാനന്തവാടി, തവിഞ്ഞാൽ, ബത്തേരി, തൊണ്ടർനാട് 5 വീതം, മുട്ടിൽ, പൂതാടി 4 വീതം, എടവക, മീനങ്ങാടി, തിരുനെല്ലി, വെള്ളമുണ്ട 3 വീതം, മേപ്പാടി, പനമരം, പടിഞ്ഞാറത്തറ 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്ന് വന്ന 2 ബത്തേരി സ്വദേശിനികൾക്കും രോഗം സ്ഥിരീകരിച്ചു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

04/12/2021

*സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം രാജ്യത്ത് ആദ്യ ജില്ലയായി വയനാട്*

വില്ലേജ് ഓഫീസുകൾ മുതൽ ജില്ലാ ആസ്ഥാന ഓഫീസായ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണ്ണമായി ഇ-ഓഫീസ് സംവധാനം വഴിയായി. ഈ സംവിധാനം മുഴുവൻ റവന്യൂ ഓഫീസുകളിലും നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ ജില്ലയായും വയനാട് മാറി. സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി വിവരങ്ങൾ അറിയാനും പൊതുജനങ്ങൾ ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാകും. 60 ലക്ഷം രൂപയോളം ചെലവിട്ടാണ് റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കങ്ങൾ പൂർണ്ണമായും ഓൺലെനിലേക്ക് മാറ്റിയത്.
കളക്‌ട്രേറ്റുകളിൽ ഡി സി സ്യുട്ട് എന്ന ലോക്കൽ സെർവർ ആശയത്തിൽ പ്രവർത്തിച്ച സോഫ്റ്റ് വെയറിൽ നിന്നും വിഭിന്നമായി പൊതുജനങ്ങൾക്ക് കൂടി ഫയൽ നീക്കങ്ങൾ ഓൺലൈൻ ആയി പരിശോധിക്കാവുന്ന തലത്തിൽ രൂപകൽപന ചെയ്തതാണ് ഇ-ഓഫിസ് സംവിധാനം. https: //eoffice.kerala.gvo.in എന്ന പോർട്ടലിൽ ഫയൽ നമ്പർ നൽകിയാൽ പ്രസ്തുത ഫയലിന്റെ മുഴുവൻ നീക്കങ്ങളും അറിയാൻ കഴിയും. നിലവിൽ സെക്രട്ടറിയേറ്റിൽ ഇത്തരത്തിൽ വിപുലമായ ഇ-ഓഫീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഫയൽ ആരുടെ കൈവശമാണ് ഉളളത്, കൈവശം വെച്ച ദിവസങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഓഫിസുകളുടെ ഫയൽ നീക്കം വേഗത്തിലും സുതാര്യമായും നീക്കുകയാണ് ഇ ഓഫിസ് സംവിധാനം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നതൊടൊപ്പം പൊതുജനങ്ങൾക്ക് എവിടെയിരുന്നും ഫയൽ നീക്കമറിയാനും ഇതിലൂടെ സാധിക്കും. ഫയലിലെ മുഴുവൻ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കപ്പെടുന്നതിനാൽ ഫയൽ നഷ്ടപെടുക, മാറ്റി വെക്കുക എന്നിവയൊന്നും ഇനി എളുപ്പമല്ല.
2015 ലാണ് വയനാട് ജില്ല സർക്കാർ നിർദ്ദേശ പ്രകാരം ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുവാനുള്ള നടപടികൾ തുടങ്ങിയത്. ആദ്യപടിയായി വകുപ്പിനകത്തെ ഐ.ടി പ്രവർത്തനങ്ങളിൽ നിപുണരായവരെ കണ്ടെത്തി ഐ.ടി വെർച്വൽ കേഡർ രൂപികരിച്ചു. ഇവർക്ക് ഐ.ടി മിഷന്റെ സഹായത്തോടെ 10 ദിവസത്തെ പ്രത്യേക പരിശീലനം നൽകി. ഇ- ഓഫിസ് നടപ്പിലാക്കേണ്ട ചുമതലയും ഇവർക്കായിരുന്നു. 2016 ൽ ഐ.ടി മിഷന്റെ സഹായത്തോടെ ടെക്‌നികൽ ടീമിനെ കണ്ടെത്തുകയും അതോടൊപ്പം പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് രൂപികരിക്കുകയും ചെയ്തു. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ കളക്ടറേറ്റിലെ നിലവിൽ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകൾ വഴി ഓരോ സെക്ഷനുകൾ വീതം (ഒരു സെക്ഷനിൽ ഏകദേശം 8-10 ജീവനക്കാർ) ഡി സി സ്യുട്ടിൽ നിന്നും ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറ്റി. 2017 ഓടെ കളക്ടറേറ്റ്, സബ് കളക്ടർ ഓഫിസ് എന്നിവ പൂർണമായി ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറി. 2018 ൽ താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവ കൂടി ഇ-ഓഫിസ് സംവിധാനത്തിൽ കൊണ്ടുവരുന്നത് ഭരണപരമായി നന്നായിരുക്കുമെന്ന ഡി ഇ ജി എസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിലും ഇ-ഓഫിസ് നടപ്പിലാക്കുന്നതിനുളള നടപടികൾ തുടങ്ങി. പ്രളയം നിമിത്തം പല നടപടികളുടെയും വേഗത കുറച്ചെങ്കിലും ഈ വർഷം തന്നെ മുഴുവൻ താലുക്ക് ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നടപ്പിൽ വരുത്തിയ രാജ്യത്തെ ആദ്യ ജില്ലയാകാനും വയനാടിന് സാധിച്ചു.
ജില്ലയിലെ 3 താലൂക്ക് ഓഫിസുകളും 49 വില്ലേജ് ഓഫിസുകളും കളക്ടറേറ്റ്, സബ് കളക്ടർ ഓഫിസ് എന്നിവയുമായി ഇ-ഓഫിസ് സോഫ്റ്റ് വെയറിലുടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റി പ്രതിസന്ധി സൃഷ്ടിച്ചിരുന്ന വില്ലേജ് ഓഫിസുകളിൽ ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് സൗകര്യം ഉപയോഗിച്ചാണ് കണക്ടിവിറ്റി പ്രശ്‌നം മറികടന്നത്. മുഴുവൻ വില്ലേജ് ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റും ലഭ്യമാണ്.
ജില്ലയിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി തുടങ്ങിയത് മുതൽ 103932 ഫയലുകൾ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 2021 ൽ നവംബർ വരെ 25410 ഫയലുകൾ ഇ-ഓഫീസ് വഴി കൈമാറ്റം ചെയ്തു. ലോക്ഡൗൺ കാലയളവിൽ ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ വർക്ക് ഫ്രം ഹോം സൗകര്യത്തിൽ ഇ- ഓഫീസാണ് ജീവനക്കാർക്ക് തുണയായത്. നിലവിൽ ജില്ലയിലെ റവന്യു വകുപ്പിന്റെ കാര്യാലയങ്ങളിൽ 550 ഓളം ആക്ടീവ് യൂസേഴ്‌സ് ഉണ്ട്. റവന്യു ഓഫിസ് കൂടാതെ, പൊതുവിതരണ വകുപ്പ്, കൃഷി, ലേബർ, അക്ഷയ, വ്യവസായം മുതലായ വകുപ്പുകളും ഇ-ഓഫിസ് സംവധാനത്തിൽ പ്രവർത്തിക്കുന്നു.

ജില്ലയിൽ ഇ-ഓഫീസ് സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച പാടിച്ചിറ വില്ലേജ് ഓഫീസറെയും താലൂക്ക്തലത്തിൽ സുൽത്താൻ ബത്തേരി, മാനന്തവാടി, കുന്നത്തിടവക വില്ലേജ് ഓഫീസറെയും ജില്ലാ കളക്ടർ എ. ഗീത ആദരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് , ലോ ഓഫീസർ കെ.പി ഉണ്ണികൃഷ്ണൻ, ഫിനാൻസ് ഓഫീസർ. എ.കെ ദിനേശൻ എന്നിവരും സന്നിഹിതരായിരുന്നു.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

04/12/2021

*ജില്ലാ ക്ഷീര കര്‍ഷക സംഗമം: ലോഗോ ക്ഷണിച്ചു*

ക്ഷീര വികസന വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്കിലെ മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ വെച്ച് നടത്തുന്ന ജില്ലാ ക്ഷീര സംഗമം പരിപാടിയിലേക്ക് പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വയം തയ്യാറാക്കിയ ലോഗോ, സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് [email protected] എന്ന ഇ-മെയില്‍ മുഖേനയോ നേരിട്ടോ ഡിസംബര്‍ 15 നകം വൈകീട്ട് 5 നു മുമ്പ് ലഭ്യമാക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04936 202093.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

04/12/2021

*തൊഴില്‍ നല്‍കാന്‍ കമ്പനികളെത്തി
ശ്രദ്ധേയമായി നിയുക്തി തൊഴില്‍ മേള*

ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നിയുക്തി 2021 - മിനി തൊഴില്‍മേള ശ്രദ്ധേയമായി. രണ്ടായിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. പ്രമുഖ തൊഴില്‍ദായകരായ കല്യാണ്‍ സില്‍ക്‌സ്, ഭീമ ജ്വല്ലറി, ചെമണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്, ഡി.എം.വിംസ്, ലിയോ ഹോസ്പിറ്റല്‍, ജി-ടെക് തുടങ്ങിയ 36 സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളെ തേടി തൊഴില്‍ മേളയിലെത്തി. ഓരോ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കിയിരുന്നു.

ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന മിനി തൊഴില്‍ മേള അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. രാജി അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ (എസ്.ഇ) ടി. അബ്ദുള്‍ റഷീദ്, എംപ്ലോയ്മെന്റ് ഓഫീസര്‍ (വി.ജി) കെ. ആലിക്കോയ, ഡബ്ല്യൂ.എം.ഒ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ടി.പി. മുഹമ്മദ് ഫരീദ്, മാനേജിംഗ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഷാ, പി.ടി.എ പ്രസിഡന്റ് യു. ഇബ്രാഹിം തുടങ്ങിയവരും പങ്കെടുത്തു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

Address

Wayanad
673593

Telephone

+919946609608

Website

Alerts

Be the first to know and let us send you an email when Pravda News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravda News:

Videos

Share

Other Media/News Companies in Wayanad

Show All