🇮🇳🇮🇳 ഏവർക്കും " ന്യൂസ് ടുഡെ വയനാടിൻ്റെ " *സ്വാതന്ത്ര്യ ദിനാശംസകൾ ...!* 🇮🇳🇮🇳
🇮🇳🇮🇳 ഏവർക്കും " ന്യൂസ് ടുഡെ വയനാടിൻ്റെ " *സ്വാതന്ത്ര്യ ദിനാശംസകൾ ...!* 🇮🇳🇮🇳
നീർവാരത്ത് പുലി കോഴിയെ പിടിച്ചു: ജനം ഭീതിയിൽ
പനമരം : നീർവാരത്ത് പുലി കോഴിയെ പിടിച്ചു. കല്ലുവയൽ തേലക്കാട്ട് ബേസിലിൻ്റെ വീടിന് സമീപത്തെ കൂട്ടിൽ ഉണ്ടായിരുന്ന കോഴിയെയാണ് പുലി പിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിയെ പുലി പിടികൂടുന്ന ദൃശ്യം സി.സി. ടിവിയിൽ പതിഞ്ഞു. ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജനം ഭീതിയിലായിരിക്കുകയാണ്.
റോഡിലൂടെ എത്തിയ പുലി കൂടിനരികിലെത്തി കോഴിയെ കൊന്നിട്ട ശേഷം പിൻവാങ്ങുകയും അല്പനേരം കഴിഞ്ഞ് വീണ്ടുമെത്തി കോഴിയെ പിടിച്ചു കൊണ്ടുപോവുന്നതാണ് ദൃശ്യം. കല്ലുവയൽ ഭാഗത്ത് ആദ്യമായാണ് പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഇത് ആശങ്ക പരത്തുകയാണ്. പുല്പള്ളി സെക്ഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. നീരവാരം, കല്ലുവൽ, ദാസനക്കര ഭാഗങ്ങളിൽ കാട്ടാന, കാട്ടുപന്നി, മയിൽ, കുരങ്ങ്, പന്നി തുടങ്ങി വന്യമൃഗങ്ങളു
മൂപ്പൈനാടിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷകളിലിടിച്ചു; രണ്ട് പേർ മരിച്ചു
മേപ്പാടി മൂപ്പൈനാട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെറ്റായ ദിശയിലേക്ക് കയറിയ കാർ ഒട്ടോറിക്ഷകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
കൽപ്പറ്റയിൽ ബസ്സിനടിയിൽപ്പെട്ട സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൽപ്പറ്റ : കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ ബസിൽ നിന്നിറങ്ങി മുന്നോട്ടു പോകവേ ബസ്സിനടിയിൽപ്പെട്ട സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയിലേക്കു വന്ന സ്വകാര്യബസിലായിരുന്നു സ്ത്രീയുണ്ടായിരുന്നത്. മാനന്തവാടിയിൽ നിന്നാണ് ഇവർ ബസിൽക്കയറിയത്.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി അതേ ബസിന്റെ തൊട്ടുമുന്നിലൂടെ നടക്കുമ്പോഴാണ് സ്ത്രീ ബസ്സിനടിയിൽപ്പെട്ടത്. ബസിന്റെ മുൻചക്രത്തിന് സമീപമാണ് സ്ത്രീ വീണത്. സ്റ്റാൻഡിലുണ്ടായിരുന്നവർ ബഹളംവെച്ചതിനെ തുടർന്ന് ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. സ്റ്റാൻഡിൽ ഉണ്ടായിരുന്നവരാണ് സ്ത്രീയെ ബസ്സിനടിയിൽ നിന്ന് പുറത്തേക്ക് മാറ്റിയത്. ബസ്സിനടിയിൽപ്
കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം ; ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസ
കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം ; ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു
കൽപ്പറ്റ : കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം. ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു.
ഓഗസ്റ്റ് 30 ന് ഡോക്ടറെ കാണിക്കാൻ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് തൊട്ടു പുറകിൽ നിന്ന സ്ത്രീ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചത്.
മുട്ടിൽ പരിയാരത്തുള്ള കുടുംബം ഡോക്ടറെ കാണാനായി ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിൽ ഒരു സ്ത്രീ വന്ന് കുഞ്ഞിന്റെ പാദസരം അഴിച്ചു കൊണ്ടു പോകുന്നത് ആശുപത്രിയിലെ സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. കൽപ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മീനങ്ങാടി സി.സി യിലെ ജനവാസ കേന്ദ്രമായ നാലാം വാർഡിലെ കല്പന - കൃഷ്ണഗിരി റോഡിലൂടെ നടക്കുന്ന കടുവ .
മീനങ്ങാടി സി.സി യിലെ ജനവാസ കേന്ദ്രമായ നാലാം വാർഡിലെ കല്പന - കൃഷ്ണഗിരി റോഡിലൂടെ നടക്കുന്ന കടുവയുടെ ദൃശ്യം.
( നെരവത്ത് ബിനുവിന്റെ വീട്ടിലെ സിസി ക്യാമറയിൽ പതിഞ്ഞത് )
കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ
പ്രാക്ടിക്കൽ പരീക്ഷ
അഞ്ച്, ആറ് സെമസ്റ്റർ ബി.വോക് ഫുഡ് സയൻസ് നവംബർ 2021, ഏപ്രിൽ 2022 പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂലൈ നാല്, അഞ്ച് തീയതികളിൽ പുൽപള്ളി പഴശ്ശിരാജ കോളേജിൽ നടക്കും.
കോവിഡ് പ്രത്യേക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷ ജൂലൈ 11 ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
പുനഃപ്രവേശനത്തിന് അവസരം
എസ്.ഡി.ഇയിൽ 2018, 2019 വർഷങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിൽ 2018, 2019, 2020, 2021 വർഷങ്ങളിലും ബിരുദ പ്രവേശനം നേടി ഒന്നാംവർഷ പരീക്ഷയ്ക്ക് അപേക്ഷിച്ച് തുടർപഠനം നടത്താൻ കഴിയാത്തവർക്ക് എസ്.ഡി.ഇയിൽ രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടി പഠനം തുടരാൻ അവസരം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 7494.
പരീക്ഷാഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ
പനമരം കൈതക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു ( അപകടത്തിന്റെ സി.സി ടി.വി ദൃശ്യം)
പനമരം കൈതക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു ( അപകടത്തിന്റെ സി.സി ടി.വി ദൃശ്യം)
സ്വകാര്യബസ് യാത്രക്കിടെ ശല്യം ചെയ്ത മധ്യവയസ്കനെ യുവതി കൈകാര്യം ചെയ്യുന്ന വീഡിയോ ദൃശ്യം
സ്വകാര്യബസ് യാത്രക്കിടെ ശല്യം ചെയ്ത മധ്യവയസ്കനെ യുവതി കൈകാര്യം ചെയ്യുന്ന വീഡിയോ ദൃശ്യം
ചെത്താൻ പന മുകളിൽ കയറിയ ചെത്ത് തൊഴിലാളി മരിച്ചു
ചെത്താൻ പന മുകളിൽ കയറിയ ചെത്ത് തൊഴിലാളി മരിച്ചു
മീനങ്ങാടി : കള്ള് ചെത്താൻ പന മുകകള്ള്ളിൽ കയറിയ ചെത്ത് തൊഴിലാളി മരിച്ചു. സി.സി കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളി നമ്പീശൻ കവല കാനാട്ട് സാബു (56) ആണ് മരിച്ചത്.
ഇന്ന് രാവിലെ സി.സി സ്കൂൾ റോഡിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് മരണം. സഹായി പ്രകാശൻ റോഡിൽ സാബുവിൻ്റെ വാഹനം കണ്ട് അന്വേഷിച്ചപ്പോഴാണ് മരത്തിൽ സാബുവിനെ ശരീരം തളർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സിലും മീനങ്ങാടി സ്റ്റേഷനിലും അറിയിക്കുകയും ചെയ്തു.
ബത്തേരി ഫയർ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിഥീഷ് കുമാറിൻ്റെ നേതൃത്വത്തിൽ 3 യൂണിറ്റും, മീനങ്ങാടി എസ്.ഐ സജീവൻ്റെ നേതൃത്വത്തിൽ പൊലിസ് അംഗങ്ങളും സംഭവസ്ഥലത്തെത്തി സാബുവിനെ മരത്തിൽ നിന്നും ഒന്നര മണിക്കൂർ നീണ്ട പരിശ്ര
ചുരത്തിൽ ബൈക്കിനു മുകളിൽ പാറക്കല്ല് പതിച്ച് അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോ ദൃശ്യം പുറത്ത്
*ചുരത്തിൽ ബൈക്കിനു മുകളിൽ പാറക്കല്ല് പതിച്ച് അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോ ദൃശ്യം പുറത്ത്*
പിന്നിൽ സഞ്ചരിച്ച ബൈക്കുകാരൻ പകർത്തിയ ദൃശ്യമാണ് പുറത്ത് വന്നത്.
വയനാട്ടിലേക്ക് വിനോദ യാത്രയ്ക്ക് പുറപ്പെട്ട 22 വയസ്സുള്ള നിലമ്പൂർ സ്വദേശിയായ യുവാവാണ് ഈ മാസം 16 ന് അതിദാരുണമായി അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. ചുരത്തിന് മുകളിലുള്ള മലയിൽ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു. ബൈക്കും യാത്രക്കാരും കൊക്കയിലേക്ക് തെറിച്ചുപോയി.