അരിക്കൊമ്പനെ നാടുകടത്തി ചക്കക്കൊമ്പനെ ഒതുക്കി ; ഇപ്പോള്‍ ഇടുക്കിയില്‍ ഇറങ്ങുന്നത് മൊട്ടവാലനും മുറിവാലനുമടക്കം നിരവധി കാട്ടാനകള്‍ ; രണ്ടു മാസത്തിനിടെ മരിച്ചത് നാലുപേര്‍
അരിക്കൊമ്പനു ശേഷം ചക്കക്കൊമ്പന് മാത്രമായിരുന്നു മൂന്നാര്‍ മേഖലയിലെ ജനങ്ങളുടെ പ്രധാന ഭീഷണി. എന്നാലിപ്പോള്‍ മൊട്ടവാലനും മുറിവാലനുമടക്കം നിരവധി കാട്ടാനകളാണ് മേഖലയില്‍ ഇറങ്ങുന്നത്. രണ്ട് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇവിടെ മരിച്ചത്. ജനുവരി എട്ടിനാണ് ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളെ ജോലിക്ക് പോകുന്നതിനിടെ കാട്ടന ആക്രമിച്ചത്.
ആക്രമണത്തില്‍ പരുക്കേറ്റ പന്നിയാര്‍ സ്വദേശി പരിമളം കൊല്ലപ്പെട്ടു. പന്നിയാര്‍ എസ്േറ്ററ്റില് തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികള്‍ക്ക് ന
മാനന്തവാടി ജെസിയിൽ കടുവ....!
ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം.....!
വയനാട് ചുരത്തില്‍ തീപിടിത്തം
കുരുമുളക് പറിക്കാൻ കയറിയപ്പോൾ ഏണിക്കടിയിൽ കടുവ, വയനാട് ചെതലയം പാമ്പ്ര എസ്റ്റേലിലായിരുന്നു സംഭവം. അന്യ സംസ്ഥാന തൊഴിലാളികൾ ആണ് കണ്ടത്.
വയനാട് ചുണ്ടേൽ ചേലോട് വാഹനാപകടം. കാർ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. കണ്ണൂർ കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റ ഒമ്പതു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പ്രവര്‍ത്തനങ്ങളില്‍ മാറ്റിനിര്‍ത്തി, അവഗണിച്ചു ; മറ്റു പാര്ട്ടിക്കാര് മര്‍ദ്ദിച്ചപ്പോള്‍ സംരക്ഷിച്ചില്ല കുറ്റപ്പെടുത്തി ; ഇതെല്ലാം വൈരാഗ്യമുണ്ടാക്കിയെന്ന് സത്യനാഥന്റെ മരണത്തില്‍ അഭിലാഷ്
കോഴിക്കോട്: പിവി സത്യനാഥന് തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും മറ്റു പാര്‍ട്ടിക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റപ്പോള്‍ സഹായിക്കാന്‍ എത്തുകയോ സംരക്ഷിക്കുകയോ ചെയ്തില്ലെന്നും കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അഭിലാഷിന്റെ മൊഴി. പാര്ട്ടിപ്രവര്ത്തനത്തില് നിന്നും തന്നെ മാറ്റി നിര്‍ത്തുകയും അവഗണിക്കുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു.
ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അ
കുറ്റ്യാടി ചുരത്തിൽ വാളാംതോടിന് സമീപം കാർ കത്തി നശിച്ചു.
കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല.
വൈത്തിരി സുഗന്ധഗിരിയിൽ രാജവെമ്പാലയെ പിടികൂടി
ചേരയെ വിഴുങ്ങിയ നിലയിലാണ് ജനവാസ മേഖലയിൽ രാജവെമ്പാലയെ കണ്ടെത്തിയത്. കൽപ്പറ്റ സ്വദേശി ഷഫീഖ് ആണ് പാമ്പിനെ പിടികൂടിയത്.
യൂത്ത്കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ് ലാത്തിവീശി