11/08/2022
*Bathery News*
*പ്രഭാത വാർത്തകൾ*
2022 | ഓഗസ്റ്റ് 11 | വ്യാഴം | 1197 | കർക്കടകം 26 | ഉത്രാടം, തിരുവോണം
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼
https://chat.whatsapp.com/CbGV8O5bKqW0ygoXFpu5BM
◼️എന്ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്ഫോഴ്സ്മെന്റിന്റെ നടപടികള് വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്ജിയിലെ വാദം. മുന് ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല് എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന് മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരാണ് പൊതുതാല്പര്യ ഹര്ജി നല്കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്ക്കാന് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്ജിയിലെ ആരോപണം. ഹര്ജികള് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും.
◼️മുന് ധനമന്ത്രി തോമസ് ഐസക് ഇന്നും എന്ഫോഴ്സ്മെന്റിനു മുന്നില് ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണ നല്കിയ നോട്ടീസിനു തോമസ് ഐസക് മറുപടി നല്കിയിട്ടുണ്ട്. താന് ചെയ്ത കുറ്റമെന്തെന്നു നോട്ടീസില് വ്യക്തമാക്കാത്തതിനാല് ഹാജരാകുന്നില്ലെന്നാണ് തോമസ് ഐസകിന്റെ മറുപടി. അതേസമയം കുറ്റം വെളിപ്പെടുത്താതെ ചോദ്യം ചെയ്യാനുള്ള അധികാരം എന്ഫോഴ്സ്മെന്റിനുണ്ടെന്ന് സുപ്രീം കോടതി ഈയിടെ ഉത്തരവിട്ടിരുന്നു.
◼️ബഫര് സോണ് പരിധിയില്നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സംസ്ഥാന സര്ക്കാര് പുതിയ ഉത്തരവിറക്കി. ജനവാസ മേഖലയെ ഒഴിവാക്കാന് വനംവകുപ്പിനെ ചുമതലപ്പെടുത്തിയാണ് പുതിയ ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഇങ്ങനെ ഉത്തരവിറക്കിയത്. അതേസമയം, വനത്തിന് ഒരു കിലോമീറ്റര് ചുറ്റളവില് ബഫര്സോണാക്കിക്കൊണ്ടുള്ള 2019 ലെ ഉത്തരവ് പിന്വലിച്ചിട്ടില്ല.
◼️ഗവര്ണര് ഒപ്പിടാത്തതുമൂലം റദ്ദായ ഓര്ഡിനന്സുകള് നിയമമാക്കാന് ഈ മാസം 22 മുതല് സെപ്റ്റംബര് രണ്ടു വരെ നിയമസഭ ചേരും. സംസ്ഥാന സര്ക്കാരിന്റെ ശുപാര്ശ ഗവര്ണര് അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്പ്പെടെയുള്ള ഓര്ഡിനന്സുകള് ഗവര്ണര് സര്ക്കാരിനു മടക്കിയയച്ചു.
◼️ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വിമാന കമ്പനികള്ക്കു സ്വതന്ത്രമായി നിശ്ചയിക്കാം. സര്ക്കാര് നിയന്ത്രണം ഈ മാസത്തോടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്ക്കാര് നടപടി.
◼️എംജി സര്വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചു. പുതിയ തീയതി പിന്നീട്.
◼️മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില് തടവില് പാര്പ്പിച്ചു കൊലപ്പെടുത്തി ചാലിയാര് പുഴയില് തള്ളിയ കേസില് മുന് പോലീസ് ഉദ്യോഗസ്ഥന് കീഴടങ്ങി. പ്രതി ഷൈബിന് അഷ്റഫിന്റെ സഹായി റിട്ടയേര്ഡ് എസ് ഐ സുന്ദരന് സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയില് കീഴടങ്ങിയത്. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം ഇന്നു റീ-പോസ്റ്റ്മോര്ട്ടം നടത്തും. ഹാരിസിനെ ഷൈബിന് അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള് പരാതിപ്പെട്ട സാഹചര്യത്തിലാണ് കോടതി ഉത്തരവനുസരിച്ച് വീണ്ടും പോസ്റ്റുമോര്ട്ടം നടത്തുന്നത്.
◼️എകെജി സെന്റര് ആക്രമണത്തില് സിപിഎമ്മിനെയും നേതാക്കളായ ഇ.പി ജയരാജന്, പി.കെ ശ്രീമതി എന്നിവരെയും കണക്കറ്റു പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 'എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന് പറഞ്ഞത്. വീഴുന്നതിന് അരമണിക്കൂര് മുമ്പേ വീട്ടില്നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീല് ബോംബാണെന്നും കോണ്ഗ്രസുകാരാണ് എറിഞ്ഞതെന്നും ചിറ്റപ്പന് പറഞ്ഞു. അപ്പോള് മുകളിലെ മുറിയിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. ഇടിമുഴക്കത്തിനേക്കാള് വലിയ ശബ്ദമാണെന്നും പറഞ്ഞു'- വിഡി സതീശന് പരിഹസിച്ചു.
◼️വനത്തില്നിന്ന് തേക്കുമരം മുറിച്ചുകടത്തിയ സംഭവത്തില് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്. കാസര്കോട് മുളിയാര് അരിയില് ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) യാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര് അറസ്റ്റ് ചെയ്തത്. കാറഡുക്ക റിസര്വ്വ് വനത്തിലെ അരിയില് നിന്നാണ് അഞ്ച് ലക്ഷം രൂപയുടെ തേക്കു മരം മുറിച്ചു കടത്തിയത്.
◼️തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് പാന്ക്രിയാസ് ശസ്ത്രക്രിയക്കിടയില് ഉപകരണം രോഗിയുടെ വയറില് വച്ച് തുന്നിക്കെട്ടിയ സംഭവത്തില് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ശസ്ത്രക്രിയാ ഉപകരണമായ ഫോര്സെപ്സ് ആണ് വയറിനുള്ളില് മറന്നുവച്ചത്. ശസ്ത്രക്രിയയില് പങ്കെടുത്ത ഡോക്ടര്മാര്, നഴ്സുമാര് എന്നിവരില് നിന്ന് നഷ്ടപരിഹാര തുക ഈടാക്കണം. തൃശൂര് കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോള് നല്കിയ പരാതിയിലാണ് നടപടി.
◼️കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി ഉള്പ്പെട്ട സിറോ മലബാര് സഭയുടെ ഭൂമി ഇടപാട് കേസില് കക്ഷി ചേരണമെന്നു പരാതിക്കാരന് സുപ്രീം കോടതിയില്. ഭൂമി ഇടപാടില് കര്ദിനാളിനെതിരെ പരാതി നല്കിയ ഷൈന് വര്ഗീസാണ് അപേക്ഷ നല്കിയത്. കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്ദ്ദിനാള് ആലഞ്ചേരിയാണ് കോടതിയെ സമീപിച്ചത്.
◼️യാക്കോബായ- ഓര്ത്തഡോക്സ് പളളിത്തര്ക്കം പരിഹരിക്കാന് നിയമനിര്മാണം നടത്തുമെന്ന് സര്ക്കാര് ഹൈക്കോടതിയില്. എന്തു നിയമമാണ് കൊണ്ടുവരുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിര്ദേശിച്ചു.
◼️അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് തീരദേശവാസികളുടെയും ലത്തീന് സഭയുടെയും ശക്തമായ സമരം. സെക്രട്ടേറിയേറ്റിനു മുന്നില് 20 ദിവസമായി നടത്തുന്ന സമരത്തെ പിന്തുണച്ചാണ് ഇന്നലെ തീരദേശവാസികള് വള്ളങ്ങളുമായി സമരത്തിനെത്തിയത്. പ്രകടനത്തിന് അനുമതി നല്കിയിരുന്ന പൊലീസ് വള്ളങ്ങള് തടഞ്ഞത് സംഘര്ഷത്തിനിടയാക്കി. ഒടുവില് വള്ളങ്ങള് കടത്തിവിട്ടതോടെയാണ് സംഘര്ഷം അയഞ്ഞത്.
◼️കരുവന്നൂര് സഹകരണ ബാങ്കിലെ നിക്ഷേപകര്ക്കു തുക തിരിച്ചുനല്കുമെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. കേരളാ ബാങ്കില് നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്ക്കു പണം നല്കുമെന്നാണ് വിശദീകരണം. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില് ഉന്നതാധികാര സമിതി ചേര്ന്ന് പരിഹാര മാര്ഗങ്ങള് ചര്ച്ച ചെയ്തെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
◼️കോഴിക്കോട് കെഎസ്ആര്ടിസി ബസ് ടെര്മിനലിന്റെ തൂണുകള്ക്കു ബലമില്ലെന്ന് മദ്രാസ് ഐഐടിയില്നിന്നുള്ള വിദഗ്ധ സംഘം. 90 ശതമാനം ബലപ്പെടുത്താന് 20 കോടി രൂപയോളം ചെലവുവരും. കെട്ടിടത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭൂമിക്കടിയിലേക്കുള്ള പൈലിംഗ് സാധ്യമല്ലെങ്കില് കെട്ടിടം പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്ട്ട്.
◼️പേവിഷ ബാധയേറ്റ അതിഥി തൊഴിലാളി കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില്നിന്ന് മുങ്ങി. ആസാം സ്വദേശി ജീവന് ബറുവ (39) യെ കണ്ടെത്താന് പോലീസ് തെരച്ചില് ആരംഭിച്ചു. ആശുപത്രിയില് എത്തി പേവിഷ ബാധ സ്ഥിരീകരിച്ച ഇയാളെ നിരീക്ഷണത്തിനു സെല്ലില് അടയ്ക്കാന് ഒരുങ്ങുന്നതിനിടെയാണ് ഇയാള് ഓടി രക്ഷപ്പെട്ടത്.
◼️കെഎസ്ആര്ടിസി ബസിലെ കണ്ടക്ടര്മാര്ക്കുള്ള ഇരിപ്പിടം സിംഗിള് സീറ്റ് ആക്കാനാവില്ലെന്ന് മാനേജ്മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടര്മാര് നല്കിയ പരാതിയിലാണ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്.
◼️സ്വാതന്ത്രദിനം പ്രമാണിച്ച് സംസ്ഥാനത്തെ മദ്യശാലകള്ക്ക് ഓഗസ്റ്റ് 15 തിങ്കളാഴ്ച അവധി നല്കി.
◼️സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്ണാഭരണങ്ങള് കവര്ന്ന സംഭവത്തില് ഒരാള് പിടിയിലായി. തമിഴ്നാട് തിരുച്ചിയില് താമസിക്കുന്ന ഗണേശന് (44) ആണ് അറസ്റ്റിലായത്. നരുവാമൂട് ഇടയ്ക്കോട് പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് തട്ടിക്കൊണ്ടുപോയി 40 പവന് സ്വര്ണാഭരണങ്ങള് കവര്ന്ന സംഭവത്തിലാണ് അറസ്റ്റ്.
◼️അട്ടപ്പാടിയില് ആള്ക്കൂട്ട മര്ദ്ദനത്തില് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില് ഒരാള് കസ്റ്റഡിയില്. പ്രതി അബ്ബാസിന്റെ ഡ്രൈവര് ഷിഫാനെയാണ് കസ്റ്റഡിയില് എടുത്തത്.
◼️അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തില് നിന്ന് രേഖകള് ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടി. അട്ടപ്പാടി മധു വധക്കേസില് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ഷിഫാനെ കസ്റ്റഡിയില് എടുക്കാന് എത്തിയപ്പോള് നടത്തിയ തെരച്ചിലിലാണ് ഇത്രയും പണം കണ്ടെത്തിയത്.
◼️എറണാകുളം നോര്ത്തില് ഇഎംഎസ് സ്മാരക ടൗണ് ഹാളിനു സമീപത്തെ ഭക്ഷണശാലയില് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില് കുത്തി കൊലപ്പെടുത്തി. കൊല്ലം സ്വദേശി എഡിസനാണു കൊല്ലപ്പെട്ടത്. എറണാകുളം മുളവുകാട് സ്വദേശി സുരേഷിനെ പോലീസ് തെരയുന്നു.
◼️വിദേശത്തുനിന്ന് സ്വര്ണം കടത്തിയയാളും കവര്ച്ച ചെയ്യാനെത്തിയ സംഘവും കരിപ്പൂരില് അറസ്റ്റിലായി. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീന് കോയ, മുഹമ്മദ് അനീസ്, അബ്ദുല് റഊഫ്, സുഹൈല് എന്നിവരാണ് മഹേഷില്നിന്ന് ഈ സ്വര്ണം തട്ടിയെടുക്കാന് എത്തി പിടിയിലായത്.
◼️രണ്ട് ശ്രീലങ്കന് വനിതകള് 980 ഗ്രാം സ്വര്ണവുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില് പിടിയിലായി. സിദു മിനി മിസന് സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
◼️വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് പൊലീസുകാരനു പരിക്ക്. പരിക്കേറ്റ കായംകുളം ട്രാഫിക് എ എസ് ഐ അമീര് ഖാനെ ആശുപത്രയില് പ്രവേശിപ്പിച്ചു.
◼️ആനക്കൊമ്പ് വില്ക്കാന് എത്തിയയാളെ വനംവകുപ്പ് പിടികൂടി. കട്ടപ്പന സുവര്ണ്ണഗിരിയില് വാടക വീട്ടില് താമസിക്കുന്ന ടിപ്പര് ഡ്രൈവര് കണ്ണംകുളം കെ. അരുണ് ആണ് അറസ്റ്റിലായത്.
◼️കളമശേരിയില് വീട്ടില് പാര്ക്കു ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു. എച്ച് എം ടി കോളനിയില് താമസിക്കുന്ന മുഹമ്മദ് അനീസിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.
◼️പീഡന കേസില് അറസ്റ്റിലായ കണ്ണൂര് കോര്പറേഷന് കൗണ്സിലറും കോണ്ഗ്രസ് നേതാവുമായ പി.വി കൃഷ്ണകുമാറിന് ജാമ്യം. തലശേരി സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
◼️പന്ത്രണ്ടുകാരന് ബൈക്ക് ഓടിച്ചതിന് അച്ഛന് 13,500 രൂപ പിഴയടച്ചു. കണ്ണൂര് ജില്ലയിലെ ആറളത്താണ് സംഭവം. പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥി ചെയ്ത കുറ്റത്തിനാണ് പിഴ ഈടാക്കിയത്.
◼️നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്. കാര്യങ്ങള് ബിജെപിക്ക് അനുകൂലമാകില്ല. 2014 കാരന് 2024 ല് ഉണ്ടാകില്ല. എല്ലാ പ്രതിപക്ഷ പാര്ട്ടികളും ഒന്നിക്കണം. പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകാന് താല്പര്യമില്ലെന്നും നിതീഷ് കുമാര് വ്യക്തമാക്കി.
◼️ബിഹാറില് നിതീഷ് കുമാറിന്റെ നേതൃത്വത്തില് വിശാല സഖ്യ സര്ക്കാര് അധികാരമേറ്റു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 35 അംഗ മന്ത്രിസഭയില് ജെഡിയുവിനും ആര്ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ബിജെപി അടിച്ചമര്ത്താന് ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം നിതീഷ് കുമാര് പറഞ്ഞു.
◼️പതിന്നാലാമത്തെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്കര് ഇന്നു ചുമതലയേല്ക്കും. ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു സത്യവാചകം ചൊല്ലിക്കൊടുക്കും.
◼️സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നല്കുന്നവര് സ്വാര്ത്ഥ രാഷ്ട്രീയക്കാരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പ്രഖ്യാപനങ്ങള് രാജ്യത്തിന്റെ സ്വയംപര്യാപ്തതയെ തടയും. നികുതിദായകരുടെ ഭാരം വര്ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
◼️ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. ഈ മാസം 27 നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്.വി. രമണ 26 ന് വിരമിക്കും.
◼️റേഷന്കടയിലേക്ക് സാധനങ്ങള് വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാന് നിര്ബന്ധിക്കുകയാണെന്ന് ബിജെപി എംപി വരുണ് ഗാന്ധി. പതാക വാങ്ങാത്തവര്ക്ക് റേഷന് നല്കുന്നില്ല. ഇതു നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.
◼️ബിജെപി മുന് വക്താവ് നുപുര് ശര്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകളെല്ലാം ഡല്ഹി പൊലീസിനു കൈമാറാന് സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുര് ശര്മയുടെ വാദവും ഹാജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ഡല്ഹിയിലേക്കു മാറ്റാന് ഉത്തരവിട്ടത്.
◼️തമിഴ്നാട് വിഴുപ്പുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു. വിഴുപ്പുരം വാനൂരിനടുത്ത് കൊട്ടക്കരൈ സ്വദേശിയായ ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് കൊല നടത്തിയത്.
◼️സ്വാതന്ത്ര്യ ദിനത്തില് ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് ഐഎസ് ബന്ധമുള്ള യുവാവിനെ ഉത്തര്പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സബാവുദ്ദീന് ആസ്മി എന്ന യുവാവാണ് പിടിയിലായത്.
◼️ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലെ ഏറ്റുമുട്ടലില് ലത്തീഫ് റാത്തര് ഉള്പ്പെടെ മൂന്ന് ലഷ്കര്-ഇ-തൊയ്ബ ഭീകരര് കൊല്ലപ്പെട്ടതായി പൊലീസ്. കശ്മീരി പണ്ഡിറ്റ് രാഹുല് ഭട്ട്, ടിക് ടോക് താരം അമ്രീന് ഭട്ട് എന്നിവരുടെ കൊലപാതകത്തില് പങ്കുള്ള ഭീകരനാണ് ലത്തീഫ് റാത്തറെന്ന് പൊലീസ് പറഞ്ഞു.
◼️വിവാഹത്തിന് സമ്മതിക്കാത്ത അച്ഛനേയും അമ്മയേയും പതിനഞ്ചുകാരിയും 37 കാരനായ കാമുകനും തലയ്ക്കടിച്ചു കൊന്നു. ജാര്ഖണ്ഡിലെ കിഴക്കന് സിങ്ബും ജില്ലയിലാണ് സംഭവം. 42 വയസുള്ള പിതാവും 35 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. ബൈക്കില് നാടുവിടാന് ശ്രമിച്ച പെണ്കുട്ടിയേയും കാമുകനേയും പൊലീസ് പിടികൂടി.
◼️പന്ത്രണ്ടുകാരിയെ 28 വര്ഷം മുമ്പ് ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ പ്രതികള് പിടിയില്. ഉത്തര്പ്രദേശിലെ കേസിലാണ് സഹോദരങ്ങള് പിടിയിലായത്. പ്രതി ഗുഡ്ഡുവും സഹോദരന് നകി ഹസനുമാണ് അറസ്റ്റിലായത്.
◼️കോടീശ്വരന് ഇലോണ് മസ്ക് 700 കോടി ഡോളര് മൂല്യമുള്ള ടെസ്ലയുടെ ഓഹരികള് വില്ക്കുന്നു. ട്വിറ്റര് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള് തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള് വില്ക്കുന്നത്.
◼️യുവേഫ സൂപ്പര് കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല് മാഡ്രിഡിന്. യുവേഫ ചാമ്പ്യന്സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടിയ സൂപ്പര് കപ്പ് പോരാട്ടത്തില് യൂറോപ്പ ലീഗ് ജേതാക്കളായ ജര്മന് ക്ലബ്ബ് ഐന്ട്രാക്റ്റ് ഫ്രാങ്ക്ഫുര്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് തകര്ത്താണ് റയലിന്റെ കിരീട നേട്ടം.
◼️ഭാവിയുടെ തൊഴില്മേഖലയായ ഡിജിറ്റല് വര്ക്കര് സര്വീസസിന്റെ കേന്ദ്രം കൊച്ചിയില് തുടങ്ങുമെന്ന് ഇലക്ട്രോണിക്സ് കമ്പനിയായ ക്ലൗഡ്പാഡ് അറിയിച്ചു. 2025 ഓടെ 750 കോടി രൂപ നിക്ഷേപ സാധ്യതയാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനത്തേക്കെത്തുന്നത്. അമേരിക്ക, യു കെ, യൂറോപ്, ഏഷ്യ എന്നിവിടങ്ങളില് നിന്നുള്ള 300ല്പരം സംരംഭക ഉപഭോക്താക്കള്ക്കുള്ള സേവനങ്ങള് ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്രം തുടങ്ങുന്നത്. മനുഷ്യസഹായമില്ലാതെ ആശയവിനിമയത്തോടെയുള്ള സേവനങ്ങള് നല്കുന്ന ബോട്ട്(ഡിജിറ്റല്വര്ക്കര്) സാങ്കേതികവിദ്യയാണ് ക്ലൗഡ്പാഡിന്റെ പ്രധാന ഉത്പന്നം. ബിസിനസ് ഓട്ടോമേഷനാണ് ഇത് പ്രധാനമായും ഉപയോഗപ്പെടുന്നത്. 500 ഐടി ജീവനക്കാരും ഒരു ലക്ഷത്തിലധികം ഡിജിറ്റല് വര്ക്കര്മാരുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ 20കോടി രൂപയുടെ നിക്ഷേപം മൂന്ന് വര്ഷം കൊണ്ട് 750 കോടിയാക്കി ഉയര്ത്തും.
◼️യൂക്കോ ബാങ്കി ന് 123.61 കോടി അറ്റാദായം. ബാങ്കിന്റെ ആകെ ബിസിനസ് ജൂണ് 30 വരെ 7.13ശതമാനം വളര്ച്ച രേഖപ്പെടുത്തി 3,56,677.47 കോടിയിലെത്തി. ജൂണില് അവസാനിച്ച ആദ്യപാദം പ്രവര്ത്തനലാഭം, അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലെ വര്ധനയാണ് അറ്റാദായം ഉയരാന് കാരണം. ഈ സാമ്പത്തികവര്ഷം കേരളത്തില് 7 പുതിയ ശാഖകള് ഉള്പ്പെടെ അഖിലേന്ത്യ തലത്തില് 200 ശാഖകള് തുറക്കും.
◼️വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണന് എന്നിവര് പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളില് എത്തുന്നത്. പ്രശസ്ത ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തില് വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുക. ചിത്രത്തിന്റെ പ്രചരണാര്ത്ഥം വിജയ് ദേവരക്കൊണ്ട ഉള്പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്ത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില് പ്രദര്ശിപ്പിക്കും.
◼️ദുല്ഖര് നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രവും ബോക്സ് ഓഫീസില് പുതിയ വിജയം രചിക്കുകയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. റിലീസ് ദിനത്തില് ഇന്ത്യയില് നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്പ്പെടെയുള്ള വിദേശ മാര്ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില് നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില് നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റഡ് കളക്ഷന് റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്മ്മാതാക്കള്. ആദ്യ അഞ്ച് ദിനങ്ങളില് നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.
◼️ജര്മ്മന് കാര് നിര്മ്മാതാക്കളായ ഔഡി ഇന്ത്യ നിരവധി ലോഞ്ചിംഗുകളുടെ തിരക്കിലാണ്. കഴിഞ്ഞ മാസം ഫെയ്സ്ലിഫ്റ്റ് ചെയ്ത ഔഡി എ8 എല് പുറത്തിറക്കിയ ഈ ജര്മ്മന് കാര് നിര്മ്മാതാവിന്റെ ഇന്ത്യന് സബ്സിഡിയറി ഇപ്പോള് പുതിയ ക്യു 3 അവതരിപ്പി
WhatsApp Group Invite