WAYANADLive

WAYANADLive News

*രാത്രികാല ഡോക്ടര്‍മാരുടെ സേവനത്തിനുള്ള കോള്‍ സെന്ററുകള്‍ വിപുലീകരിക്കും : മന്ത്രി ജെ. ചിഞ്ചുറാണി*.വയനാട് :    ക്ഷീര കര്...
21/05/2023

*രാത്രികാല ഡോക്ടര്‍മാരുടെ സേവനത്തിനുള്ള കോള്‍ സെന്ററുകള്‍ വിപുലീകരിക്കും : മന്ത്രി ജെ. ചിഞ്ചുറാണി*.വയനാട് : ക്ഷീര കര്‍ഷകര്‍ക്ക് 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോള്‍ സെന്‍്റര്‍ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സുല്‍ത്താന്‍ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്മെന്‍്റ് ട്രെയിനിംഗ് സെന്‍്ററില്‍ പുതുതായി നിര്‍മ്മിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ 1962 നമ്ബറില്‍ വിളിച്ച്‌ കോള്‍ സെന്‍്റര്‍ വഴി പരിഹാരം നേടാനാകും. അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടറുടെയോ വാഹനത്തിന്‍്റെയോ സേവനം ആവിശ്യമെങ്കില്‍ കോള്‍ സെന്‍്റര്‍ മുഖേന അതത് പഞ്ചായത്തുകളിലേക്ക് സന്ദേശങ്ങള്‍ നല്‍കി കര്‍ഷകന് സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പശുക്കളിലും എരുമകളിലും കണ്ടു വരുന്ന ചര്‍മ്മമുഴയ്ക്ക് എതിരെയുള്ള വാക്സിന്‍ രോഗം വരുന്നതിന് മുമ്ബേ സ്വീകരിക്കണം. കുളമ്ബ് രോഗത്തിന് വാക്സിന്‍ നല്‍കിയ പോലെ ചര്‍മ്മമുഴ രോഗത്തിനുള്ള വാകസിനും ശക്തമാക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.പശുക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ഇ-സമൃധം പദ്ധതിയിലൂടെ സാധ്യമാണെന്നും
കര്‍ഷകര്‍ക്ക് ആശ്വാസമായി സമഗ്രമായ ഇന്‍ഷൂറന്‍സ് പരിരക്ഷ അവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനിക്ക് എതിരെ ശക്തമായി പ്രതിരോധിച്ച ജില്ലാ ഭരണകൂടത്തെയും, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ പരിശീലന സമയത്ത് കര്‍ഷകര്‍ക്ക് താമസിക്കുന്നതിനായി 96 ലക്ഷം രൂപ ചിലവഴിച്ചാണ് ട്രെയിനീസ് ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. കെട്ടിടത്തിന്‍്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ചുമതല വഹിച്ചവര്‍ക്ക് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് സി. അസൈനാര്‍ ഉപഹാരം നല്‍കി.'പശുക്കളിലെ അകിടു വീക്കവും പ്രതിരോധ മാര്‍ഗ്ഗങ്ങളും' എന്ന വിഷത്തില്‍ കെ.വി.കെ.എസ്.യു പൂക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ആന്‍്റ് ഹെഡ് ഡിപ്പാര്‍ട്ട്മെന്‍്റ് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആന്‍്റ് പ്രിവന്‍്റീവ് മെഡിസിന്‍ ഡോ. പി.എം. ദീപ സെമിനാര്‍ അവതരിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് പദ്ധതി വീശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ. ജയരാജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ സുമതി, സുല്‍ത്താന്‍ ബത്തേരി എല്‍.എം.ടി.സി അസിസ്റ്റന്‍്റ് ഡയറക്ടര്‍ ഡോ. എസ്. ദയാല്‍, സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘം പ്രസിഡന്‍്റ് കെ.കെ. പൗലോസ്, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, പി.കെ രാമചന്ദ്രന്‍, സി.എം സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

*കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം* കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കാട്ട...
19/05/2023

*കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം* കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കാട്ടുപോത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ജില്ലാ കലക്ടര്‍ ജയശ്രീയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. തിങ്കളാഴ്ചക്കകം ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയാല്‍ വെടിവെക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും യോഗം ചേര്‍ന്ന് ആവശ്യമെങ്കില്‍ അനുമതി നീട്ടി നല്‍കും. പ്രദേശത്ത് ആര്‍.ആര്‍.ടി ഫോഴ്സിനെ നിയോഗിക്കും. അപകടത്തില്‍ കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന് ശുപാര്‍ശ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ജയശ്രീ പറഞ്ഞു.
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് പിന്നീട് മരിച്ചു. രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകള്‍ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ചാക്കോയെ ആക്രമിച്ചതിന് ശേഷം പോത്ത് തോമസിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പ്രദേശത്ത് ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഇതാദ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബഫര്‍സോണുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുള്ള പ്രദേശമാണിത്.
പുലര്‍ച്ചെയായത് കൊണ്ട് തന്നെ അധികമാളുകള്‍ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കാര്‍ഷിക മേഖലയിലുള്ളവര്‍ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. അടുത്തടുത്ത വീടുകളിലുള്ളവരാണ് ചാക്കോയും തോമസും.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*എസ് എസ്‌എല്‍സി: വിജയശതമാനം 99.70 %; 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി; ഫലം 4 മുതല്‍ ഓണ്‍ലൈനായി പരിശോധിക്കാം...
19/05/2023

*എസ് എസ്‌എല്‍സി: വിജയശതമാനം 99.70 %; 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി; ഫലം 4 മുതല്‍ ഓണ്‍ലൈനായി പരിശോധിക്കാം*.തിരുവനന്തപുരം: എസ്‌എസ്‌എല്‍സിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തില്‍ വന്ന വര്‍ധന.4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ - 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 പേര്‍. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം- 485.

എസ്‌എസ്‌എല്‍സി പ്രൈവറ്റ് വിജയ ശതമാനം-66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല - കണ്ണൂര്‍. വിജയശതമാനം - 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല - വയനാട്, വിജയശതമാനം-98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ. വിജയശതമാനം-100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല- വയനാട്. വിജയശതമാനം-98.41.

4 മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*അനുസ്മരണം നടത്തി*.🧲🧲🧲🧲കേരളാ അഡ്വക്കറ്റ് ക്ലർക്ക് സ് അസോസിയേഷൻ സ്ഥാപക നേതാവായിരുന്ന K P രാമൻ നായർ അനുസ്മരണം KACA കൽപ്പറ്...
19/05/2023

*അനുസ്മരണം നടത്തി*.
🧲🧲🧲🧲
കേരളാ അഡ്വക്കറ്റ് ക്ലർക്ക് സ് അസോസിയേഷൻ സ്ഥാപക നേതാവായിരുന്ന K P രാമൻ നായർ അനുസ്മരണം KACA കൽപ്പറ്റ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ K. പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് K നാണു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് M M. രാമനാഥൻ , ഷിജൂ L , രാഗിണി, സഹദേവൻ എന്നിവർ സംസാരിച്ചു. വേദിയിൽ
ശ്രീ K P രാമൻ നായരെ കുറിച്ച് നാണു .K രചിച്ച കവിത ആലപിച്ചു.

*ബസുകള്‍ തോന്നിയപോലെ ചാര്‍ജ് വാങ്ങിയാല്‍ പിടിവീഴും: ഉത്സവ സീസണില്‍ അന്തര്‍സംസ്ഥാന യാത്രക്ക് അമിതനിരക്ക് ഈടാക്കിയാല്‍ നടപ...
01/04/2023

*ബസുകള്‍ തോന്നിയപോലെ ചാര്‍ജ് വാങ്ങിയാല്‍ പിടിവീഴും: ഉത്സവ സീസണില്‍ അന്തര്‍സംസ്ഥാന യാത്രക്ക് അമിതനിരക്ക് ഈടാക്കിയാല്‍ നടപടി*.തിരുവനന്തപുരം: ഉത്സവ സീസണില്‍ യാത്രക്കാരില്‍നിന്ന് അമിതനിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ എന്നിവ പ്രമാണിച്ച്‌ സംസ്ഥാനാനന്തര യാത്രകളില്‍ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരയോഗം ചേര്‍ന്നത്. നിയമം ലംഘിച്ച്‌ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം ബസ് ഉടമകള്‍ക്കായിരിക്കും.

ഉത്സവ സീസണിലെ വാഹന പരിശോധനക്കായി സ്ക്വാഡ് രൂപവത്കരണത്തിന് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രത്യേകയോഗം ചേരും.

കോണ്‍ട്രാക്‌ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറിലും ജി.പി.എസിലും കൃത്രിമം കാണിച്ച്‌ അനുവദനീയമായതിലുമധികം വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.

അവധിക്കാലവും ഉത്സവ സീസണും പ്രമാണിച്ച്‌ കൂടുതല്‍ ബസ് സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകര്‍, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*സ‌ര്‍ക്കാരിന്റെ മദ്യനയത്തില്‍ പുതിയ മാറ്റം, കള്ളുഷാപ്പുകള്‍ക്ക് ഇനി മുതല്‍ സ്‌റ്റാര്‍ പദവി നല്‍കും*.സംസ്ഥാനത്തെ കള്ളുഷാ...
24/03/2023

*സ‌ര്‍ക്കാരിന്റെ മദ്യനയത്തില്‍ പുതിയ മാറ്റം, കള്ളുഷാപ്പുകള്‍ക്ക് ഇനി മുതല്‍ സ്‌റ്റാര്‍ പദവി നല്‍കും*.സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് ഇനിമുതല്‍ സ്‌റ്റാര്‍ പദവി ലഭിക്കും. ഏപ്രില്‍ ഒന്നിന് നടപ്പാക്കുന്ന പുതിയ മദ്യനയത്തിലാണ് ഇതടക്കം ഒരുപിടി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.കള്ളുഷാപ്പുകള്‍ക്ക് സ്‌റ്റാര്‍ പദവിയനുസരിച്ച്‌ ക്ളാസിഫിക്കേഷന്‍ നല്‍കും. നിലവില്‍ ബാറുകള്‍ക്ക് നല്‍കിയിരിക്കുന്നതുപോലെയാണിത്.

സംസ്ഥാനത്ത് പല കള്ളുഷാപ്പുകളിലും വൃത്തിക്കുറവുണ്ടെന്നാണ് സൂചന. ഇത് മാറ്റി വൃത്തിയുള്ളതാക്കി മാറ്റാന്‍ കെട്ടിവും മട്ടിലും മാറ്റം കൊണ്ടുവരണമെന്ന എക്സൈസ് ശുപാര്‍ശയാണ് നടപ്പാകുക. ഇതുവഴി കള്ള് വ്യവസായത്തിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.

കളക്‌ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നടന്നിരുന്ന കള്ളുഷാപ്പ് ലേലം ഇനിമുതല്‍ ഓണ്‍ലൈനാകും. നിലവില്‍ നേരിട്ട് നറുക്കെടുക്കുന്ന രീതിയാണുള്ളത്. ഒരു തെങ്ങില്‍ നിന്നും ചെത്തുന്ന കളളിന്റെ അളവ് കൂട്ടുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. നിലവില്‍ രണ്ട് ലിറ്റര്‍ വരെയാണ് ചെത്താനാകുക.

ഐ.ടി പാര്‍ക്കുകളില്‍ മദ്യവില്‍പ്പന സംബന്ധിച്ച കഴിഞ്ഞ മദ്യനയത്തിലെ ശുപാര്‍ശയിലും ഇത്തവണ വ്യക്തത വരുമെന്ന് കരുതുന്നു. ഐടി പാര്‍ക്കിലെ ക്ളബുകള്‍ക്ക് നല്‍കാനാണ് നിലവില്‍ തീരുമാനം. ബാ‌ര്‍ നടത്തി പരിചയമുള്ള അബ്‌കാരിയ്‌ക്ക് നല്‍കണമെന്ന വാദവും മുന്‍പ് ഉയ‌ര്‍ന്നിരുന്നു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*സംസ്ഥാനത്തെ ആശുപത്രികളും ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം'; ആരോഗ്യ വകുപ്പ്*.കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ...
23/03/2023

*സംസ്ഥാനത്തെ ആശുപത്രികളും ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം'; ആരോഗ്യ വകുപ്പ്*.കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ആശുപത്രികളും ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ്.ആശുപത്രി സജ്ജീകരണങ്ങള്‍ക്കായാണ് സര്‍ജ് പ്ലാന്‍ തയ്യാറാക്കേണ്ടത്. കൂടുതല്‍ ഐസിയു, വെന്റിലേറ്റര്‍ മറ്റ് ആശുപത്രി സംവിധാനങ്ങള്‍ എന്നിവ കൊവിഡ് പരിചരണത്തിനായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ആശുപത്രികളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മറ്റ് രോഗമുള്ളവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് കണക്കുകളില്‍ വര്‍ധനവുണ്ടായതോടെ രാജ്യം ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതലയോഗം ചേര്‍ന്നിരുന്നു. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പോസ്റ്റീവ് സാമ്ബിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ത്ഥനയില്‍ സിനിമാ ലോകം*.എറണാകുളം: നടന്‍ ഇന്നസെന്റിന്...
22/03/2023

*ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ത്ഥനയില്‍ സിനിമാ ലോകം*.

എറണാകുളം: നടന്‍ ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്ന് ലോകം. ആരോഗ്യനില വീണ്ടും മോശമായതായാണ് സൂചന.ശ്വാസകോശ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍എസ്സിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

ആദ്യഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ന്യുമോണിയ ബാധിച്ച്‌ നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

*ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം; ദില്ലിയിലടക്കം ജനം പരിഭ്രാന്തിയില്‍*.ദില്ലി എന്‍സിആര്‍ മേഖലയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ട...
21/03/2023

*ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം; ദില്ലിയിലടക്കം ജനം പരിഭ്രാന്തിയില്‍*.ദില്ലി എന്‍സിആര്‍ മേഖലയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്നലെ രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച്‌ ഏറ്റവും ശക്തമായ പ്രകമ്ബനമാണ് ഇന്നുണ്ടായത്.
ഉത്തരേന്ത്യയില്‍ പ്രകമ്ബനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോള്‍ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വര്‍ക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ശര്‍കര്‍പൂരില്‍ കെട്ടിടം ചരിഞ്ഞതായി ദില്ലി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കന്‍ ദില്ലിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്ബനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികള്‍ പറയുന്നു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; പരാതി ജീവനക്കാരനെതിരെ*.കോഴിക്കോട്: ഗവണ്‍മെന്റ് മെഡി...
20/03/2023

*കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; പരാതി ജീവനക്കാരനെതിരെ*.കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്‌ വിധേയായ യുവതിയെ ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം.

സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയക്ക്‌ ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*എയര്‍ ഹോസ്റ്റസിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്*; കൊലപ്പെടുത്തിയതാണെന്ന് കാമുകന്‍ സമ്മതിച്ചതായി പൊലീസ്; 'ഭീഷണിപ്പെടുത്...
19/03/2023

*എയര്‍ ഹോസ്റ്റസിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്*; കൊലപ്പെടുത്തിയതാണെന്ന് കാമുകന്‍ സമ്മതിച്ചതായി പൊലീസ്; 'ഭീഷണിപ്പെടുത്തിയതിന് ബാല്‍കണിയില്‍ നിന്ന് തള്ളിയിട്ടു' ബെംഗ്‌ളുറു: എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശ് സ്വദേശിനി അര്‍ച്ചന ധിമാന്റെ (28) കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. അര്‍ച്ചനയെ താന്‍ അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കാമുകനും ബെംഗ്‌ളൂറില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ കാസര്‍കോട് സ്വദേശി ആദേശ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച് 11ന് പുലര്‍ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.

ആദേശിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 'വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അര്‍ച്ചന നേരത്തെ ആദേശിനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം മരണദിവസവും ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ താന്‍ അവളെ ബാല്‍കണിയില്‍ നിന്ന് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ആദേശ് പറഞ്ഞു', അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബെംഗ്‌ളൂറിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കംപനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന സംഭവത്തിന് നാല് ദിവസം മുമ്ബാണ് ആദേശിനെ കാണാന്‍ ബെംഗ്‌ളൂറില്‍ എത്തിയത്. ആദേശ് ഒരു ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടതെന്നും കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട് താമസ സ്ഥലത്തേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവങ്ങള്‍ നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. അര്‍ച്ചന ഓരോ തവണയും കല്യാണം കഴിക്കാന്‍ പറയുമായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായും ഇതാണ് ഒടുവില്‍ കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന ദിവസത്തെ സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ഓഫിസ് കംപ്യൂട്ടറില്‍ പാട്ടുകേള്‍ക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണര്‍*.തിരുവനന്തപുരം: ഓഫിസിലെ കംപ്യൂട്ടറില്‍ പാ...
18/03/2023

*ഓഫിസ് കംപ്യൂട്ടറില്‍ പാട്ടുകേള്‍ക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണര്‍*.

തിരുവനന്തപുരം: ഓഫിസിലെ കംപ്യൂട്ടറില്‍ പാട്ടുകേള്‍ക്കലും സിനിമ കാണലും വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശം.മേലധികാരിയുടെ അനുമതിയില്ലാതെ ഓഫിസിലെ കംപ്യൂട്ടര്‍ ഉപയോഗിക്കരുതെന്നാണ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്റെ നിര്‍ദേശം. വ്യക്തിപരമായ കാര്യങ്ങള്‍ ഓഫിസ് കംപ്യൂട്ടറില്‍ സൂക്ഷിച്ചുവയ്ക്കുക പോലും ചെയ്യരുതെന്ന് രേഖാമൂലം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഓഫിസുകളിലെ കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണറുടെ ഇടപെടല്‍. തിരുവനന്തപുരം ജില്ലയിലെ ഒരു ഓഫിസില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കംപ്യൂട്ടറില്‍ സിനിമ കാണുന്നതു പതിവാണെന്ന പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കംപ്യൂട്ടറില്‍ സ്പീക്കര്‍ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഓഫിസിലെ കംപ്യൂട്ടറില്‍ പാസ്‌വേഡ് നിര്‍ബന്ധമാണ്. മൂന്നു മാസത്തിലൊരിക്കല്‍ കംപ്യൂട്ടറുകളില്‍ വൈറസ് പരിശോധന നിര്‍ബന്ധമായി നടത്തണം. കംപ്യൂട്ടര്‍ ദുരുപയോഗം ചെയ്താല്‍ വകുപ്പുതല നടപടിയെടുക്കുമെന്നും കമ്മിഷ്ണര്‍ മുന്നറിയിപ്പ് നല്‍കി. ▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ഇന്നസെന്റ് വെന്റിലേറ്ററില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു*.കൊച്ചി ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന...
17/03/2023

*ഇന്നസെന്റ് വെന്റിലേറ്ററില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു*.കൊച്ചി ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച്‌ അടിവസ്ത്രത്തില്‍ തേച്ച്‌ കടത്താന്‍ ശ്രമം*.നെടുമ്ബാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍...
15/03/2023

*34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച്‌ അടിവസ്ത്രത്തില്‍ തേച്ച്‌ കടത്താന്‍ ശ്രമം*.നെടുമ്ബാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച്‌ അടിവസ്ത്രത്തില്‍ തേച്ചുകടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി.ചങ്ങരംകുളം സ്വദേശി അക്ബറാണ് കസ്റ്റംസിന്‍റെ പിടിയിലായത്. 649 ഗ്രാം തങ്കമാണ് ഇയാള്‍ ഇത്തരത്തില്‍ ഒളിപ്പിച്ചത്.

രാവിലെ ഗ്രീന്‍ചാനലില്‍ കൂടി നടന്നുപോയപ്പോള്‍ ഇയാള്‍ കാണിച്ച ധൃതിയില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നുകയായിരുന്നു.

തുടര്‍ന്നുനടത്തിയ ദേഹപരിശോധനയില്‍ മൂന്നു അടിവസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അതില്‍ ഒന്നിന്‍റെ ഉള്ളിലായാണ് ഇയാള്‍ സ്വര്‍ണം പൊടിച്ച്‌ തേച്ചിരുന്നത്.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ഛത്തീസ്ഗഡില്‍ ഇഷ്ടിക ചൂളയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു*.ഭോപ്പാൽ ഛത്തീസ്ഗഡിലെ ബസ്‌ന ജില്ലയില്‍ ...
15/03/2023

*ഛത്തീസ്ഗഡില്‍ ഇഷ്ടിക ചൂളയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു*.ഭോപ്പാൽ ഛത്തീസ്ഗഡിലെ ബസ്‌ന ജില്ലയില്‍ ഒരു ഇഷ്ടിക ചൂളയില്‍ അഞ്ച് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.ഇഷ്ടിക ഉണ്ടാക്കാന്‍ ഉപയോഗിച്ച തീയില്‍ നിന്നുള്ള പുക കാരണമാണ് തൊഴിലാളികള്‍ക്ക് ശ്വാസം മുട്ടിയത്. ബസ്‌ന ജില്ലയിലെ ഗധ്ഫുലജാര്‍ ഗ്രാമത്തിലെ താമസക്കാരാണ് അഞ്ച് തൊഴിലാളികള്‍. അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

തൊഴിലാളികള്‍ തന്നെ ഉണ്ടാക്കിയ ഇഷ്ടികകളില്‍ കിടന്നുറങ്ങുമ്ബോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായാണ് ചൂള പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങി, ആരോഗ്യ സര്‍വെ ഇന്ന് മുതല്‍*.കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും ക...
14/03/2023

*ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങി, ആരോഗ്യ സര്‍വെ ഇന്ന് മുതല്‍*.കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും കെട്ടടങ്ങി. അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വേയ്ക്ക് ഇന്ന് തുടക്കം. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.
ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*ജപ്പാനിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്; ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമല്ല*.ടോക്കിയോ: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് ...
13/03/2023

*ജപ്പാനിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്; ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമല്ല*.ടോക്കിയോ: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജാപ്പനീസ് സര്‍ക്കാര്‍."കോവിഡിന് മുമ്ബുതന്നെ മാസ്ക് ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു, നിയമങ്ങളില്‍ ഇളവ് വരുത്തിയാലും പലരും മാസ്ക് ധരിക്കുമെന്ന് ഞാന്‍ കരുതുന്നു," ജപ്പാനിലെ തോഹോകു സര്‍വകലാശാല പ്രൊഫസര്‍ ഹിതോഷി ഒഷിതാനി പറഞ്ഞു.

ദക്ഷിണ കൊറിയ ജനുവരിയില്‍ ഇന്‍ഡോര്‍ മാസ്കിംഗിന് ഇളവുകള്‍ വരുത്തിയിരുന്നു. കഴിഞ്ഞ മാസം സിംഗപ്പൂരും പൊതുഗതാഗതത്തില്‍ മാസ്ക് ഒഴിവാക്കി.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

*യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇന്ത്യന്‍ വിമാനം പാകിസ്ഥാനില്‍ ഇറക്കി; പക്ഷേ സംഭവിച്ചത്*.കറാച്ചി: യാത്രക്ക...
13/03/2023

*യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇന്ത്യന്‍ വിമാനം പാകിസ്ഥാനില്‍ ഇറക്കി; പക്ഷേ സംഭവിച്ചത്*.കറാച്ചി: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനം പാകിസ്ഥാനില്‍ ഇറക്കി.ന്യൂ‌ല്‍ഹിയില്‍ നിന്ന് ദോഹയിലേയ്ക്ക് പറന്ന വിമാനമാണ് കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരനായ അബ്ദുള്ള എന്ന നൈജീരിയന്‍ പൗരനാണ് ഫ്ലൈറ്റിനുള്ളില്‍ വച്ച്‌ ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

ഫ്ലൈറ്റിനുള്ളില്‍ വച്ച്‌ അബ്ദുള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധുപ്പെടുകയായിരുന്നു. മാനുഷികതയുടെ അടിസ്ഥാനത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. തുടര്‍ന്ന് അനുമതി ലഭിച്ചതോടെ വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്താവളത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിമാനത്തില്‍ വച്ച്‌ തന്നെ അബ്ദുള്ള മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം ദോഹയിലേയ്ക്ക് തിരിച്ചു.
▪️▪️▪️▪️▪️▪️▪️▪️
*വയനാട് ലൈവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.*
======================
↗️https://chat.whatsapp.com/DB3fFBftIUJGDg0EAnJbFA
↗️https://chat.whatsapp.com/HmrqZxZaPwqGNT7n0WVsWH
↗️https://chat.whatsapp.com/EAb9sgB6AEaD8SvWfe3tBD
↗️ https://chat.whatsapp.com/Ex7FoxxiWsb8SRF7HLdFl4
↗️https://chat.whatsapp.com/GuM4MscHPlq6TwFVoga53j =====================
📡📡📡📡📡📡
👁️‍🗨️
*facebookpage*:-
https://www.facebook.com/WAYANADLive-111722847233750/

WhatsApp Group Invite

Address

Kalpetta Wayanad
Wayanad
673121

Website

Alerts

Be the first to know and let us send you an email when WAYANADLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to WAYANADLive:

Videos

Share

Nearby media companies

Other News & Media Websites in Wayanad

Show All