സംഘകാലങ്ങളില്‍ (എ.ഡി 500) അടവൂര്‍ ഗ്രാമത്തിന്റെ ഭാഗമായ ചാലക്കുടി എ.ഡി.16, 17 നൂറ്റാണ്ടുവരെ കോടശ്ശേരിനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയകൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ചാലക്കുടി അന്നത്തെ ഭരണാധിപന്‍മാരായിരുന്ന കൊച്ചി രാജാക്കന്‍മാരുടെ സുഖവാസകേന്ദ്രമായിരുന്നു.
ചാലക്കുടി എന്ന പേരിന്റെ ഉല്‍ഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തില്‍ 'ശാലധ്വജം' (ശാലക്കൊടി) എന്നാണ് കാണപ്പെടുന
്നത്. രണ്ടാം ചേര സാമ്രാജ്യകാലത്ത് ചുഴിക്കുളം ശാലയില്‍ വേദം പഠിക്കാനും ആയുധവിദ്യകള്‍ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേര്‍ എത്തിയിരുന്നു. അവര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് പുഴയോരത്തായിരുന്നു. ഈ താമസ സൌകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.