KL8 News

KL8 News പ്രാദേശികതയുടെ വാർത്തായിടം
(2)

*ചരമംKL8NEWS*🔳🔳🔳🟩🔳🔳🔳തെക്കുംപാടം മഞ്ഞക്കുന്ന് നോക്കര പരേതനായ പുരുഷോത്തമൻ ഭാര്യ *കമല* (81) നിര്യാതയായി സംസ്കാരം ഏപ്രിൽ 19ന...
18/04/2024

*ചരമംKL8NEWS*
🔳🔳🔳🟩🔳🔳🔳

തെക്കുംപാടം മഞ്ഞക്കുന്ന് നോക്കര പരേതനായ പുരുഷോത്തമൻ ഭാര്യ *കമല* (81) നിര്യാതയായി സംസ്കാരം ഏപ്രിൽ 19ന് (നാളെ)
മക്കൾ :- രജനി, സജിനി, പരേതനായ മനേഷ്.
മരുമക്കൾ :- ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ, ബിൻസി.
🔳🔳🔳🟩🔳🔳🔳

*ചരമം KL8NEWS*🔳🔳🔳🟨🔳🔳🔳പയ്യനം വീണ്ടശ്ശേരി  കരിക്കുന്നേൽ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ ദേവകി (86) നിര്യാതയായി സംസ്കാരം ഏപ്രി...
18/04/2024

*ചരമം KL8NEWS*
🔳🔳🔳🟨🔳🔳🔳

പയ്യനം വീണ്ടശ്ശേരി കരിക്കുന്നേൽ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ ദേവകി (86) നിര്യാതയായി സംസ്കാരം ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വടക്കുമ്പാടം ആത്മാലയം ശ്മശാനത്തിൽ നടക്കും.

മക്കൾ :- ശോഭന, ഉണ്ണി,
പരേതനായ ഗോപി,കോമളം

മരുമക്കൾ :- പരേതനായ സുകുമാരൻ, സുജാത, മാലതി, അജിത്ത്,
🔳🔳🔳🛑🔳🔳🔳

*ചരമംKL8NEWS*🔳🔳🔳🟩🔳🔳🔳ചാണോത്ത് പരേതനായ വാക്കത്ത് കൊച്ചുണ്ണി മകൻജയൻ.വി.കെ(53) നിര്യാതനായി സംസ്കാരം ഏപ്രിൽ 19ന് വെള്ളിയാഴ്ച ...
18/04/2024

*ചരമംKL8NEWS*
🔳🔳🔳🟩🔳🔳🔳

ചാണോത്ത്
പരേതനായ വാക്കത്ത് കൊച്ചുണ്ണി മകൻ
ജയൻ.വി.കെ
(53) നിര്യാതനായി സംസ്കാരം ഏപ്രിൽ 19ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. പീച്ചി ഗവൺമെൻറ് എൽ പി സ്കൂളിൽ പഠിപ്പിക്കുന്ന ജലജ ടീച്ചറുടെ സഹോദരനാണ് ജയൻ.
അമ്മ :- കല്യാണി
ഭാര്യ :- സജിനി,
മക്കൾ :- ധനൻ,നിധി, സഹോദരികൾ:- യമുന,ജലജ
🔳🔳🔳🟩🔳🔳🔳

*മുതലക്കുഞ്ഞ് ചത്ത നിലയിൽ*🔳🟩🟩🟩🟩🔳*KL8 NEWS FLASH*🔳🟨🟨🟨🟨🔳ചാലക്കുടി പുഴക്കരയിൽ മുതലക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി. അതിരപ്പ...
18/04/2024

*മുതലക്കുഞ്ഞ് ചത്ത നിലയിൽ*
🔳🟩🟩🟩🟩🔳

*KL8 NEWS FLASH*
🔳🟨🟨🟨🟨🔳

ചാലക്കുടി പുഴക്കരയിൽ മുതലക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം.
🔳🟧🟧🟧🟧🔳

*ഇടിമിന്നൽ ജാഗ്രതാ നിർദേശം*🔳🔳🔳🟩🔳🔳🔳*KL8NEWS INFORMATION*🔳🔳🔳🟨🔳🔳🔳*ഏപ്രിൽ 18,19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി...
18/04/2024

*ഇടിമിന്നൽ ജാഗ്രതാ നിർദേശം*
🔳🔳🔳🟩🔳🔳🔳

*KL8NEWS INFORMATION*
🔳🔳🔳🟨🔳🔳🔳

*ഏപ്രിൽ 18,19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*ജാഗ്രതാ നിർദേശങ്ങൾ*

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ദൃശ്യമാധ്യമങ്ങള്‍ ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

റേഡിയോ, ദൃശ്യമാധ്യമങ്ങൾ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമർശിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

*പുറപ്പെടുവിച്ച തീയതി: 18-04-2024*

*IMD-KSEOC-KSDMA*

*ദൂരദർശൻ ലോഗോയുടെ നിറം മാറ്റി*🔳🔳🔳🟧🔳🔳🔳*KL8NEWS FLASH*🔳🔳🔳🟧🔳🔳🔳ദൂരദർശൻ വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റി. വാർത്താചാനലു...
17/04/2024

*ദൂരദർശൻ ലോഗോയുടെ
നിറം മാറ്റി*
🔳🔳🔳🟧🔳🔳🔳

*KL8NEWS FLASH*
🔳🔳🔳🟧🔳🔳🔳

ദൂരദർശൻ വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റി. വാർത്താചാനലുകളുടെ ലോഗോ കാവി നിറത്തലാക്കി പ്രസാർ ഭാരതി. മഞ്ഞയും നീലയും നിറത്തിലെ ലോഗോ മാറ്റി. വാർത്താമൂല്യങ്ങളിൽ മാറ്റം ഉണ്ടാകില്ലെന്ന് ദൂരദർശൻ.
🔳🔳🔳🟧🔳🔳🔳

17/04/2024

തൃശ്ശൂർ പൂരം വെടിക്കെട്ട് ഒരുക്കങ്ങൾ പൂർത്തിയായി സാമ്പിൾ അല്പസമയത്തിനകം

17/04/2024

ദൈവസ്വഭാവം എല്ലാവരിലേക്കും പകർന്നു നൽകണം പരിശുദ്ധ കാതോലിക്ക ബാവ

*തൃശ്ശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം*🔳🔳🔳🟨🔳🔳🔳*KL8NEWS FLASH*🔳🔳🔳🟩🔳🔳🔳തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഉത്തരവും റദ്ദ...
17/04/2024

*തൃശ്ശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം*
🔳🔳🔳🟨🔳🔳🔳

*KL8NEWS FLASH*
🔳🔳🔳🟩🔳🔳🔳

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഉത്തരവും റദ്ദാക്കി സർക്കാർ. ആനകളെ പരിശോധിക്കാൻ വനംവകുപ്പ് സംഘത്തെ നിയമിക്കുന്ന ഉത്തരവ് പിൻവലിച്ചു. വെറ്ററിനറി സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്ന് മന്ത്രി. സർക്കാർ ഇടപെടൽ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതോടെ.
🔳🔳🔳🛑🔳🔳🔳

16/04/2024

ചെമ്പൂത്ര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. പത്താം കൊല്ലവും ഭക്ഷണം വിളമ്പി സേവാഭാരതി പ്രവർത്തകർ

*ലക്ഷ്യ അക്കാദമി ട്യൂഷൻ സെൻററിൽ പുതിയ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു* 🟩🟩🟩🟩🟩🟩🟩🟩എസ്എസ്എൽസി ട്യൂഷൻ 2024 ഏപ്രിൽ 17 ബുധനാഴ്ച രാവ...
16/04/2024

*ലക്ഷ്യ അക്കാദമി ട്യൂഷൻ സെൻററിൽ പുതിയ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*
🟩🟩🟩🟩🟩🟩🟩🟩

എസ്എസ്എൽസി ട്യൂഷൻ
2024 ഏപ്രിൽ 17 ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

8, 9 ക്ലാസുകൾക്കുള്ള ട്യൂഷൻ
2024 മെയ് 1 ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
⭐⭐⭐⭐⭐⭐⭐⭐

നിങ്ങളുടെ പ്രവേശനം എത്രയും പെട്ടെന്ന് ഉറപ്പാക്കൂ
🔷🔷🔷🔷🔷🔷🔷🔷🔷

☎️9947698405, 9895009470

*പീഡനശ്രമം യൂണിയൻ തൊഴിലാളി അറസ്റ്റിൽ*🔳🔳🔳🛑🔳🔳🔳*KL8NEWS*🔳🔳🔳🛑🔳🔳🔳പെൺകുട്ടിക്കെതിരെ ലൈംഗീക അതിക്രമശ്രമം യുവാവ് പിടിയിൽ. എടപ്പല...
16/04/2024

*പീഡനശ്രമം യൂണിയൻ തൊഴിലാളി അറസ്റ്റിൽ*
🔳🔳🔳🛑🔳🔳🔳

*KL8NEWS*
🔳🔳🔳🛑🔳🔳🔳

പെൺകുട്ടിക്കെതിരെ ലൈംഗീക അതിക്രമശ്രമം യുവാവ് പിടിയിൽ. എടപ്പലം പള്ളിക്കണ്ടം സ്വദേശി കൊലയാടാൻ സജേഷ് 43 ആണ് പിടിയിലായത്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, എസ്.ഐ. അമീർ അലി എന്നിവരെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനശ്രമം ഭിന്നശേഷി ആക്ട് എന്നിവ ചുമത്തി കേസെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടപ്പലം സി ഐ ടി യു യൂണിയൻ തൊഴിലാളിയാണ് സജേഷ്.
🔳🔳🔳🛑🔳🔳🔳

*ചരമം KL8NEWS*🔳🔳🔳🛑🔳🔳🔳മുടിക്കോട് കതിരപ്പിള്ളി പരേതനായ നാരായണൻ മകൻ *സുകുമാരൻ*(91) നിരാതനായി. സംസ്കാരം 2024 ഏപ്രിൽ 17 ബുധൻ ...
16/04/2024

*ചരമം KL8NEWS*
🔳🔳🔳🛑🔳🔳🔳

മുടിക്കോട് കതിരപ്പിള്ളി പരേതനായ നാരായണൻ മകൻ *സുകുമാരൻ*(91) നിരാതനായി.
സംസ്കാരം 2024 ഏപ്രിൽ 17 ബുധൻ രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

(മുൻ പഞ്ചായത്തംഗം സുഗതകുമാരിയുടെ പിതാവ്)

(എഡ്യൂക്കേഷണൽ ഡിപ്പാർട്ട്മെൻറ് റെക്കോർഡ് അറ്റൻഡർ ആയിരുന്നു സുകുമാരൻ)

ഭാര്യ :- പരേതയായ മനോഹരി,
മക്കൾ:- സുഗതകുമാരി
മോഹന സുന്ദരൻ,
ശോഭന കുമാരി
മരുമക്കൾ:-കെ.കെ മോഹനൻ,
പി കെ ശ്രീലത, സി എം ചന്ദ്രൻ
🔳🔳🔳🛑🔳🔳🔳

*ചരമംKL8NEWS*🔳🔳🔳🟩🔳🔳🔳പൂവ്വൻചിറ ചൂലിപ്പാടം പാണ്ടാരിരാഘവൻ ഭാര്യ മാധവി വി.കെ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 മണിക്ക് വട...
16/04/2024

*ചരമംKL8NEWS*
🔳🔳🔳🟩🔳🔳🔳

പൂവ്വൻചിറ ചൂലിപ്പാടം പാണ്ടാരി
രാഘവൻ ഭാര്യ മാധവി വി.കെ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 മണിക്ക് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ

മക്കൾ:- ശ്രീനിവാസൻ,
സുരേഷ്,രതീഷ്, സത്യൻ,വത്സല,സതി,ഇന്ദിര, സാവിത്രി
🔳🔳🔳🟩🔳🔳🔳

*KL8NEWS ചരമം*🔳🔳🔳🛑🔳🔳🔳ചെമ്പൂത്ര കുരങ്ങൻപാറ കാനാലുംപുറത്ത് താമസിക്കുന്ന പറമ്പംതടം കൊച്ചനിയൻ മകൻ *ബിജു* (കുട്ടി ബിജു 44) നി...
15/04/2024

*KL8NEWS ചരമം*
🔳🔳🔳🛑🔳🔳🔳

ചെമ്പൂത്ര കുരങ്ങൻപാറ കാനാലുംപുറത്ത് താമസിക്കുന്ന പറമ്പംതടം കൊച്ചനിയൻ മകൻ *ബിജു* (കുട്ടി ബിജു 44) നിര്യാതനായി. സംസ്ക്കാരം നാളെ.
ഭാര്യ :- രേഖ,
മക്കൾ :- യദൂ കൃഷ്ണൻ, കൃഷ്ണേന്ദു,
🔳🔳🔳🛑🔳🔳🔳

*ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം ഹൈ കോടതി*🔳🔳🔳🛑🔳🔳🔳*KL8NEWS FLASH*🔳🔳🔳🟨🔳🔳🔳ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധ...
15/04/2024

*ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം ഹൈ കോടതി*
🔳🔳🔳🛑🔳🔳🔳

*KL8NEWS FLASH*
🔳🔳🔳🟨🔳🔳🔳

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.
🔳🔳🔳🟩🔳🔳🔳

15/04/2024

ഹരിത കർമ്മ സേനയിലെ തട്ടിപ്പ് UDF പാണഞ്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്.

*നിക്ഷേപകർക്ക് ആശ്വാസം*🔳🔳🔳🟩🔳🔳🔳*KL8NEWS FLASH*🔳🔳🔳🟩🔳🔳🔳കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു...
15/04/2024

*നിക്ഷേപകർക്ക് ആശ്വാസം*
🔳🔳🔳🟩🔳🔳🔳

*KL8NEWS FLASH*
🔳🔳🔳🟩🔳🔳🔳

കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഇ.ഡി കണ്ടുകെട്ടിയ സ്വത്തിൽ നിന്ന് പണം നൽകും. കോടതിയിൽ രേഖകൾ സഹിതം അപേക്ഷ നൽകണം.
🔳🔳🔳🟩🔳🔳🔳

*സെറാഫ്സ് വിവാഹ ധനസഹായം അപേക്ഷകൾ ക്ഷണിച്ചു* 🔳🔳🔳🟩🔳🔳🔳*KL8NEWS INFORMATION*🔳🔳🔳🟨🔳🔳🔳പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി ...
15/04/2024

*സെറാഫ്സ് വിവാഹ ധനസഹായം അപേക്ഷകൾ ക്ഷണിച്ചു*
🔳🔳🔳🟩🔳🔳🔳

*KL8NEWS INFORMATION*
🔳🔳🔳🟨🔳🔳🔳

പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി ഈ വർഷത്തെ വിവാഹധന സഹായത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിർധനരും മാതാപിതാക്കൾ
ഇല്ലാത്തവരുമായ യുവതികൾക്ക് മുൻഗണന. അപേക്ഷകർ ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവർ ആയിരിക്കണം. അപേക്ഷാഫോറം പട്ടിക്കാടിലെ ഓഫീസിൽ നിന്നും ലഭിക്കും.അവസാനതിയ്യതി 27.4.2024.കൂടുതൽ വിവരങ്ങൾക്ക് 9496046772 എന്ന നമ്പറിൽ വിളിക്കുക.
🔳🔳🔳🟩🔳🔳🔳

*KL8NEWS ചരമം*🔳🔳🔳🟨🔳🔳🔳വഴക്കുംപാറ എടശ്ശേരി യാക്കോബ് ഭാര്യ സാറാമ്മ (88) നിര്യാതയായി സംസ്കാരം 14-04-2024 (ഞായർ) ഉച്ചതിരിഞ്ഞ്...
13/04/2024

*KL8NEWS ചരമം*
🔳🔳🔳🟨🔳🔳🔳

വഴക്കുംപാറ എടശ്ശേരി യാക്കോബ് ഭാര്യ സാറാമ്മ (88) നിര്യാതയായി സംസ്കാരം 14-04-2024 (ഞായർ) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ചുവന്നമണ്ണ് സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ :- ജോർജ്, ജോസഫ്, ബാബു, ജോണി, സാബു, ബിനോയ്,
മരുമക്കൾ :- ചിന്നമ്മ, മോളി, ഏലിയാമ്മ, സാലി, മിനി, ടിനു.
🔳🔳🔳🟩🔳🔳🔳

13/04/2024

*യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പര്യടന പരിപാടി

*തൃശൂര്‍ പൂരം; വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പവലിയന്‍*🔳🔳🔳🟩🔳🔳🔳*KL8NEWS INFORMATION*🔳🔳🔳🟩🔳🔳🔳വിദേശ വിനോദസഞ്ചാരികള്‍ക്ക...
13/04/2024

*തൃശൂര്‍ പൂരം; വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പവലിയന്‍*
🔳🔳🔳🟩🔳🔳🔳

*KL8NEWS INFORMATION*
🔳🔳🔳🟩🔳🔳🔳

വിദേശ വിനോദസഞ്ചാരികള്‍ക്ക് തൃശൂര്‍ പൂരത്തോട് അനുബന്ധമായി നടക്കുന്ന കുടമാറ്റം ആസ്വദിക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേക പവലിയന്‍ സജ്ജമാക്കി. പവലിയനിലേക്കുള്ള പ്രവേശനത്തിനുള്ള പാസിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ തൃശൂര്‍ പാലാസ് റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2320800, 9496101737, ഇ-മെയില്‍: [email protected].
🔳🔳🔳🟩🔳🔳🔳

*ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം*🔳🔳🔳🟩🔳🔳🔳*KL8NEWS FLASH*🔳🔳🔳🟧🔳🔳🔳തൃശ്ശൂർ പൂരത്തിന് പങ്കെടുക്കുന്ന ആനകളുടെ ഫിറ്...
13/04/2024

*ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം*
🔳🔳🔳🟩🔳🔳🔳

*KL8NEWS FLASH*
🔳🔳🔳🟧🔳🔳🔳

തൃശ്ശൂർ പൂരത്തിന് പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ആരോഗ്യ പ്രശ്നങ്ങളുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വനംവകുപ്പിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.
🔳🔳🔳🟨🔳🔳🔳

*പൂജാരിക്ക് 22 വർഷം കഠിന തടവ്*🔳🔳🔳🟩🔳🔳🔳*KL8 NEWS FLASH*🔳🔳🔳🟧🔳🔳🔳ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയ...
12/04/2024

*പൂജാരിക്ക് 22 വർഷം കഠിന തടവ്*
🔳🔳🔳🟩🔳🔳🔳

*KL8 NEWS FLASH*
🔳🔳🔳🟧🔳🔳🔳

ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂർ സ്വദേശി പൂന്തൂട്ടിൽ സന്തോഷ് കേശവൻ എന്ന സന്തോഷ് സ്വാമിയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
🔳🔳🔳🟧🔳🔳🔳

*സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം*🟨🟨🟨🔳🟨🟨🟨*KL8NEWS INFORMATION*🟧🟧🟧🔳🟧🟧🟧പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രി...
12/04/2024

*സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം*
🟨🟨🟨🔳🟨🟨🟨

*KL8NEWS INFORMATION*
🟧🟧🟧🔳🟧🟧🟧

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.
🟩🟩🟩🔳🟩🟩🟩

*സിദ്ധാർത്ഥന്റെ മരണം; കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി*🔳🔳🔳🟨🔳🔳🔳KL8NEWS 🔳🔳🟨🔳🔳പൂക്കോട് വെ...
12/04/2024

*സിദ്ധാർത്ഥന്റെ മരണം; കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി*
🔳🔳🔳🟨🔳🔳🔳

KL8NEWS
🔳🔳🟨🔳🔳

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കോഴിക്കോട് പന്തിരിക്കര സ്വദേശി വി ആദിത്യന്റെ പിതാവായ വിജയനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുവണ്ണ ജി എൽ പി സ്കൂളിലെ അധ്യാപകനാണ് വിജയൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാട്ടത്തിനായി മാറ്റിയിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല.
🔳🔳🔳🟨🔳🔳🔳

*KL8NEWS ചരമം*🔳🔳🔳🟩🔳🔳🔳ചെമ്പൂത്ര അറക്കൽ വേണുഗോപാലൻ നായർ (65) നിര്യാതനായി  സംസ്ക്കാരം പിന്നിട്മക്കൾ :- വിജിത,വിനീത്, മരുമക്...
12/04/2024

*KL8NEWS ചരമം*
🔳🔳🔳🟩🔳🔳🔳

ചെമ്പൂത്ര
അറക്കൽ വേണുഗോപാലൻ നായർ (65) നിര്യാതനായി സംസ്ക്കാരം പിന്നിട്
മക്കൾ :- വിജിത,വിനീത്, മരുമക്കൾ :- ശശികുമാർ, സൗമ്യ
🔳🔳🔳🟩🔳🔳🔳

*സ്വർണവില പവന് 53,000 കടന്നു*🔳🔳🔳🟨🔳🔳🔳*KL8 NEWS FLASH*🔳🔳🔳🟧🔳🔳🔳സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ...
12/04/2024

*സ്വർണവില പവന് 53,000 കടന്നു*
🔳🔳🔳🟨🔳🔳🔳

*KL8 NEWS FLASH*
🔳🔳🔳🟧🔳🔳🔳

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 100 രൂപ കൂടി 6720 രൂപയായി വർധിച്ചു. ഇതോടെ സ്വർണ്ണവില പുതിയ റെക്കോഡും കുറിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന്റെ വില 800 രൂപ കൂടി 53,760 രൂപയായും ഉയർന്നു.
🔳🔳🔳🟧🔳🔳🔳

*സെറാഫ്സ് അറിയിപ്പ്*🔳🔳🔳🟩🔳🔳🔳KL8NEWS INFORMATION 🔳🔳🔳🟧🔳🔳🔳സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സാ സഹായ പദ്ധതിയിൽ ഉൾപ്പെട്ട...
12/04/2024

*സെറാഫ്സ് അറിയിപ്പ്*
🔳🔳🔳🟩🔳🔳🔳

KL8NEWS INFORMATION
🔳🔳🔳🟧🔳🔳🔳

സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സാ സഹായ പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ഏപ്രിൽ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ 17.4.2024 ബുധനാഴ്ച രാവിലെ 10മണി മുതൽ 12 മണി വരെ പട്ടിക്കാടിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് എന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.
🔳🔳🔳🟨🔳🔳🔳

Address

Pattikad
Thrissur
680652

Alerts

Be the first to know and let us send you an email when KL8 News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL8 News:

Videos

Share

Nearby media companies


Other News & Media Websites in Thrissur

Show All

You may also like