16/09/2020
Posted on: 16/09/2020, 10:05 AM
Nowcast : 🛑🛑🛑മുൻ പോസ്റ്റിൽ പറഞ്ഞിരുന്നത് പോലെ തന്നെ സെപ്റ്റംബർ 18 മുതൽ 28 വരെയുള്ള തീയതികളിൽ മഴ ശക്തമാക്കാനും അതി- ശക്തമാകാനുമുള്ള സാധ്യതയുള്ള ആറു ദിവസങ്ങൾ ആണ് സെപ്റ്റംബർ 18 മുതൽ 23 വരെയുള്ള ദിവസങ്ങൾ.🛑🛑🛑
ഈ ദിവസങ്ങളിൽ എല്ലാം
കേരളവും പ്രത്യേകിച്ച് കേരളത്തിലെ പശ്ചിമഘട്ട മേഖലകളും
അതീവ മുൻകരുതലുകളും ജാഗ്രതയും പുലർത്തേണ്ടതാണ്.
ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പിയൻസിനു അടുത്തായി
രൂപം കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം
കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ ന്യൂനമർദ്ദം ആയി മാറിയിരിക്കുന്നു. അടുത്ത ആറു മുതൽ 12 മണിക്കൂറുകൾക്കുള്ളിൽ ഇത്
ചുഴലിക്കാറ്റ് ആകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ദക്ഷിണ ചൈന കടലിൽ ഉടലെടുത്തിരിക്കുന്ന ഈ സിസ്റ്റം
തായ്ലൻഡ്, മ്യാന്മാർ, ബംഗ്ലാദേശ്
എന്നീ പ്രദേശങ്ങളിലൂടെ കരമാർഗ്ഗം സഞ്ചരിക്കുന്നത് വഴി വീണ്ടും ശക്തികുറഞ്ഞ ന്യൂനമർദ്ദം ആകാനോ അല്ലെങ്കിൽ അതിശക്തമായ ന്യൂനമർദ്ദം ആയി പശ്ചിമബംഗാൾ വഴി ഇന്ത്യയിൽ പ്രവേശിക്കാനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ഈ സിസ്റ്റം മ്യാന്മാർനു മുകളിൽ എത്തുന്നതു മുതൽ പശ്ചിമ ബംഗാൾ കടക്കുന്നത് വരെയുള്ള പ്രധാനപ്പെട്ട 6-തീയതികൾ ആണ് സെപ്റ്റംബർ 18 മുതൽ 23 വരെയുള്ള ആറു ദിവസങ്ങൾ..
ഈ ദിവസങ്ങളിൽ മുകളിൽ പറഞ്ഞ മേഖലകൾക്ക് ഇടയിൽ ന്യൂനമർദ്ദംമോ ശക്തമായ ന്യൂനമർദ്ദമോ നിലനിന്നാൽ അത് കേരളത്തെ വളരെയധികം പ്രതികൂലമായി ബാധിക്കാനും കേരളത്തിൽ പശ്ചിമഘട്ടത്തിന് കുറുകേയുള്ള പടിഞ്ഞാറൻ കാറ്റിന് ശക്തി വർദ്ധിക്കുന്നതിനും അത് കേരളത്തിൽ ശക്തമായതോ ആധി - ശക്തമായതൊ ആയ മഴയ്ക്ക് വഴിയൊരുക്കുന്നതിനും കാരണമായേക്കും.
തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയത് മുതൽ
ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട് പോലുള്ള മലയോര ജില്ലകളിൽ ആണ് മഴ സാധാരണ അളവിൽ നിന്നും കുറവ് ലഭിച്ചിരിക്കുന്നത്. എന്നാൽ പുതുതായി രൂപം എടുത്തിരിക്കുന്ന ഈ സിസ്റ്റം കേരളത്തിലെ ഈ പശ്ചിമഘട്ട മലയോര ജില്ലകളിൽ ആയിരിക്കും കൂടുതൽ മഴയ്ക്ക് നിദാനമാകാൻ പോകുന്നത്.
തൻമൂലം ഈ ജില്ലകയിൽ മഴയുടെ കുറവിനെ ഇത് നികത്തപ്പെടുത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം..
തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ ഇന്നും നാളെയും ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ പടിഞ്ഞാറൻ കാറ്റിന് സ്വാധീനത്താൽ ഇടവിട്ടുള്ള സമയങ്ങളിൽ ഇടത്തരമോ അല്ലെങ്കിൽ ശക്തമായതൊ ആയ മഴ പ്രതീക്ഷിക്കപ്പെടുന്നു. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും പെയ്യുന്ന ഈ മഴ വരാനിരിക്കുന്ന മഴയുടെ സൂചനയായും malluweathercast നിരീക്ഷിക്കുന്നു.
സെപ്റ്റംബർ 18, 19, 20 തീയതികളിൽ
തെക്കൻ ജില്ലകളിലും മധ്യ - ജില്ലകളിലും. സെപ്റ്റംബർ 21, 22, 23 തീയതികളിൽ മധ്യ - ജില്ലകളിലും വടക്കൻ ജില്ലകളിലും ആണ് മഴ ശക്തമാകാനോ അതിശക്തമകനോ ഉള്ള സാധ്യത നിലനിൽക്കുന്നത്.
കേരളത്തിലെ പശ്ചിമഘട്ട മലയോരമേഖലകളിൽ പ്രത്യേകിച്ച് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും പാലക്കാട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയുടെ ഭൂരിഭാഗം മലയോര മേഖലകളിലും മറ്റു ജില്ലകളുടെ ഒറ്റപ്പെട്ട മലയോര മേഖലകളിലും സെപ്റ്റംബർ 20 21 22 തീയതികളിൽ തീവ്ര മഴക്കോ അതിതീവ്ര മഴക്കോ ഉള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
മുകളിൽ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ എല്ലാം ഫോളോവേഴ്സ് കൃത്യമായും പാലിക്കേണ്ടതും കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നൽകിയ ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഉള്ള മുൻകരുതലുകൾ കൃത്യമായും പാലിക്കേണ്ടതും, തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ അധികാരികൾ നൽകുന്ന മുന്നറിയിപ്പുകൾ അതാതു സമയങ്ങളിൽ കൃത്യമായും അനുസരിക്കേണ്ടത് ആണ്.
നിലവിൽ മഴ ശക്തമാകാനോ, ആധി - ശക്തമാക്കാനുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ മാസത്തെ പോലെ തന്നെ കേരളത്തിൽ
മഴ അതിശക്തമായാൽ ഡാമുകൾ തുറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കേരളത്തിൽ ഇപ്രാവശ്യവും മഴ അതിശക്തമായാലും കഴിഞ്ഞ മാസത്തെ പോലെ ജനങ്ങൾക്ക്
താങ്ങാൻ പറ്റുന്ന തരത്തിലുള്ള
വെള്ളത്തിൻറെ ഉയർച്ച മാത്രമേ സംഭവിക്കാൻ സാധ്യത കാണുന്നുള്ളൂ.
മഴ തീവ്രമോ, അതിതീവ്രമോ ആവുകയാണെങ്കിൽ കൃത്യമായ മുന്നറിയിപ്പുകൾ പേജിൽ നൽകുന്നതായിരിക്കും, നിലവിൽ അതിശക്തമായ വെള്ളപ്പൊക്കത്തിനൊ പ്രളയത്തിനോ കേരളത്തിൽ സാധ്യത കാണുന്നില്ല. എന്നിരുന്നാലും സെപ്റ്റംബർ 20, 21, 22 തീയതികളിൽ അടിയന്തര സാഹചര്യം രൂപപ്പെട്ടാൽ അത് നേരിടുന്നതിന് തയ്യാറായി ഇരിക്കുക. കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ.
Image & vedio credits : Windy
🙏 നന്ദി 🙏