03/08/2015
തിരുവനന്തപുരം ശ്രീ കുമാര്* തീയറ്ററില്* "ജിലേബി"യുടെ മധുരം നുണയാനെത്തിയ കുട്ടിപ്പട....
Arun Shekhar
കലയിലെയും കച്ചവടത്തിലെയും എല്ലാ മേഖലകളിലും നിറഞ്ഞ സാന്നിദ്ധ്യം. സൂപ്പർ ഹിറ്റ് മൂവി മൈ ബോസ്സിന്റെ നിർമ്മാതാവ്, എന്നിട്ടും ഒരു തുടക്കാരനെ വിശ്വസിച്ച് കോടികൾ മുടക്കുന്നു. ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. ജിലേബിയുടെ നെടുംതൂണ്* Producer Vijayan chettan
24 മണിക്കൂറും available ആയ in-house quality control പിന്നെ ജീവനും പ്രാണനും Co-Director Sandya
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും മനോഹരമായി തന്നെ ദൃശ്യങ്ങൾ പകർത്തി ജിലേബിക്ക് ആത്മാവ് കൊടുത്തത് Cinematographer Alby Antony
ലളിതമായ വരികളിലൂടെ ആശയം കൊണ്ട് വരേണ്ട ശ്രമകരമായ ജോലി അതി ഗംഭീരമായി നിർവഹിച്ചത് East Coast Vijayettan ( ഞാനൊരു മലയാളി ) Santhosh Varma (സൈക്കിൾ വന്നു ബെല്ലടിച്ചു ) Sasikala Menon (വരികോമലേ ഒരു പൊൻ പൂവായ് മാറിൽ )
ശുദ്ധസംഗീതം കൊണ്ട് എന്തിന്റേയും മധുരം കൂട്ടാം എന്ന് തെളിയിച്ചത് Bijibal
ദൃശ്യങ്ങൾ ആവശ്യത്തിന് മാത്രം അളന്ന് മുറിച്ച് ഒരു ഒഴുക്ക് ഉണ്ടാക്കിയത് Editor Sooraj ES
ശൂന്യതയിൽ നിന്നും പച്ചപ്പ്* ഉണ്ടാക്കിയെടുത്ത് ദൃശ്യങ്ങൾക്ക് മിഴിവ് കൊടുത്തത് Art Director Nathan Mannur
കണ്ട്രോൾ പോകാതെ ക്ഷമയോടെ പിന്നെ ഒരു പുഞ്ചിരിയോടെ ഏതു വലിയ മലയേയും മഞ്ഞു പോലെ ഉരുക്കിയത് Production Controller Manoj Poonkunnam
മനോജിന്റെ ഇടം വലം നിന്ന് കൃത്യ സമയത്ത് കാര്യങ്ങൾ നടപ്പിലാക്കാൻ എന്തിനും തയ്യാറായ രണ്ട് പേര് Saji Chandiroor, Shinto Irinjalakuda
നടൻ ശശി കലിംഗയെ കുമാരേട്ടനാക്കി മാറ്റിയതടക്കം എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വേഷങ്ങൾ ഡിസൈൻ ചെയ്തത് Costume Designer Arun Manohar
ചമയത്തിലൂടെ ജീവനുള്ള കഥാപാത്രങ്ങൾ ആക്കിയ കൈത്തഴക്കം വന്ന കലാകാരൻ Make-up artist Hassan Wandoor
script- ആവശ്യപ്പെടുന്ന രീതിയിൽ frame-ൽ വരേണ്ടതെല്ലാം കൃത്യ സമയത്ത് എത്തിക്കുകയും, final copy വരെ കൂടെ നിന്ന എന്റെ വലം കൈ Chief Associate Director Jeevan Jojo
ഒരു വല്യേട്ടനായും ഒരു നല്ല സുഹൃത്തായും മാറി തിരക്കഥയിലും സംഭാഷണത്തിലും കണ്ട കരടുകൾ നീക്കം ചെയ്തത് Script Supervisor Raghav Varma
ലൊക്കേഷനിൽ നടന്നും ഇരുന്നും എഡിറ്റ്* ചെയ്ത് final copy വരെ ഉറക്കം കളഞ്ഞ നാളത്തെ ഒരു നല്ല എഡിറ്റർ ആവാൻ തയ്യാറെടുക്കുന്ന Associate Editor Junaid EP
സ്ക്രിപ്റ്റിൽ നർമ്മത്തിന്റെ മസാല വിതറാൻ ആത്മാർതമായി രാപ്പകൽ കൂട്ടിന് ഇരുന്ന, 'energy' കണ്ടു പിടിച്ച Associate Script Writer Disney James
ക്യാമറമാൻ ആൽബിയുടെ ശക്തി ആയി തളരാതെ നിന്ന നാളത്തെ cinematographers Madhu Madassery(Associate Cameraman), Sreejith(Gaffer), Agna Jain Adrin Fernandez (Asst. Cameraman)
പൊടിയും, വെയിലും, മഞ്ഞും, ഉറക്കവും എല്ലാം മറന്ന് നിലം തൊടാതെ ഓടി നടന്ന് സംവിധാനത്തിൽ സഹായിച്ചത് Assistant Directors Suhail M Ali, Sanal V Devan, BalaSankar Venugopal, Vineeth Vishwam
തിയേറ്ററിൽ കയറാൻ തോന്നിക്കുന്ന ജീവനുള്ള പോസ്റ്ററുകൾ ഡിസൈൻ ചെയ്തത് Publicity Designs Collins Leophil
ഗ്രാഫിക്സിലൂടെ ജിലേബിയെ വൃത്തിയാക്കിയത് Title Graphics & VFX- Goa Company, Sidhil Subramanian, Binu Balakrishnan
നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഏറ്റക്കുറച്ചിലൂടെ ജിലേബിയെ സുന്ദരിയാക്കിയത് D.I.Colorist Ramesh C.P
പിന്നെ ക്ഷീണം എന്തെന്ന് അറിയാത്ത ഒരു പാട് വേറെ സഹപ്രവർത്തകർ.
മലയാള സിനിമയിൽ പണ്ടേ ചുവടുറപ്പിച്ചവരാണ് ജിലേബിയുടെ എല്ലാമെല്ലാമായ ഇവരിൽ പലരും. തുടക്കത്തിൽ തീർത്തും അപരിചിതരായ ഇവരെല്ലാം ഏറ്റവും നല്ല സുഹൃത്തുക്കളായി മാറാൻ ജിലേബി കാരണമായി. അങ്ങനെ നൂറു കണക്കിന് നല്ല മനസ്സുകളുടെ പ്രയത്നം കൊണ്ട് ഉണ്ടാക്കിയ ജിലേബി എല്ലാർക്കും നന്നായി മധുരിക്കുന്നു എന്നറിയുന്നതിൽ നല്ല സന്തോഷം.