National Book Stall

National Book Stall It was founded in 1949and has published over 8400titles,it one of the largest bookpublishers inKerala
(7)

12/10/2024
ചരിത്ര ഗവേഷകനും എഴുത്തുകാരനുമായിരുന്ന വേലായുധൻ പണിക്കശ്ശേരി (90) അന്തരിച്ചു. 66 ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു. 1934-ൽ ജ...
20/09/2024

ചരിത്ര ഗവേഷകനും എഴുത്തുകാരനുമായിരുന്ന വേലായുധൻ പണിക്കശ്ശേരി (90) അന്തരിച്ചു. 66 ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു. 1934-ൽ ജനനം. പന്ത്രണ്ടോളം പുസ്തകങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകങ്ങളാണ്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗവും വൈസ് പ്രസിഡന്റുമായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ സാഹിത്യപ്രവർത്തക സഹകരണസംഘം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ ഈ സുദിനങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറെ സ്നേഹത്തോടെ ആശംസകൾ നേരുന്നു....
12/09/2024

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ ഈ സുദിനങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറെ സ്നേഹത്തോടെ ആശംസകൾ നേരുന്നു....

ലൂയി അൽത്തൂസർ പ്രസിദ്ധനായ ഫ്രഞ്ച് മാർക്സ‌ിസ്റ്റ് ദാർശനിക നാണ്. 1918-ൽ ആൾജീരിയയിൽ ജനിച്ച അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ലൂയി ...
04/09/2024

ലൂയി അൽത്തൂസർ പ്രസിദ്ധനായ ഫ്രഞ്ച് മാർക്സ‌ിസ്റ്റ് ദാർശനിക നാണ്. 1918-ൽ ആൾജീരിയയിൽ ജനിച്ച അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ലൂയി പിയറി അൽത്തൂസർ എന്നാണ്. എങ്കിലും അദ്ദേഹം അൽത്തൂസർ എന്ന ചുരുക്കപ്പേരിലാണ് ലോകവ്യാപകമായി അറിയപ്പെട്ടത്. 1933-ൽ അൽത്തൂസറിന് മാനവികവിഷയങ്ങൾ പഠിപ്പിക്കുന്നതിൽ ഫ്രാൻസിൽ പ്രസിദ്ധമായിത്തീർന്ന Ecole Normale Superieure (ENS) എന്ന സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചു. നിർഭാഗ്യവശാൽ അകലേക്ക് പട്ടാളസേവനത്തിന് അദ്ദേഹത്തെ അയയ്ക്കുകയും 1940-ൽ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചുപോവുകയും അമ്മയും സഹോദരിയു മൊത്ത് ആൾജിയേഴ്‌സിൽനിന്നും മാർസില്ലിലേക്ക് താമസം മാറുകയും ചെയ്തു.
അച്ഛൻ അന്തരിച്ചതോടെ അൽത്തൂസറുടെ കുട്ടിക്കാലജീവിതം വിഷമകരമായിത്തീർന്നു. എങ്കിലും പഠനത്തിൽ അൽത്തൂസർ മികവ് പ്രക ടിപ്പിച്ചിരുന്നു. മാത്രമല്ല കലയിലും സാഹിത്യത്തിലും സംഗീതത്തിലും തൽപ രനായിരുന്നു. നന്നായി വയലിൻ വായിക്കുകയും സ്പോർട്‌സിൽ സജീവ മായി പങ്കെടുക്കുകയും ചെയ്ത‌ിരുന്നു. ഭാഷകൾ പഠിക്കാൻ അതീവ താൽപര്യം പ്രകടിപ്പിച്ച അൽത്തൂസർ തെരുവിൽ കുട്ടികൾ ഉപയോഗിച്ച ഭാഷ പഠിക്കാൻ അമ്മ അനുവദിക്കാതിരുന്നതിൽ ഖിന്നത പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് ഉറച്ച കത്തോലിക്കാമതവിശ്വാസിയായിരുന്ന അൽത്തൂ സർ മതപരമായ അനുഷ്‌ഠാനങ്ങൾ അമ്മയെ അനുകരിച്ചുകൊണ്ട് കൃത്യ മായി നിറവേറ്റിയിരുന്നു. കത്തോലിക്കാവിശ്വാസികളായ പ്രഫസർമാരുമായി കൂട്ടുകൂടിയും വിശ്വാസകാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചുമാണ് ആദ്യ കാലത്ത് അൽത്തൂസർ ജീവിച്ചത്. അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ജീൻ ഗുട്ടന്റെ (Jean Guitton) സ്വാധീനത്തിൽ 1930-ൽ അതായത് പന്ത്രണ്ടാം വയ സ്സിൽ കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനത്തിൽ ചേർന്നു.Rs-130/-
ORDER NOW - https://wa.me/919497797101
National Book Stall
9048397101
9497797101

അയ്യോ, ഒറ്റയ്ക്ക് യാത്രചെയ്യാനോ! എന്ത് ബോറടി ആയിരിക്കും. വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ...? അനിഷ്ടസംഭവങ്ങളെന്തെങ്കിലും ...
03/09/2024

അയ്യോ, ഒറ്റയ്ക്ക് യാത്രചെയ്യാനോ! എന്ത് ബോറടി ആയിരിക്കും. വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ...? അനിഷ്ടസംഭവങ്ങളെന്തെങ്കിലും നേരിടേണ്ടിവന്നാൽ...? സോളോ യാത്രയിൽ റിസ്‌ക് ഒരുപാടില്ലേ? യാത്രയ്ക്കു കൂട്ട് വരാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് സോളോ യാത്രയ്ക്ക് പോകണം?
സോളോ യാത്രകളെ ആകുലതയോടെ അല്ലെങ്കിൽ പുച്ഛ ത്തോടെ കണ്ടിരുന്ന കാലത്ത് മനസ്സിൽ ഉണ്ടായിരുന്ന ചില ചിന്തകൾ മാത്രമാണ് ഞാൻ മുകളിൽ പറഞ്ഞത്. ഒന്നുരണ്ടു സോളോ യാത്രകൾ പോയതോടെ യാത്രകളോടും ജീവിതത്തോടും തന്നെയുള്ള കാഴ്ച്‌ചപ്പാടുകൾ അടിമുടി മാറി.
കാണുന്ന കാഴ്ച‌കളിലായിരിക്കണം നമ്മുടെ പൂർണ്ണമായ ശ്രദ്ധ. അതുകൊണ്ടാകണം ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ കാഴ്‌ചകൾ തീവ്രമായ ഒരു അനുഭവമായി മാറുന്നതായി തോന്നിയിട്ടുള്ളത്. പലപ്പോഴും പെട്ടെന്ന് തീരുമാനിച്ചാണ് യാത്രകൾ പുറപ്പെടുക. കൂട്ടുണ്ടെങ്കിൽ മാത്രമേ യാത്രചെയ്യുകയുള്ളു എന്ന് വിചാരിച്ചിരുന്നെങ്കിൽ യാത്രകൾ പലതും മുടങ്ങിയേനെ. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ധാരാളം യാത്രികരെയും ഗ്രാമീണരെയുമൊക്കെ പരിചയപ്പെടാൻ അവസരം ലഭിക്കും. ഒറ്റയ്ക്ക് യാത്രചെയ‌് തിരിച്ചു വന്നു കഴിയുമ്പോൾ നമ്മുടെ കോൺഫിഡൻസ് ലെവൽതന്നെ മാറും.
Rs 260/-
National Book Stall
9048397101
9497797101

അര്‍ഹത ഉള്ളത് അതിജീവിക്കും എന്ന് പ്രകൃതിനിയമം. ആ നിയമത്തെ ഉല്ലംഘിക്കുവാനുള്ള വ്യര്‍ത്ഥശ്രമത്തിന് കിട്ടുന്ന ശിക്ഷയാണ് ഇത്...
02/09/2024

അര്‍ഹത ഉള്ളത് അതിജീവിക്കും എന്ന് പ്രകൃതിനിയമം. ആ നിയമത്തെ ഉല്ലംഘിക്കുവാനുള്ള വ്യര്‍ത്ഥശ്രമത്തിന് കിട്ടുന്ന ശിക്ഷയാണ് ഇത്തരം പീഡാനുഭവങ്ങള്‍ എന്ന് ഊറ്റംകൊള്ളുന്നവര്‍ ഒരു സത്യം മനഃപ്പൂര്‍വ്വം മറച്ചുവെക്കുന്നു എന്നുകൂടി ഓര്‍ക്കണം-ഇവിടെ അര്‍ഹത നിശ്ചയിക്കുന്ന അധികാരി പ്രകൃതിയല്ല ചൂഷകനാണ് എന്ന സത്യം. അപ്പോള്‍ ചിത്രം കീഴ്മേല്‍ മറിയുന്നു. മനസ്സാക്ഷി ഉള്ളവന്, കള്ളസാക്ഷി പറയാന്‍ പറ്റാത്തവന്, ജീവിതം ഉമിത്തീയായി മാറുന്നു. ജ്വാല വമിക്കാത്തപ്പോഴും അത് ഉള്ളില്‍ നീറിപ്പടര്‍ന്ന് എല്ലാം ഭസ്മമാക്കുന്നു. വൈശാഖന്‍റെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധാലുവായ വായനക്കാരന്‍ അനുഭവിക്കുന്നത് ഈ നെരിപ്പോടിന്‍റെ ചൂടാണ്.
കഥ പറയുക എന്നത് സത്യാന്വേഷണപരീക്ഷണം ആകുന്നു. ഈ കഥകളെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ സംപീഡിതമായ ഒരു മനുഷ്യാത്മാവിനെ സ്പര്‍ശിക്കുന്നു.Rs-450/-
9048397101
9497797101

02/09/2024

എൻ ബി എസ് കോട്ടയം ബ്രാഞ്ച് പുസ്തകോത്സവം

ഏവർക്കും സ്വാഗതം
22/08/2024

ഏവർക്കും സ്വാഗതം

ശ്രീ. ദിവാകരൻ വിഷ്ണുമംഗലത്തിന് അഭിനന്ദനങ്ങൾ...
15/08/2024

ശ്രീ. ദിവാകരൻ വിഷ്ണുമംഗലത്തിന് അഭിനന്ദനങ്ങൾ...

സ്വാതന്ത്ര്യദിനാശംസകൾ
14/08/2024

സ്വാതന്ത്ര്യദിനാശംസകൾ

കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ നാഷണൽ ബുക്ക് സ്റ്റാളിന്റെ പുതിയ ഷോറൂം സന്ദർശിക്കൂ.പുതുമയാർന്ന പുസ്തകങ്ങൾ സ്വന്തമാക്കൂ......
11/08/2024

കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ നാഷണൽ ബുക്ക് സ്റ്റാളിന്റെ പുതിയ ഷോറൂം സന്ദർശിക്കൂ.
പുതുമയാർന്ന പുസ്തകങ്ങൾ സ്വന്തമാക്കൂ....

1655-ലാണ് നരവംശശാസ്ത്രം ആദ്യമായി നിർവ്വചിക്കപ്പെട്ടത്.'Anthropologic Abstracted' എന്ന ഗ്രന്ഥത്തിൽ "മനുഷ്യൻ്റെ ആത്മാവിന്റ...
10/08/2024

1655-ലാണ് നരവംശശാസ്ത്രം ആദ്യമായി നിർവ്വചിക്കപ്പെട്ടത്.

'Anthropologic Abstracted' എന്ന ഗ്രന്ഥത്തിൽ "മനുഷ്യൻ്റെ ആത്മാവിന്റേയും മനുഷ്യശരീരത്തിൻ്റേയും ചരിത്രമാണ് നരവംശശാസ്ത്രം" എന്ന് നിർവ്വചിച്ചു. 1789-ൽ ജർമ്മൻ ചിന്തകനും ആദർശവാദിയുമായ ഇമ്മാനുവൽ കാന്റ് 'നരവംശശാസ്ത്രം' (Anthropology) എന്ന ഗ്രന്ഥം രചിച്ചു. ഇതിൽ ആദ്യകാലമനുഷ്യൻ്റെ ഉത്ഭവം, ജന്തുസഹജമായ ജീവിതം തുടങ്ങിയവയാണ് പ്രതിപാദിച്ചിരുന്നത്. എന്നാൽ 1822-ൽ ഈ വാക്ക് ബ്രിട്ടീഷ് എൻസൈ ക്ലോപീഡിയയിൽ ഉൾപ്പെടുത്തി. നരവംശശാസ്ത്രത്തെ പ്രകൃതി ശാസ്ത്രത്തിന്റെ ഭാഗമായാണ് ആദ്യകാലത്തു കണ്ടിരുന്നത്. ജോൺ ഡ്യൂയിയും അനുയായികളുമായിരുന്നു നരവംശശാസ്ത്രത്തെ പ്രകൃതി ശാസ്ത്രവുമായി ബന്ധപ്പെടുത്തി നിർവ്വചിച്ചിരുന്നത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ഈ നിർവ്വചനങ്ങളും കാഴ്‌ചപ്പാടുകളുമെല്ലാം പൊളിച്ചെഴുതപ്പെട്ടു. എ. എൽ. ക്രോബർ, ഇവാൻസ് പ്രിച്ചാർഡ്, റൂത്ത് ബെനഡിക്ട്, റാഡ്ക്ലിഫ് ബ്രൗൺ, നഡേൽ തുടങ്ങിയ നരവംശശാസ്ത്രജ്ഞന്മാർ രംഗപ്രവേശംചെയ്യുകയും നരവംശശാസ്ത്രത്തെ വിതലമായ അർത്ഥത്തിൽ നിർവ്വചിക്കുകയും അതിൻ്റെ പഠനരീതിയെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങൾ നടത്തുകയുംചെയ്തതോടെ നരവംശശാസ്ത്രവും അതിന്റെ പഠന സാദ്ധ്യതകളും 19-ാംനൂറ്റാണ്ടിൽത്തന്നെ അംഗീകരിക്കപ്പെട്ടു.Rs-250/- (പോസ്റ്റേജ് ഉൾപ്പെടെ )

📞 9048397101
📞 9497797101

സമകാലിക നോവലും കരിന്തേൾ വായന ആസ്വാദനവും
09/08/2024

സമകാലിക നോവലും കരിന്തേൾ വായന ആസ്വാദനവും

'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണ മായ പഠനം' എന്നു വിശേഷിപ്പി ക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമാ...
09/08/2024

'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണ മായ പഠനം' എന്നു വിശേഷിപ്പി ക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്ത‌കം.Rs 250/- (പോസ്റ്റേജ് ഉൾപ്പെടെ )

📞9048397101
📞9497797101

NBS online

എസ് പി സി എസ് പ്രസിദ്ധീകരിക്കുകയും 2023 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹവുമായ ഈ അമൂല്യകൃതി സ്വന്തമാക്കൂ... #
27/07/2024

എസ് പി സി എസ് പ്രസിദ്ധീകരിക്കുകയും 2023 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹവുമായ ഈ അമൂല്യകൃതി സ്വന്തമാക്കൂ...
#

ശ്രീ. കല്പറ്റ നാരായണന് സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അഭിനന്ദനങ്ങൾ...
26/07/2024

ശ്രീ. കല്പറ്റ നാരായണന് സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അഭിനന്ദനങ്ങൾ...

Address

SPCS
Kottayam
686002

Alerts

Be the first to know and let us send you an email when National Book Stall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Book Stall:

Videos

Share

Nearby media companies


Other Kottayam media companies

Show All