Ettumanoor Municipality

Ettumanoor Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ettumanoor Municipality, Ettumanoor, Kottayam.

Ettumanoor, Sometimes Spelled Ettumanur, is a Major Town and Municipality in the Kottayam District of Kerala, India, located 11 Kilometers North-East of Kottayam City.

Cast Your Vote ...        April 26 - 2024
26/04/2024

Cast Your Vote ... April 26 - 2024

24/04/2024

24/04/2024
A private bus company in Kannur, Kerala, has launched a revolutionary service -  India's first local bus with solar-powe...
20/04/2024

A private bus company in Kannur, Kerala, has launched a revolutionary service - India's first local bus with solar-powered air conditioning.

This eco-friendly initiative by Sangeeth Travels offers passengers a cool ride on the Kannur-Kandyparam route, with five daily trips.

This eco-friendly innovation uses rooftop solar panels to power the air conditioning, cutting down energy consumption by 70% and reducing pollution.

09/04/2024

09/04/2024

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി നടത്തുന്ന NSDC അംഗീകാരമുള്ള മൂന്നുമാസ തൊഴിലധിഷ്ഠിത ബ്യൂട്ടീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 🔊

ഏപ്രിൽ ആരംഭിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു‌ പ്ലേസ്‌മെൻറ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. ✨

✅കോഴ്സ് ഫീസ് : Rs 22000/-
✅ഫീസിളവ് : Rs 16500/-
✅അടക്കേണ്ട ഫീസ് :
ജനറൽ / ഒ.ബി.സി. - Rs. 5500/-
✅SC /ST - സൗജന്യം.

✅ആകെ സീറ്റ് : 29
(ജനറൽ : 22 Nos, SC/ ST : 7 Nos)
✅പ്രായപരിധി : 18 നും 50 നും ഇടയിൽ
✅അപേക്ഷകർ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.
✅സീറ്റുകൾ പരിമിതം❗

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:
9400409699,
7593890889,
0481 2536699

കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക.

https://forms.gle/MpJX5gfZPsP4zRCQA

ഈ സുവർണ്ണാവസരം പരമാവധി ഷെയർ ചെയ്യുമല്ലോ...😊👍🏼

Statue of Unity ....   Respect:  Sardar Vallabhai Patel
08/04/2024

Statue of Unity ....
Respect: Sardar Vallabhai Patel

ഒരു ലിറ്റർ പാലിന് ആറായിരം രൂപ; കഴുത വളർത്തൽ കളിയല്ലെന്ന് യദു കൃഷ്ണ; മലബാറിലെ ആദ്യത്തെ കഴുത ഫാമിന്റെ വിശേഷങ്ങളറിയാം..തലശ്...
08/04/2024

ഒരു ലിറ്റർ പാലിന് ആറായിരം രൂപ; കഴുത വളർത്തൽ കളിയല്ലെന്ന് യദു കൃഷ്ണ; മലബാറിലെ ആദ്യത്തെ കഴുത ഫാമിന്റെ വിശേഷങ്ങളറിയാം..

തലശ്ശേരി: കഴുത വളർത്തലിലൂടെ വിജയം നേടാനാകുമെന്ന് തെളിയിക്കുകയാണ് ചൊക്ലി ഒളവിലത്തെ ബാലകമലത്തിൽ യദുകൃഷ്ണൻ.

കഴുത പാലിനുള്ള ഡിമാൻഡ് മാത്രമല്ല ഈ യുവാവിനെ കഴുത വളർത്തലിലേക്ക് തിരിയാൻ പ്രേരിപ്പിച്ച ഘടകം. വംശനാശ ഭീഷണി നേരിടുന്ന കഴുതകളെ സംരക്ഷിക്കുക എന്ന ലക്ഷ്യവും യദുകൃഷ്ണന്റെ മിറക്കിൾ ഡോങ്കീസ് എന്ന കഴുത ഫാമിനുണ്ട്.

കഴിഞ്ഞമാസം 24നാണ് യദു കൃഷ്ണൻ മിറക്കിൾ ഡോങ്കീസ് ഫാം ആരംഭിച്ചത്. മലബാറിലെ ആദ്യത്തെ കഴുത ഫാം എന്ന ഖ്യാതിയും ഇതിന് സ്വന്തമാണ്. അച്ഛൻ ബാഷിന്റെ ഡയറി ഫാമിലെ എട്ടു പശുക്കളെ വിറ്റ പണവും ​ഗ്രാമീൺബാങ്കിന്റെ സഹായവുമാണ് മിറക്കിൾ ഡോങ്കീസിന്റെ മൂലധനം.

ലക്ഷണമൊത്ത ഒരു ഡസൻ കഴുതകളുണ്ടിവിടെ. ‘കഴുതപ്പാൽ സുവർണ്ണ പാനീയം..’എന്നൊരു ബോർ‌ഡും ഫാമിന് മുന്നിലുണ്ട്.

കൽപ്പറ്റ മുണ്ടേരി വി.എച്ച്.എസ്.എസിൽ ലൈവ് സ്റ്റോക്ക് ഡയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തൽ ഹരമായത്. കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കഴുത ഫാമുകൾ സന്ദർശിച്ചു. കഴുതകളെ വാങ്ങി യദുകൃഷ്ണ വീട്ടിലെത്തി. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായിയായുണ്ട്.

നാടൻ കഴുതയ്ക്ക് അറുപതിനായിരം രൂപ വില വരും. ഹൈ ബ്രീഡിന് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ നൽകണം. ഇത്തരം ഹെല്ലാരി, കത്തേവാടി കഴുതകളും ഫാമിലുണ്ട്. കാഴ്ചയിൽ കുതിരകളെ പോലെ തോന്നിക്കും.

ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകൾക്ക് തീറ്റ. ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽ നിന്ന് വാഹനം വന്നാണ് ശേഖരിക്കുന്നത്.

ആന്ധ്രയിൽ നിന്നുള്ള മറ്റൊരു ഫാമിൽ നിന്നും പാൽക്കട്ടിക്ക് ഓർ‌ഡർ ലഭിച്ചിട്ടുണ്ട്.സൗന്ദര്യം കൂട്ടാൻ കഴുതപ്പാൽമുലപ്പാലിന് തുല്യമായ പോഷകമൂല്യങ്ങളും പ്രതിരോധ ശേഷിയുമുണ്ട് കഴുതപ്പാലിന്.

നാടൻ കഴുതയിൽ നിന്ന് ഒരു ദിവസം 300-500 മില്ലിലിറ്റർ പാലേ കിട്ടൂ. എന്നാൽ രണ്ടു ലിറ്റർ വരെ ഹൈ ബ്രീഡ് ഇനങ്ങൾ തരും. എട്ട് മാസം വരെ കറക്കാം. ലിറ്ററിന് ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില.

ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ച് മാസം വരെ സൂക്ഷിക്കാം. വിലകൂടിയ പല സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഘടകമാണ് കഴുതപ്പാൽ.

ഇറ്റാലിയൻ ലോകസുന്ദരി എലിസബത്ത്, താൻ കഴുതപ്പാലിൽ കുളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

കഴുതപ്പാലിന്റെ മൂല്യത്തെക്കുറിച്ച് അറിവുണ്ടായാൽ സമൂഹത്തിന് കഴുതകളോടുള്ള അവജ്ഞ മാറുമെന്ന് യദുകൃഷ്ണ പറയുന്നു.

കേരളത്തിലെ 14 ജില്ലകളുടെയും പേരിൻെറ അക്ഷരങ്ങൾ ചേർത്ത്  ജില്ലയുടെ പേര് ഉണ്ടാക്കാൻ പറ്റുമോ...
06/04/2024

കേരളത്തിലെ 14 ജില്ലകളുടെയും പേരിൻെറ അക്ഷരങ്ങൾ ചേർത്ത് ജില്ലയുടെ പേര് ഉണ്ടാക്കാൻ പറ്റുമോ...

02/04/2024

യഥാർത്ഥ കർഷകൻ ... 🌿🌿🌿

തേനീച്ച മരം 🌳🌳🌳
01/04/2024

തേനീച്ച മരം 🌳🌳🌳

മുംബൈയിലെ ഡബ്ബാവാലകളെപ്പറ്റി കേട്ടിട്ടില്ലേ? ഡബ്ബാവാലകൾ ദിവസേന ലക്ഷക്കണക്കിന് ആളുകൾക്കാണ് കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ള...
26/03/2024

മുംബൈയിലെ ഡബ്ബാവാലകളെപ്പറ്റി കേട്ടിട്ടില്ലേ? ഡബ്ബാവാലകൾ ദിവസേന ലക്ഷക്കണക്കിന് ആളുകൾക്കാണ് കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഉച്ചഭക്ഷണം എത്തിക്കുന്നത്.

സ്വിഗ്ഗിയും സൊമാറ്റോയും അരങ്ങിലെത്തുന്നതിന് മുൻപ് ആപ്പിന്റെയും ആധുനീക സൗകര്യങ്ങളുടെയും അകമ്പടിയില്ലാതെ നിരവധിപേർക്ക് ഭക്ഷണമെത്തിച്ചിരുന്നവരാണ് ഡബ്ബാവാലകൾ.

ഇതേ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാഴ്‌സൽ സർവ്വീസും ഉണ്ട് മുംബൈയിൽ.

മുംബൈയിലെ ഗരോഡിയ ഇന്റർനാഷനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തിലക് മേത്തയുടെ മനസിലുദിച്ച ആശയമാണ് 'പേപ്പർ ആൻഡ് പാഴ്‌സൽ' കൊറിയർ സർവീസിന് പിന്നിൽ.

അമ്മാവന്റെ വീട്ടിൽ മറന്നുവച്ച പുസ്തകങ്ങൾ എത്രയും വേഗത്തിൽ കൈപ്പറ്റാൻ സാധിക്കാതെ വന്നപ്പോഴാണ് ഇത്തരത്തിൽ ഒരു ആശയത്തെപ്പറ്റി തിലക് മേത്ത ആലോചിക്കുന്നത്.

അന്നുതന്നെ ഡെലിവറി ചെയ്യാൻ കൊറിയർ കമ്പനികൾ വലിയ തുക ഈടാക്കി.

എന്നാൽ ഓർഡർ ചെയ്യുന്ന ദിവസംതന്നെ കുറഞ്ഞ തുകയിൽ ചെറിയ പാഴ്സലുകൾ മുംബൈയിൽ എവിടെയും എത്തിക്കാനുള്ള വഴിയാണ് തിലക് തേടിയത്.

പിഴവുകളില്ലാതെ വേഗത്തിൽ പാഴ്‌സലുകൾ ഡെലിവറി ചെയ്യുന്ന ഡബ്ബാവാലകളിലേക്ക് തിലക് എത്തുന്നത് അങ്ങനെയാണ്. പിതാവിനൊപ്പം 15 ദിവസം ഡബ്ബാവാലകൾക്കൊപ്പം പ്രവർത്തിച്ച് അവരുടെ രീതികൾ നേരിട്ടു മനസിലാക്കി.

ഇന്ന് ദിവസേന 1,200ൽ പരം പാഴ്‌സലുകൾ കൈകാര്യം ചെയുന്ന സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് 100 കോടി രൂപയാണ്.

മുന്നൂറിൽ അധികം ജീവനക്കാരും സ്ഥാപനത്തിനുണ്ട്. പതിമൂന്നുകാരന്റെ പ്രാപ്തിയും കാര്യക്ഷമതയും സംരംഭക ലോകത്തെ തെന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഉഷ്ണത്തിന് ആശ്വാസമായി ഊഞ്ഞാപ്പാറ 🌧️🌧️🌧️വേനൽ കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുകയാണ് യാത്രാപ്രേമികൾ. എന്നാൽ അധികം ചെ...
22/03/2024

ഉഷ്ണത്തിന് ആശ്വാസമായി ഊഞ്ഞാപ്പാറ 🌧️🌧️🌧️

വേനൽ കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുകയാണ് യാത്രാപ്രേമികൾ. എന്നാൽ അധികം ചെലവില്ലാതെ ഉഷ്ണത്തിന് ആശ്വാസമേകുകയാണ് കോതമംഗത്തുള്ള ഊഞ്ഞാപ്പാറ.

പെരിയാർവാലിയുടെ ഭാഗമായിട്ടുള്ള നീർപ്പാലം തേടി സഞ്ചാരികളുടെ ഒഴുക്കാണ്. പ്രകൃതിസുന്ദരമാണ് ഊഞ്ഞാപ്പാറയിലെ നീർപ്പാലം.

കവുങ്ങിൻ തോട്ടത്തിന്റെ ഇടയിലൂടെയുള്ള കനാലിന് ഇരുവശവും പാടങ്ങളാണ്. പക്ഷികളുടെ പാട്ടും കവുങ്ങിന്റെ തണലുമേറ്റ് സുരക്ഷിതമായി കുളിക്കാം.

20 അടി താഴ്ചയുള്ള നീർപ്പാലത്തിലെ വെള്ളം ശുദ്ധവും തണുത്തതുമാണ്. ഭൂതത്താൻകെട്ട് ഡാമിൽ നിന്നുമുള്ള അക്യുഡേറ്റ് കൂടിയാണിത്. നിറഞ്ഞൊഴുകുന്ന നീർപ്പാലത്തിലേക്ക് മധ്യവേനലവധി കൂടിയായതോടെ നിറയെപ്പേർ എത്തുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഊഞ്ഞാപ്പാറ പ്രസിദ്ധമാകുന്നത്. സൗജന്യമായി നല്ല ഒന്നാന്തരം കുളികുളിക്കാം.

🌳 ദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മാത്രം. 🌳

●ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

●കുട്ടികൾ മുതിർന്നവരോടൊപ്പം മാത്രം ഇറങ്ങുക

●കനാലിലേക്ക് പ്ലാസ്റ്റിക് കുപ്പുകളും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക

●കനാലിന്റെ ഇരുവശങ്ങളിലൂടെയും നടക്കാതിരിക്കുക

●മാറ്റി ധരിക്കാൻ വസ്ത്രങ്ങൾ കൊണ്ടുപോവുക

◆പോകേണ്ട വഴി

കോതമംഗലം ടൗണിൽ നിന്നും 7 കിലോമീറ്റർ ദൂരമുണ്ട്.

കോതമംഗലം – തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റർ പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിയുക.

നാടുകാണിക്കുള്ള വഴിയെ 100 മീറ്റര്‍ ചെന്നാല്‍ നീർപ്പാലം എത്തും.

🌳 ദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മാത്രം. 🌳




ഓരോ തരം ടയറുകളിലും നിശ്ചിത വേഗതയിൽ ഒരു കാലഹരണ തീയതി എഴുതിയിട്ടുണ്ട്, നിങ്ങൾക്ക് അത് ടയറിൻ്റെ സൈഡ്‌വാളിൽ കണ്ടെത്താനാകും. ...
21/03/2024

ഓരോ തരം ടയറുകളിലും നിശ്ചിത വേഗതയിൽ ഒരു കാലഹരണ തീയതി എഴുതിയിട്ടുണ്ട്, നിങ്ങൾക്ക് അത് ടയറിൻ്റെ സൈഡ്‌വാളിൽ കണ്ടെത്താനാകും.

ഉദാഹരണത്തിന്, നിങ്ങൾ നമ്പർ (1415) കാണുകയാണെങ്കിൽ, അതിനർത്ഥം
2015 ലെ പതിനാലാം ആഴ്ചയിലാണ് ഈ ടയർ നിർമ്മിച്ചത്.

നിർമ്മാണ തീയതി മുതൽ രണ്ടോ മൂന്നോ വർഷമാണ് ഒരു ടയറിൻ്റെ ആയുസ്സ്.

ഓരോ ചക്രത്തിനും ടയറിനും ഒരു പ്രത്യേക വേഗതയുണ്ട്...
L എന്ന അക്ഷരത്തിന് 120 kmph ആണ് പരമാവധി വേഗത.
M എന്ന അക്ഷരം 130 കിലോമീറ്ററാണ്.
N എന്ന അക്ഷരം 140 കിലോമീറ്ററാണ്
P എന്ന അക്ഷരം 150 കി.മീ.
Q എന്ന അക്ഷരം 160 കി.മീ.
R എന്ന അക്ഷരം 170 കിലോമീറ്ററാണ്.
T എന്ന അക്ഷരം 190 കിലോമീറ്ററാണ്.
H എന്ന അക്ഷരം 210 കി.മീ
മുകളിൽ.
E എന്ന അക്ഷരം 80 കിലോമീറ്ററാണ്.

Efficient Watering with the Chapin Bucket ... Revolutionizing Small-Scale Agriculture.. 👇
21/03/2024

Efficient Watering with the Chapin Bucket ...

Revolutionizing Small-Scale Agriculture.. 👇


20/03/2024

കേരളം അല്ല ,,, തമിഴ്നാട് ആണ് ...

10,000 രൂപ മുതല്‍ മുടക്കി വര്‍ഷം 25 ലക്ഷം രൂപ സമ്പാദിക്കുന്ന സംരംഭകനെ പരിചയപ്പെടാം. ബിസിനസ് തുടങ്ങാന്‍ ലക്ഷങ്ങള്‍ വേണമെന...
20/03/2024

10,000 രൂപ മുതല്‍ മുടക്കി വര്‍ഷം 25 ലക്ഷം രൂപ സമ്പാദിക്കുന്ന സംരംഭകനെ പരിചയപ്പെടാം.

ബിസിനസ് തുടങ്ങാന്‍ ലക്ഷങ്ങള്‍ വേണമെന്നു വാദിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് രാജസ്ഥാന്‍ സ്വദേശിയായ നരേന്ദ്ര മാളവ്.

തേനീച്ച വളര്‍ത്തലിലൂടെയാണ് നരേന്ദ്ര മാളവ് ലക്ഷങ്ങള്‍ നേടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എങ്കില്‍ ശരിയാണ്. ഏതൊരു സാധാരണക്കാരനും കുറഞ്ഞ മുതല്‍ മുടക്കില്‍ വീടുകളില്‍ തന്നെ തുടങ്ങാവുന്ന ബിസിനസ് ആശയങ്ങളില്‍ ഒന്നാണ് തേനീച്ച വളര്‍ത്തല്‍.

വിപണി കണ്ടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നാണു മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വിദേശ വിപണികളില്‍ ഇന്ത്യന്‍ തേനിന് ആരാധകര്‍ ഏറെയാണ്.

2004 ലാണ് മാളവ് തന്റെ ഐതിഹാസിക തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. മനസില്‍ തോന്നിയ ആശയവുമായി മാളവ് കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തി.

അവര്‍ അദ്ദേഹത്തിന് തേനിച്ച വളര്‍ത്തലില്‍ മികച്ച പരിശീലനവും നല്‍കി. 10,000 രൂപയ്ക്കു തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഇന്നു മാളവ് വര്‍ഷം തോറും 25 ലക്ഷം രൂപയോളം സമ്പാദിക്കുന്നു. ഏട്ടോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

വയലുകളിലും, കൃഷിയിടങ്ങളിലും തേനീച്ച പെട്ടികള്‍ സ്ഥാപിച്ചാണ് തേനീച്ച കോളനികള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 1,300 തേനീച്ച കോളനികളുണ്ട്.

ഒരു കോളനിയില്‍ നിന്ന് വര്‍ഷത്തില്‍ 25 മുതല്‍ 30 കിലോ വരെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ തേനിച്ച വളര്‍ത്തല്‍ ആരംഭിക്കണമെങ്കില്‍ 25,000- 30,000 രൂപ വരെ മുതല്‍ മുടക്കേണ്ടി വരുമെന്നു മാളവ് പറയുന്നു.

കുറഞ്ഞത് 25- 50 ബോക്സുകളെങ്കിലും സ്ഥാപിച്ചാല്‍ മാത്രമേ നേട്ടമുണ്ടാക്കാനാകൂ.
കേരളത്തിലും തേനീച്ച കൃഷിക്ക് മികച്ച സാധ്യതയാണുള്ളത്. കുറഞ്ഞ ചിലവില്‍ മികച്ച വരുമാനം നേടാന്‍ ഇതിലൂടെ കഴിയുന്നു.

തേന്‍ മാത്രമല്ല, തേനീച്ചയെയും വില്‍ക്കാന്‍ കഴിയും.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കണ്‍വന്‍ഷന്‍ സെന്റര്‍. ഏറ്റൂമാനൂര്‍ ഗ്രാന്റ് അരീന. പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന കണ്‍വന...
15/03/2024

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കണ്‍വന്‍ഷന്‍ സെന്റര്‍. ഏറ്റൂമാനൂര്‍ ഗ്രാന്റ് അരീന.

പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന കണ്‍വന്‍ഷന്‍ സെന്റര്‍.

വിവാഹ വേദിയിലെത്തുന്ന കാര്‍, പുല്‍ത്തകിടിയോടു കൂടിയ ഓപ്പണ്‍ ഏരിയ, വിഐപി വാഷ് ഏരിയ, ഫീഡിംഗ് റൂം എന്നിങ്ങനെ നീളുന്നു ഗ്രാന്റ് അരീനയിലെ സൗകര്യങ്ങള്‍.

പല സംരംഭങ്ങളും തുടങ്ങിയ രാജേഷ് മാത്യു അവസാനം തുടങ്ങിയതാണ് ഗ്രാന്റ് അരീന. സംഭവം ക്ലിക്കായി.

ഇന്ന് വിവാഹം, എക്‌സിബിഷന്‍ തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം രാജേഷിന്റെ സ്വപ്ന സംരംഭമായ ഗ്രാന്‍ഡ് അരീന തേടി ഇന്ന് ആളുകളെത്തുന്നു.

അണ്‍കണ്‍വെന്‍ഷനലായ ഒരു കണ്‍വെന്‍ഷന്‍ സെന്ററാണ് ഗ്രാന്‍ഡ് അരീന. യുകെ, യുഎസ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നടക്കം എന്‍ആര്‍ഐ ബുക്കിങ്ങുകളുമായി വിജയ യാത്ര തുടരുന്നു.....


15/03/2024

കരിക്കിനെ പ്രോസസ് ചെയ്ത് കർണാടക വിദേശത്തേക്ക് അയക്കുന്നത് നോക്കൂ. 🌴🌴🌴

കേരളത്തിൽ തെങ്ങും തേങ്ങയും കരിക്കും ഉണ്ടെന്ന് പറഞ്ഞിട്ടെന്താ പ്രയോജനം. 🥥🌴🌴🌴

കുറവിലങ്ങാട് അപകടം ... KSRTC ബസ് മറിഞ്ഞു നിരപതി ആളുകൾക്ക് പരിക്ക്.
08/03/2024

കുറവിലങ്ങാട് അപകടം ...
KSRTC ബസ് മറിഞ്ഞു നിരപതി ആളുകൾക്ക് പരിക്ക്.

*തേൻ (Honey) സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ* 🔸 ലോകത്തിലെ ആദ്യത്തെ നാണയങ്ങളിലൊന്നിൽ തേനീച്ചയുടെ ചിഹ്നം ഉണ്ടായിരുന്നുവെന...
25/02/2024

*തേൻ (Honey) സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ*

🔸 ലോകത്തിലെ ആദ്യത്തെ നാണയങ്ങളിലൊന്നിൽ തേനീച്ചയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

🔸 തേനിൽ ജീവൻ തുടിക്കുന്ന എൻസൈമുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

🔸 ലോഹനിർമ്മിത സ്പൂണുമായുള്ള സമ്പർക്കത്തിൽ ഈ എൻസൈമുകൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമോ?

🙏 തേൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം മരം കൊണ്ടുള്ള തവി ഉപയോഗിച്ചാണ്, നിങ്ങൾക്ക് അതൊരെണ്ണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് ഉപയോഗിക്കുക.

🔸 നിങ്ങളുടെ തലച്ചോറ് നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥം തേനിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?

🔸 മനുഷ്യജീവന് മാത്രം നിലനിൽക്കാൻ കഴിയുന്ന ഭൂമിയിലെ അപൂർവ ഭക്ഷണങ്ങളിൽ ഒന്നാണ് തേൻ എന്ന് നിങ്ങൾക്കറിയാമോ?

🔸 ആഫ്രിക്കയിലെ ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് തേനീച്ചയാണെന്ന് നിങ്ങൾക്കറിയാമോ?

🔸 മനുഷ്യന്റെ ജീവൻ 24 മണിക്കൂർ നിലനിർത്താൻ ഒരു സ്പൂൺ തേൻ മതിയാകുമെന്നറിയാമോ?

🔸 തേനീച്ച ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് (propolis) ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളിലൊന്നാണെന്ന് നിങ്ങൾക്കറിയാമോ?

🔸 തേനിന് കാലഹരണമില്ലെന്ന് നിങ്ങൾക്കറിയാമോ?

🔸 ലോകത്തിലെ മഹാന്മാരായ ചക്രവർത്തിമാരുടെ മൃതദേഹങ്ങൾ പൊൻ ശവപ്പെട്ടികളിൽ അടക്കം ചെയ്തിരുന്നതായും അഴുകി നശിക്കാതിരിക്കാൻ അവക്ക് തേൻ കവചം ഒരുക്കാറുള്ളതായും നിങ്ങൾക്ക് അറിയാമോ?

🔸 വിവാഹത്തിന് ശേഷം നവദമ്പതികൾ പ്രത്യുൽപാദനത്തിനായി തേൻ കഴിക്കുന്നത് കൊണ്ടാണ് *ഹണിമൂൺ* എന്ന പദം ഉണ്ടായതെന്ന് നിങ്ങൾക്കറിയാമോ?

🔸 ഒരു തേനീച്ച 60 ദിവസത്തിൽ താഴെ മാത്രമേ ജീവിക്കുന്നുള്ളൂ എന്നും കുറഞ്ഞത് 1000 പൂക്കൾ സന്ദർശിക്കുകയും ഒരു ടീസ്പൂൺ തേനിൽ കുറവ് മാത്രം ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും നിങ്ങൾക്കറിയാമോ?

🔸 പക്ഷേ അതിനത് അതിന്റെ ജീവിതകാലം മുഴുവനുമാണെന്നും?

🙏 നന്ദി, തേനീച്ച!

22/02/2024

ജലോത്സവ ലോകത്തെ പുത്തൻ താരോദയം 🔥  #ആർപ്പൂക്കര_ചുണ്ടൻ 🔥കോട്ടയത്തെ വള്ളംകളി പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു 🙏ആ...
09/02/2024

ജലോത്സവ ലോകത്തെ പുത്തൻ താരോദയം

🔥 #ആർപ്പൂക്കര_ചുണ്ടൻ 🔥

കോട്ടയത്തെ വള്ളംകളി പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു 🙏

ആർപ്പൂക്കര ചുണ്ടന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്

ഫെബ്രുവരി 25 ഞായർ 5 പിഎം ന് Dr പി ആർ കുമാർ നഗറിൽ (കരിപ്പൂത്തട്ട് സൂര്യകവലയിൽ ) ശുഭാരംഭം കുറിക്കുന്നു

#ആർപ്പൂക്കര_ചുണ്ടൻ_നിർമ്മാണ #ഷെയർ_സ്വീകരണം ✨️✨️

#പൊതു_സമ്മേളനം✨️✨️

#മുൻ_കാല_വള്ളംകളി_പ്രവർത്തകർക്ക് #ആദരവ്✨️✨️

#കലാസന്ധ്യ ✨️✨️

ജനപ്രതിനിധികൾ സാംസ്‌കാരിക നേതാക്കന്മാർ, പൗര പ്രമുഖർ പങ്കെടുക്കുന്നു

#ഏവർക്കും_സ്വാഗതം🙏🙏🙏

Some Important Car Lights You Should Know.
19/12/2023

Some Important Car Lights You Should Know.

Age just Numbers ...
16/11/2023

Age just Numbers ...

ഉത്പാദന-സേവന-കച്ചവട മേഖലകളില്‍പ്പെട്ട സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നMSME ഇ...
03/11/2023

ഉത്പാദന-സേവന-കച്ചവട മേഖലകളില്‍പ്പെട്ട സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന

MSME ഇൻഷുറൻസ് പദ്ധതി

Election Commission of India - 2023
28/10/2023

Election Commission of India - 2023

Address

Ettumanoor
Kottayam

Website

Alerts

Be the first to know and let us send you an email when Ettumanoor Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Kottayam media companies

Show All