കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരിയായി അംഗീകരിച്ചുകഴിഞ്ഞു. ഈ നേട്ടത്തിന് പ്രേരകമായ ഘടകങ്ങളിൽ ഒന്ന് വർഷങ്ങളായി അവിടെ നടന്നു വരുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലാണ് " - സച്ചിദാനന്ദൻ
#cityofliterature #Kozhikode #UNESCO #Calicut #KLF #klf2025 #keralaliteraturefestival #keralaliteraturefestival2025 #keralatourism #godsowncountry #festivalonthebeach
"ഇന്ത്യയിൽത്തന്നെ കൊൽക്കത്തയും 'സിറ്റി ഓഫ് ലിറ്ററേച്ചർ' പദവി നേടാൻ ശ്രമിച്ചിരുന്നുവെങ്കിലും യുനെസ്കോ കോഴിക്കോടിനാണ് ആ പദവി ആദ്യമായി നല്‍കിയത്. അതും ഇന്ത്യയിൽത്തന്നെ ആദ്യമായി കാലങ്ങളായുള്ള സാഹിത്യ പാരമ്പര്യത്തോടൊപ്പം കഴിഞ്ഞ ഏഴു വർഷങ്ങളായി ഇവിടെ നടന്നുവരുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോകോത്തരമായ ജനപങ്കാളിത്തവും ആ പദവി നേടാൻ കോഴിക്കോട് നഗരത്തെ അർഹമാക്കി എന്നതും എടുത്തു പറയേണ്ടതുണ്ട്" - പിണറായി വിജയൻ, മുഖ്യമന്ത്രി
#cityofliterature #Kozhikode #UNESCO #Calicut #KLF #klf2025 #keralaliteraturefestival #keralaliteraturefestival2025 #keralatourism #godsowncountry #festivalonthebeach
കിട്ടുന്നതെന്തും കിട്ടുന്ന സമയം കൊണ്ട് വായിക്കാൻ ഉത്സാഹം കൂട്ടുന്ന മനുഷ്യരും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും ഒത്തുചേർന്നപ്പോൾ... DCSMAT വാഗമൺ ക്യാമ്പസിൽ നടന്ന മൺസൂൺ മീറ്റപ്പിൽ നിന്നും...
#monsoonmeetup #influencersmeetup #dcbooks #dcsmatvagamon #dcsaad #Bookworms #BookLover #reading #dcsmat
'ഭൂമിയിലെ ഏറ്റവും വലിയ ബാർ മലബാർ...' 'മലയാളുന്നവൻ മലയാളി' - പണിക്കർ സാറിൻ്റെ കവിതകളിൽ പലപ്പോഴും ഇങ്ങനെ ലളിതമായ, എന്നാൽ അസാധാരണ തലങ്ങൾ ഉള്ള പുതിയ പ്രയോഗങ്ങൾ കണ്ടെത്താനാകും. സമ്പൂർണ സമാഹാ രത്തിൽ, ഒരുപക്ഷേ, ഇത്തരം തനത് വാക്കുകളുടെ ഒരു ശേഖരം അനുബന്ധമായി കൊടുത്താൽ നന്നായേക്കും. ഈ ചിന്ത വന്നതും ജീവകുമാറിൻ്റെ മനസ്സിൽ വീണ്ടും ആ വാക്കുകൾ സൗമ്യമായി മുഴങ്ങി. കൊച്ചുവാക്കുകൾ... എന്തുകൊണ്ട് കൊച്ചുവാക്കുകളുടേതുമാത്രമായി ഒരു ശബ്ദതാരാവലി ഇറക്കിക്കൂടാ!
ആനുകാലികങ്ങളിൽ വന്നപ്പോൾതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട അത്ഭുതമേ മുതൽ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകൾ. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ഇപ്പോൾ വിൽപ്പനയിൽ ...
#kochuvakkukaludesabdatharavali #newrelease #dcbooks #newreleasebooks #VinuAbraham Vinu Abraham
പ്രവാസജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ഇടവേള എടുത്ത് സ്വന്തംനാട്ടിലേക്ക് തിരികെയെത്തുന്നവർക്ക് മടങ്ങിപ്പോകുമ്പോൾ അടുത്ത ഒരു കൊല്ലത്തേയ്ക്കുള്ള പുസ്തകങ്ങളുമായി മട
ങ്ങാം. പ്രവാസി മലയാളികൾ കാത്തിരുന്ന ഡി സി ബുക്സ് എന്‍.ആര്.ഐ ഫെസ്റ്റ് ആഗസ്റ്റ് 31 വരെ തിരുവല്ലയിൽ... തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ ഡി സി ബുക്സില്‍ നടക്കുന്ന പുസ്തകോത്സവത്തിൽ നിന്നും വിലക്കുറവോടെ പുസ്തകങ്ങൾ സ്വന്തമാക്കാം.
#dcbooks #thiruvalla #BookFest #LitFest #BookFestival #BookLovers #ReadMore
ഓര്‍മ്മയുടെ ഇരുണ്ട കോവണിച്ചുവട്ടില്‍ ഇന്നും ഞാന്‍ കാത്തുനില്‍ക്കുകയാണ്. നിമിഷങ്ങളുടെ മൃതദേഹങ്ങളും പേറി യാമങ്ങള്‍ നിശ്ശബ്ദമായി കടന്നുപോകുന്നു. നിഴലുകളുടെ നീളം നീണ്ടുനീണ്ടുപോകുന്നു. കാത്തുനില്പും തുടരുകയാണ്. ഞാന്‍ മാത്രമല്ല പറയപ്പെടാത്ത കുറ്റബോധത്തിന്റെ ദുര്‍വ്വഹമായ പാപഭാരവുമായി മനുഷ്യമനസ്സാക്ഷി മുഴുവന്‍ കാത്തുനില്ക്കുന്നു. യുഗങ്ങള്‍ കാത്തുനില്ക്കുന്നു.
കാണുവാന്‍,
കുമ്പസാരിക്കുവാന്‍,
മിസ് മേരി തെരേസാ പോള്‍!
നിങ്ങള്‍ വരാതിരിക്കല്ലേ!...
വായിക്കാം എൻ മോഹനൻ എഴുതിയ പ്രണയകഥകൾ...
#pranayakathakal #nmohanantekathakal #nmohanan #orikkal #love #lovestory #newrelease #dcbooks #newreleasebooks
25 ലക്ഷം കോപ്പികള്‍ പിന്നിട്ട് ടി രാമലിംഗംപിള്ളയുടെ 'ഇംഗ്ലീഷ്- ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി'. ഉള്ളടക്കത്തിലും നിര്‍മ്മാണനിലവാരത്തിലും വിലയിലുമെല്ലാം മറ്റൊരു ഇന്ത്യന്‍ പ്രസാധകനും കഴിയാത്തവിധം ജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ നിഘണ്ടുവിനു കഴിഞ്ഞു. ഇന്ന്, ഇന്ത്യയില്‍ ഏറ്റവുമധികം പ്രചരിച്ചിട്ടുള്ള ദ്വിഭാഷാനിഘണ്ടു എന്ന ബഹുമതി ഈ ഗ്രന്ഥത്തിനു ലഭിക്കാനുള്ള കാരണവും ഇതുതന്നെ. പഠിക്കുമ്പോള്‍, പഠിപ്പിക്കുമ്പോള്‍, എഴുതുമ്പോള്‍, വായിക്കുമ്പോള്‍... എപ്പോഴും സഹായത്തിനെത്താന്‍ ഇന്നും ഒരേയൊരു നിഘണ്ടു മാത്രം, അതാണ് ടി രാമലിംഗംപിള്ളയുടെ 'ഇംഗ്ലീഷ്- ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി'.
#englishenglishmalayalamdictionary #dictionary #dcbooks #tramalingampillai
ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല...
#sreekanththamarasseri #katalkatannakariveppukal
#newrelease #dcbooks #newreleasebooks
'വെറുമൊരോർമ്മതൻ കുരുന്നുതൂവൽ ' തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങൾ...
ഡി സി ബുക്സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച ഡി സി ബുക്സ് ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സ്റ്റോറിടെല്ലിങ് സെഷനില്‍ ഇന്ദുലേഖ വാര്യരും ജാനകി സബേഷും പങ്കെടുത്തപ്പോൾ. ജാനകി സബേഷിന്റെ _'MUGI AND THE RAINBOW'_ എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍ നടന്നു.
#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor #mugiandtherainbow #janakisabesh
പ്രണയിക്കുന്നവരെ മനുഷ്യര്‍ക്ക് ഇഷ്ടമാണ്. അല്പം അസൂയകലര്‍ന്ന ഇഷ്ടമാണെന്ന് മാത്രം....
ഉടന്‍ വരുന്നു, മുഹമ്മദ് അബ്ബാസിന്റെ നോവല്‍ 'അനസ് അഹമ്മദിന്റെ കുമ്പസാരം'
ഡി സി ബുക്സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച ഡി സി ബുക്സ് ബുക്ക് ഫെസ്റ്റ് 2024-ല്‍ അഖില്‍ പി ധര്മ്മജന് അതിഥിയായി എത്തിയപ്പോൾ...
#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #akhilpdharmajan #Ramcareofanandhi Akhil P Dharmajan
അയൽനാടുകളെ അസൂയപ്പെടുത്തിയ സമൃദ്ധിയും ശാന്തിയും നിറഞ്ഞ ഭൂതകാലമുണ്ടായിരുന്ന ഗ്രാമമാണ് ശാന്തിനഗർ. വികസനത്തിന്റെ പേരിൽ ഗ്രാമത്തിലെത്തിയ ചില വ്യവസായങ്ങൾ ശാന്തിനഗറിലെ വെള്ളവും വായുവും മലിനമാക്കി. കാടുകൾ നശിച്ചു. പക്ഷികൾ പറന്നുപോയി. കള്ളന്മാരും പിടിച്ചുപറിക്കാരും വർദ്ധിച്ചു. തങ്ങളുടെ നാടിന് ശാപമോക്ഷം ലഭിക്കുമോ എന്നുവരെ ശങ്കിച്ചു ആ നാട്ടുകാർ. പക്ഷേ, പലപിറവികൾക്ക് കരുത്തുണ്ടായിരുന്നു ശാന്തിനഗറിന്. പിന്നീട് മാറ്റങ്ങളുടെ കാലമായിരുന്നു. പിൻതലമുറ അതിന് വഴിയൊരുക്കി. അവിടെയാണ് സൗമിനിയും പാർവ്വതിയും ജീവിച്ചത്. അവരുടെ കഥയാണിത്. സ്ത്രീ മനസ്സുകളുടെ അകം തേടുന്ന സേതുവിന്റെ മികച്ച ആഖ്യാനം, 'പാർവ്വതി'
#parvathy #sethu #dcbooks #newrelease
പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. പ്രകൃതിക്കെതിരെ നടത്തിയ മനുഷ്യന്റ ഇടപെടലുകളും, അതിനെതിരെ മനുഷ്യന് തന്നെ നടത്തിയ സമരങ്ങളുമൊക്കെ പുസ്തകങ്ങളുടെ പ്രമേയങ്ങളായിട്ടുണ്ട്.
പരിസ്ഥിതിസംരക്ഷണമെന്ന വലിയ ആശയത്തില്‍ ഊന്നിനിന്നുകൊണ്ട് രചിക്കപ്പെട്ട ചില പുസ്തകങ്ങളെ ഈ പരിസ്ഥിതിദിനത്തില്‍ പരിചയപ്പെടാം;
#WorldEnvironmentDay #EnvironmentDay #SaveOurPlanet #BeatPlasticPollution #ClimateAction #GoGreen #EcoFriendly #SustainableLiving #EarthDay #ProtectOurPlanet #dcbooks
''I have a dream that my four little children will one day live in a nation, where they will not be judged by the colour of their skin, but by the content of their character.'
❓1963 ആഗസ്റ്റ് 28-ലെ ലിങ്കണ് മെമ്മോറിയല്‍ സ്ക്വയറില്‍ മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയര്‍ നടത്തിയ പ്രസംഗം എങ്ങനെ ചരിത്രത്തെ മാറ്റിക്കുറിച്ചു?
👉പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാനും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചറിയാനും വാങ്ങൂ,'ചരിത്രം മാറ്റിമറിച്ച പ്രസംഗങ്ങള്‍' സമാഹരണം- ഡോ.അലക്സാണ്ടര്‍ ജേക്കബ് IPS, മറിയം എലിസബത്ത് അലക്സാണ്ടര്‍
#MLK #MartinLutherKing #MLKDay #IHaveADream #CivilRights #Justice #Equality #Nonviolence #Dream #Freedom #dcbooks
രാമായണമെന്നാല്‍ മലയാളികള്‍ക്ക് ഡി സി ബുക്സ് രാമായണം
കര്‍ക്കിടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണമാസത്തെ വരവേൽക്കാൻ ഡി സി ബുക്സും തയ്യാറെടുത്തു കഴിഞ്ഞു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അദ്ധ്യാത്മ രാമായണങ്ങളുടെ പതിപ്പുകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന വിധം വലിയ അക്ഷരങ്ങള്‍, മികച്ച വായനക്ഷമത, കുറതീര്‍ന്ന അച്ചടി എന്നിവയൊക്കെ ഡി സി ബുക്സ് രാമായണങ്ങളുടെ പ്രത്യേകതകളാണ്. പുതിയ തലമുറയ്ക്ക് വായിക്കാനും ആസ്വദിക്കാനും അറിയാനും ഉതകുന്ന വിധത്തില്‍ തയ്യാറാക്കിയ പതിപ്പുകള്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്സ് ശാഖകളിലൂടെയും ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും നിങ്ങള്‍ക്ക് ഉറപ്പാക്കാവുന്നതാണ്.
#dcbooks #ramayana #AdhyatmaRamayana
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം...
വായനയുടെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വേദിയൊരുക്കി ഡി സി ബുക്സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് ബുക്ക് ഫെസ്റ്റ് 2024 - ജൂണ്‍ രണ്ടിന് അവസാനിക്കും.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor
ഡി സി ബുക്സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് ബുക്ക് ഫെസ്റ്റ് 2024-ല്‍ പുസ്തകവർത്തമാനങ്ങളുമായി അശ്വതി ശ്രീകാന്തും ശരൺ രാജീവും എത്തിയപ്പോൾ...
#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor
DC BOOKS SATURDAY BOOKHUNT
👉മാതവിയും പാര്‍വ്വതിയും മേനകയും ഇതാ അക്ഷരനഗരിയിൽ !
👉കോട്ടയംകാര് റെഡി അല്ലെ, പോന്നോളൂ
/
#dcbooksbookhunt #dcbooks #bookhunter #bookhunt #giveawayalert #saturdaybookhunt #saturdaybookhunting #sreeparvathy #mathavi