Manorama Weekly

Manorama Weekly Malayala Manorama weekly is one of the most circulated magazines in India. It is published by the well known Malayala Manorama Group from Kottayam.

Manorama weekly offers lots of Malayalam content for light-hearted reading. An online version introduced by them has become a big hit among the Malayalam readers. Manorama weekly offers lots of Malayalam content for light hearted reading. The weekly offers a variety of spices for the readers including novels, cartoons, short stories, astrology, interviews, cinema section, jokes, section for childr

en, downloads, recipes, health section, autobiographies etc, a full package of entertainment reading. Visit http://www.manoramaweekly.in to read Malayala Manorama Weekly Online version. This site requires one time registration using username and password. Subsequently this user name can be used to read the magazine in the following weeks. As of now access to the weekly Online edition is free; however, it will be charged Rs. 250 for One year and Rs. 150 for 6 months to access the Manorama Weekly Online edition.

17/01/2025
മനോരമ ആഴ്ചപ്പതിപ്പ്മുഖചിത്രം – റോസ്മി ഷാജിഫോട്ടോ – റെജി ഭാസ്‍കർ
17/01/2025

മനോരമ ആഴ്ചപ്പതിപ്പ്
മുഖചിത്രം – റോസ്മി ഷാജി
ഫോട്ടോ – റെജി ഭാസ്‍കർ

ചെമ്മീൻ റോസ്റ്റ് ചേരുവകൾചെമ്മീൻ അര കിലോ,സവാള അരിഞ്ഞത് കാൽ കിലോ,തക്കാളി അരിഞ്ഞത് 2 എണ്ണം,ഇഞ്ചി ചെറിയ കഷണം,വെളുത്തുള്ളി ...
14/01/2025

ചെമ്മീൻ റോസ്റ്റ്

ചേരുവകൾ

ചെമ്മീൻ അര കിലോ,

സവാള അരിഞ്ഞത് കാൽ കിലോ,

തക്കാളി അരിഞ്ഞത് 2 എണ്ണം,

ഇഞ്ചി ചെറിയ കഷണം,

വെളുത്തുള്ളി 4 അല്ലി,

പച്ചമുളക് 2എണ്ണം,

കറിവേപ്പില 2തണ്ട്,

മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ,

മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപൊടി കാൽ ടീസ്പൂൺ,

നാരങ്ങ ഒരെണ്ണം,

ഉപ്പു പാകത്തിന്,

വെളിച്ചെണ്ണ ഒരു കപ്പ്

തയാറാക്കുന്ന വിധം:-ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾപൊടിയും മുളകുപൊടിയും അൽപം നാരങ്ങാനീരും ഉപ്പും ചേർത്തിളക്കി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ചെറുതായി വറുത്തെടുക്കുക. ആ പാനിൽ തന്നെ അരിഞ്ഞ സവാള ഇട്ട് വഴറ്റി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വീണ്ടും വഴറ്റുക. ശേഷം അരിഞ്ഞ തക്കാളി ഇട്ട് നന്നായി യോജിപ്പിച്ച് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കി. വറുത്ത ചെമ്മീൻ ചേർത്തു നന്നായി യോജിപ്പിച്ച് ഉപ്പും ചേർത്ത് വാങ്ങി വയ്ക്കാം.

ശരീരവും പ്രായവും മറന്നുള്ള ജോലി ഡോ. പ്രിയ വിജയകുമാർഎന്റെ 68 വയസ്സുള്ള സഹോദരിക്കുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. ശാരീരികവും ...
14/01/2025

ശരീരവും പ്രായവും മറന്നുള്ള ജോലി

ഡോ. പ്രിയ വിജയകുമാർ

എന്റെ 68 വയസ്സുള്ള സഹോദരിക്കുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. ശാരീരികവും സാമ്പത്തികവുമായി വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. ഭര്‍ത്താവും മക്കളും നന്നായി നോക്കുന്നുണ്ട്. മകനും കുടുംബവുമാണ് കൂടെ താമസിക്കുന്നത്. ചേച്ചിക്ക് എപ്പോഴും ചെറിയ ചെറിയ അസുഖങ്ങളാണ്. ടെന്‍ഷന്‍കൊണ്ടുള്ള തലവേദനയാണ് ഇതില്‍ ഒന്ന്. ഇടയ്ക്കിടെ

ഇന്‍ജക്‌ഷന്‍ എടുക്കേണ്ടിവരാറുണ്ട്. സ്ഥിരമായി മരുന്നു കഴിക്കേണ്ടിവരുന്ന ഒരസുഖങ്ങളും ഇല്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും. വിശ്രമിക്കാന്‍ ഇഷ്ടമല്ല. മനസ്സു പോകുന്നിടത്ത് ശരീരം എത്തുന്നില്ല എന്നതാണ് പ്രധാന പരാതി. ചേച്ചി ഇങ്ങനെ ജോലി ചെയ്യുന്നതിനോട് ഞങ്ങള്‍ക്കു താൽപര്യമില്ല. വിശ്രമിക്കാന്‍ ആവശ്യപ്പെടുന്നത് ചേച്ചിക്കു ദേഷ്യമാണ്.എസ്.സത്യനേശൻ, നെടുങ്കണ്ടം

ശരീരവും പ്രായവും മറന്നു ജോലി ചെയ്യുക എന്നത് ചിലരുടെ സ്വഭാവമാണ്. എത്ര പറഞ്ഞാലും അവര്‍ക്കു മനസ്സിലാകില്ല. സ്വയം കാര്യങ്ങള്‍ ചെയ്താലേ അവര്‍ക്കു തൃപ്തിയാകൂ. ഈ സ്വഭാവം വീടുകളില്‍ അസംതൃപ്തി സൃഷ്ടിച്ചേക്കാം. എന്നാല്‍, ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ഇവരുടെ തന്നെ സ്വഭാവത്തിലെ പ്രത്യേകതകള്‍ കൊണ്ടാണ്. മറ്റുള്ളവര്‍ കാര്യങ്ങള്‍ ചെയ്യുന്നതിലെ തൃപ്തിക്കുറവല്ല പ്രശ്‌നം. സ്വയം ചെയ്താല്‍ മാത്രമേ ഭംഗിയായി എന്ന തോന്നല്‍ അവരില്‍ വരൂ. എന്നാല്‍, ഇത് മറ്റുള്ളവര്‍ക്കു പ്രയാസമുണ്ടാക്കുന്ന സ്വഭാവമാണ്. തങ്ങള്‍ ചെയ്യുന്നത് ശരിയല്ലേ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ മറ്റുള്ളവരുടെ മനസ്സിലൂടെ കടന്നുപോകാം. പ്രത്യേകിച്ച് മരുമകള്‍ക്ക്. അവരുടെ മാനസിക പിരിമുറക്കത്തിനു താങ്കളുടെ സഹോദരിയുടെ ഈ സ്വഭാവം കാരണമായേക്കാം. എന്നാല്‍, ഈ അമ്മയാകട്ടെ മനസ്സില്‍ മറ്റൊന്നും വിചാരിച്ചു ചെയ്യുന്നതാകില്ല. മരുമകളെക്കാള്‍, നിങ്ങളാരെങ്കിലും സഹോദരിയെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുന്നതാണു നല്ലത്.

പൂര്‍ണ വിശ്രമജീവിതം ആവശ്യമില്ല. ശരീരത്തിനുതകുന്ന രീതിയില്‍ ജോലി ചെയ്യുക, ജോലികള്‍ വിഭജിച്ചു ചെയ്യുക. അപ്പോള്‍ ആവശ്യത്തിനു വിശ്രമവും ലഭിക്കും. ചെയ്യുന്ന ജോലികളില്‍ മരുമകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇരുവര്‍ക്കും ഒന്നിച്ചു വിശ്രമിക്കാനും സമയം ചെലവഴിക്കാനും സാധിക്കും. ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്താല്‍ വീട്ടിലെ സാഹചര്യം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

മസാല കപ്പവട ചേരുവകൾകപ്പ അര കിലോ,മഞ്ഞൾപൊടി അര ടീസ്പൂൺ,സവാള ഒരെണ്ണം,പച്ചമുളക് 2 എണ്ണം.,ഇഞ്ചി ചെറിയ കഷണം,കറിവേപ്പില ആവശ്യത്...
14/01/2025

മസാല കപ്പവട

ചേരുവകൾ

കപ്പ അര കിലോ,

മഞ്ഞൾപൊടി അര ടീസ്പൂൺ,

സവാള ഒരെണ്ണം,

പച്ചമുളക് 2 എണ്ണം.,

ഇഞ്ചി ചെറിയ കഷണം,

കറിവേപ്പില ആവശ്യത്തിന്,

അരിപ്പൊടി 3 ടേബിൾസ്പൂൺ,

മുളകുപൊടി അര ടീസ്പൂൺ,

ഗരം മസാല ഒരു ടീസ്പൂൺ,

സൺഫ്ലവർ ഓയിൽ വറുക്കാൻ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:- കപ്പ കൊത്തിയരിഞ്ഞ് ഉപ്പും മഞ്ഞളും ഇട്ടു വേവിച്ച് നന്നായി ഉടച്ചെടുക്കുക. ശേഷം സവാള മുതൽ ഗരം മസാലവരെയുള്ളവയും ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിലാക്കി വറുത്തെടുക്കാം.

ചുട്ടരച്ച മുളക് ചമ്മന്തി

ചേരുവകൾ

വറ്റൽ മുളക് 10 എണ്ണം ,

ഉള്ളി 4 എണ്ണം,

ഉപ്പു പാകത്തിന്,

വെളിച്ചെണ്ണ ആവശ്യത്തിന്,

കറിവേപ്പില 4 ഇതൾ

തയാറാക്കുന്ന വിധം:-പാനിൽ വറ്റൽമുളകും ഉള്ളിയും പച്ചമണം മാറുന്നതുവരെ ചൂടാക്കുക. വറ്റൽമുളക് ബ്രൗൺ നിറമാകുമ്പോൾ ഉള്ളിയും ഉപ്പും ചേർത്ത് മിക്സിയുടെ ജാറിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ആവശ്യത്തിനു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം.

ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആർദ്ര ക‍ൃഷ്ണദാസ് ബാങ്കിന്റെ എറണാകുളം ശാഖയിലേക്കു ട്രാൻസ്ഫറായി വരുന്നു. ഭർത്താവ് സിദ്...
14/01/2025

ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആർദ്ര ക‍ൃഷ്ണദാസ് ബാങ്കിന്റെ എറണാകുളം ശാഖയിലേക്കു ട്രാൻസ്ഫറായി വരുന്നു. ഭർത്താവ് സിദ്ധാർഥുമായി അകന്നു കഴിയുകയാണ് ആർദ്ര. ബാങ്കിലെ ഡപ്യൂട്ടി മാനേജരും അവിവാഹിതയുമായ ആശ തോമസുമൊത്ത് വളഞ്ഞമ്പലത്ത് ഒരു ഫ്ലാറ്റിൽ താമസവും തുടങ്ങി. ആർദ്രയും ചെന്നൈ ബ്രാഞ്ചിലെ ദീപാങ്കുരനും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് ശർമിള കള്ളപ്പേരിൽ സിദ്ധാർഥിനെ വിളിച്ച് അറിയിച്ചു. ശർമിള കള്ളം പറഞ്ഞ് സിദ്ധാർഥിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെങ്കിലും ആർദ്ര ആ കള്ളി പൊളിച്ചു. അഭിരാമിക്കുള്ള വിവാഹവസ്ത്രങ്ങളെടുക്കാൻ എറണാകുളത്തെത്തിയവരുടെ കൂടെ ആർദ്രയെ കാണാഞ്ഞ്, ചെറുക്കന്റെ അമ്മ ശകുന്തള നിർബന്ധിച്ച് ആർദ്രയെ വിളിച്ചു വരുത്തി. ആർദ്ര സിദ്ധാർഥിനോടും രാജേശ്വരിയോടും മിണ്ടാതെ മടങ്ങിയത് ശകുന്തള ശ്രദ്ധിച്ചു. ശകുന്തളയും ഭർത്താവും ആർദ്രയെയും അവളുടെ വീട്ടിലും ചെന്ന് വിവാഹം ക്ഷണിച്ചു. അഭിരാമിക്കു സമ്മാനിക്കാനായി ആർദ്ര ഡയമണ്ട് സ്റ്റഡ്സ് വാങ്ങുന്നു. ജയകാന്ത് ആവശ്യപ്പെട്ടതനുസരിച്ച് അഭിരാമി അമ്മയെ വിളിച്ച് ആർദ്രയുടെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാജേശ്വരി അതു നിരസിച്ചു. അഭിരാമിയുടെ വിവാഹം മുടക്കാനുള്ള ശ്രമം ശരത്ചന്ദ്രൻ തുടങ്ങുന്നു...മനോരമ ആഴ്ചപ്പതിപ്പിൽ കെ.കെ.സുധാകരൻ എഴുതുന്ന നോവൽ പെൺമനസ്സ് ജനുവരി 18–ാം ലക്കം തുടർന്നു വായിക്കൂ...

അറിയാത്തതും അറിയേണ്ടതുംഅഡ്വ. ഷെരീഫ് നെടുമങ്ങാട്പരിശോധന സർട്ടിഫിക്കറ്റ് സ്വയം ഡൗൺലോഡ് ചെയ്യാൻവാഹന പരിശോധന നടത്തുന്ന അധികൃ...
13/01/2025

അറിയാത്തതും അറിയേണ്ടതും

അഡ്വ. ഷെരീഫ് നെടുമങ്ങാട്

പരിശോധന സർട്ടിഫിക്കറ്റ് സ്വയം ഡൗൺലോഡ് ചെയ്യാൻ

വാഹന പരിശോധന നടത്തുന്ന അധികൃതർ പരിശോധനയ്ക്ക് ആവശ്യപ്പെടുന്ന രേഖകളിൽ ഒന്നാണ് വാഹനപുക പരിശോധന സർട്ടിഫിക്കറ്റ് (പിയുസി സർട്ടിഫിക്കറ്റ്). ഈ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഇതിന്റെ പകർപ്പ് വാഹന ഉടമയ്ക്ക് സ്വന്തം നിലയില്‍ തന്നെ ഡൗൺലോഡ് ചെയ്യാനാകും. parivahan.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഈ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുക. ഈ സൈറ്റ് തുറക്കുമ്പോൾ കാണുന്ന പ്രധാന പേജിൽ പിയുസി എന്ന മെനു ക്ലിക് ചെയ്യണം. തുടർന്നു വരുന്ന പേജില്‍ പിയുസി സർട്ടിഫിക്കറ്റ് എന്ന മെനു തിരഞ്ഞെടുത്തശേഷം കാണുന്ന റജിസ്ട്രേഷൻ നമ്പർ എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യണം. തുടർന്ന് വാഹനത്തിന്റെ ചേസിസ് നമ്പർ കൊടുത്തശേഷം സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്തു നൽകണം. ശേഷം പിയുസി ഡീറ്റെയിൽസ് എന്ന ബട്ടണിൽ ക്ലിക് ചെയ്യുമ്പോൾ സ്ക്രീനില്‍ നിങ്ങളുടെ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്യാനും അതിന്റെ പ്രിന്റ ് എടുക്കാനുമുള്ള ഓപ്ഷനുകളുണ്ട്. വാഹന പരിശോധന സർട്ടിഫിക്കറ്റ് കൈവശമില്ലെങ്കിൽ അപ്പോൾത്തന്നെ മൊബൈൽ മുഖേന ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് അധികൃതരെ കാണിക്കുകയും ചെയ്യാം.

സോയ ഹണി ചിക്കൻചേരുവകൾചിക്കൻ അര കിലോ,സവാള ഒരെണ്ണം,സോയ സോസ് 150 മില്ലി,തേൻ 2ടേബിൾ സ്പൂൺ,ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 25 ഗ്...
13/01/2025

സോയ ഹണി ചിക്കൻ

ചേരുവകൾ

ചിക്കൻ അര കിലോ,

സവാള ഒരെണ്ണം,

സോയ സോസ് 150 മില്ലി,

തേൻ 2ടേബിൾ സ്പൂൺ,

ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 25 ഗ്രാം,

കുരുമുളകുപൊടി ഒരു ടീസ്പൂൺ,

ഉപ്പു പാകത്തിന്,

നാരങ്ങ ഒരെണ്ണം,

മല്ലിയില ആവശ്യത്തിന്,

ഒലിവ് ഓയിൽ 2ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം :- ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കിയശേഷം വരഞ്ഞെടുക്കുക (ലെഗ് പീസ് ആണെങ്കിൽ ഉത്തമം). പാനിൽ ചെറുതായി അരിഞ്ഞ സവാള മുതൽ പകുതി നാരങ്ങയുടെ നീരുവരെയുള്ളവ ചേർത്ത് മിക്സ്‌ ചെയ്യുക.

ശേഷം ചിക്കൻ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കണം.

പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചിക്കൻ വേവിച്ചു മാറ്റിയശേഷം അതേ പാനിൽ ബാക്കിയുള്ള സോസ് കുറച്ചു വെള്ളം ഒഴിച്ചു തിളപ്പിക്കുക.കുറുകിയശേഷം ചിക്കൻ ചേർത്തിളക്കി. അരിഞ്ഞ മല്ലിയില ഇട്ട് തീ അണയ്ക്കാം.

കൃഷിയും കറിയുംമത്തങ്ങ മിനി ദേവരാജ്, കാരാപ്പുഴവെള്ളരിവർഗ പച്ചക്കറിയായ മത്തൻ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം എന്ന...
13/01/2025

കൃഷിയും കറിയും

മത്തങ്ങ

മിനി ദേവരാജ്, കാരാപ്പുഴ

വെള്ളരിവർഗ പച്ചക്കറിയായ മത്തൻ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം എന്നതാണ് പ്രത്യേകത. ജനുവരി– മാർച്ച്, സെപ്റ്റംബർ–ഡിസംബർ മാസങ്ങളാണ് കൃഷിക്കനുയോജ്യം. അമ്പിളി, സുവർണ, നാടൻ ഇനങ്ങളാണു നല്ലത്. മണ്ണിളക്കി നേരിട്ട് വിത്തു പാകി മുളപ്പിക്കാം. നടുന്നതിനു മുൻപ് തടത്തിൽ ഒരുപിടി കുമ്മായം വിതറണം. ഒരു തടത്തിൽ രണ്ടു വിത്തുകളിടാം. ഇത് മൂന്നു ദിവസം കൊണ്ടു മുളപൊട്ടും. അടിവളമായി ജൈവവളവും കോഴിവളവും നൽകാം. പതിനഞ്ചു ദിവസം കഴിഞ്ഞാൽ രാസവളവും നൽകിത്തുടങ്ങാം. ചുവട്ടിൽനിന്ന് അകറ്റിയിടണമെന്നു മാത്രം. തുടർന്ന് പത്തു ദിവസത്തെ ഇടവേളയിൽ വളം നൽകണം. മത്തന് ധാരാളം വളം ആവശ്യമാണ്. വള്ളികൾ കരിയില വിരിച്ച് അതിനു മുകളിൽ പടർത്തി വിടുക. മത്തന്റെ കായും ഇലയും കുരുവും ഭക്ഷ്യയോഗ്യമാണ്.

മത്തങ്ങ– പച്ചക്കായ മെഴുക്കുപുരട്ടി

ചേരുവകൾ

മത്തങ്ങ നീളത്തിൽ അരിഞ്ഞത് അര കപ്പ്,

പച്ച ഏത്തയ്ക്ക നീളത്തിൽ അരിഞ്ഞത് കാൽ കപ്പ്,

ഉള്ളി പത്തെണ്ണം ചതച്ചത്,

വറ്റൽമുളക് ചതച്ചത് ഒരു ടേബിൾ സ്പൂൺ,

വെളുത്തുള്ളി 2 അല്ലി,

മഞ്ഞൾപൊടി ഒരു നുള്ള്,

കടുക് ഒരു ടീസ്പൂൺ,

വെളിച്ചെണ്ണ ഒരു ടീസ്പൂൺ,

കറിവേപ്പില ആവശ്യത്തിന്,

ഉപ്പു പാകത്തിന്.

തയാറാക്കുന്ന വിധം:- കട്ടിയുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ടു മൂപ്പിക്കുക. അതിലേക്ക് ഉള്ളി ചതച്ചത്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. വഴന്നശേഷം മഞ്ഞൾപൊടി, വറ്റൽമുളകു ചതച്ചത്, ഉപ്പ് എന്നിവയും ചേർത്തു വീണ്ടും വഴറ്റണം. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന മത്തങ്ങയും ഏത്തയ്ക്കായും ഇട്ട് അഞ്ചു മിനിറ്റ് മൂടിവച്ചു വേവിക്കുക. വെന്തുകഴിയുമ്പോൾ തുറന്ന് മുകളിൽ പച്ചവെളിച്ചെണ്ണ ചേർത്തിളക്കി വാങ്ങി ഉപയോഗിക്കാം.

പെറ്റ്സ് കോർണർഡോ.ബീന ഡി.മൃഗങ്ങളിലെ മുറിവുണക്കും ആത്തയിലആട്,പശു, നായ മുതലായ വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ പല കാരണങ്ങളാൽ മുറ...
13/01/2025

പെറ്റ്സ് കോർണർ

ഡോ.ബീന ഡി.

മൃഗങ്ങളിലെ മുറിവുണക്കും ആത്തയില

ആട്,പശു, നായ മുതലായ വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ പല കാരണങ്ങളാൽ മുറിവുകൾ ഉണ്ടാകുന്നതു സാധാരണമാണ്. കന്നുകാലികളുടെ ശരീരത്തിലുണ്ടാകുന്ന ഇത്തരം മുറിവുകൾ തുടക്കത്തിലെ തന്നെ കണ്ടെത്തി വേണ്ട പ്രഥമ ശുശ്രൂഷ നൽകിയില്ലെങ്കിൽ അവ പഴുത്ത് വലിയ വ്രണങ്ങളായി മാറും.

മുറിവിൽനിന്ന് ഒലിക്കുന്ന രക്തം, പഴുപ്പ് എന്നിവ ഈച്ചകളെ അതിവേഗം ആകർഷിക്കാൻ ഇടയാക്കും. ഇപ്രകാരം മുറിവിൽ പറ്റിപ്പിടിക്കുന്ന ഈച്ചകൾ മുറിപ്പാടിൽ മുട്ടയിടുകയും ഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ വ്രണത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി ചുറ്റുപാടുമുള്ള മാംസം കാർന്നു തിന്നുകയും ചെയ്യും. ഏകദേശം രണ്ടാഴ്ചകൊണ്ട് പൂർണ വളർച്ചയെത്തുന്ന പുഴുക്കൾ വ്രണത്തിൽനിന്നു പുറത്തു ചാടി മണ്ണിൽ വീണ് സമാധിയാകുന്നു. പിന്നീട് ഇവ വളർന്ന് പൂർണവളർച്ചയെത്തിയ ഈച്ചയായി മാറുന്നു. പഴകിയ വ്രണത്തിൽനിന്നു ചോരയൊലിക്കുന്നത് ഉള്ളിൽ പുഴു ഉള്ളതിന്റെ ലക്ഷണമായി കരുതാവുന്നതാണ്. ചില അവസരങ്ങളിൽ ഒരു ചെറിയ ദ്വാരം മാത്രമേ പുറത്തു കാണുവാൻ കഴിയുകയുള്ളൂ.

വ്രണത്തിൽനിന്നു പുഴുക്കളെ നീക്കം ചെയ്യുവാനായി യൂക്കാലിപ്റ്റസ് ഓയിൽ, ടർപെന്റൈൻ ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം നീക്കം ചെയ്തതിനുശേഷം മുറിവുണങ്ങാനായി ആത്തയില അഥവാ സീതപ്പഴത്തിന്റെ ഇല അരച്ചു പുരട്ടാവുന്നതാണ്. നമ്മുടെ തൊടിയിലൊക്കെ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ഇല തനിച്ചോ അൽപം മഞ്ഞൾ കൂടി ചേർത്തോ അരച്ചു പുരട്ടുന്നത് വളർത്തുമൃഗങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന ഏതുതരം വ്രണങ്ങൾക്കും നല്ലതാണ്. മുറിവുണക്കാനുള്ള കഴിവു മാത്രമല്ല, ഈച്ചകളെ അകറ്റിനിർത്താനുള്ള കഴിവും ആത്തയിലയ്ക്കുണ്ട്.

പുഴു പിടിച്ചിട്ടുള്ള മുറിവുകളിലുള്ള പുഴുക്കളെ നീക്കം ചെയ്ത ശേഷം ആത്തയില അരച്ചു പുരട്ടാവുന്നതാണ്. മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന പുതിയ മുറിവുകളിലും ആത്തയില പുരട്ടാം. കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളമായി കണ്ടുവരുന്ന ഈ ചെടിയുടെ ഇലകൾക്ക് അപൂർവ ഔഷധ ശക്തിയുണ്ട്. അതു വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയാൽ മുറിവുകൾക്കുള്ള ചികിത്സാചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

തുടർച്ചയായ ഗർഭം അലസൽഡോ.സതി എം.എസ്ഡോക്ടര്‍ എനിക്ക് 32 വയസ്സുണ്ട്. എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ കുഞ്ഞ...
13/01/2025

തുടർച്ചയായ ഗർഭം അലസൽ

ഡോ.സതി എം.എസ്

ഡോക്ടര്‍ എനിക്ക് 32 വയസ്സുണ്ട്. എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ കുഞ്ഞായിട്ടില്ല. രണ്ടു തവണ ഗര്‍ഭിണി ആയെങ്കിലും അബോര്‍ഷന്‍ ആയി. എനിക്ക് ഇനി കുട്ടികളുണ്ടാകാന്‍ പ്രയാസമാണോ? ‌ശ്രീദേവി സുധീഷ്, കല്ലുമല

പല കാരണങ്ങളാല്‍ 20 ആഴ്ചകള്‍ക്കു മുൻപ് ഗര്‍ഭം അലസിപ്പോകുന്നതിനെയാണ് ‘മിസ്‌കാര്യേജ്’ എന്നു പറയുന്നത്. 100 ഗര്‍ഭിണികളില്‍ 15 പേര്‍ക്ക് എന്ന തോതില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. 100 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ തുടരത്തുടരെ ഗര്‍ഭം അലസിപ്പോകുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. കുഞ്ഞിനുണ്ടാകുന്ന ജനിതക തകരാറാണ് പ്രധാന കാരണം.

വളരെ കുറച്ചുപേരില്‍ അമ്മയ്‌ക്കോ അച്ഛനോ തിരിച്ചറിയാത്ത വിധത്തിലുള്ള എന്തെങ്കിലും ജനിതക തകരാര്‍ ഉണ്ടായിരിക്കാം. അമ്മയുടെ പ്രായം 35ല്‍ കൂടുതലും അച്ഛന്റെ പ്രായം 40 കൂടുതലും ആണെങ്കിലും ഗര്‍ഭം അലസാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭപാത്രത്തിലെ മുഴ, ദശവളര്‍ച്ച, ഒട്ടിപ്പിടിത്തം, ഗര്‍ഭപാത്രത്തിന്റെ ഘടനയിലെ വ്യത്യാസം, അധികം അറകളുണ്ടാകുന്നത്, ഇടയ്ക്കു ഭിത്തിയുണ്ടാകുന്നത്, ഗര്‍ഭാശയഗളത്തിന്റെ ദുര്‍ബലത എന്നിവയാണ് പൊതുവായി കണ്ടുവരുന്ന മറ്റു കാരണങ്ങള്‍. അമ്മയ്ക്ക് നിയന്ത്രണാതീതമായ പ്രമേഹം, ഹൈപ്പോ തൈറോയ്ഡിസം, അപ്ല സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും ആവര്‍ത്തിച്ചുള്ള അബോര്‍ഷന് സാധ്യത കൂടുതലാണ്. ജീവിതശൈലി വളരെ പ്രധാനമാണ്. മദ്യപാനം, പുകവലി, പാസീവ് സ്‌മോക്കിങ്, മറ്റു ലഹരി ഉപയോഗങ്ങള്‍, അമിതമായി കാപ്പി കുടിക്കുന്നത്, അമിതവണ്ണം, ശരീരഭാരം വളരെയധികം കുറഞ്ഞിരിക്കുക എന്നിവയും ആവര്‍ത്തിച്ചുള്ള അബോര്‍ഷനു കാരണങ്ങളാണ്. അതേസമയം, പലപ്പോഴും അബോര്‍ഷനുള്ള കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ കഴിയാറില്ല. ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ശാരീരിക പരിശോധനകളും രക്തപരിശോധനകളും സ്‌കാനിങ്ങും നടത്തുക. അബോര്‍ഷന്‍ നടന്ന സമയത്ത് ഭ്രൂണമെടുത്ത് ജനിതക പരിശോധനയ്ക്കു വിധേയമാക്കേണ്ടി വന്നേക്കാം. കാരണം കണ്ടുപിടിച്ചതിനുശേഷം കൃത്യമായ ചികിത്സ നടത്തണം. നിരാശപ്പെടേണ്ട ആവശ്യമില്ല. ഫലപ്രദമായ ചികിത്സയിലൂടെ പത്തില്‍ എട്ടു പേര്‍ക്കും പിന്നീട് ഗര്‍ഭം ധരിക്കാനും കുഞ്ഞിനു ജന്മം നല്‍കാനും സാധിക്കാറുണ്ട്.

Address

Malayala Manorama
Kottayam
686001

Alerts

Be the first to know and let us send you an email when Manorama Weekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Weekly:

Videos

Share

Category