തായി
ഗീതാബക്ഷി
ഓടുന്ന കാറിൻ്റെ വാതിൽതുറന്ന് ഞാനിറങ്ങി മുന്നോട്ടോടി. മുന്നിലെൻ്റെ തായി. എൻ്റെ സ്വന്തം തായി. നീട്ടിപ്പിടിച്ചലറുന്ന ഹോണുകൾ ഞാൻകേട്ടില്ല. കാറുകൾ നിരനിരയായി ബ്രേക്കിടുന്നതും അറിഞ്ഞതേയില്ല. തായി., അതുമാത്രമേ ഞാനറിഞ്ഞുള്ളൂ. എന്നെ പിടിച്ചുമാറ്റാൻ ഭർത്താവു ശ്രമിക്കുമ്പോൾ തായി പറഞ്ഞു വേണ്ട രവി ബാബു , എൻ്റെ കുട്ടിയെ ഞാനെടുത്തോളാം. പകച്ചുനോക്കുന്ന വഴിയാത്രക്കാരുടെ നടുവിലൂടെ തീരെ ചെറിയൊരു കുഞ്ഞിനെ അടക്കിപ്പിടിച്ചുകൊണ്ടു പോകുംപോലെ തായി വഴി നടത്തി. ഗീതാബക്ഷിയുടെ അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്നു.
എംടി വാസുദേവൻനായരും മമ്മൂട്ടിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്
സഹ
പതിനൊന്ന് കഥകൾ
സാറാ ജോസഫ്
പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരം മനോരമ ബുക്സ് പുറത്തിറക്കുന്നു. ഓരോ കഥയിലും തെളിഞ്ഞുവരുന്ന ജീവിതാവസ്ഥകൾ ഉള്ളുലയ്ക്കുന്നവയാണ്. മലയാള ചെറുകഥയിൽ തന്റേതായ സ്ഥാനമുറപ്പിച്ച കഥാകാരിയുടെ ഏറ്റവും മികച്ച രചനകളുടെ സമാഹാരം.
മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ.
Booking:- 8281765432 & 7594040182
ഭരതേട്ടൻ
സുസ്മേഷ് ചന്ത്രോത്ത്
ചലച്ചിത്ര സംവിധായകൻ ഭരതന്റെ നാടും മനുഷ്യരും മിത്തുകളും, സനിമകളും, ഭരതനെന്ന വ്യക്തിയും പ്രമേയമാകുന്ന ഭരതേട്ടൻ. സമകാലീന ഇന്ത്യൻ രാഷ്ട്രീയാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ഹിന്ദുസ്ഥാൻ, പുലവൃത്തം, നീ പ്രതിയോഗി, പുരുഷമനോവ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ജോണി, ഇരുൾത്താര, ആമത് ഖാൻ, സ്ത്രീയുടെ സങ്കീർണമായ മാനസികഭാവങ്ങളെ പകർത്തുന്ന ഈശ്വരിയും കൃഷ്ണനും മാധവി മങ്കയാർകരശി, മിതാലി തുടങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും രൂപഘടനയിലും തികച്ചും വൈവിധ്യം പുലർത്തിക്കൊണ്ട് കഥാസാഹിത്യത്തിൽ എഴുത്തുകാരന്റെ മുൻനിരസ്ഥാനം ഉറപ്പിക്കുന്ന മികച്ച കഥകൾ.
Booking:- 8281765432 & 7594040182
മനോമയി
സി രാധാകൃഷ്ണൻ
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഇന്റലിജൻസ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവൽ. നിർമിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂർവ കൃതി.