കാട് കയറി മൂടി സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിൻ്റെ പഴയ ഓഫീസ് കാടും പള്ളയും വെട്ടി നീക്കി ശുചീകരണം നടത്തി കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ലയ മരിയ ബിജു. 2004 ൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ജലസേചന വകുപ്പിൻ്റെ ഓഫിസ് കാട് കയറി മൂടിയതോടെ ഇഴജന്തുക്കൾ താവളമാക്കിയിരുന്നു. ജനലകൾ തകർന്നു. പരിസരം മദ്യപാനകേന്ദ്രമായിയിരുന്നു. ചുള്ളി തോടിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഓഫിസിൽ സ്ഥിരമായി വെള്ളം കയറുന്നതും ഫയലുകളും ഓഫിസ് സാധങ്ങൾ നശിക്കുന്നതും പതിവായിരുന്നു. ഒരു വർഷം മുൻപ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് നീക്കി. ഇതോടെ ഓഫിസ് കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. ഓഫിസും പരിസരവും ക
പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു ഉണ്ടാക്കിയ സീഡ് ബോൾസ് സ്കൂളിലെ മറ്റു കുട്ടികളുമായി ചേർന്ന് വിവിധ സ്ഥലങ്ങളിലായി എറിഞ്ഞു. ഈ വിത്തുകൾ പലയിടങ്ങളിൽ കിടന്ന് മുളച്ച് മരങ്ങളായി വളരുക എന്ന കൺസെപ്റ്റ് ആണ് ഇതിന് പിന്നിലുള്ളത്. ചാണകവും മണ്ണും കുഴച്ച് മരങ്ങളുടെ വിത്തുകൾ ഉള്ളിൽ വച്ച് നിർമിക്കുന്നതാണ് സീഡ് ബോൾ' ഞീഴൂർ , കടുത്തുരുത്തി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ സീഡ് ബോൾ എറിഞ്ഞു. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിക്കൊട്ട്, അധ്യാപിക ഷിജിമോൾ ജോസ് എന്നിവരാണ് മാർഗ നിർദേശങ്ങൾ നൽകുന്നത്.സേറ സോനു, ഷാരോൺ , ആദം, ലീൻ ബി. പുളിക്കൻ എന്നിവർ പങ്കെടുത്തു
പിതാവിൻ്റെ ജീവൻ നില നിർത്താൻ വൈദ്യുതി വേണം. പാതിരാത്രിയിൽ കടുത്തുരുത്തി KSEB ഓഫിസിൽ അമ്മയും കുഞ്ഞുങ്ങളും കിടപ്പ് സമരം
ഞീഴൂർ വില്ലേജ് ഓഫീസറെ കൈക്കൂലിയുമായി വിജിലൻസ് പിടികൂടുന്നു.
ഞിഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ്
കുറവിലങ്ങാട് സ്വദേശിയായ യുവാവിന് കാനഡയിൽ പോകുന്നതിന് പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ RDO ഓഫീസിൽ നൽകിയ അപേക്ഷയിൽ പരിശോധന നടത്തി അന്വേഷണ റിപ്പോർട് RDO ഓഫീസിൽ സമർപ്പിക്കുന്നതിന് കൈക്കുലിയായി 1300 രൂപ ഇന്നേ ദിവസം ഉച്ച കഴിഞ് 1 മണിയോടെ പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ച് കൈപ്പറ്റിയ സമയം വിജിലൻസ് അറസ്റ്റ് ചെയ്തത്
വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ എന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ വില്ലേജ് ഓഫീസർ ഇന്നലെ ആവശ്യപ്പെട്ടത്
പണം നൽകിയെങ്കിൽ 'മാത്രമേ റിപ്പോർട്ട് RDO യിൽ അയക്കൂ എന്നാണ് വില്ലേജ് ഓഫീസർ പരാതിക്കാരനോട് പറഞ്ഞത്
തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസ് ഓഫീസിൻ എത്തി പരാതി നൽകുകയായിരുന്നു
തുടർന്ന് കിഴക്
വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ്
എഴുന്നള്ളിപ്പിന് ഇടെ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ ആയ പീറ്റർ ചാൻസ് മാസ പരിശോധനയ്ക്ക് പരാതിക്കാരന്റെ റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ ആവശ്യപ്പെടുകയും എന്നാൽ പണം കൊടുക്കാൻ തയ്യാറാല്ലാത്ത പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും കോട്ടയം വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ആയ ശ്രീ ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ആർ രാജേഷ് കുമാർ പ്രശാന്ത് കുമാർ എസ്ഐമാരായ ജയലാൽ, സത്യപ്രഭാ, മധു കുട്ടൻ, ഇൻറലിജൻസ്ഉദ്യോഗസ്ഥരായ സനിൽ, ശ്യാം, രഞ്ജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സമീഷ് ,സുരേഷ് ,
അനീഷ്, റോമിയോ ,മായ വിമൽ,നീതു, രഞ്ജിത്ത്, ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എൻജിനീയർ മനോജ്, താബിർ നൈന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .
സർക്കാരിന് പണമില്ല. 117 കോടി രൂപയുടെ മുട്ടുചിറ - എഴുമാന്തുരുത്ത് റോഡ് നിർമാണം മുടങ്ങി. നാട്ടുകാരുടെ പ്രതിഷേധം'
രണ്ടാം ക്ലാസ് പഠനം ' വയസ് 91. കുര്യൻ അപ്പച്ചൻ എഴുതി രണ്ട് പുസ്തകം. കാത്തിരത്താനം കൊല്ലം പറമ്പിൽ കെ. ജെ. കുര്യൻ '
മുട്ടുചിറ പെട്രോൾ പമ്പിലെ മോഷണം - സി.സി. ടി വി ദൃശ്യങ്ങൾ
സ്കൂളിൻ്റെ ലിഫ്റ്റിന് അനുമതി നൽകാൻ 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പാലായിൽ വിജിലൻസിൻ്റെ പിടിയിൽ
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയില്‍ ആരാധനയ്ക്കിടെ പള്ളി കോമ്പൗണ്ടില്‍ കയറി ആസൂത്രിതമായി ബഹളമുണ്ടാക്കുകയും തടഞ്ഞ അസി.വികാരി ഫാ.ജോസഫ് ആറ്റു ചാലിലിനെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ സാമൂഹ്യവിരുദ്ധക്കെതിരെ കടുത്തുരുത്തിയിൽ നടന്ന പ്രതിഷേധം....
കടവും തോടും വൃത്തിയാക്കി വിദ്യാർഥിനി. കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ലയ മരിയ ആണ് തോടും കടവും വ്യത്തിയാക്കലിന് നേതൃത്യം നൽകിയത്. ഞിഴൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചപ്പുചവറുകൾ മൂടി മാലിന്യം നിറഞ്ഞു കിടന്നിരുന്ന കുടിലി പറമ്പ് കടവ് ലയമരിയയുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും തോട്ടിലെ പ്ലാസ്റ്റിക്ക് നീക്കി കാട് തെളിക്കുകയും കടവിലും പരിസരത്തും ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. സഹകരിച്ച എല്ലാവർക്കും നന്ദി🙏
ഞീഴൂർ ടൂറിസം ഫെസ്റ്റ് ആരവം ഉദ്ഘാടനം കൊച്ചിൻ മൻസൂർ
എൽ ഡി എഫ് ബഹുജന സദസ്സ് കടുത്തുരുത്തി. ഉദ്ഘാടനം സ്റ്റീഫൻ ജോർജ്.
സഹയാത്രികർ നോക്കിനിൽക്കെ വേണാട് എക്സ്‌പ്രസിൽനിന്ന് എടുത്തു ചാടി യുവാവ്
ഡോ.വന്ദന മോഹൻദാസിന്റെ പിതാവിന്റെ വാർത്താ സമ്മേളനം: തൽസമയം
നെടുങ്കുണം റോയൽ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ്. വ്യാപക ക്രമക്കേട്