18/02/2022
തിരുവനന്തപുരം: 15-ാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ ഒപ്പിടുവെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ വിമര്‍ശിച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് സർക്കാർ മാറ്റി. ഗവർണറുടെ അഡീഷണൽ പി.എ ആയി ഹരി എസ്. കർത്തയെ നിയമിച്ചതിൽ വിയോജിപ്പ് അയച്ചുകൊണ്ടുള്ള കത്ത് ജ്യോതിലാലായിരുന്നു കൈമാറിയത്. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കിയാൽ മാത്രമേ പ്രസംഗം അംഗീകരിക്കൂ എന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു....
http://www.epressjournal.in/?p=24235
തിരുവനന്തപുരം: 15-ാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്.....