18/01/2024
സന്ദർശക വിസ മാത്രം നൽകി പറ്റിക്കുന്നവർ ഉണ്ട്. എന്നാൽ ജോലിക്കായി എത്തുമ്പോഴാണ് പലരും ഇത്തരം സംഘങ്ങളുടെ ചതികുഴിയിൽ വീണ കാര്യം അറിയുന്നത്. പണം തിരികെ ഇവരിൽ നിന്നും ലഭിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ട്രാവല്‍ ഏജന്‍സികളും ഇത്തരം തട്ടിപ്പുകളില്‍ പലപ്പോഴും ഇടനിലക്കാരായി നിൽക്കുന്നുണ്ട്. വലിയ വാഗ്ദാനങ്ങൾ ആണ് ഇവർ ഉദ്യോഗാർഥികൾക്ക് നൽകുന്നത്. ജോലി തേടി ഗൾഫ് രാജ്യങ്ങളിലേക്ക് നാടും വീടും എല്ലാം വിട്ട് വരുന്നവർ ആണ് പ്രവാസികൾ. പ്രവാസികൾ ഇന്നു നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊഴിൽ തട്ടിപ്പിൽ പെടുന്നവർ. ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഒമാനിലെ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും സ്വകാര്യ ആശുപത്രികളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി തെറ്റായ റിക്രൂട്ട്‌മെന്റ് പരസ്യം നൽകിയാണ് ഇവർ ആളുകളെ കൂട്ടുന്നത്.
സന്ദർശക വിസ മാത്രം നൽകി പറ്റിക്കുന്നവർ ഉണ്ട്. എന്നാൽ ജോലിക്കായി എത്തുമ്പോഴാണ് പലരും ഇത്തരം സംഘങ്ങളുടെ ചതികുഴ.....