കാറിനുള്ളിൽ കയറിയ മൂർഖൻ..കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയുടെ കാറിനടീയിലാണ് മൂർഖൻ കയറിയത്. വീട്ടുകാർ കണ്ടതിനെ തുടർന്ന് റെസ്ക്യൂ ടീം എത്തി രാത്രി പത്തരയോടെ പിടികൂടി....ദൃശ്യം...
മണ്ഡലമകരവിളക്ക് തീർത്ഥാടനം...എരുമേലി കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് നേട്ടം..മുൻവർഷത്തേക്കാളും 24 ലക്ഷത്തിൻ്റെ വർധനവുണ്ടായതായി കൺട്രോളിംഗ് ഇൻസ്പെക്ടർ....
അമ്പലപ്പുഴ പേട്ട സംഘത്തിനൊപ്പം വാവരുടെ പ്രതിനിധിയായി അനുഗമിക്കുന്ന താഴത്തുവീട്ടിൽ കുടുംബാംഗം. വർഷങ്ങളായി തുടരുന്ന ആത്മബന്ധത്തിൻ്റെ കഥ. മതസൗഹാർദ്ദത്തിൻ്റെ ദീപ്തമായ നിമിഷങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. കാലങ്ങളോളം വാവരുടെ പ്രതിനിധിയായി അനുഗമിച്ചിരുന്നത് താഴത്തുവീട്ടിൽ ഹസ്സൻ റാവുത്തറായിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ആസാദ് ടീ . എച്ചാണ് അനുഗമിക്കുന്നത്. അമ്പലപ്പുഴ സംഘവുമായുള്ള ബന്ധം ആഴമുള്ളതാണെന്ന് ആസാദ് പറയുന്നു. എല്ലാ തവണയും പേട്ടത്തുള്ളലിനെത്തുന്ന സംഘം താഴത്തു വീട്ടിൽ സൗഹൃദം പുതുക്കാനായെത്തും. മക്കളെല്ലവരും ചേർന്ന് അവരെ സ്വീകരിക്കും.
താഴത്ത് വീട്ടിൽ കുടുംബക്കാർ എല്ലാ വർഷവും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി അന്നദാനം നടത്താറുണ്ട്. വർഷങ്ങളായുള്ള ബന്ധം അണയാതെ കാത്ത് സൂക്ഷിക്കുകയാണ് ഇരുകൂട്ടരും.
പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം
എരുമേലി: പട്ടാപകല്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു. പ്രതിയെ കണ്ടെത്തിയില്ല. എരുമേലി സി. എച്ച്. സി. കോമ്പൗണ്ടില്‍ നിന്നും ജീവനക്കാരിയുടെ യമഹാ റേയ്‌സ് നീല നിറമുള്ള സ്‌കൂട്ടറാണ് യുവാവ് മോഷ്ടിച്ചത്. ആശുപത്രിയിലെ സി.സി ടി. വിയില്‍ നിന്ന് ദൃശ്യങ്ങള്‍ വ്യക്തമാണ്. േപാലീസ് സ്‌റ്റേഷന്റെ സമീപത്ത് നിന്നുമാണ് ഇന്നലെ KL19G 8307 എന്ന നമ്പറിലുള്ള സ്‌കൂട്ടര്‍ മോഷണം പോയത്. പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഉള്‍പ്പെടെ എരുമേലിയില്‍ നടന്ന മോഷണങ്ങളില്‍ പ്രതികളെ പോലീസ് കണ്ടെത്തിയിട്ടില്ല. സീസണ് മുന്‍പ് മുക്കൂട്ടുതറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണത്തിലും പ്രതികളെ പിടികൂടിയിട്ടില്
ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് വാഹന അപകടങ്ങൾ കുറയ്ക്കാനായെന്ന് ജോയിൻ്റ് ആർ.ടി.ഒ ഷാനവാസ് കരീം. കോട്ടയം
ആർ.ടി. ഒ ശ്യാം സിയുടെ നേതൃത്വത്തിലാണ് സേഫ് സോൺ സുരക്ഷ നടപ്പിലാക്കിയത്.
എം. വി. ഐമാരായ ആശ കുമാർ ബി, ജോണി തോമസ്, മാനോജ് കുമാർ m.k,
സുധീഷ് പി. എന്നിവരും
AMVI മാരായ ജോർജ് വർഗീസ്, സെബാസ്റ്റ്യൻ v. K.,
ടിനേഷ് മോൻ സി. ബി,
സുരേഷ്കുമാർ എം . എസ്, ദിപു ആർ നായർ, ഡ്രൈവർ റെജി A സലാം എന്നിവരും നേതൃത്വം നൽകി.
എരുമേലി പൂരം...നമ്മൾ എല്ലാവരും ചേർന്ന് പൊടിപൂരമാക്കി.....
അലങ്ങാട്ടു സംഘത്തിനൊപ്പം തൃക്കടവൂർ ശിവരാജുവും....
അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളൽ.. ആടി തിമിർത്ത് 90 കാരി തങ്കമ്മാളും....
വർണ്ണങ്ങൾ നിറഞ്ഞ് എരുമേലി ചന്ദനക്കുടം .....
മഴയത്തും ഭക്തിയിൽ ആറാടി എരുമേലിയിൽ അയ്യപ്പഭക്തർ #Erumely live
അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിൻ്റെ രഥ ഘോഷയാത്ര....
എരുമേലി പേട്ടതുള്ളലിനായെത്തിയ അലങ്ങാട്ട് സംഘത്തിന് നൽകിയ സ്വീകരണം....