Youtalk

Youtalk YouTalk is an interactive news media committed to disseminate information, news and views. CMD : Joby George Thadathil
(1)

With a free-thinking, non-biased, gender-sensitive and secular approach, YouTalk aims to open up spaces for creative and democratic deliberations on future Kerala.

05/01/2025

വൻകിട ശക്തികളോട് മത്സരിക്കാൻ മുന്നിട്ടിറങ്ങി ഇന്ത്യ.| India | Narendra Modi | Donald Trump | America
2024 ൽ ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോയത്. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങൾ ആഗോളക്രമത്തെ തന്നെ താളം തെറ്റിച്ചു. ഊർജ വിപണിക്കും ആ​ഗോള സുരക്ഷയ്ക്കും മേൽ ഭീഷണി ഉയർന്നു. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യേഷ്യയാകെ യുദ്ധ ഭീതിയിലാണ്ടു.
Modi Trump Putin

05/01/2025

വെടി നിർത്തൽ കരാറിൽ ഇസ്രയേൽ ചതികൾ..|Donald Trump |Benjamin Netanyahu |Israel |America |Hezbollah
വെടി നിർത്തൽ കരാറിലൂടെ സമാധാനം കൊണ്ട് വരാനുള്ള ശ്രമങ്ങൾക്ക് ഇസ്രയേൽ തുരങ്കം വയ്ക്കുകയാണ്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തൽ കരാർ ഒരു മാസമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നവംബർ 27 നാണ് ഇരു രാജ്യങ്ങളും വെടി നിർത്തൽ കരാറിന് സമ്മതിച്ചത്.
Khomeini Trump Netanyahu Hezbollah

05/01/2025

കോൺഗ്രസും ബിജെപിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? രാഹുൽ ഗാന്ധി പ്രതികരിക്കുന്നു | Rahul Gandhi
കോൺഗ്രസും ബിജെപിയും തമ്മിൽ എന്താണ് വ്യത്യാസം? ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഭവങ്ങളുടെ വിതരണം കൂടുതൽ നീതിപൂർവ്വം ചെയ്യണമെന്നും വികസനം വിശാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് തൻ്റെ പാർട്ടി വിശ്വസിക്കുന്നുവെന്ന് രാഹുൽ ഗാന്ധി തറപ്പിച്ചു പറഞ്ഞു.
Gandhi Modi

05/01/2025

കലികയറി മുഖ്യമന്ത്രി ; മുകേഷ് 1.59 ലക്ഷം സബ്സ്ക്രൈബർസ് ഉള്ള യുട്യൂബ് ചാനലിന്റെ ഉടമ |Mukesh | Murder
ഛത്തീസ്‌ഗഡിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സ്വതന്ത്ര മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രക്കറാണ് കൊല്ലപ്പെട്ടത്...
#2025

05/01/2025

"ഇനി ഒരു രാജ്യത്തും മുസ്ലിങ്ങളെ വളർത്തില്ല" ; അമേരിക്കയും ഇസ്രായേലും ഒന്നിച്ചു | Joe Biden | Houthis
ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍. അമേരിക്ക ഇസ്രയേലിന് പ്രധനമായും കൈമാറുന്നത് യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളുമായിരിക്കും. അമേരിക്കയുടെ കൈയ്യില്‍ നിലവിൽ സ്റ്റോക്കുള്ള ആയുധങ്ങള്‍ ഉടന്‍ തന്നെ കൈമാറുമെന്നും ബാക്കിയുവാ ഒരു വര്‍ഷത്തിനുളളില്‍ തന്നെ കൈമാറുമെന്നാണ് നിലവിൽ കരുതപ്പെടുന്നത്.






05/01/2025

ക്ഷമ നശിച്ച് ജൂതരുമായി യുദ്ധത്തിന് കാഹളം മുഴക്കി ഹിസ്ബുല്ല മുസ്ലീം സംഘം | Netanyahu | Hezbollah
ലബ്‌നാന്‍ സര്‍ക്കാരുമായി ഇസ്രായേല്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഹിസ്ബുല്ല. നവംബര്‍ 26നായിരുന്നു കരാര്‍ ഒപ്പിട്ടിരുന്നത്. കരാർ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഇസ്രായേലി സൈന്യം തെക്കന്‍ ലബ്‌നാന്‍ വിടണമെന്നതാണ്, എന്നാൽ ഇസ്രായേൽ നിരന്തരം അതിക്രമങ്ങള്‍ തുടരുകയാണ്. തുടർന്നും ആക്രമണങ്ങൾ തുടരാനാണ് ഇസ്രായേലിന്റെ ഉദ്ദേശ്യമെങ്കില്‍ പ്രതിരോധം ആരംഭിക്കുമെന്ന് ഹിസ്ബുല്ല വെളിപ്പെടുത്തി.



05/01/2025

അമേരിക്കയോടും ഇസ്രയേലിനോടും പോരാട്ടം പ്രഖ്യാപിച്ച് യമനിലെ ഹൂതികൾ | Houthis | Trump
അമേരിക്കയെയും ഇസ്രയേലിനെയും യുദ്ധത്തിലേക്ക് ക്ഷണിചിരിക്കുകയാണ് ഇപ്പോൾ യമൻ. ഹൂതിയുടെ നേതൃത്വത്തിലുള്ള നാഷണൽ സാൽവേഷൻ ഗവൺമെൻ്റിൻ്റെ മീഡിയ ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സെയ്ദ് അൽ ഗർസി ശത്രുക്കളുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന് പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി. മാത്രമല്ല യമൻ ജനത രാജ്യത്തിൻ്റെ ശത്രുക്കളുമായി പൊരുതാൻ തയ്യാറാണ്.
#2025

05/01/2025

ഒളിച്ചോടി സൈനികർ; നാണം കെട്ട് സെലൻസ്കി! ലോകരാജ്യങ്ങൾക്ക് മുൻപിൽ കിഴടങ്ങി യുക്രെൻ | Ukraine| Zelensky
യുക്രെയ്ൻ പ്രധാനമന്ത്രി വ്ളോഡിമർ സെലൻസ്കി രാജ്യത്ത് നിരവധി പരിശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അവയെല്ലാം യഥാർത്ഥത്തിൽ പാളിപ്പോവുകയാണ്. അമേരിക്കയെ മുന്നിൽ കണ്ട് റഷ്യയുമായി അംഗത്തിന് ഇറങ്ങി, അവസാനം സ്വന്തം രാജ്യത്തിൻറെ സേനാക്കരുത്ത് തകർന്നുവെന്നു തുറന്ന് സമ്മതിക്കേണ്ടി വന്നു. യുക്രെയ്ൻ ഭരണാധികാരിയെക്കാൾ ഗതികെട്ട ഒരു നേതാവ് ലോകത്തുണ്ടാവില്ല എന്ന് പറയാം.



05/01/2025

മരണത്തെ മുന്നിൽ കണ്ട് തുടർച്ചയായി കുത്തേറ്റ് രക്തം വാർന്നപ്പോൾ സൈനികൻ ചെയ്തത്.. | Russia | Ukraine
തകർന്ന ഒരു കെട്ടിടത്തിന് മുന്നിൽ വെച്ചാണ് റഷ്യൻ സൈനികനായ ട്യൂട്ട എന്ന് വിളിക്കപ്പെടുന്ന വ്യക്തി യുക്രൈൻ സൈനികനെ കത്തി കൊണ്ട് നേരിടുന്നത് അതേസമയം മരിക്കുന്നതിന് മുമ്‌ബ് അമ്മക്ക് മൊബൈൽഫോണിൽ മെസേജ് അയയ്ക്കുന്ന യുക്രൈൻ സൈനികന്റെ മുന്നിൽ റഷ്യൻ സൈനികൻ മുട്ട് കുത്തി നിന്ന് ആദരം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം വടക്കൻ സൈബീരിയയിലെ സഖാ റിപ്പബ്ലിക്കിൽ നിന്നുള്ള സൈനികനാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് കരുതപ്പെടുന്നത്.
എതിരാളിയെ കത്തി കൊണ്ട് നേരിട്ട് കീഴടക്കിയ സൈനികനെ അഭിവാദ്യം അർപ്പിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ കാണപ്പെടുന്നത്.
#2025

05/01/2025

പ്രതിരോധം എങ്ങനെ? വൈറസ് എത്ര അപകടകാരി? ; ഏത് പ്രായക്കാരെ ബാധിക്കും? | China | Kerala
ഇതാദ്യമായല്ല എച്ച്എംപിവി റിപ്പോർട്ട് ചെയ്യുന്നത്. 2011 നും 2012 നും ഇടയിൽ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ വൈറസ് കേസുകൾ മുമ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ, എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിലെ ഡോ അതുൽ ഗോയൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പൊതുവായ മുൻകരുതലുകൾ ഉചിതമാണെന്നും അദ്ദേഹം പറയുന്നു




05/01/2025

"എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് ഒക്കെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി" : സുരേഷ് ഗോപി | A.M.M.A
അമ്മയുടെ ചരിത്ര നാൾവഴി ഓർമ്മിപ്പിക്കും പോലെയാണ് സുരേഷ് ഗോപിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു 'ഒരുപാട് സ്നേഹക്കൂടുതലാണിപ്പോൾ തോന്നുന്നത്. 1994ൽ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലെയൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാർ നയിക്കുന്ന അമ്മ ആയിട്ടാണ് സംഘടന തുടങ്ങുന്നത്.
#2025

05/01/2025

കർഷകർക്ക് വേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയുടെ സംഘടനകൾ എവിടെ പോയി:പി വി അൻവർ

05/01/2025

വയനാട് പാക്കേജിലിൽ ഞങ്ങളുടെ നിലപാട് എത്രയും വേഗം സഹായം കിട്ടണമെന്നുള്ളതാണ്:പി കെ കുഞ്ഞാലികുട്ടി

05/01/2025

ബി ജെ പി കേരള രാഷ്ട്രീയത്തിൽ ക്ലച് പിടിക്കാൻ പോകുന്നില്ല :പി കെ കുഞ്ഞാലികുട്ടി

04/01/2025

SDPI ഉം ജമാഅത്തെ ഇസ്ലാമിയും ന്യൂനപക്ഷ വർഗ്ഗീയതയും മതരാഷ്ട്രം ഉണ്ടാക്കാനും ശ്രമിക്കുന്നു |MV Govindan
എല്ലാ ജാതി, മത, വർഗീയ, സ്വത്വ രാഷ്ട്രീയക്കാരും ചേർന്ന വർഗീയ പിന്തിരിപ്പൻ സഖ്യത്തിന്റെ ഒന്നാം നമ്പർ ശത്രു സിപിഐ എമ്മാണ്. ഞങ്ങൾക്ക് അതിൽ അഭിമാനമുണ്ട്. ലോകോത്തരമായ നവകേരളം സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. 2026ൽ വരാൻപോകുന്ന രാഷ്ട്രീയ പോരാട്ടത്തിൽ മുമ്പത്തേക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



i

04/01/2025

ചൈനയെ തിരിച്ചടിക്കാൻ ഇന്ത്യ!! ; ബന്ധത്തിൽ വീണ്ടും വിള്ളൽ ; മോദി രംഗത്ത് ഇറങ്ങും? | India | China
പരമാധികാരം സംബന്ധിച്ച ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതാണ്. ഇന്ത്യൻ അതിർത്തിയി ലെചൈനയുടെ നിയമവിരുദ്ധ കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ല. നയതന്ത്ര ചാനലുകൾ വഴി ശക്തമായ പ്രതിഷേധം തന്നെ ചൈനയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.അതിർത്തിയി ലെ സേനാ പിന്മാറ്റം അടക്കം കാര്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ 21 ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. നാലുവർഷത്തിലേറെ നീണ്ടു നിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്.

i

04/01/2025

പോലീസ് ആണോ പട്ടാളം ആണോ വലുത്? ;ദക്ഷിണ കൊറിയയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ |South Korea |Yoon Suk Yeol
ഡിസംബർ 14ന് പാർലമെ ന്റിൽ ഇംപീച്ച് ചെ യ്യപ്പെട്ട യൂണിനെതിരേ അഴിമതിവിരുദ്ധ ഓഫീസും സി ഐ ഒ ) പോലീസും ചുമത്തിയ രാജ്യദ്രോഹ ക്കേസിൽ ചൊവ്വാഴ്‌ചയാണു സീയൂൾ കോടതി അറസ്റ്റ് വാറൻ്റ പുറപ്പെടുവിച്ചത്. സിഐഒയുടെ നേതൃത്വത്തിൽ പോലീസ് അടക്കം 150ഓളം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാനായി ഇന്നലെ രാവിലെ ഏഴിനു സീയൂളിലെ യൂണിൻ്റെ വസതിയിലെത്തി.എന്നാൽ, പ്രസിഡൻ്റിൻ്റെ സുരക്ഷാച്ചുമതലയുള്ള പ്രസിഡൻഷൽ സെക്യൂരിറ്റി സർവീസ് ഉദ്യോഗസ്ഥരും ഇവരെ സഹായിക്കുന്ന പട്ടാളക്കാ രും അന്വേഷണസംഘത്തെ തടഞ്ഞു. വസതിക്കു മുന്നിൽ തമ്പടിച്ചിരുന്ന യൂണിൻ്റെ അനുയായി കളും അന്വേഷണ ഉദ്യോഗസ്ഥരെ വളഞ്ഞു. പട്ടാളക്കാരും പോലീസും തമ്മിൽ കശപിശയുണ്ടാ യി.ഇംപീച്ച് ചെയ്യപ്പെട്ടശേഷം പുറത്തിറങ്ങാത്ത യൂണിനെ ഇതി നിടെയെങ്ങും കണ്ടില്ല.


04/01/2025

ഇന്ത്യയിൽ അതീവ ജാഗ്രത! ; മരുന്ന് കണ്ടുപിടിക്കാത്ത വൈറസ് വ്യാപിക്കുന്നു.. | China | Virus update
അജ്ഞാത വൈറസ് അതിവേഗമാണു പടരുന്നത്. ചൈനയിലെ ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളും പ്രായമായവരുമാണ് രോഗികളിൽ ഭൂരിപക്ഷവും. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗനിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.



Address

Goodwill Entertainments Pvt. Ltd. Goodwill Tower, Kallara South P. O. Kottayam
Kottayam
686611

Alerts

Be the first to know and let us send you an email when Youtalk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share