MOSC MEDIA

MOSC MEDIA This page is owned MOSC online News Bulletin - official media department of Malankara Orthodox Syria
(1)

20/06/2024
അനുശോചനങ്ങൾ അറിയിച്ചു.↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️ ലോകത്തെ മുഴുവൻ നടുക്കിയ കുവൈറ്റിലെ മങ്കഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമ...
15/06/2024

അനുശോചനങ്ങൾ അറിയിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

ലോകത്തെ മുഴുവൻ നടുക്കിയ കുവൈറ്റിലെ മങ്കഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അംഗങ്ങളായ നിരണം ഭദ്രാസനത്തിലെ മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ ജോബിയുടെയും ചെങ്ങന്നൂർ ഭദ്രാസനത്തിലെ യോർദാൻ പുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ മാത്യു തോമസിന്റെയും ഭവനങ്ങളിൽ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന അധിപനും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ അധ്യക്ഷനും യുവജന പ്രസ്ഥാനത്തിന്റ അദ്ധക്ഷനുമായ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തി. സമാനതകളില്ലാത്ത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് തിരുമേനി നിത്യശാന്തി നേർന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും,നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെയും, കുന്നംകുളം ഭദ്രാസനത്തിന്റെയും അനുശോചനങ്ങൾ തിരുമേനി കുടുംബാംഗങ്ങളെ അറിയിച്ചു.

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, യുവജന പ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി അബു അബ്രഹാം വീരപ്പള്ളി,മേപ്രാൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കെ. സി. സ്കറിയ, യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, കേന്ദ്ര എക്സിക്യൂട്ടീവ് സമിതി അംഗം റോബിൻ ജോ വർഗീസ്, കേന്ദ്ര കമ്മിറ്റി അംഗം മനു തമ്പാൻ എന്നിവർ സന്നിഹിതരായിരുന്നു.

മക്കളോടൊപ്പം↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️പാലക്കാട്‌ :- യാക്കര സെന്റ് . മേരിസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ മാർത്ഥമറിയ...
10/06/2024

മക്കളോടൊപ്പം
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

പാലക്കാട്‌ :- യാക്കര സെന്റ് . മേരിസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ മാർത്ഥമറിയാം അംഗങ്ങൾ സൺ‌ഡേ സ്കൂൾ സന്ദർശിച്ചു. എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ. ഡോ . വിവേക് വർഗീസ് അച്ചൻ ഉദ്ഘാടനം ചെയ്യുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു. വികാരി ബിനു അച്ചൻ അധ്യക്ഷത വഹിച്ചു. കുമാരി ഇവാ മേരി സാൻ ഗാനം ആലപിച്ചു. സൺ‌ഡേസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. മർത്തമറിയും സമാജം ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീമതി പ്രഭാവർഗീസ്, ഭദ്രാസന പ്രതിനിധി ശ്രീമതി ലൂസി രാജ് എന്നിവർ കുഞ്ഞുങ്ങളുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. സമാജം പാലക്കാട് യൂണിറ്റിന്റെ സെക്രട്ടറി ശ്രീമതി ബിജി ജേക്കബ് എല്ലാവർക്കും നന്ദി പറയുകയുംചെയ്തു. സമാജ ത്തിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്ക് മധുരം പങ്കുവയ്ക്കുകയും ചെയ്തു.

ശ്രീ.മത്തായി നെടിയാനിക്കുഴി കുന്നംകുളം ഭദ്രാസനത്തിൽ നിന്നുമുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗമാണ്.സ്നേഹാഭിനന്ദനങ്ങൾ
01/06/2024

ശ്രീ.മത്തായി നെടിയാനിക്കുഴി കുന്നംകുളം ഭദ്രാസനത്തിൽ നിന്നുമുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗമാണ്.

സ്നേഹാഭിനന്ദനങ്ങൾ

പാലക്കാട് യാക്കര സെൻ്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർ...
25/05/2024

പാലക്കാട് യാക്കര സെൻ്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാൾ 2024 മെയ് 25, 26 ശനി, ഞായർ തീയതികളിലായി നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം

മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയെ ലണ്ടൻ( യൂ.കെ ) ഹിത്രോ എയർപോർട്ടിൽ പ്രൌഡോജ്വാലമായി സ്വികരിച്ചു....ലണ്ട...
23/05/2024

മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയെ ലണ്ടൻ( യൂ.കെ ) ഹിത്രോ എയർപോർട്ടിൽ പ്രൌഡോജ്വാലമായി സ്വികരിച്ചു....

ലണ്ടൻ :മലങ്കര ഓർത്തഡോക്സ് സഭയുടെ യൂ.കെ യൂറോപ്പ് & ആഫ്രിക്കാ ഭദ്രസനത്തിലെ സ്ലൈഹിക സന്ദർശനത്തിനും മലങ്കര ഓർത്തഡോക്സ് സംഗമത്തിലും പങ്കടുക്കാൻ യു.കെയിൽ എത്തിയ പരിശുദ്ധ കാതോലിക്കാ ബാവയെ യൂ.കെ യൂറോപ്പ് ആഫ്രിക്കാ ഭദ്രസനാധിപൻ അഭി എബ്രഹാം മാർ സ്തെഫാനോസ് തിരുമേനിയുടെയും ഭദ്രാസന സെക്രട്ടറി ഫാ വര്ഗീസ് മാത്യു അച്ഛന്റെയും ,ബഹു വൈദികരുടെയും ,സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളുടെയും, ഭദ്രസന കൌൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ ലണ്ടൻ ഹിത്രോ എയർപോർട്ടിൽ സ്വികരിച്ചു.

2024 മെയ്‌ മാസം 23 മുതൽ ജൂൺ മാസം 10 വരെയുള്ള ദിവസങ്ങളിൽ ആണ് പരിശുദ്ധ പിതാവിന്റെ യു.കെ യൂറോപ്പ് &ആഫ്രിക്കാ ഭദ്രസനത്തിലെ സ്ലൈഹിക സന്ദർശനം മെയ്‌ 25 ന് നടക്കുന്ന ഭദ്രസനത്തിന്റെ യുകെ റീജിയൺ മലങ്കര ഓർത്തഡോക്സ് സംഗമത്തിലും ജൂൺ 2ന് നടക്കുന്ന അയർലണ്ട് റീജിയൺ ഓർത്തഡോക്സ് സംഗമത്തിലും പരിശുദ്ധ പിതാവ് മുഖ്യാതിഥിയായിരിക്കും..

2024 ജൂൺ ഒന്നാം തീയതി മുതൽ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഫാ. ഡോ.ജോൺ  തോമസ് കരിങ്ങാട്ടിലിനെ പരിശുദ്ധ ബാവ തിരുമ...
22/05/2024

2024 ജൂൺ ഒന്നാം തീയതി മുതൽ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഫാ. ഡോ.ജോൺ തോമസ് കരിങ്ങാട്ടിലിനെ പരിശുദ്ധ ബാവ തിരുമേനി നിയമിച്ചു.

ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രെസ്ഥാനം -  പ്രവാസി സെൽ  ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി.പഠനത്തിനും തൊഴിലിനുമായി, ...
16/05/2024

ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രെസ്ഥാനം - പ്രവാസി സെൽ ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി.

പഠനത്തിനും തൊഴിലിനുമായി, ഓർത്തഡോൿസ്‌ സഭാ അംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ വിദേശത്തു കുടിയേറുന്ന ഈ കാലഘട്ടത്തിൽ അവരെ സഭയോട് ചേർത്തു നിർത്തുക,
അത്യാവശ്യസാഹചര്യങ്ങളിൽ വേണ്ടാതായ സഹായങ്ങൾ ലഭ്യമാക്കുക,
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചു അറിവ് നൽകുക / അവ ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് ഗ്ലോബൽ ഓർത്തഡോൿസ്‌ പ്രവാസി സെല്ലിന് രൂപം കൊടുത്തിരിക്കുന്നത്.
OCYM പ്രസിഡന്റ്‌ അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപൊലിത്തയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇത് സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിച്ചു. OCYM കേന്ദ്ര ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള കോർഡിനേറ്റർ മാരുടെ ലിസ്റ്റ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. യോഗത്തിൽഅല്മായ ട്രസ്റ്റി ശ്രീറോണി വർഗീസ്,യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി Rev. fr. ഫാദർ വിജു ഏലിയാസ്,കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, ,പ്രവാസി സെൽ കേന്ദ്ര കോഡിനേറ്റർമാരായ Rev. fr അജി കാരാട്ട്,ശ്രീ ആൻ്റോ അബ്രാഹംഎബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നായി ശ്രീ ജോർജ് ജോസ്(ജിജി) റോം (യൂറോപ്പ് കോഡിനേറ്റർ ഇറ്റലി),ശ്രീ സി പി മാത്യു,ശ്രീ ഷൈജു യോഹന്നാൻ (ഓ സി വൈ എംകേന്ദ്ര സമിതി അംഗം യുഎഇ),,ശ്രീ ഡെന്നി എം ബേബി (യുഎഇ സോണൽ സെക്രട്ടറി) ,ശ്രീ എസ് പി ജോൺ(ഷാജി) (അയർലൻഡ്), ശ്രീ മനു ജോൺ (ബെൽജിയം), ദീപക് (യു കെ,) ശ്രീ തോമസ് മാത്യു (ഓസ്ട്രേലിയ,) ശ്രീ ബൈജു കുര്യാക്കോസ് (ബർമിങ് ഹം),ശ്രീ റോഷ് (മാൾട്ട),അഡ്വക്കേറ്റ് റോബിൻ രാജു (ഡൽഹി),ശ്രീ ദിയേരി ജോയ്,ശ്രീ അരുൺതോമസ് (കുവൈറ്റ്),ശ്രീമതി അനി ബിനു (കുവൈറ്റ്),ശ്രീ വർഗീസ് ജോയ് (സൗദി അറേബ്യ) തുടങ്ങിയവർ പങ്കെടുത്തു

ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയുടെ വെസ്റ്റേൺ ഓസ്‌ട്രേലിയായിലെ (പെർത്ത്) രണ്ടാമത്തെ ഇടവകയായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡ...
10/05/2024

ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയുടെ വെസ്റ്റേൺ ഓസ്‌ട്രേലിയായിലെ (പെർത്ത്) രണ്ടാമത്തെ ഇടവകയായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ആദ്യ വിശുദ്ധ കുർബാന ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ മെയ് 18 ശനിയാഴ്ച രാവിലെ 8 മണിക്ക് കോമോ സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

For all inquiries, please contact 0456 388 612/ 0424 633 364

പുതുപ്പാടി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെൻറ് ജോർജ് ജീവകരം എന്ന പേരിൽ പുതിയ പ്ര...
08/05/2024

പുതുപ്പാടി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെൻറ് ജോർജ് ജീവകരം എന്ന പേരിൽ പുതിയ പ്രൊജക്ടിന് തുടക്കമായി പുതുപ്പാടി സെൻറ് പോൾസ് ആശ്രമ സുപ്പീരിയർ റവ.യൂഹാനോൻ റമ്പാൻ ഇടവകയുടെ മുൻ വികാരി ഫാ. ഗീവർഗീസ് ജോർജിന് നൽകിക്കൊണ്ട് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. വർഗീസ് ജോൺ , ഫാ. സി ജെ ജോർജ് , ഫാ. ബേബി ജോൺ , ഫാ. വർഗീസ് ജോർജ് , ഫാ.പോൾജി കെ ജോൺ , ഫാ. എൽദോ കുര്യാക്കോസ് , എന്നീ വൈദികരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. രോഗികൾക്ക് സഹായകരമാകുന്ന ഈ പരിപാടിക്ക് എല്ലാവരുടെയും പ്രാർത്ഥനയും സഹായസഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണ ബിരുദം നേടി.↔️↔️↔️↔️↔️↔️↔️↔️↔️↔️↔️കോയമ്പത്തൂർ കാരുണ്യ സർവ്വകലാശാലയിൽ നീന്നും മെക്കാനിക...
03/05/2024

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണ ബിരുദം നേടി.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

കോയമ്പത്തൂർ കാരുണ്യ സർവ്വകലാശാലയിൽ നീന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അജു ജോ ശങ്കരത്തിൽ ഗവേഷണ ബിരുദം കരസ്ഥമാക്കി.
കോട്ടയം പാത്താമുട്ടം സെന്റഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അജു ജോ ഗവേഷണത്തിന്റെ ഭാഗമായി നാല് ഇന്ത്യൻ പേറ്റൻറ്കളും, വിവിധ ഇൻറർനാഷണൽ പിയർ റിവ്യൂവേഡ് ജേണലുകളിലായി നാല് പേപ്പറുകൾ പബ്ലിഷ് ചെയ്യുകയും, വിവിധ അന്താരാഷ്ട്ര കോൺഫറൻസുകളിൽ അഞ്ച് പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരിയുമായ വെരി. റവ. ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെയും ആനി ജോണിന്റെയും മകനാണ് അജു ജോ ശങ്കരത്തിൽ.

കേരള ഗവൺമെൻറ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന അശ്വതി ആൻ മാത്യുവാണ് അജു വിൻറെ സഹധർമ്മിണി. അമേരിക്കയിൽ ഗവൺമെൻറ് വാട്ടർ ഡിപ്പാർട്മെന്റിൽ എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന ജിനു പീറ്റർ ആണ് അജുവിൻ്റെ ഏക സഹോദരി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ MGOCSM - ന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറിയുമാണ്, ഡോ. അജു ജോ ശങ്കരത്തിൽ.

അനുഗ്രഹാശ്ശിസുകൾ തേടി സുരേഷ് ഗോപി യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ചു.കുന്നംകുളം:- മുൻ രാജ്യസഭാ എംപിയും തൃശ്ശൂർ ലോക ...
26/04/2024

അനുഗ്രഹാശ്ശിസുകൾ തേടി സുരേഷ് ഗോപി യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ചു.

കുന്നംകുളം:- മുൻ രാജ്യസഭാ എംപിയും തൃശ്ശൂർ ലോക സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹാശിസ്സുകൾ തേടി.നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട യൂലിയോസ് മെത്രാപ്പോലീത്തായെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.മലന്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ സ്നേഹാശംസകൾ അഭിവന്ദ്യ തിരുമേനി സുരേഷ് ഗോപിയെ അറിയിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധം സുരേഷ് ഗോപി അനുസ്മരിച്ചു.അദ്ദഹത്തിന്ടെ ഓർമ്മകൾ അന്തിയുറങ്ങുന്ന ചാപ്പലിൽ പ്രാർത്ഥിച്ച് 'സ്മൃതിയോരം' മ്യൂസിയം സന്ദർശിക്കുകയും ചെയ്തു.തനിക്ക് നൽകിയ സ്നേഹാദരവുകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം മടങ്ങി.ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയ്ക്കബ്, കുന്നംകുളം മണ്ഡലം പ്രസിഡണ്ട് സുഭാഷ് പാക്കത്ത്, ജില്ലാ കമ്മറ്റി അംഗം കെ.കെ.മുരളി, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ, ഡീക്കൻ റിനു പ്രിൻസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ശിഷ്യന് ഗുരുവിൻ്റെ അഭിനന്ദനംഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ കുന്നംകുളം ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക...
23/04/2024

ശിഷ്യന് ഗുരുവിൻ്റെ അഭിനന്ദനം

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ കുന്നംകുളം ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥി കിരൺ മുരളിക്ക് മുൻ പ്രിൻസിപ്പാൾ റവ.ഫാ. മത്തായി OIC എപിജെ അബ്ദുൾ കലാമിൻ്റെ വേറിട്ട വഴികൾ എന്ന പുസ്തകം നൽകി അഭിനന്ദിക്കുന്നു. പരീക്ഷയ്ക്കു മുമ്പ് റാന്നി - പെരുന്നാട് ബഥനി ആശ്രമത്തിൽ ചെന്ന് ഗുരുവിൻ്റെ അനുഗ്രഹം കിരൺ വാങ്ങിയിരുന്നു. സഹോദരൻ അരുൺ മുരളിയും സെൻറ് ജോൺസ് സ്കൂൾ പൂർവ്വവിദ്യാർത്ഥിയാണ്

ആദരിച്ചു.↔️↔️↔️↔️↔️↔️↔️↔️↔️↔️↔️ പഴഞ്ഞി :- സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പെരുംതുരുത്തി കോതന്നാത്തു വീട്...
22/04/2024

ആദരിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
പഴഞ്ഞി :- സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പെരുംതുരുത്തി കോതന്നാത്തു വീട്ടിൽ കിരൺ മുരളീധരനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ അധ്യക്ഷനുമായ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുമോദിച്ചു. ഇന്ന് രാവിലെയാണ് തിരുമേനി പെരുംതുരുത്തിയിലുള്ള കിരണിന്റെ വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചത്. ഔദ്യോഗിക ജീവിതത്തിലും കുടുംബ ജീവിതത്തിലും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കാൻ ദൈവം ഇടയാക്കട്ടെ എന്ന് പൊന്നാടയിട്ട് ആദരിച്ച ശേഷം തിരുമേനി ആശംസിച്ചു.കിരണിന് കുടുംബാംഗങ്ങൾ നൽകിയ പിൻതുണ ശ്ളാഘനീയമാണെന്നും തിരുമേനി പറഞ്ഞു.അഹമ്മദാബാദ് ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗം സജി എബ്രഹാം, പെരുംതുരുത്തി ഓർത്തഡോക്സ് പള്ളി കൈസ്ഥാനി സക്കറിയ ചീരൻ, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ, മുൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗം പി.യു. ഷാജൻ, റ്റീറ്റസ്.പി.ശാമു,യെൽദോ ചീരൻ, ജിജോ രാജൻ തുടങ്ങിയവർ തിരുമേനിയോടൊപ്പം സന്നിഹിതരായിരുന്നു.

Photos:-
Teetus P Samu

22/04/2024

ആദരിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
പഴഞ്ഞി :- സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പെരുംതുരുത്തി കോതന്നാത്തു വീട്ടിൽ കിരൺ മുരളീധരനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ അധ്യക്ഷനുമായ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുമോദിച്ചു. ഇന്ന് രാവിലെയാണ് തിരുമേനി പെരുംതുരുത്തിയിലുള്ള കിരണിന്റെ വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചത്. ഔദ്യോഗിക ജീവിതത്തിലും കുടുംബ ജീവിതത്തിലും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കാൻ ദൈവം ഇടയാക്കട്ടെ എന്ന് പൊന്നാടയിട്ട് ആദരിച്ച ശേഷം തിരുമേനി ആശംസിച്ചു.കിരണിന് കുടുംബാംഗങ്ങൾ നൽകിയ പിൻതുണ ശ്ളാഘനീയമാണെന്നും തിരുമേനി പറഞ്ഞു.അഹമ്മദാബാദ് ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗം സജി എബ്രഹാം, പെരുംതുരുത്തി ഓർത്തഡോക്സ് പള്ളി കൈസ്ഥാനി സക്കറിയ ചീരൻ, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ, മുൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗം പി.യു. ഷാജൻ, റ്റീറ്റസ്.പി.ശാമു,യെൽദോ ചീരൻ, ജിജോ രാജൻ തുടങ്ങിയവർ തിരുമേനിയോടൊപ്പം സന്നിഹിതരായിരുന്നു.

21/04/2024

സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് , മരത്തംകോട്
കാതോലിക്കേറ്റിൻ്റെ രത്‌നദീപം പുണ്യശ്ശോകനായ പുത്തൻകാവ് ഗീവർഗ്ഗീസ് മാർ പീലക്സിനോസ് കൊച്ചു തിരുമേനിയുടെ
"73-ാംമത് ഓർമ്മപെരുന്നാൾ"

MGOCSM മലബാർ ഭദ്രാസന  വാർഷിക ക്യാമ്പ് യാക്കര, സെന്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സമാപിച്ചു. മൂന്നുദിവസം നീണ്ടു...
18/04/2024

MGOCSM മലബാർ ഭദ്രാസന വാർഷിക ക്യാമ്പ് യാക്കര, സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പിന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനി, MGOCSM പ്രസിഡന്റ്‌ അഭിവന്ദ്യ എബ്രഹാം മാർ സെറാഫിം തിരുമേനി, മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി എന്നിവർ നേതൃത്വം നൽകി.ഏപ്രിൽ 15 ന് ആരംഭിച്ച ക്യാമ്പ് ഇന്ന് (17/4/24) രാവിലെ വിശുദ്ധ കുർബാനയോട് കൂടിയാണ് അവസാനിച്ചത്. അഭിവന്ദ്യ പിതാക്കന്മാരും,MGOCSM ജനറൽ സെക്രട്ടറി ആയിരിക്കുന്ന വിവേക് വര്ഗീസ് അച്ഛൻ, സജി മേക്കാട്ട് അച്ഛൻ എന്നിവർ ക്ലാസുകൾക് നേതൃത്വം നൽകി. ഭദ്രാസനത്തിലെ വൈദീക ശ്രേഷ്ഠരും , പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന വൈദീകരും,ക്യാമ്പിന്റെ ചുമതല വഹിച്ച വൈദീകരും, ഭദ്രാസന കൗൺസിൽ അംഗങ്ങളും, പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന വിദ്യാർത്ഥികളും, മറ്റെല്ലാവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. പല ജില്ലകളിലായി കിടക്കുന്ന നമ്മുടെ ഭദ്രാസനത്തിൽ നിന്ന് ഏകദേശം 180 ഓളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

30/03/2024

ഈസ്റ്റർ സന്ദേശം -2024

"മരിച്ച് അടക്കപ്പെട്ട് കഴിയുമ്പോൾ എല്ലാം അവസാനിച്ചു എന്ന് നാം കരുതുന്നു. എന്നാൽ അവിടെ നിന്നാണ് ...ഒരു വിത്ത് മണ്ണിൽ നിന്ന് പൊട്ടി കിളിർക്കുന്നതുപോലെ.... കബർ തുറന്ന്, നമ്മുടെ കർത്താവ് പുതിയ ചൈതന്യത്തോടെ, പ്രത്യാശയോടെ ലോകത്തിൻറെ മുന്നിൽ എഴുന്ന് നിൽക്കുകയാണ്....

അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. (കുന്നംകുളം ഭദ്രാസനം)
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.

HD Video link
https://youtu.be/2N-WqeTX-4c

29/03/2024

https://youtube.com/live/6b6BlaIfdu0?feature=share

സെൻ്റ്.ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് , അടുപ്പുട്ടി കുന്നംകുളം | ദു:ഖ വെള്ളി ശുശ്രൂഷകൾ 2024

8.00 am - ദു:ഖ വെള്ളി ശുശ്രൂഷകൾ ആരംഭിക്കുന്നു
പ്രസംഗം
പ്രദക്ഷിണം
സ്ലീബാ വന്ദനവ്
കബറടക്കം

22/03/2024

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെൽത്തോ-2024 33-ാമത് ദൈവവചന പ്രഘോഷണവും ഉപവാസധ്യാനയോഗവും 2024 മാർച്ച് 20,21,22(ബുധൻ, വ്യാഴം, നാല്പതാം വെള്ളി) എന്നീ ദിവസങ്ങളിൽ രാവിലെ 9മണി മുതൽ വൈകീട്ട് 3 മണി വരെ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ വെച്ച് നടത്തുന്നു.

മൂന്നാം ദിവസം

22-03-2024(നാല്പതാംവെള്ളി)------>
ഫാ. വര്‍ഗ്ഗീസ് മാത്യു
(അട്ടപ്പാടി)

21/03/2024

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെൽത്തോ-2024 33-ാമത് ദൈവവചന പ്രഘോഷണവും ഉപവാസധ്യാനയോഗവും 2024 മാർച്ച് 20,21,22(ബുധൻ, വ്യാഴം, നാല്പതാം വെള്ളി) എന്നീ ദിവസങ്ങളിൽ രാവിലെ 9മണി മുതൽ വൈകീട്ട് 3 മണി വരെ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ വെച്ച് നടത്തുന്നു.

രണ്ടാം ദിവസം

21-03-2024(വ്യാഴം)------
ഫാ. ഷിബു ടോം വര്‍ഗ്ഗീസ്
(തിരുവല്ല)

20/03/2024

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെൽത്തോ-2024 33-ാമത് ദൈവവചന പ്രഘോഷണവും ഉപവാസധ്യാനയോഗവും 2024 മാർച്ച് 20,21,22(ബുധൻ, വ്യാഴം, നാല്പതാം വെള്ളി) എന്നീ ദിവസങ്ങളിൽ രാവിലെ 9മണി മുതൽ വൈകീട്ട് 3 മണി വരെ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ വെച്ച് നടത്തുന്നു.

ഒന്നാം ദിവസം

20-03-2024(ബുധൻ)

ഫാ. സിജു സഖറിയ
(മാവേലിക്കര)

15/03/2024

" കാരുണ്യത്തിൻ്റെ പത്തിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച മാനവ സാഹോദര്യ സന്ദേശവുമായി കുന്ദംകുളം ടൗൺ മസ്ജിദിൽ മെത്രാപ്പോലീത്തയെത്തി" രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഒന്നിക്കണമെന്ന് ഡോക്ടർ ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത

കുന്ദംകുളം : - ആത്മവിശുദ്ധിയുടെയും ത്യാഗ സമർപ്പണത്തിന്റെയും വിശുദ്ധ റമദാനിലെ ആദ്യ ജുമാ നമസ്കാരം വീക്ഷിക്കുന്നതിനും കുന്നംകുളം ടൗൺ ജുമാ മസ്ജിദ് സന്ദർശിക്കുന്നതിന്നുമായി കുന്നംകുളം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന അധിപനും നാഷണൽ കൗൺസിൽ ഓഫ് ചർച്ച്സ് ഇൻ ഇന്ത്യ പ്രസിഡൻറ്മായ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ടൗൺ മസ്ജിദിൽ എത്തിയത് വേറിട്ട അനുഭവമായി. രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ മുഴുവൻ മനുഷ്യരും ഒന്നിക്കണമെന്നും , ഇന്ത്യ എല്ലാവരുടേതുമാണെന്നും ആയതിനാൽ രാഷ്ട്രീയ വിദ്വേഷങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യയെന്നു പറയുന്ന ദൈവത്തിൻറെ നാട് എല്ലാ മതവിഭാഗങ്ങൾക്കും ഒന്നിച്ചു വളരാനുള്ള ഇടമാക്കണമെന്നും ഇന്ത്യയെന്ന മതേതരദേശത്തിനെതിരായ യാതൊരു പ്രവർത്തനങ്ങളും നമ്മുടെ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്നവരോട് നാം ബഹുദൂരം പാലിക്കേണ്ടിയിരിക്കുന്നുവെന്നും നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നവർക്കെതിരായി ക്രിയായത്മകമായി ഇടപെടണമെന്നും അദ്ദേഹം പ്രാർത്ഥനക്കെത്തിയ മുസ്ലിം മത വിശ്വാസികളോടായി പറഞ്ഞു. വിശുദ്ദ റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ഖുത്തുബക്കും നമസ്ക്കാരത്തിനും ഖത്തീബ് അബ്ദുൾ സലാം പുലാപറ്റ നേതൃത്വം നൽകി.

കുന്നംകുളം നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ, ജമാഅത്തെ ഇസ്ലാമി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ കെ ഷാനവാസ്, ഏരിയ പ്രസിഡൻറ് ഷാജു മുഹമ്മദുണ്ണി , മസ്ജിദ് കമ്മറ്റി പ്രസിഡൻ്റ് കെ.ടി. അബ്ദു, സെക്രട്ടറി പെൻകോ സെയ്ഫുദീൻ, കുന്ദംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ : ഗിൽബർട്ട് ചീരൻ, പള്ളി ഇമാം ഇസ്ഹാഖ്, ടി.എ. ഉസ്മാൻ, ഡീക്കൻ. റിനു പ്രിൻസ്, എന്നിവർ സംസാരിച്ചു. മസ്ജിദിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും വിശുദ്ധ റമദാനിലെ ആദ്യത്തെ പത്തായ കാരുണ്യത്തിന്റെ പത്തിലെ ആദ്യ ജുമാ ദിനത്തിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ടാണ് മെത്രാപോലീത്ത മടങ്ങിയത് .

അനുശോചനം അറിയിച്ചു.↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️പഴഞ്ഞി:- അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാറിന്ടെ...
15/03/2024

അനുശോചനം അറിയിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

പഴഞ്ഞി:- അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാറിന്ടെ നിര്യാണത്തിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപൊലീത്തായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ അധ്യക്ഷനുമായ അഭി.ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അനുശോചനം അറിയിച്ചു.

Address

Kottayam
686004

Website

Alerts

Be the first to know and let us send you an email when MOSC MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share