16/05/2024
*ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ 'ആദ്രിക'യുടെ ട്രയിലർ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും...*
*ചിത്രത്തിൽ അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ..*
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം 'ആദ്രിക'യുടെ ട്രെയിലർ ഫെസ്റ്റിവൽ ഡി കാനിൽ പ്രീമിയർ ചെയ്യുന്നു. ചരിത്രം സൃഷ്ടിച്ച് ഒരു മലയാളം ചിത്രത്തിൻ്റെ ട്രയിലർ കാൻ ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഗ്രാപ്പിങ്ങ് സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ നാട്ടിൽ നിന്ന് ഒരു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രത്തിന് നേതൃത്വം നൽകുന്ന ആദ്യത്തെ ബംഗാളി സംവിധായകനായി അഭിജിത് ആദ്യ ഒരുങ്ങുന്നു. അതിൻ്റെ ട്രെയിലർ അഭിമാനകരമായ മേളയിൽ ലോഞ്ച് ചെയ്യാൻ തിരഞ്ഞെടുത്തു എന്നതാണ് ഈ നിമിഷത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ഒ.പി നയ്യാരുടെ ചെറുമകൾ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക.
അവരോടൊപ്പം, ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഡോണോവൻ ടി. വോഡ്‌ഹൗസും, അജുമൽന ആസാദും ആഖ്യാനത്തിന് ആഴവും സമൃദ്ധിയും നൽകുന്നു. മാർഗരറ്റ് എസ്എ, ദി ഗാരേജ് ഹൗസ് എന്നിവർ ചേർന്ന് നിർമ്മിച്ചതും യുണിക്ക് ഫിലിംസും [യുഎസ്] റെയ്സാദ എൻ്റർടൈൻമെൻ്റും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സാർത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്. വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും.
എഡിറ്റർ : മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
*Malayalam film, Aadrika's Trailer to Premiere at Festival De Cannes, Making History for Debutant Bengali Director Abhijit Adhya*
Abhijit Adhya, the debutant filmmaker, is set to carve his name in the annals of cinema history as his highly anticipated Malayalam film, "Aadrika," prepares for an unprecedented debut at the Indian Pavilion, Marche Du Film, during the prestigious Festival De Cannes 2024.
"Aadrika" is already the talk of the town, generating immense curiosity and excitement even before the release of its official poster and trailer. Directed by the visionary Abhijit Adhya, the film promises to be a gripping psychological thriller that will captivate audiences worldwide.
What makes this moment even more remarkable is that Abhijit Adhya becomes the first Bengali director from the land of the legendary Satyajit Ray to helm a South Indian language film and whose trailer has been chosen to be launched at the prestigious festival. His innovative approach and creative prowess have elevated him to a league of his own, setting a new standard in cross-cultural filmmaking.
The cast of "Aadrika" boasts an ensemble of exceptional talent, further enhancing its allure. Niharica Raizada, granddaughter of the renowned music director Late O.P. Nayyar, leads the stellar lineup. Alongside her, the film features notable actors Donovan T. Wodehouse and Ajumalna Azad, adding depth and richness to the narrative. Produced by Margaret SA, The Garage House and Co-Produced by Uniiq Films [US] and Raizada Entertainment, the film has some amazing music by Sarthak Kalyani.
With its unique casting and a storyline shrouded in mystery, "Aadrika" has become one of the most eagerly anticipated releases of the season. The trailer's premiere at the Festival De Cannes marks a historic moment not only for Abhijit Adhya but also for South Indian cinema, as it opens up possibilities for other up and coming filmmakers to take such challenges in any language across the world.
As the anticipation builds and the spotlight shines on "Aadrika," audiences can expect a cinematic experience that transcends boundaries and immerses them in a world of intrigue, suspense, and unforgettable storytelling.