04/12/2024
പരിപാടിക്ക് ഇടയിൽ ഉണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് പാഷാണം ഷാജി.
അവതാരക: ദുരനുഭവം ഉണ്ടായിട്ടുണ്ടോ നിങ്ങൾക്ക്?
ഷാജി: ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൈസ ഇപ്പൊ വരും ചേട്ടാ എന്ന് എന്റെ അടുത്ത് പറഞ്ഞു, ഭാര്യ രണ്ടര ലക്ഷം രൂപ എനിക്ക് തരണം. ഈ രണ്ടര ലക്ഷം രൂപ ഞാൻ കൊടുത്ത് ആർട്ടിസ്റ്റുകളെ പിരിച്ച് വിട്ടു. എന്നിട്ട് പൈസ തരാം ഹോട്ടലിൽ ഇരിക്ക് ചേട്ടാ എന്ന് പറഞ്ഞു ഞാൻ ഹോട്ടലിൽ ഇരുന്ന്, ഞാൻ ഡിന്നർ പോലും കഴിച്ചിട്ടില്ലായിരുന്നു. ഈ ചെക്കനും ഭാര്യയും കുഞ്ഞുമായിട്ട്, പൊടി കുഞ്ഞ് ആയിട്ട് എന്റെ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു ചേട്ടാ, വിചാരിച്ചത് പോലെ ടിക്കറ്റ് ഒന്നും കളക്ഷൻ ആയില്ല, പൈസ ഒന്നും കിട്ടിയില്ല, ഒരു താക്കോൽ എന്റെ കയ്യിൽ നീട്ടിയിട്ട് പറഞ്ഞു ഇതെന്റെ വണ്ടിയുടെ ആണ് ചേട്ടൻ എടുത്തോ എന്ന്. ഞാൻ ചോദിച്ചു എന്താണ് വിഷയം എന്ന്. എന്റെ വണ്ടി ചേട്ടൻ കൊണ്ട് പൊയ്ക്കോ എന്ന്. ഈ പെൺകൊച്ചിന്റെ മുഖത്ത് ചോര ഇല്ല. കാരണം അവര് വലിയ ഒരു ഇവന്റ് ആയിട്ട് പ്ലാൻ ചെയ്തത് ആണ്. ഫാമിലി അടക്കം നിന്നിട്ട്. പക്ഷെ പാളി പോയി. എല്ലാവർക്കും പാളി പോകും.
ഞാൻ പറഞ്ഞു ദൈവത്തെ ഓർത്ത് നീ ഇത് എനിക്ക് തരല്ലേ, നീ കുഞ്ഞിനേയും വൈഫിനേയും കൊണ്ട് രാത്രി വീട്ടിലേക്ക് പോ. അങ്ങനെ ഞാൻ ഹോട്ടലിലെ പൈസയും കൊടുത്ത് അവിടെ നിന്ന് ഇറങ്ങി. പിന്നെ ഇന്ന് വരെ ഞാൻ ആ കാശ് ചോദിച്ചിട്ടില്ല. ആ പയ്യൻ ഇത് കാണുന്നെങ്കിൽ അവന് അത് മനസ്സിലാകും.