The Malabar Journal

The Malabar Journal The Malabar Journal, India's only theme-based bilingual web portal

ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേല്‍ ഉപരോധം ആരംഭിച്ചത് മുതല്‍ 21 രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍-ഷിഫ ആശുപത്രിയില്‍...
01/04/2024

ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേല്‍ ഉപരോധം ആരംഭിച്ചത് മുതല്‍ 21 രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍-ഷിഫ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കാന്‍ ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.

ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേല്‍ ഉപരോധം ആരംഭിച്ചത് മുതല്&

ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും മഹത്തായ പ്രത്യേകത വൈരുധ്യങ്ങളെയും അഭിപ്രായ ഭിന്നതകളെയും സംവാദാത്മക പരിചരണത്തിലൂടെ പരിഹരിക്...
31/03/2024

ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും മഹത്തായ പ്രത്യേകത വൈരുധ്യങ്ങളെയും അഭിപ്രായ ഭിന്നതകളെയും സംവാദാത്മക പരിചരണത്തിലൂടെ പരിഹരിക്കാനുള്ള മാര്‍ഗം തുറന്നുതന്നു എന്നതാണ്. എന്നാല്‍ ജനാധിപത്യം ഒരിടത്തും പൂര്‍ണമായി വികാസം പ്രാപിച്ചില്ല.

ദാമോദര്‍ പ്രസാദ് എഴുതുന്നു.
https://themalabarjournal.com/post/tmj-subaltern-modi-phenomena-the-retreat-of-democracy-and-the-institution-of-totalitarianism-damodar-prasad

31/03/2024

കീഴാള ഹിന്ദുത്വം എന്നത് ബിജെപി യുടെ പല പദ്ധതികളുടെയും ഭാഗമായി രൂപപ്പെട്ടതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പിന്നോക്ക ഹിന്ദു വിഭാഗത്തിലുള്ള ചെറിയ ചെറിയ ജാതികളെ നോക്കിയാല്‍ അവര്‍ ചില രാഷ്ട്രീയ സംവിധാനങ്ങളിലേക്ക് കടന്നുവന്നതായി കാണാം.

ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. വിനില്‍ പോള്‍ ടിഎംജെ 360 ല്‍ സംസാരിക്കുന്നു.

31/03/2024

സിനിമയുടെ ചിത്രീകരണ സമയത്ത് പൃഥ്വിരാജിന്റെ അഭിനയം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മനുഷ്യനെയാണ് സിനിമയിലുടനീളം കണ്ടത്.

ആടുജീവിതത്തില്‍ ഹക്കീമായി അഭിനയിച്ച കെ ആര്‍ ഗോകുല്‍ ടിഎംജെ ഫേസ് ടു ഫേസില്‍.

അനന്തമൂര്‍ത്തിയുടെ ജീവിതത്തിന്റെ കേന്ദ്രപ്രക്രിയകളായി സമന്വയത്തെയും സംഘര്‍ഷത്തെയും നമുക്ക് കാണാന്‍ കഴിയും. മൂല്യങ്ങളുടെയ...
31/03/2024

അനന്തമൂര്‍ത്തിയുടെ ജീവിതത്തിന്റെ കേന്ദ്രപ്രക്രിയകളായി സമന്വയത്തെയും സംഘര്‍ഷത്തെയും നമുക്ക് കാണാന്‍ കഴിയും. മൂല്യങ്ങളുടെയും ആശയങ്ങളുടെയും വ്യക്തി ജീവിതത്തില്‍ സമന്വയവും സംഘര്‍ഷങ്ങളും അടിസ്ഥാനപ്രക്രിയകള്‍ തന്നെയാണ് പക്ഷേ, അനന്തമൂര്‍ത്തിയില്‍ അതൊരു നൈരന്തര്യമായിരുന്നു, ജീവിതത്തിന്റെ കാതലും.

വിജിത്ത് കെ എഴുതുന്നു.

യു.ആര്‍. അനന്തമൂര്‍ത്തി ചന്ദന്‍ ഗൗഡയുമായി ജീവിതസായാഹ്

ആടുജീവിതം ഒരു ആക്ടിങ് യൂണിവേഴ്‌സിറ്റിയായിരുന്നു. അതില്‍ നിന്നും പഠിച്ചിറങ്ങിയ അഭിനേതാവാണ് ഞാനെന്നതില്‍ അഭിമാനം ഉണ്ട്. ആട...
31/03/2024

ആടുജീവിതം ഒരു ആക്ടിങ് യൂണിവേഴ്‌സിറ്റിയായിരുന്നു. അതില്‍ നിന്നും പഠിച്ചിറങ്ങിയ അഭിനേതാവാണ് ഞാനെന്നതില്‍ അഭിമാനം ഉണ്ട്.

ആടുജീവിതത്തില്‍ ഹക്കീമായി അഭിനയിച്ച കെ ആര്‍ ഗോകുലുമായി ഹൃദ്യ ഇ നടത്തിയ അഭിമുഖം

(Full video on Youtube)
https://youtu.be/8cQLHpsoBi4?si=qTwRRzYlOFk2RAAY

ഹിന്ദുത്വം മുസ്ലിം അപരത്വത്തോടുള്ള വെറുപ്പിനെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു എന്ന സമകാലീന യാഥാര്‍ത്ഥ്യം അ...
30/03/2024

ഹിന്ദുത്വം മുസ്ലിം അപരത്വത്തോടുള്ള വെറുപ്പിനെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു എന്ന സമകാലീന യാഥാര്‍ത്ഥ്യം അദൃശ്യമാകുന്നു. മാത്രമല്ല, ഹിന്ദുത്വ ഭരണത്തിന് കീഴില്‍ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും ഹൈന്ദവേതരമായ കീഴാള ജനതയും അനുഭവിക്കുന്ന അന്യവല്‍ക്കരണവും കര്‍ത്തൃത്വനഷ്ടവും അഭിസംബോധന ചെയ്യപ്പെടാതെ കേവലം പ്രചാരണ പരിപാടികളില്‍ മാത്രമായി ചുരുങ്ങുന്നു.

കെ കെ ബാബുരാജ് എഴുതുന്നു.

30/03/2024

ബൈജു രവീന്ദ്രന്‍ എത്ര കാലം ബൈജൂസിന്റെ തലപ്പത്തു തുടരും എന്നതിനെ ചൊല്ലി ഇപ്പോഴും കൃത്യമായ രൂപമില്ല. ഓഹരി ഉടമകളുടെ യോഗം ബൈജു രവീന്ദ്രനെ സിഇ ഒ സ്ഥാനത്തു നിന്നും പുറത്താക്കിയെങ്കിലും താന്‍ തന്നെയാണ് കമ്പനിയുടെ സാരഥിയെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം അവകാശപ്പെടുന്നു. കമ്പനി നിയമത്തിന്റെ സങ്കീര്‍ണ്ണമായ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ഈ തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാവുക. ഏതായാലും ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയുടെ പോസ്റ്റര്‍ ബിംബമായിരുന്ന കമ്പനി ഇപ്പോള്‍ അതിജീവനത്തിനായി പൊരുതുകയാണ്.

ഇന്ത്യന്‍ കലാചരിത്രം മനഃപൂര്‍വ്വമോ അല്ലാതെയോ മുഖ്യധാരയില്‍ നിന്നു മാറ്റിനിര്‍ത്തിയ ഒരു അതുല്യ കലാകാരന്റെ അന്‍പത് വര്‍ഷത്...
30/03/2024

ഇന്ത്യന്‍ കലാചരിത്രം മനഃപൂര്‍വ്വമോ അല്ലാതെയോ മുഖ്യധാരയില്‍ നിന്നു മാറ്റിനിര്‍ത്തിയ ഒരു അതുല്യ കലാകാരന്റെ അന്‍പത് വര്‍ഷത്തെ സര്‍ഗ്ഗാത്മക ജീവിതത്തെ അടയാളപ്പെടുത്തുകയാണ് കേരള ലളിത കലാ അക്കാദമി ഇക്കഴിഞ്ഞ ഫെബ്രുവരി 7 മുതല്‍ 29 വരെ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച കെ.പി.സോമന്‍ റിട്രോസ്‌പെക്ടീവ് എക്‌സിബിഷനിലൂടെ ചെയ്തത്. അക്കാദമിയുടെ റിട്രോസ്‌പെക്ടീവ് പരമ്പരയിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഇത്.

മുതിര്‍ന്ന മലയാളി കലാകാരനായ കെ.പി.സോമന്റെ അന്‍പത് വര്‍ഷത്തെ കലാപ്രവര്‍ത്തനങ്ങളെ ആധാരമാക്കി ബിപിന്‍ ബാലചന്ദ്രന്‍ എഴുതുന്നു.

കലയുടെ പിറവിയുടെ ആദ്യനിമിഷം കലാകൃത്തിന്റെ ഏകാന്തതയിലായിരിക്കാം. എ

30/03/2024

പുസ്തകം നല്‍കുന്ന അനുഭവവും സിനിമ നല്‍കുന്ന അനുഭവവും രണ്ടാണ്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോവല്‍ നല്‍കിയ അനുഭവത്തെ ഭംഗിയായി ചിത്രീകരിക്കാന്‍ ബ്ലെസിക്ക് സാധിച്ചു.

ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ-യും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മുക്താര്‍ അന്‍സാരി മരണമടഞ്ഞത് ഹൃദയാഘാതം മൂലമാ...
30/03/2024

ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ-യും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മുക്താര്‍ അന്‍സാരി മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ-യും നിരവധി ക്രിമിനല്&z

പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വ...
30/03/2024

പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.

പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. വെള്ളിയാ

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന് ആകെ ലഭിച്ച സീറ്റായിരുന്നു ആലപ്പുഴ. ആ സീറ്റിലേക്ക് ഉത്തരവാ...
29/03/2024

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന് ആകെ ലഭിച്ച സീറ്റായിരുന്നു ആലപ്പുഴ. ആ സീറ്റിലേക്ക് ഉത്തരവാദിത്തപ്പെട്ട ഇന്ത്യ മുന്നണിയുടെ ലീഡര്‍ തന്നെ രണ്ടുകൊല്ലംകൂടി കാലാവധിയുള്ള രാജ്യസഭാ സീറ്റും ബിജെപി ക്ക് സമ്മാനിച്ചുകൊണ്ട് (കെസി രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാണ് നിലവിലെ സീറ്റ് നില അനുസരിച്ച് വിജയിക്കുക) ആലപ്പുഴയിലേക്ക് മത്സരിക്കാനിറങ്ങുന്നതിന്റെ ആത്മഹത്യാപരമായ രാഷ്ട്രീയ നീക്കം ഇടതുപക്ഷം മുഖ്യ പ്രചാരണായുധമാക്കുക തന്നെ ചെയ്യും.

കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങളെ അവലോകനം ചെയ്തുകൊണ്ട് മിസ്‌രിയ ചന്ദ്രോത്ത് എഴുതുന്ന ലേഖനത്തിന്റെ ഒന്‍പതാം ഭാഗം.

29/03/2024

43 ചാപ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആടുജീവിതം എന്ന നോവല്‍. അത് മുഴുവന്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. അത് സിനിമയുടെ ലക്ഷ്യവുമല്ല.

2020 ല്‍ കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. 2.5 ബില്യണ്‍ ഡോളറാണ് ഈ സമ...
29/03/2024

2020 ല്‍ കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. 2.5 ബില്യണ്‍ ഡോളറാണ് ഈ സമയത്ത് ബൈജൂസ് സമാഹരിച്ചത്. 1,80,000 ത്തിലധികം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കമ്പനി ഇന്ന് ഏതാണ്ട് 10,000 കോടിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.

രാജേശ്വരി പി.ആര്‍ എഴുതുന്നു.

ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കിനിന്ന വളര്‍ച്ചയായിരുന്നു

29/03/2024

ഇന്ത്യയിലെ തൊഴില്‍ ലഭ്യതയുടെ 82 ശതമാനവും അനൗപചാരിക മേഖലയിലാണ്. മിനിമം വേതനവും ജോലി സ്ഥിരതയും ഉറപ്പില്ലാത്ത ഇടമാണ് അനൗപചാരിക മേഖലയെന്ന് TMJ Discourse ല്‍ കെ പി സേതുനാഥ്.

കരുണാകരന്റെ തട്ടകം എന്നറിയപ്പെടുന്ന മുകുന്ദപുരമാണ് മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം ചാലക്കുടി ലോക്സഭ മണ്ഡലമായത്. കോണ്‍ഗ്രസ്...
29/03/2024

കരുണാകരന്റെ തട്ടകം എന്നറിയപ്പെടുന്ന മുകുന്ദപുരമാണ് മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം ചാലക്കുടി ലോക്സഭ മണ്ഡലമായത്. കോണ്‍ഗ്രസ് സിറ്റിങ് എംപി ബെന്നി ബെഹനാനെ കളത്തിലിറക്കുമ്പോള്‍ പ്രൊഫ. സി രവീന്ദ്രനാഥ് എന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ക്ലീന്‍ ഇമേജ് തങ്ങളെ തുണയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങളെ അവലോകനം ചെയ്തുകൊണ്ട് മിസ്രിയ ചന്ദ്രോത്ത് എഴുതുന്ന ലേഖനത്തിന്റെ പന്ത്രണ്ടാം ഭാഗം.

(ഭാഗം പന്ത്രണ്ട്)യുഡിഎഫ് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമായാണ്

കോണ്‍ഗ്രസിന് 1,700 കോടിയുടെ നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ...
29/03/2024

കോണ്‍ഗ്രസിന് 1,700 കോടിയുടെ നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും ചേര്‍ത്താണ് നോട്ടീസ്.

കോണ്‍ഗ്രസിന് 1,700 കോടിയുടെ നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ

രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വന്‍ സുരക്ഷ. സംസ്ഥാനത്തുടന...
29/03/2024

രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വന്‍ സുരക്ഷ. സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മവൂ, ഗാസിപ്പുര്‍, വാരാണസി എന്നിവിടങ്ങളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ

പൗരത്വ നിയമഭേദഗതിയിലെ നിഗൂഢതകള്‍ തിരിച്ചറിയണമെന്നും അനീതികള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ലത്തീന്‍ അതിരൂപത ആര്‍ച്ച് ...
29/03/2024

പൗരത്വ നിയമഭേദഗതിയിലെ നിഗൂഢതകള്‍ തിരിച്ചറിയണമെന്നും അനീതികള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ.

പൗരത്വ നിയമഭേദഗതിയിലെ നിഗൂഢതകള്‍ തിരിച്ചറിയണമെന്നും അനീതികള്&

ഹിന്ദുത്വം മുസ്ലിം അപരത്വത്തോടുള്ള വെറുപ്പിനെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു എന്ന സമകാലീന യാഥാര്‍ത്ഥ്യം അ...
29/03/2024

ഹിന്ദുത്വം മുസ്ലിം അപരത്വത്തോടുള്ള വെറുപ്പിനെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു എന്ന സമകാലീന യാഥാര്‍ത്ഥ്യം അദൃശ്യമാകുന്നു. മാത്രമല്ല, ഹിന്ദുത്വ ഭരണത്തിന് കീഴില്‍ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും ഹൈന്ദവേതരമായ കീഴാള ജനതയും അനുഭവിക്കുന്ന അന്യവല്‍ക്കരണവും കര്‍ത്തൃത്വനഷ്ടവും അഭിസംബോധന ചെയ്യപ്പെടാതെ കേവലം പ്രചാരണ പരിപാടികളില്‍ മാത്രമായി ചുരുങ്ങുന്നു.

കെ കെ ബാബുരാജ് എഴുതുന്നു.

ജര്‍മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്നപ്പോള്&zw

28/03/2024

ആടുജീവിതം എന്ന നോവലിന്റെ ഡോക്യുമെന്റേഷനല്ല ആടുജീവിതം എന്ന സിനിമ. ഒരേ അനുഭൂതിയാണ് നോവലിലൂടെയും സിനിമയിലൂടെയും ലഭിക്കുന്നതെങ്കിലും രണ്ടിനേയും വ്യത്യസ്തമായി നോക്കിക്കാണേണ്ടതുണ്ട്.

മണ്ഡല്‍ കമ്മീഷന് ശേഷമാണ് ഇന്ത്യയിലെമ്പാടും ജാതിയെ കുറിച്ചുള്ള ആലോചനകള്‍ ശക്തമായത്. ഏറ്റവും അധികം എംപി മാരും എംഎല്‍എ മാരു...
28/03/2024

മണ്ഡല്‍ കമ്മീഷന് ശേഷമാണ് ഇന്ത്യയിലെമ്പാടും ജാതിയെ കുറിച്ചുള്ള ആലോചനകള്‍ ശക്തമായത്. ഏറ്റവും അധികം എംപി മാരും എംഎല്‍എ മാരും പിന്നോക്ക വിഭാഗത്തിലുള്ളവരാണെന്ന് ബിജെപി പറയുന്നത് കീഴാള ജനതയെ മുഴുവന്‍ ഇളക്കിമറിക്കുന്നതിന് വേണ്ടിയാണ്.

ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. വിനില്‍ പോള്‍ ടിഎംജെ 360 ല്‍ സംസാരിക്കുന്നു.

28/03/2024

കേരളത്തിലെ മുന്നണി രാഷ്ട്രീയം പോലെതന്നെ പേരുകേട്ടതാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ നേതൃദ്വന്ദ്വങ്ങളും. ആവേശത്തിന്റെ കൊടുമുടി കയറ്റങ്ങളും വിമര്‍ശനങ്ങളുടെ കൂരമ്പും കുറിക്കുകൊള്ളുന്ന തമാശകളുമായി പ്രചാരണം നയിക്കുന്നവരായിരുന്നു പല നേതാക്കളും.

താന്‍ ജീവിച്ച ഒരുകാലത്തിന്റെ രേഖാചിത്രങ്ങള്‍ ഒരു സിനിമയിലെന്നവണ്ണം ആവിഷ്‌കരിച്ചിരിക്കുന്നു. മലയില്‍ നിന്ന് ഒഴുകുന്ന ഒരു ...
28/03/2024

താന്‍ ജീവിച്ച ഒരുകാലത്തിന്റെ രേഖാചിത്രങ്ങള്‍ ഒരു സിനിമയിലെന്നവണ്ണം ആവിഷ്‌കരിച്ചിരിക്കുന്നു. മലയില്‍ നിന്ന് ഒഴുകുന്ന ഒരു തോട്, പുഴയില്‍ ചേരുന്നപോലെ വായനയില്‍ തടസ്സങ്ങളൊന്നുമില്ലാതെ നമ്മെ കൊണ്ടുപോകും.

രജനി പാലാമ്പറമ്പിലിന്റെ 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകത്തെ കുറിച്ച് രമേഷ് പെരുമ്പിലാവ് എഴുതുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ഒരു പ്രധാന ഘടകമാണ് 'ജാതി'. ഒരു വ്യക്തി ജ

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 28 വര്‍ഷം മുന്‍പുള്ള കേസില്‍ കുറ്റക്കാരനെന്ന് ഗുജറാത്ത് പാലന്‍പുരിലെ സെഷന്‍സ് ക...
28/03/2024

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 28 വര്‍ഷം മുന്‍പുള്ള കേസില്‍ കുറ്റക്കാരനെന്ന് ഗുജറാത്ത് പാലന്‍പുരിലെ സെഷന്‍സ് കോടതി. അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന 1996 ലെ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 28 വര്‍ഷം മു

ഗാസയില്‍ ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചിട്ടില്ലെന്ന ഇസ്രയേല്‍ വാദത്തെ അംഗീകരിച്ച് യുഎസ്. സഖ്യകക്ഷിക...
28/03/2024

ഗാസയില്‍ ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചിട്ടില്ലെന്ന ഇസ്രയേല്‍ വാദത്തെ അംഗീകരിച്ച് യുഎസ്. സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്ന പ്രക്രിയയുടെ ഭാഗമായി യുഎസ് നടത്തിയ പ്രസ്താവനയെ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും വിമര്‍ശിച്ചു.

ഗാസയില്‍ ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘി

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ നീക്കം. കേരള-ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിന്റെ സാധ്യതക...
28/03/2024

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ നീക്കം. കേരള-ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ തേടി കേരള മാരിടൈം ബോര്‍ഡ് കൊച്ചിയില്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയത്.

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ

ജാതിഘടനയുടെ മുഖ്യധാരയില്‍ തങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടാക്കാന്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് സാധിക്കുന്നുണ്...
28/03/2024

ജാതിഘടനയുടെ മുഖ്യധാരയില്‍ തങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടാക്കാന്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് ദളിതര്‍ ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരു കാരണം. എന്നാല്‍ ദളിത് വിഷയങ്ങളിലെ ഈ സംഘടനകളുടെ നിലപാട് ജാതീയവും ദളിത് വിരുദ്ധവുമാണ്.

ഡോ. ടിന്റു കെ. ജോസഫ് എഴുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്&zw

27/03/2024

തൊഴിൽ ഇല്ലായ്മയും സാമ്പത്തിക അസമത്വവും ഇന്ത്യയിൽ അതിരൂക്ഷമാണെന്ന രണ്ട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതായി TMJ Discourse-ൽ കെ പി സേതുനാഥ്

Address

Kochi
Kochi

Alerts

Be the first to know and let us send you an email when The Malabar Journal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Malabar Journal:

Videos

Share


Other Media/News Companies in Kochi

Show All