DUN News Kayamkulam

DUN News Kayamkulam നിഷ്പക്ഷമായ നിലപാടിലൂടെ സത്യസന്ധമായി ചങ്കൂറ്റത്തോടെ പൊതുജനത്തിനൊപ്പം 🔥
(1)

ശീതൾ ദേവി..  17 വയസ്സിൽ 720 ൽ 703 പോയിൻ്റുകൾ നേടി ലോക റെക്കോർഡ് തകർത്തു, റാങ്കിംഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി..അവളുടെ ...
11/09/2024

ശീതൾ ദേവി.. 17 വയസ്സിൽ 720 ൽ 703 പോയിൻ്റുകൾ നേടി ലോക റെക്കോർഡ് തകർത്തു, റാങ്കിംഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി..അവളുടെ നിശ്ചയദാർഢ്യവും, സ്ഥിരോത്സാഹവും കായികരംഗത്ത് ഒരു പുതിയ നിലവാരം സ്ഥാപിക്കുക മാത്രമല്ല, ശാരീരിക പരിമിതികൾ മഹത്വത്തിന് തടസ്സമല്ലെന്ന് കാണിച്ചുകൊണ്ട് എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു...❤️💖🔥🇮🇳🇮🇳🇮🇳🇮🇳

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കോളേജ് വിട്ട് ഇരുചക്ര വാഹനത്തി...
11/09/2024

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പോലീസ് വാഹനം കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത് ഇറങ്ങി ഓടുന്നതിനിടെ അബദ്ധവശാൽ കിണറിൽ വീണു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി വിദ്യാർത്ഥിയെ രക്ഷപെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ്‌, സേനാംഗങ്ങളായ സനീഷ് പി. ചെറിയാൻ, പി ടി ശ്രീജേഷ് , വൈ പി ഷറഫുദ്ധീൻ, കെ പി അജീഷ്,ടി പി ഫാസിൽ അലി, കെ എസ് ശരത്, വി എം മിഥുൻ, ജോളി ഫിലിപ്പ് തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

🇮🇳മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ട് ​ഗോളുകൾക്ക് മുന്നിലെത്തി♥️🇮🇳ആദ്യ മിനിറ്റിൽ സുഖ്ജീത് സിം​ഗും രണ്ടാം മ...
11/09/2024

🇮🇳മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ട് ​ഗോളുകൾക്ക് മുന്നിലെത്തി♥️🇮🇳ആദ്യ മിനിറ്റിൽ സുഖ്ജീത് സിം​ഗും രണ്ടാം മിനിറ്റിൽ അഭിഷേകും ഇന്ത്യയ്ക്കായി ​ഗോളുകൾ നേടി♥️🇮🇳 മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ സംഘം ജപ്പാനുമേൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു♥️🇮🇳 രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ 17-ാം മിനിറ്റിലാണ് ഇന്ത്യയുടെ മൂന്നാം ​ഗോൾ പിറന്നത്. ഇത്തവണ പെനാൽറ്റി കോർണർ സ‍ഞ്ജയ് റാണ ​ഗോളാക്കി മാറ്റി♥️🇮🇳🇮🇳രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിലാണ് ജപ്പാൻ ഒരു ​ഗോൾ മടക്കിയത്. മാറ്റ്സുമോട്ടോ ജപ്പാനായി ലക്ഷ്യം കണ്ടു♥️🇮🇳 നാലാം ക്വാർട്ടറിലാണ് ഇന്ത്യയുടെ അവസാന രണ്ട് ​ഗോളുകൾ പിറന്നത്♥️🇮🇳ഉത്തം സിം​ഗ് ഇന്ത്യയ്ക്കായി നാലാം ​ഗോൾ നേടി. മത്സരം അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ സുഖ്ജീത് ​സിം​ഗ് ജപ്പാനുമേൽ അ‍ഞ്ചാമത്തെ ​ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പുവരുത്തി♥️🇮🇳

11/09/2024

Proud ❤️

ലോകത്തിന്റെനെറുകയിൽ മലയാളി ബാലൻ ചിന്നഗ്രഹങ്ങൾ കണ്ടുപിടിച്ചതിന്  അമേരിക്കയുടെ ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡ് 2024 ശ്രേയ...
10/09/2024

ലോകത്തിന്റെനെറുകയിൽ മലയാളി ബാലൻ ചിന്നഗ്രഹങ്ങൾ കണ്ടുപിടിച്ചതിന് അമേരിക്കയുടെ ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡ് 2024 ശ്രേയസ് ഗിരീഷിന്

അഭിനന്ദനങ്ങൾ...

10/09/2024

🤣🤣🤣

തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി പോയ യുവാവിനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കോട്ടയം:  ചെറുവള്ളിക്കാവിൽ തേങ്...
10/09/2024

തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി പോയ യുവാവിനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കോട്ടയം: ചെറുവള്ളിക്കാവിൽ തേങ്ങയിടാൻ കയറിയ ആൾ യന്ത്രത്തിൽ നിന്നും കൈവിട്ട് തെങ്ങിൻ മുകളിൽ കുടുങ്ങി. ഗ്രേഡ് അസ്സിറ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ ജയകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) ശ്രീ. സുവിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ് ) ഷിബു മുരളി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) T. N പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി എന്നിവർ തെങ്ങിൻ മുകളിലേക്ക് കയറുകയും ആളെ സുരക്ഷിതമായി താഴെ ഇറക്കുകയുമായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ 4882 ജയകുമാർ, 2199 TN പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) 5861ഷിബു മുരളി, 6059 സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ 6782 അബ്ബാസി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) 2653 അനീഷ് ശങ്കർ, ഫയർ വുമൺ (T) 55 അനുമോൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

അഭിനന്ദനങ്ങൾ....സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആദിവാസി വനിത..ശ്രീമതി : ശ്രീപതി..തമിഴ്നാട്ടിൽ യേലഗിരി കുന്നി...
10/09/2024

അഭിനന്ദനങ്ങൾ....

സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആദിവാസി വനിത..ശ്രീമതി : ശ്രീപതി..

തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജി പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) നടന്നത്. കുഞ്ഞിന്‍റെ പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത്‌ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി പരീക്ഷ എഴുതി. 23-ാം വയസിൽ ശ്രീപതി സിവിൽ ജഡ്‌ജിയായി.

09/09/2024

🔥🇮🇳🇮🇳🇮🇳❤️

"കദനങ്ങളിൽ ഒരു എഴുത്തുകാരിയുടെ ഉദയം"
08/09/2024

"കദനങ്ങളിൽ ഒരു എഴുത്തുകാരിയുടെ ഉദയം"

dunnewskylm.blogspot.com

ലോക റെക്കോർഡ് നേടിയ മൂന്നരവയസ്സുകാരി
08/09/2024

ലോക റെക്കോർഡ് നേടിയ മൂന്നരവയസ്സുകാരി

dunnewskylm.blogspot.com

ശ്രീകൃഷ്ണജന്മാഷ്ഠമി ആശംസകൾ ❤️❤️❤️
26/08/2024

ശ്രീകൃഷ്ണജന്മാഷ്ഠമി ആശംസകൾ ❤️❤️❤️

പ്രധാനമന്ത്രി മോഡി ഉക്രൈൻ സന്ദർശനത്തിന് പോയപ്പോൾ അവർക്ക് നൽകിയ ഉപഹാരം ഭീഷ്മ ക്യൂബുകൾ. ഓരോ ഭീഷ്മ ക്യൂബകളും 200 പേരെ ചികിൽ...
25/08/2024

പ്രധാനമന്ത്രി മോഡി ഉക്രൈൻ സന്ദർശനത്തിന് പോയപ്പോൾ അവർക്ക് നൽകിയ ഉപഹാരം ഭീഷ്മ ക്യൂബുകൾ. ഓരോ ഭീഷ്മ ക്യൂബകളും 200 പേരെ ചികിൽസിക്കാൻ പര്യാപ്തമാണ്. ക്യൂബകളിൽ മരുന്ന് മാത്രം അല്ല ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ മുതൽ സർജിക്കൽ ഉപകരണങ്ങൾ വരെ ഉണ്ട്. ഭീഷ്മ ക്യൂബുകൾ ആകാശത്ത് നിന്ന് എയർഡ്രോപ്പ് ചെയ്യാൻ പോലും സാധിക്കും.

ഇന്ന് വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമികളുടെ ജന്മദിനം ! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാച...
25/08/2024

ഇന്ന് വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമികളുടെ ജന്മദിനം !

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു അദ്ദേഹം.

ശ്രീ ചട്ടമ്പി സ്വാമി ജയന്തി ആശംസകൾ.

കായംകുളത്ത് ഏഴു വയസുകാരന്റെ തുടയിൽ സൂചി കയറിയ സംഭവം കായംകുളം : സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവ...
25/08/2024

കായംകുളത്ത് ഏഴു വയസുകാരന്റെ തുടയിൽ സൂചി കയറിയ സംഭവം

കായംകുളം : സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങൾ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം. മറ്റാർക്കോ ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറിയത്. ജൂലൈ 19ന് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

08/08/2024

വൈറൽ ആവാൻ നന്മ മരങ്ങളുടെ ഘോഷയാത്ര. വാഗ്ദാനങ്ങളിൽ ഒതുങ്ങാതിരുന്നാൽ മതി.

2016 ഇലും ഇതേ കാരണത്താൽ, വിനേഷ് disqualify ആയിട്ടുണ്ട്.
07/08/2024

2016 ഇലും ഇതേ കാരണത്താൽ, വിനേഷ് disqualify ആയിട്ടുണ്ട്.

നായയുടെ മുഖമുളള ഈ ടിൻ ചിലന്തിയുടെ ഫോട്ടോ ഇക്വഡോറിലെ ആമസോൺ മഴക്കാടുകളിൽ 2017-ൽ ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ ആൻഡ്രിയാസ് ...
06/08/2024

നായയുടെ മുഖമുളള ഈ ടിൻ ചിലന്തിയുടെ ഫോട്ടോ ഇക്വഡോറിലെ ആമസോൺ മഴക്കാടുകളിൽ 2017-ൽ ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ ആൻഡ്രിയാസ് കേ പകർത്തിയതാണ്.

Address

Kayamkulam
690572

Alerts

Be the first to know and let us send you an email when DUN News Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DUN News Kayamkulam:

Videos

Share