KAYAMKULAM NEWS

KAYAMKULAM NEWS കായംകുളത്തെ പ്രാദേശിക വാർത്തകൾ, ചിത്രങ്ങൾ, വിഞ്ജാനം, വിനോദം, ചരിത്രം, പരസ്യം, തൊഴിൽ അവസരങ്ങൾ
(4)

കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കാർത്തികപ്പ...
17/11/2024

കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കാർത്തികപ്പള്ളി താലൂക്ക് തല ഉദ്ഘാടനം യു പ്രതിഭ MLA നിർവഹിച്ചു.

17/11/2024

കുറുവ സംഘത്തിന്റെ സാമീപ്യം സൂക്ഷിക്കുക... കള്ളന്മാർ പല തരത്തിൽ വന്നേക്കാം.....

നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു.കായംകുളം :ടൂറിസം വകുപ്പ് ...
17/11/2024

നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു.

കായംകുളം :ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി. എ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി ശ്രീ.പി പ്രസാദ് ,ആലപ്പുഴ എം.പി ശ്രീ കെ.സി വേണുഗോപാൽ എന്നിവരെ രക്ഷാധികാരികളായും, എം.എൽ.എ യു പ്രതിഭ ചെയർപേഴ്സൺ, വർക്കിംഗ് ചെയർപേഴ്സൺ കായംകുളം നഗരസഭ അധ്യക്ഷ ശ്രീമതി.പി ശശികല, ജനറൽ കൺവീനർ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് എന്നിങ്ങനെയാണ് സംഘാടക സമിതിയുടെ ഘടന.
കൂടാതെ വിവിധ സബ്ബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. ഡിസംബർ 14 നാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളത്ത് നടക്കുന്നത്.

കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ.കോലത്ത് ബാബു, കൺവീനർ ശ്രീ.ബാബു (സ്റ്റേറ്റ് ജി.എസ്.ടി ഒഫീസർ), റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീമതി.ഷാമില അനിമോൻ, കൺവീനർ ശ്രീമതി.ലക്ഷ്മി ചന്ദ്രൻ (കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ), പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ.എസ് കേശുനാഥ്, കൺവീനർ ശ്രീ.കെ പുഷ്പദാസ്, ഫുഡ് കമ്മിറ്റി ചെയർമാൻ ശ്രീ.റെജി മാവനാൽ കൺവീനർ ശ്രീ.എസ്.കെ നസീർ ,വോളണ്ടിയർ കമ്മിറ്റി ചെയർമാൻ ശ്രീ.എസ്.പവനനാഥൻ, കൺവീനർ ശ്രീ.ബാബുക്കുട്ടൻ (ഡി.വൈ.എസ്.പി കായംകുളം),മീഡിയ കമ്മിറ്റി ചെയർമാൻ ശ്രീ.ഹരികുമാർ ദേശാഭിമാനി കൺവീനർ ശ്രീ.ഷെമീം തോപ്പിൽ എന്നിവരെയും തീരുമാനിച്ചു. യോഗത്തിൽ എം എൽ എ , നഗരസഭ ചെയർപേഴ്സൺ പി ശശികല, മുതുകുളം ഭരണിക്കാവ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്മാരായ അംബുജാക്ഷി ടീച്ചർ, രജനി, ഇന്ദിരാദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റമാരായ എസ് പവനനാഥൻ,കെ ദീപ, എൽ ഉഷ, സി സുധാകര കുറുപ്പ്, മുനിസിപ്പൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ടെക്കനിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

എം.എസ്. നൗഷാദിനെ അനുസ്മരിക്കുന്നു .വിദ്യാഭ്യാസ ,സാമൂഹിക ,സാംസ്കാരിക മേഖലയിൽ ഗൈഡൻസായി പ്രവർത്തിക്കുന്ന  സെൻ്റെർ ഫോർ ഇൻഫർമ...
17/11/2024

എം.എസ്. നൗഷാദിനെ അനുസ്മരിക്കുന്നു .

വിദ്യാഭ്യാസ ,സാമൂഹിക ,സാംസ്കാരിക മേഖലയിൽ ഗൈഡൻസായി പ്രവർത്തിക്കുന്ന സെൻ്റെർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (CIGI) യുടെ നേതൃത്വത്തിലാണ് സംഘടനയുടെ സജീവ സാന്നിധ്യമായിരുന്ന നൗഷാദിനെ അനുസ്മരിക്കുന്നത് .

ഇന്ന് 17/11/2024 ഞായർ വൈകുന്നേരം 6:30 PM ന് കായംകുളം സസ്യ മാർക്കറ്റിലുള്ള വ്യാപാര ഭവനിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക ,വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിക്കും .

കൃപ റിയാദിൽ സത്താർ കായംകുളം അനുസ്മരണം നടത്തി റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ, സമൂഹിക, സാംസ്‌ക...
17/11/2024

കൃപ റിയാദിൽ സത്താർ കായംകുളം അനുസ്മരണം നടത്തി

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം നടന്നു. കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ യുടെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനവും നടന്നു.

ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന്റെയും സ്‌കോളര്‍ഷിപ്പ് കണ്‍വീനര്‍ കെ ജെ റഷീദിന്റെയും കൃപ ഭാരവാഹികളുടേയും സാനിധ്യത്തില്‍ ‘സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ്’പദ്ധതി ഉദ്ഘാടനം ശിഹാബ് കൊട്ടുകാടും ഡോ. ജയചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി ഇസ്ഹാക് ലവ്‌ഷോര്‍, മുജീബ്കായംകുളം, ഇബ്രാഹീം സുബ്ഹാന്‍, സൈഫ് കൂട്ടുങ്കല്‍, സെബിന്‍ ഇഖ്ബാല്‍, സിദിഖ് കല്ലൂപ്പറമ്പന്‍, പുഷ്പരാജ്, സുധീര്‍ കുമ്മിള്‍, വി ജെ നസ്‌റുദ്ദീന്‍, ഷാജി മഠത്തില്‍, സനൂപ് പയ്യന്നൂര്‍, ഡോ. അസ്‌ലം, ഡോ. അബ്ദുല്‍ അസീസ്, ഷംസു പെരുമ്പട്ട, ആര്‍.കെ.നായര്‍, ലത്തീഫ് തെച്ചി, ഗഫൂര്‍ കൊയിലാണ്ടി, റസല്‍ മഠത്തിപ്പറമ്പില്‍, അലി ആലുവ, വിജയന്‍ നെയ്യാറ്റിന്‍കര, സാബു, സലാം പെരുമ്പാവൂര്‍, നഹാസ് പാനൂര്‍, നാസര്‍ ലെയ്‌സ്, ഉമര്‍ മുക്കം, കമറുദ്ധീന്‍ താമരക്കുളം, സജീദ്, ജലീല്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.ഷബീര്‍ വരിക്കപ്പള്ളി, സമീര്‍ റോയ്‌ബെക്, ഷാജി.പികെ ,സലിം പള്ളിയില്‍, അബ്ദുല്‍ വാഹിദ്, സലിം തുണ്ടത്തില്‍, ഫസല്‍ കണ്ടപ്പുറം, സുധീര്‍ മജീദ്, ഷംസു വടക്കേത്തലക്കല്‍, സുന്ദരന്‍ പെരുങ്ങാല, ന, ബാബു പികെ, അല്‍ത്താഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഷംസുദ്ധീന്‍ ബഷീര്‍ നന്ദി പറഞ്ഞു.

17/11/2024
റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സത്താർ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തി റിയാദ് :റിയാദിലെ ഒഐസിസി യെ വള...
17/11/2024

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സത്താർ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തി

റിയാദ് :റിയാദിലെ ഒഐസിസി യെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും റിയാദിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമവാർഷിക ദിനവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് വിതരണവും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വർക്കിംഗ് പ്രസിഡണ്ട് ശ്രീ കമറുദ്ദീൻ താമരക്കുളം അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ അബ്ദുള്ള വല്ലഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു
ഒ ഐസിസി നാഷണൽ കമ്മിറ്റി മെമ്പർ L. K.അജിത് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുജീബ് ജനത ആമുഖപ്രഭാഷണം നടത്തുകയും, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി
ഷബീർ വരിക്കപള്ളി സ്വാഗതം ആശംസിക്കുകയും ചെയ്തു. റിയാദിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ സഹപ്രവർത്തകനായിരുന്ന സത്താർ കായംകുളത്തെ അനുസ്മരിച്ച് സംസാരിച്ചു.
കുഞ്ഞി കുമ്പ്ല,ഫൈസൽ ബഹൻ,മജീദ് ചിങ്ങോലി.സുഗതൻ നൂറനാട്.നൗഷാദ് കറ്റാനം,ശരത് സ്വാമിനാധൻ,മൃദുല വിനീഷ്,ജോമോൻ ഓണംപ്പള്ളിൽ സന്തോഷ്‌ വിളയിൽ.സനൂപ് പയ്യന്നൂർ.റാഫി കൊയിലാണ്ടി.അമീർ പട്ടണത്തിൽ.റെഷീദ് ഷാജി മഠത്തിൽ,സജീവ് വള്ളികുന്നം,റഫീഖ് വെട്ടിയർ. ജലീൽ ആലപ്പുഴ. നാസർ ലെയ്സ്,ഷാജി മഠത്തിൽ,വാഹിദ് കായംകുളം നിഷാദ് അലംകോട്, ഷംനാദ് കരുനാഗപ്പള്ളി,സജീർ പൂന്തുറ, രഘുനാഥ് പർശിനികടവ്, അനീഷ് ഖാൻ,അനീസ് അമ്പലവേഴിൽ,ആഘോഷ്, അഷ്‌റഫ്‌ കായംകുളം,
സൈഫ് കൂട്ടുങ്കൾ, VJ നാസറുദ്ധീൻ. ഷിബു ഉസ്മാൻ. ഹാഷിം ചിയംവെളി.
സുധീർ കുമ്പിൽ
:നാസർ വലപ്പാട്. ഷെഫീഖ് പുരകുന്നു.
Kk തോമസ്. ജോൺസൺ മാർക്കോസ്.
അലക്സ്‌ കൊട്ടാരക്കര. അജേഷ്,വിൻസന്റ്.സിസിജു പീറ്റർ.സാലിം. കൊച്ചുണ്ണി.വർഗീസ് ബേബി.കാഷിഫുദ്ധീൻ , ദാസ് യോഹന്നാൻ. ഷൈജു നമ്പലശേരിൽ. ജയമോൻ.തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ ഫണ്ട് നിഖില സമീർ മുജീബ് ജനതയ്ക്ക് കൈമാറി.
ജില്ലാ കമ്മിറ്റി ട്രഷറർ ബിജു വെണ്മണി സമ്മേളനത്തിൽ നന്ദി അറിയിച്ചു സംസാരിച്ചു

16/11/2024

അഴീക്കൽ ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വീഡിയോ കടപ്പാട്

കുറുവ ഭീതി നിലനിൽക്കെ ആലപ്പുഴയിലെ ആശുപത്രികൾക്ക് പോലീസ് നിർദേശം ആലപ്പുഴ: പുന്നപ്രയിൽ കുറുവ സംഘത്തിലെ മോഷ്ടാവ് സംശയിക്കുന...
15/11/2024

കുറുവ ഭീതി നിലനിൽക്കെ ആലപ്പുഴയിലെ ആശുപത്രികൾക്ക് പോലീസ് നിർദേശം

ആലപ്പുഴ: പുന്നപ്രയിൽ കുറുവ സംഘത്തിലെ മോഷ്ടാവ് സംശയിക്കുന്ന ഒരാൾക്ക് മുഖത്ത് പരിക്കേറ്റതായി ആലപ്പുഴ ജില്ലാ പോലീസ്. പ്രദേശവാസിയുമായി മൽപിടിത്തം ഉണ്ടായതിനെ തുടർന്നാണ് സംഭവം. മുഖത്ത് തുന്നിക്കെട്ടൽ വേണ്ട വിധത്തിലുള്ള സാരമായ പരിക്കായതിനാൽ മോഷ്ടാവ് എന്ന് സംശയിക്കുന്ന ആൾ ആശുപത്രികളിൽ ചികിത്സ തേടാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. മുഖത്ത് പരിക്കുകളുമായി ആരെങ്കിലും ചികിത്സ തേടിയെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ജില്ലാ പോലീസ് നിർദേശം നൽകി.

വാഹനാപകടത്തിൽ മരണപ്പെട്ട നാടക നടിമാരുടെ പൊതു ദർശനം 16/11/2024  ശനിയാഴ്ച രാവിലെ 8 മണിക്ക് KPAC യിൽ....
15/11/2024

വാഹനാപകടത്തിൽ മരണപ്പെട്ട നാടക നടിമാരുടെ പൊതു ദർശനം 16/11/2024 ശനിയാഴ്ച രാവിലെ 8 മണിക്ക് KPAC യിൽ....

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻ സിന്റെ നാടക വണ്ടി കണ്ണൂർ കേളകം ഭാഗത് വെച്ച് മറിഞ്ഞു. രണ്ടു പേർ മരണപെട്ടു..കായംകുളം മുതുകുള...
15/11/2024

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻ സിന്റെ നാടക വണ്ടി കണ്ണൂർ കേളകം ഭാഗത് വെച്ച് മറിഞ്ഞു. രണ്ടു പേർ മരണപെട്ടു..

കായംകുളം മുതുകുളം സ്വദേശിയായ അഞ്ജലി വവ്വാക്കാവ് സ്വദേശി ജസിമോഹൻ എന്നിവരാണ് മരണപ്പെട്ടത്. പരിക്ക് പറ്റിയ മറ്റുള്ളവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ മലയാംപടിയിൽ ആയിരുന്നു അപകടം,അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍ പറയുന്നു . മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജെസിയും അഞ്‌ജലിയും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്

കായംകുളം - തെക്കേ മങ്കുഴി വെട്ടത്തേത്ത് ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം "  വൃശ്ചിക ചിറപ്പ്                 മഹോത്സവം "വൃശ്ചികം...
14/11/2024

കായംകുളം - തെക്കേ മങ്കുഴി വെട്ടത്തേത്ത് ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം " വൃശ്ചിക ചിറപ്പ് മഹോത്സവം "വൃശ്ചികം - 01 മുതൽ ധനു - 11 വരെ( 2024 - നവംബർ - 16 മുതൽ ഡിസംബർ - 26 വരെ )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

മുല്ലശേരി നാരായണപിള്ള അനുസ്മരണം നടത്തി സിപിഎം നേതാവായിരുന്ന  മുല്ലശ്ശേരി P.N നാരായണപിള്ളയുടെ 35മത് അനുസ്മരണ സമ്മേളനം  ഷെ...
14/11/2024

മുല്ലശേരി നാരായണപിള്ള അനുസ്മരണം നടത്തി

സിപിഎം നേതാവായിരുന്ന മുല്ലശ്ശേരി P.N നാരായണപിള്ളയുടെ 35മത് അനുസ്മരണ സമ്മേളനം ഷെയ്ഖ് പി ഹാരീസ് ഉദ്ഘാടനം ചെയ്തു.
വി ബോബൻ അധ്യക്ഷനായുള്ള യോഗത്തിൽ എൻ ശങ്കരപിള്ള സ്വാഗതം പറഞ്ഞു.
എൽ സി സെക്രട്ടറി ജെ കെ നിസാം, ഏരിയ കമ്മിറ്റി അംഗം കെ പി മോഹൻദാസ്, സദാനന്ദൻ പിള്ള, ശിവൻ കുട്ടി തുടങ്ങിയ സഖാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി.എം എ സമദ് നന്ദി പറഞ്ഞു.
ലോക്കൽ കമ്മിറ്റി മെമ്പർമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

14/11/2024

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM ; 14/11/2024*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റു ജില്ലകളിൽ* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

*NOWCAST dated 14/11/2024*

*Time of issue 1900 hr IST (Valid for next 3 hours)*

Thunderstorm with moderate rainfall (5-15mm/ hour) & gusty wind speed less than 40 kmph is likely at isolated places in the *Kollam, Pathanamthitta, Alappuzha, Kottayam, Idukki, Thrissur, Palakkad, Malappuram, Kannur & Kasaragode* districts; Thunderstorm with light to moderate rainfall & gusty wind speed less than 40 kmph is likely at one or two places in *all other districts* of Kerala.

*IMD-KSEOC-KSDMA*

സ്വർണ്ണവില ഗ്രാമിന് 110 രൂപയും, പവന് 880 രൂപയും കുറഞ്ഞു.കായംകുളം ന്യൂസ്‌ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ 👇🏻https://c...
14/11/2024

സ്വർണ്ണവില ഗ്രാമിന് 110 രൂപയും, പവന് 880 രൂപയും കുറഞ്ഞു.

കായംകുളം ന്യൂസ്‌ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ 👇🏻
https://chat.whatsapp.com/LTq0usMSThM6xXfYg64ജെപി


#കായംകുളംന്യൂസ്

Address

Kayamkulam
690502

Alerts

Be the first to know and let us send you an email when KAYAMKULAM NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KAYAMKULAM NEWS:

Videos

Share

കായംകുളം ന്യൂസ്

കായംകുളത്തെ സംബന്ധിച്ചും കായംകുളത്തെ വാർത്തകളും ചിത്രങ്ങളും നിങ്ങളിലേക്ക് എത്തിക്കാൻ.....