News In News Daily

News In News Daily All news from Kayamkulam and other parts of Kerala, India & abroad

മൈമൂൺ അസീസ് അനുസ്മരണം സംഘടിപ്പിച്ചുകായംകുളം : പ്രശസ്ത കവയിത്രിയും ഗ്രന്ഥകാരിയും കായംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്‌...
28/01/2025

മൈമൂൺ അസീസ് അനുസ്മരണം സംഘടിപ്പിച്ചു

കായംകുളം : പ്രശസ്ത കവയിത്രിയും ഗ്രന്ഥകാരിയും കായംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്‌ കമ്മിറ്റി മുൻചെയർപേഴ്സണും ഓണാട്ടുകരയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ ഓടനാട് സാഹിതിയുടെ സ്ഥാപകയുമായിരുന്ന മൈമൂൺ അസീസിന്റെ മൂന്നാം അനുസ്മരണ സമ്മേളനം ഓടനാട് സഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. സോഷ്യൽഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ആലപ്പുഴ
ജില്ലാ പ്രസിഡന്റ് ബി. ദിലീപൻ, കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നടുവട്ടം ബി. വിജയൻ നായർ, ചെമ്പകവിജയൻ, പുതുപ്പള്ളി സെയ്ത്, ഹരിപ്പാട് ചന്ദ്രമോഹൻ ദാസ്, ഡി.പി. നായർ, സത്യശീലൻ കാർത്തികപ്പള്ളി, വരവിള ശ്രീനി, ഭൻസരിദാസ്, ലതാപ്രസാദ്, എൻ.ആർ. അജയകുമാർ, ഉദയകുമാർചേരാവള്ളി , മോനിക്ക അസീസ്, ശ്രീജമനോജ്‌, എൻ.കെ. മുജീബ്, ജെ. ബാബുരാജ്, പി.കെ. കുഞ്ഞുമോൻ, സജീർ കുന്നുകണ്ടം, താഹ വൈദ്യൻവീട്ടിൽ, നാസർ പുല്ലുകുളങ്ങര, സനാഫർ ബാബു, അബ്ദുൽ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. കാവ്യാലാപനവും സാഹിത്യ ചർച്ചയും നടത്തി.

റിപ്പബ്ലിക് ദിനാഘോഷം നടത്തി കറ്റാനം [കായംകുളം] : കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിപ്പബ്ലിക് ദിനാഘ...
27/01/2025

റിപ്പബ്ലിക് ദിനാഘോഷം നടത്തി

കറ്റാനം [കായംകുളം] : കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.വി. രമണാ റെഡ്ഡി പതാക ഉയർത്തി. റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും വിശദീകരിച്ചു പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ വിദ്യാർത്ഥികൾക്ക് പ്രചോദനപരമായ സന്ദേശങ്ങൾ കൈമാറി. വിവിധതരം കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

26/01/2025

ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കായംകുളം : നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ കരിപ്പുഴ തോട് പുനരുജ്ജീവനം നടത്തുന്നതിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു. തോട് വൃത്തിയാക്കുന്നതിനോടൊപ്പം മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെയും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നവർക്ക് എതിരെയും കർശനമായ നടപടിയും ഫൈനും കേസും അടക്കം ഉള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി സനിൽ അറിയിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, കൗൺസിലർമാരായ ഗംഗാദേവി, സൂര്യ ബിജു , രഞ്ജിതം, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസ മറ്റ് ഹെൽത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തികായംകുളം : നഗരസഭാങ്കണത്തിൽ രാവിലെ 9 ന് നഗരസഭ ചെയർപേഴ്സൺ പി. ശശികല പതാക...
26/01/2025

നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി

കായംകുളം : നഗരസഭാങ്കണത്തിൽ രാവിലെ 9 ന് നഗരസഭ ചെയർപേഴ്സൺ പി. ശശികല പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
ഭാരതീയരായ നമ്മളൊക്കെ അഭിമാനം കൊണ്ട് നിറഞ്ഞ മനസ്സോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്നും. വിദ്യാഭ്യാസം, കാർഷിക, വ്യവസായിക, ശാസ്ത്ര, സാങ്കേതിക, സാമ്പത്തികരംഗങ്ങളിൽ ഇന്ത്യ വൻ മുന്നേറ്റം ഉണ്ടാക്കി മാറുകയാണെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥ്, കൗൺസിലർമാരായ ആർ. ബിജു, സൂര്യ ബിജു, അൻസാരി, സുകുമാരി, ഗംഗാദേവി, ഷെമിമോൾ, രജ്ഞിതം, അംബിക, നഗരസഭാ സെക്രട്ടറി സനിൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, ജെ.എച്ച്.ഐമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ജസ്‌ന ചേരാവള്ളിക്ക് യു.ജി.സി നെറ്റ് ലഭിച്ചുകായംകുളം : പ്രഭാഷകയും സംഘാടകയുമായ ജസ്‌ന ചേരാവള്ളിക്ക് ജിയോഗ്രഫിയിൽ യു.ജി.സി ന...
26/01/2025

ജസ്‌ന ചേരാവള്ളിക്ക് യു.ജി.സി നെറ്റ് ലഭിച്ചു

കായംകുളം : പ്രഭാഷകയും സംഘാടകയുമായ
ജസ്‌ന ചേരാവള്ളിക്ക് ജിയോഗ്രഫിയിൽ
യു.ജി.സി നെറ്റ് (National Eligibility Test)
ലഭിച്ചു. കായംകുളം ചേരാവള്ളി ചെട്ടിയാർ പറമ്പിൽ സി.ടി. സാബുവിന്റെയും (പച്ചക്കറി വ്യാപാരം) ജാസ്‌മീന്റെയും മകളാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗമത്സരത്തിൽ എ ഗ്രേഡ് മുൻപ് നേടിയിരുന്നു. കായംകുളം മുനിസിപ്പൽ ലൈബ്രറി അംഗമായ ജസ്‌ന ബോയിസ് ഹയർ സെക്കന്ററി സ്കൂൾ (പ്ലസ്ടു), യൂണിവേഴ്സിറ്റി കോളേജ് തിരു. (ഡിഗ്രി), കേന്ദ്ര സർവ്വകലാശാല എം.എസ്.സി ജിയോഗ്രഫി (തിരുവാരൂർ, തമിഴ്നാട് ) എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ തിരുവനന്തപുരത്ത് സിവിൽ സർവീസ് കോച്ചിങ് ചെയ്യുന്നു. മലയാള സാഹിത്യത്തിൽ വ്യൂൽപ്പത്തിയുള്ള ജസ്‌ന അനിർഗളമായ ഒഴുക്കോടെ പ്രഭാഷണം നിർവ്വഹിക്കുന്നു. തിരു.യൂണിവേഴ്സിറ്റി കോളേജിലും പാലക്കാട് ചിറ്റൂർ കോളേജിലും
കെ.എസ്.യു പാനലിൽ ചെയർപേഴ്സണായി മത്സരിച്ചിട്ടുണ്ട്. അനുജത്തി തസ്ലീന കോഴിക്കോട് മലബാർ മെഡിക്കൽ
കോളേജിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് .

കായംകുളം കാക്കനാട് ഹോളിമേരി സെൻട്രൽ സ്കൂളിലെ 38-ാം വാർഷിക ദിനാഘോഷം ചലച്ചിത്ര താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
26/01/2025

കായംകുളം കാക്കനാട് ഹോളിമേരി സെൻട്രൽ സ്കൂളിലെ 38-ാം വാർഷിക ദിനാഘോഷം ചലച്ചിത്ര താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു

കനകക്കുന്നിൽ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു മുതുകുളം [കായംകുളം] : കനകക്കുന്ന് ജെട്ടിയിൽ നിന്നും പ...
25/01/2025

കനകക്കുന്നിൽ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു

മുതുകുളം [കായംകുളം] : കനകക്കുന്ന് ജെട്ടിയിൽ നിന്നും പത്തനംതിട്ടയ്ക്ക് ഉള്ള സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. കനകക്കുന്നിൽ നിന്നും രാവിലെ 7 മണിക്കും, ഉച്ചക്ക് 2 മണിക്കും പത്തനംതിട്ടക്ക് ബസ് സർവീസ് നടത്തും. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പ്രഭ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മുതുകുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുസ്മിതാ ദിലീപ്, ശ്രീജ, നാട്ടുകാരായ, പ്രകാശ്, കെ.എസ്. രാജു, ശ്രീജേഷ്, പുഷ്പവല്ലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആറാട്ടുപുഴ, മുതുകുളം ഗ്രാമപഞ്ചായത്തുകളുടെ വിവിധ പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്ര ക്ലേശത്തിന് ഒരു പരിധി വരെ ബസ് സർവീസ് പുനരാരംഭിച്ചതോടുകൂടി സഹായമാവുകകയാണ്. വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും, ശബരിമല തീർത്ഥാടകർക്കും ഏറെ സൗകര്യപ്രദമായിരുന്ന ബസ് സർവീസ് 2020 ഓടുകൂടി നിർത്തലാക്കിയപ്പോൾ മുതൽ പലതവണ ഇരു ഗ്രാമപഞ്ചായത്തുകളിലേയും ജനപ്രതിനിധികൾ, ബസ് ഉടമകളോട് സർവീസ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമകൾ തയ്യാറായിരുന്നില്ല. ബസ്സുടമകൾ ബസ് പെർമിറ്റ് റദ്ദ് ചെയ്യാൻ ആർ.ടി.ഒ യെ സമീപിക്കുകയും പെർമിറ്റ് റദ്ദ് ചെയ്യപ്പെടുകയും ആയിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ക്ലേശം രൂക്ഷമായതോടുകൂടി മുതുകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വിവരവകാശ നിയമപ്രകാരം ബസ് പെർമിറ്റ് റദ്ദ് ചെയ്ത വിവരം അറിയുകയും ,
എം.എസ് ശംഭു എന്ന ബസ് ഉടമ സർവീസ് നടത്താൻ തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്ന് മായിക്കൽ ക്ഷേത്ര ഭരണ സമിതിയും, മുതുകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് ഇരു പഞ്ചായത്തിലെയും ജനങ്ങൾ അനുഭവിക്കുന്ന യാത്ര ക്ലേശങ്ങൾ ആർ.ടി.ഒ യെ ബോധ്യപ്പെടുത്തി ബസ് പെർമിറ്റ് പുന:സ്ഥാപിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന കനകക്കുന്നിൽ നിന്നും ഇപ്പോൾ ഒരു ബസ്സ് മാത്രമാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ട സർവീസ് പുനരാരംഭിച്ചതോട് കൂടി യാത്രക്കാർക്ക് ഏറെ സഹായകരമാവുകയാണ് ഈ ബസ്സ്‌.

22/01/2025
22/01/2025

പീഡന ആരോപണം വന്നാല്‍ ഉടന്‍ പുരുഷന്റെ പടവും പേര് വിവരങ്ങളും പ്രചരിപ്പിക്കരുത് : പുരുഷാവകാശ കമ്മീഷന്‍ വേണമെന്ന് നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കാൻ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

കൊച്ചി : പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി. പണത്തിനായും മറ്റും വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് തടയിടാനാണ് ശ്രമം. താന്‍ വ്യാജപീഡന പരാതിയുടെ ഇരയാണെന്നും ആ അനുഭവം കൂടിയുള്ളതിനാലാണ് ബില്ല് അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പീഡനപരാതിയില്‍ പെട്ടാല്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാവൂ. പണം ലക്ഷ്യമിട്ടാണ് പലരും സത്യമല്ലാത്ത പരാതികളുമായി വരുന്നത്. നടന്‍ സിദ്ദീഖിന് എതിരെ പരാതി നല്‍കാന്‍ എന്തേ ഇത്ര വൈകിയതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. മോഷണമോ ആക്രമണമോ നടന്നാല്‍ എല്ലാവരും ഉടന്‍ പോലിസില്‍ പരാതി നല്‍കും. ഇത്രയും ഗൗരവകരമായ ലൈംഗിക അതിക്രമം നടന്നാല്‍ മാത്രം എന്തുകൊണ്ട് സമയത്തിന് പരാതി നല്‍കുന്നില്ല. ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ പുരുഷന്റെ ചിത്രവും പേര് വിവരങ്ങളും പ്രചരിപ്പിക്കും. ആരോപണം തെളിയുന്നതുവരെ ഒരു പരാതിയിലും വ്യക്തി വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.

21/01/2025

നഗരത്തിൽ റോഡു കയ്യേറിയുള്ള കച്ചവടങ്ങൾ ഭരണക്കാരുടെ ബിനാമികളുടേത്; പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റി

കായംകുളം : നഗരത്തിലെ പ്രധാന റോഡുകൾ ഓരോ യൂണിയൻ നേതാക്കളും വീതം വെച്ചിരിക്കുകയാണ്, ഇവർക്ക് വേണ്ട സംരക്ഷണം നൽകുന്നത് നഗര ഭരണക്കാരുമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കായംകുളം മേഖലാ കമ്മിറ്റി ആരോപിച്ചു. ദിനംപ്രതി പതിനായിരങ്ങളാണ് ഇക്കൂട്ടർ പങ്കിട്ടെടുക്കുന്നത്. അതിനാലാണ് ഗതാഗത അവലോകന യോഗത്തിൽ ഗതാഗതത്തിന് തടസമുണ്ടാകുന്ന കച്ചവടങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചാലും യാതൊരു നടപടിയും സ്വീകരിക്കാത്തത്. കായംകുളം നഗരത്തിലെ പോലെ റോഡു കയ്യേറി കച്ചവടം നടത്തുന്ന മറ്റൊരു നഗരവും ജില്ലയിലില്ല. ഓണക്കാലത്ത് ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പോലും കഴിയാതിരുന്ന സമയത്ത് നഗരസഭയ്ക്കും പോലീസിനും നൽകിയ പരാതിക്ക് പോലും ഒരു നടപടിയും സ്വീകരിച്ചില്ല. ഓഡിറ്റോറിയങ്ങളിൽ വിവാഹങ്ങൾ കൂടെ ഉള്ള ദിവസങ്ങളിലെല്ലാം ബസുകളുടെ സർവ്വിസ് തുടങ്ങുന്നത് പതിവാണന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡൻ്റ് സുഭാഷ് പ്രണവം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാബു കടുകോയിക്കൽ, ഡി. രഘുനാഥപിള്ള, സജീവ് പുല്ലുകുളങ്ങര, വർഗീസ് മട്ടയ്ക്കൽ, വിനോദ്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഷാരോണ്‍ രാജ് വധക്കേസില്‍ കോടതി വധശിക്ഷ വിധിച്ചതോടെ നിർവികാരയായി ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ഗ്രീഷ്മ ഒന്നും ...
20/01/2025

ഷാരോണ്‍ രാജ് വധക്കേസില്‍ കോടതി വധശിക്ഷ വിധിച്ചതോടെ നിർവികാരയായി ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ഗ്രീഷ്മ ഒന്നും തന്നെ പ്രതികരിച്ചില്ല. എന്നാല്‍ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. വിധികേള്‍ക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗവ. സ്കൂളുകൾക്കുള്ള വിവിധ ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തികായംകുളം : നഗരസഭ 2024 -  25 വാർഷിക പദ്ധതിയുടെ ഭാഗമായി ഗവ. സ്കൂളുകൾ...
16/01/2025

ഗവ. സ്കൂളുകൾക്കുള്ള വിവിധ ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി

കായംകുളം : നഗരസഭ 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി ഗവ. സ്കൂളുകൾക്കുള്ള വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം നടത്തി. ഗവ. സ്കൂളുകൾക്ക് ആവശ്യമായ കമ്പ്യൂട്ടർ, പ്രിന്റർ, ബെഞ്ചും ഡസ്കും, വൈറ്റ് ബോർഡ്‌, എസ്.പി.സി കുട്ടികൾക്കാവശ്യമായ ബാൻഡ് സെറ്റ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ബോയ്സ് എച്ച്.എസ്.എസ് ലാബിലേക്കാവശ്യമായ എ.സി, ഓഡിറ്ററിയത്തിലേക്ക് കസേര, അദ്ധ്യാപകർക്കുളള മേശയും കസേരയും, എന്നിവയുടെ വിതരണോദ്ഘാടനമാണ് നടത്തിയത്. 48,00,000 രൂപ വിനിയോഗിച്ചാണ് പദ്ധതി നിർവഹിച്ചത്. ഇതോടൊപ്പം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ബോയ്സ് സ്കൂളിനായി നെറ്റ് ബോൾ കോർട്ടിനായി 1500000 രൂപയും, വിവിധ സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കായി 4500000 രൂപ, കന്റീജൻസി ചിലവുകൾക്കായി 1500000 രൂപ ഉൾപ്പെടെ ഒന്നര കോടിയോളം രൂപയാണ് കായംകുളം നഗരസഭ വിദ്യാഭ്യാസ മേഖലയ്ക്കായി ആകെ വകയിരുത്തിയത്. അതിൽ തന്നെ 90% ത്തോളം പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, വൈസ് ചെയർമാൻ ജെ. ആദർശ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായദേവി, സുൽഫിക്കർ ഫർസാന ഹബീബ്,
കൗൺസിലർമാരായ അഖിൽ കുമാർ, സൂര്യ ബിജു, ഗംഗാദേവി, വിജയശ്രീ, രാജശ്രീ കമ്മത്ത്, രഞ്ജിതം, ഷാമില സിയാദ്, നഗരസഭ സെക്രട്ടറി സനിൽ, ഇംമ്പ്ലിമെൻ്റിങ് ഓഫീസറായ സുനിൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തുകായംകുളം : പുത്തൻ റോഡ് ജംഗ്ഷനിൽ ആരംഭിച്ച ടി.എ കമ്പനി ഉടമസ്ഥതയിലുള്ള ടി.എ പെട്രോളിയത്തിന്റെ ...
15/01/2025

പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തു

കായംകുളം : പുത്തൻ റോഡ് ജംഗ്ഷനിൽ ആരംഭിച്ച ടി.എ കമ്പനി ഉടമസ്ഥതയിലുള്ള ടി.എ പെട്രോളിയത്തിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എൽ. ഉഷ അധ്യക്ഷത വഹിച്ചു. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിച്ചു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, താഹ മൗലവി, എസ്. ദേവരാജൻ, സി.എസ്. ബാഷ, ഷാജി മലാസ്, നാസർ പടനിലം, ഡയറക്ടർമാരായ എ.ജെ. ഷാജഹാൻ, ടി.എ. ഹാഫിസ്, ടി.എ. ധനുഷ്, ടി.എ. ഹവ്വ, ടി.എ. ഈവ, ഖയൂല സുമാർ, എന്നിവർ പ്രസംഗിച്ചു.

13/01/2025

13-01-2025

കായംകുളം കൊറ്റുകുളങ്ങരയിൽ ഗ്യാസ് ടാങ്കർ ലോറി അപകടവുമായി ബന്ധപ്പെട്ട് വാഹനത്തിലെ ഗ്യാസ് മറ്റൊരു വാഹനത്തിലേക്ക് റീഫിൽ ചെയ്യുന്നതിനാൽ ആ വഴിയുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ONK ജംഗ്ഷൻ പടിഞ്ഞാറ് റോഡ് വഴി പോകണമെന്ന് അഭ്യർത്ഥിക്കുന്നു..

24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെ...
10/01/2025

24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഭിന്നശേഷിക്കാർക്കായി നഗരസഭാ കൈത്താങ്ങ്കായംകുളം : നഗരസഭാ 2024 - 25  വാർഷിക പദ്ധതി പ്രകാരം നഗരസഭാ അതിർത്തിയിലെ 14 ഓളം ഭിന്...
09/01/2025

ഭിന്നശേഷിക്കാർക്കായി നഗരസഭാ കൈത്താങ്ങ്

കായംകുളം : നഗരസഭാ 2024 - 25 വാർഷിക പദ്ധതി പ്രകാരം നഗരസഭാ അതിർത്തിയിലെ 14 ഓളം ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം നടത്തി. നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി ഒരു കൈത്താങ്ങായിട്ടാണ് നഗരസഭ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. കായംകുളം ജോയിന്റ് ആർ.ടി.ഒ ടി.പി. പ്രദീപ് കുമാർ റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ചും വാഹനം ഓടിക്കേണ്ട രീതികളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. കമ്മിറ്റി ചെയർമാൻമാരായ മായാദേവി, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ, എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഹരിലാൽ കൗൺസിലർമാരായ റെജി മാവനാൽ, ആർ. ബിജു, ഗംഗദേവി, അഖിൽ കുമാർ, സുകുമാരി, ബിജു നസറുള്ള, ഷെമി മോൾ, ബിനു അശോകൻ, ഷീബ ഷാനവാസ് ഐ.സി.ഡി.എസ് സൂപ്പർവൈസർ മോനി ഫിലിപ്പ്, നഗരസഭ ഉദ്യോഗസ്ഥർ മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി പാലമുറ്റത്ത് വിജയകുമാറിനെ തിരഞ്ഞെടുത്തു, ആലപ്പുഴ ജി...
09/01/2025

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി പാലമുറ്റത്ത് വിജയകുമാറിനെ തിരഞ്ഞെടുത്തു, ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റാണ്.

08/01/2025

അറിയിപ്പ്

കായംകുളം കാർത്തികപ്പള്ളി റോഡിൽ ONK ജംഗ്ഷൻ മുതൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ 08/01/25 മുതൽ 10/01/25 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പ്രസ്തുത ഭാഗം ഒഴിവാക്കി മറ്റു സമീപ റോഡുകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിക്കുന്നു.

Address

Kayamkulam

Telephone

+917012629321

Website

Alerts

Be the first to know and let us send you an email when News In News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News In News Daily:

Videos

Share