Kannur Focus

Kannur Focus MEDIA & MARKETING we providing Only Kannur Related News

കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ്റ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.കണ്ണൂർ : കണ്ണൂർ സിറ്റി റോ...
11/01/2024

കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ്റ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

കണ്ണൂർ : കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷൻ മുതൽ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതിയുടെ ശുപാർശയും, സർക്കാരിന്റെ അനുമതിയും, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും ഹൈക്കോടതി അസാധുവാക്കി. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ പ്രതിനിധികളെ ഉൾപെടുത്താതെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പരിഗണിക്കാവുന്നതല്ലെന്നും, ആയതിനാൽ അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ അനുമതിയും, വിജ്ഞാപനവും നിലനിൽക്കുന്നതല്ല എന്നുമാണ് ഹൈകോടതി വിധി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 15-ാം വകുപ്പിൽ പരാതിക്കാരെ കേൾക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിയമത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കൽ നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്, അതാത് പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ചു അവർക്ക് അവബോധമുള്ളതുകൊണ്ടാണ്. തൊട്ടടുത്തുള്ള കോർപ്പറേഷനിലെ പ്രതിനിധികളുണ്ട് എന്നുള്ളത് കൊണ്ട് പഞ്ചായത്തിന്റെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല എന്ന് കോടതി നിരീക്ഷിച്ചു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിയിലെ 15-ാം വകുപ്പ് പ്രകാരം പരാതിക്കാരെ കേട്ടു തീരുമാനമെടുക്കുക എന്ന് പറഞ്ഞാൽ, ഏറ്റെടുക്കുന്ന ഭൂമി പദ്ധതിക്ക് അനുയോജ്യമാണോ എന്ന കാര്യത്തിലും, പൊതു താൽപര്യവും നീതീകരിക്കാനാവുന്നതാണ് എന്ന കാര്യത്തിലും, സാമൂഹികാഘാത പഠനം ശരിയായ രീതിയിലാണോ എന്നും നീതിയുക്തമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. വിജ്ഞാപനത്തിന് മേൽ പരാതി നൽകാൻ 60 ദിവസം കൊടുക്കാൻ നിയമം അനുശാസിക്കുമ്പോൾ, ചട്ടങ്ങളിലൂടെയും, വിജ്ഞാപനങ്ങളിലൂടെയും അത് 15 ദിവസമായി വെട്ടി കുറക്കാൻ സർക്കാരിന് കഴിയില്ല. ശരിയായ രീതിയിലുള്ള നിയമനിർമ്മാണം നടത്തണമെന്ന് ഈ കോടതി നിർദേശം നൽകുന്നത് അനുചിതമാണെങ്കിലും, അത്തരം വിഷയങ്ങളിൽ നിയമ നിർമ്മാണത്തിൽ ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്ന് കോടതി നിർദ്ദേശിച്ചു. വളപട്ടണം മന്ന ജംഗ്ഷൻ മുതൽ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള സ്ഥലങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവരുന്ന ചിറക്കൽ പുതിയതെരുവിലെ പി. എം അബ്ദുൽ മനാഫ് തുടങ്ങി 16 പേർ പുതിയതരു വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. പി. എ മുഹമ്മദ്‌ ഷാ മുഖാന്തിരം നൽകിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് ടി. ആർ രവി ഉത്തരവിട്ടത്.

05/01/2024
പൂർവ്വവിദ്യാർത്ഥി സംഗമംകണ്ണൂർ: പാപ്പിനിശ്ശേരി  പഞ്ചായത്ത് ഹയർ സെക്കണ്ടറി  (ഇ.എം.എസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ)  സ്ക...
03/01/2024

പൂർവ്വവിദ്യാർത്ഥി സംഗമം

കണ്ണൂർ: പാപ്പിനിശ്ശേരി പഞ്ചായത്ത് ഹയർ സെക്കണ്ടറി (ഇ.എം.എസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ) സ്കൂളിലെ 2000 - 2001 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നു. 2024 ജനുവരി 14ന് ഞായർ പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽവെച്ചാണ് സംഘടിപ്പിക്കുന്നത് . പരിപാടിയിൽ ആ കാലയളവിലെ അധ്യാപകരെ ആദരിക്കും. പൂർവ്വ വിദ്യാർത്ഥി സംഗമം ബഹു.കെവി സുമേഷ് എം. എൽ. എ. ഉദ്ഘാടനം ചെയ്യും.

അറിയിപ്പ്:
2000-2001 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

1. 9562091025
2. ⁠9744000072
3. ⁠8129976122.

30/11/2023

കഴിയുന്നവർ സഹായിക്കുക...പ്ലീസ്
Plz help and Share...

30/10/2023

Global NRI SUMMIT LIVE

08/10/2023

അപ്രത്യക്ഷമാവുന്ന കണ്ണൂർ സിറ്റിയിലെ
ചില ഓർമകളും മൈദാക്കർ സുലൈമാന്റെ മുട്ടാപ്പവും ☺️

04/10/2023

ദുബൈയിലെ സ്വദേശികളുടെ നബിദിന ചടങ്ങുകൾ ;
യുഎഇയിലെ വൈവിധ്യത്തിന്റെ കാഴ്ചകൾ...

ഏറ്റവും ദുഃഖകരമായ വാർത്ത, നമ്മുടെ പ്രിയപ്പെട്ട ശിവാനി മോൾ,ഒരു വാഹന അപകടത്തിൽ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞിരിക്കുകയാണ്,...
18/09/2023

ഏറ്റവും ദുഃഖകരമായ വാർത്ത, നമ്മുടെ പ്രിയപ്പെട്ട ശിവാനി മോൾ,ഒരു വാഹന അപകടത്തിൽ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞിരിക്കുകയാണ്,
(കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ മുൻ പ്രസിഡണ്ട് മഹേഷ് ചന്ദ്രബാലിഗയുടെ മകൾ)

വിശ്വസിക്കാൻ വയ്യ, 🙏

12/09/2023

കണ്ണൂർ എയർപോർട്ടിലെ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകുമോ ? കണ്ണൂരിന് വിമാനത്താവളം അനുവദിച്ച സി എം ഇബ്രാഹിം തന്നെ പ്രതികരിക്കുന്നു

10/08/2023

2 ATM കാർഡും ലൈസൻസും അടങ്ങിയ പേഴ്‌സ് മാഹിയിൽ വെച്ച് 9.8.2023 ന് നഷ്ടപ്പെട്ടിരിക്കുന്നു.
കണ്ടു കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക .
ശിഹാബ് : 7736364400

19/07/2023

Missing ❗️❗️❗️
Please Share Maximum 🤚🤚
Post Date - 17/07/2022
Place - Kannur

ഉമ്മൻചാണ്ടി അന്തരിച്ചു.ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്...
18/07/2023

ഉമ്മൻചാണ്ടി അന്തരിച്ചു.

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌യാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

╔════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╗
♻️ 𝙂𝙍𝙊𝙐𝙋 :- https://chat.whatsapp.com/DXtdZwL42dUChExpj1drqK
╚════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╝

Join Telegram Channel👇
https://t.me/+RIy-gzL7T86UbwQp

15/07/2023

ഇന്നലെ ഞങ്ങൾ പയ്യന്നുർ പ്രോഗ്രാമിന് പോകുന്നതിനിടയിൽ നടന്ന ഒരു സംഭവമാണ് വിഡിയോയിൽ...
തളിപ്പറമ്പ് കുപ്പമൊക്കെ കഴിഞ്ഞു കുറച്ചു മുന്നോട്ടു എത്തിയപ്പോഴാണ് ഒരു അപകടകരമായ വളവിൽ കൂടി അതിലേറെ അപകടകരമായ രീതിയിൽ ഈ ബസ് മറ്റുള്ള വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്നത്. ഞങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാത്ത രീതിയിലായിരുന്നു ആ ബസ് ഓടിച്ച മാന്യദ്ദേഹം വന്നത്... ഞങ്ങൾ പിറക്കോട്ടേക്ക് എടുക്കില്ല എന്ന് മനസ്സിലാക്കിയ അയാൾ സ്വയം പിന്നോട്ടെടുത്ത് പോകാൻ നോക്കിയപ്പോൾ സൈഡിൽ ഉണ്ടായിരുന്ന മറ്റൊരു കാറിനെ ഉരസ്സി. അതുകണ്ട് നാട്ടുകാരെല്ലാം റോഡിലേക്കിറങ്ങി ആ ബസ്ഡ്രൈവറെ അഭിനന്ദിക്കാൻ വേണ്ടി വന്നപ്പോൾ ആ ബസിൽ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി ആ കാറുകാരൻ wrong side ആണ് കയറ്റിയതെന്നു പറഞ്ഞു. ഈ ഒരു വിവരമില്ലായ്മയും കൂടി കേട്ടപ്പോൾ നാട്ടുകാരെല്ലാം കൂടി അയാളെ കൈ വെക്കും എന്നായപ്പോൾ വേറെ ഒരാൾ വന്ന് യോഗം പിരിച്ചുവിടാൻ ശ്രമിച്ചു...
ഞങ്ങൾക്ക് പ്രോഗ്രാമിന് കറക്ട് ടൈം എത്താനുള്ളത് കൊണ്ട് ഞങ്ങൾ സ്ഥലം വിട്ടു. പിന്നെ അവിടെ എന്തായി എന്നറിഞ്ഞില്ല.

NB:- കുഴിയടക്കാത്ത റോഡിൽ മുഴുവനും പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ടു പിടിച്ചു പറിക്കാൻ വെച്ച ക്യാമറകൾക്ക് പുറമെ ഹെൽമെറ്റ്‌ പിടുത്തവും സീറ്റ്‌ ബെൽറ്റ്‌ പിടുത്തവുമായി വേറെ ഒരു പണിയും ഇല്ലാത്തത് പോലെ പോലീസ് ഏമാന്മാർ ഒളിഞ്ഞിരുന്നു ഫൈൻ അടിക്കുന്നതിനിടയിൽ ഇത് പോലെയുള്ള നെറികേടുകൾക്ക് കൂടി ഫൈൻ അടിക്കണം. അല്ലെങ്കിൽ പൊതുജനങ്ങൾ ഇത്പോലെ ഒറ്റക്കെട്ടായി ഇറങ്ങി പ്രതികരിക്കും. പ്രതികരിക്കണം

11/07/2023

പ്രിയ സഹോദരി, സഹോദരൻമാരെ...

കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി മിർഷാദിൻ്റെ 3 വയസ്സുള്ള പിഞ്ചു മകൻ അമ്മാർ ന്യൂമോണിയ ബാധിച്ച്
ലെങ്സ് വാൾവുകൾ തകരാറിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 2 മാസമായി കണ്ണൂർ മിംസിലും, ശ്രീചന്ദിലും, മംഗലാപുരത്തും ആയി
ചികിത്സയിലായിരുന്നു.
ഇപ്പോൾ അതീവ ഗുരുതരമായ അവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
വെൻ്റിലേറ്ററിൽ ദിവസങ്ങളോളം ചികിത്സയിൽ ആയ മകന് വേണ്ടി ഏകദേശം 12 ലക്ഷത്തോളം രൂപ
കുടുംബത്തിന് ചിലവായി കഴിഞ്ഞു.
ജീവൻ നിലനിർത്താനായി പാടുപെടുന്ന ഈ സന്ദർഭത്തിൽ ആ മകന് തലച്ചോറിന് ചുരുക്കം സംഭവിക്കുകയും ഒരു കൈയുടെ ചലനാവസ്ഥ ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്.

പ്രിയപ്പെട്ടവരേ,.....
പൊന്നുമകനെ രക്ഷപ്പെടുത്താൻ
മാനസികവും സാമ്പത്തികവുമായി
തകർന്ന കുടുംബത്തിൻ്റെ കയ്യിൽ നിലവിൽ പണമില്ല.
ദിവസേന 35000 രൂപയോളം ചിലവും
വരുന്നുണ്ട്. കുട്ടിയുടെ ചികിത്സക്കായി ഏകദേശം 35 ലക്ഷം രൂപയോളം നമ്മൾ കണ്ടെത്തി നൽകേണ്ടതുണ്ട്.

ഉദാരമതികളായ നമ്മൾ എല്ലാവരും ഒത്തൊരുമിച്ച് കൈകോർത്താൽ ആ കുട്ടിയെ രക്ഷപ്പെടുത്താനുള്ള പണം സ്വരൂപിക്കാൻ
കഴിയും.
സമയം വൈകിക്കാതെ
പെട്ടെന്ന് തന്നെ പണം കണ്ടെത്തേണ്ടതുണ്ട്.
അതിനു വേണ്ടി ഒരു ചികിത്സ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആയതിനാൽ താഴെ കൊടുത്ത അക്കൗണ്ടിലേക്ക് എല്ലാവരും തങ്ങളാൽ കഴിയുന്ന തുക
എത്രയും പെട്ടെന്ന് തന്നെ അയച്ചു തന്ന് സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.

പരീക്ഷണങ്ങളിൽ നിന്നും പടച്ചവൻ നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ,
ആ പൊന്നു മോന് വേഗത്തിൽ ശിഫ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

അമ്മാർ ചികിത്സ സഹായ ഫണ്ട്‌

AXIS BANK
ACCOUNT HOLDER NAME* -

MEHARJABEEN. P
(ഉമ്മ)

A/C NO* - *923010011571855
𝕀𝔽𝕊ℂ ℂ𝕆𝔻𝔼 - 𝕌𝕋𝕀𝔹0000159

Googlepay Number
8089740481

C𝚘𝚗𝚝𝚊𝚌𝚝𝚜
---------
കെ.നിസാമുദ്ദീൻ
ചെയർമാൻ
9895613334

ജെർഷിൽ തങ്ങൾ
ജോ.കൺവീനർ
9895332401

കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ച...
11/07/2023

കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ (12) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.

മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കവേ, മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് റിദാനെ ഇടിക്കുകയായിരുന്നു. കുമ്മാനം സ്വദേശികളായ ഷഹീര്‍- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിദാന്‍.

╔════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╗
♻️ 𝙂𝙍𝙊𝙐𝙋 :- https://chat.whatsapp.com/DXtdZwL42dUChExpj1drqK
╚════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╝

*Join Telegram Channel👇*
https://t.me/+RIy-gzL7T86UbwQp

പാനൂരിൽ ഒഴുക്കിൽപ്പെട്ട സിനാൻ്റെ മൃതദേഹവും കണ്ടെത്തിപാനൂർ : ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ...
07/07/2023

പാനൂരിൽ ഒഴുക്കിൽപ്പെട്ട സിനാൻ്റെ മൃതദേഹവും കണ്ടെത്തി

പാനൂർ : ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.
രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ സിനാന്റെ മൃതദേഹമാണ് അപകടം നടന്നതിന്റെ 500 മീറ്ററോളം അകലെ കുപ്പിയാട്ട് എന്ന സ്ഥലത്ത് വെച്ച് ഉച്ചയോടെ കണ്ടെത്തിയത്.

കല്ലിക്കണ്ടി എൻഎഎം കോളേജ് മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഷഫാദിൻ്റെ (20) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരും ഒഴുക്കിൽ പെട്ടത്. ഇന്നലെ വൈകീട്ട് ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം. പുഴയിലേക്ക് വഴുതി വീണ മുഹമ്മദ് ഷഫാദിനെ രക്ഷിക്കാൻ ഇറങ്ങിയ സിനാനും ഒഴുക്കിൽപെടുകയായിരുന്നു. കല്ലിക്കണ്ടി ജാതിക്കൂട്ടത്തെ മൂസ, സഫീറ ദമ്പതികളുടെ മകനാണ് മരിച്ച ഷഫാദ്.

╔════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╗
♻️ 𝙂𝙍𝙊𝙐𝙋 :- https://chat.whatsapp.com/DXtdZwL42dUChExpj1drqK
╚════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╝

Join Telegram Channel👇
https://t.me/+RIy-gzL7T86UbwQp

കണ്ണൂർ ഫോക്കസ് വാട്ട്സ്ആപ് & ടെലഗ്രാം ചാനലിൽ അംഗമാകാൻ 👇╔════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╗♻️ 𝙂𝙍𝙊𝙐𝙋 :- https://chat.whatsapp.com/DX...
07/07/2023

കണ്ണൂർ ഫോക്കസ് വാട്ട്സ്ആപ് & ടെലഗ്രാം ചാനലിൽ അംഗമാകാൻ 👇

╔════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╗
♻️ 𝙂𝙍𝙊𝙐𝙋 :- https://chat.whatsapp.com/DXtdZwL42dUChExpj1drqK
╚════ ᴊᴏɪɴ ᴡɪᴛʜ ᴜs ═════╝

*Join Telegram Channel👇*
https://t.me/+RIy-gzL7T86UbwQp

Address

Kannur

Alerts

Be the first to know and let us send you an email when Kannur Focus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Focus:

Videos

Share


Other Kannur media companies

Show All